SPEED Business Services LLC

SPEED Business Services LLC Speed Business Services provide a range of support services to Individual entrepreneurs as well as C

Speed Business Services, a professional firm that started it's operation in the year 2011 in Dubai, United Arab Emirates, offers specialized services in business consulting and business licensing. The range of services continue to, Business centers, Business consultancy, Company incorporation, Limited Liability Company (LLC), PRO services, Local sponsorship, Drafting of legal documents etc. Starti

ng your dream company in UAE with Speed Business Services is quick and 100 per cent hassle-free, as it's services are custom-made to suit every business and budget. Speed Business Services addresses the challenges that new expat entrepreneurs face when they start new ventures.

27/03/2024
28/02/2024

ലോക്‌സഭാ തെരഞ്ഞെടുപ്പു പോരാട്ടത്തിന് ജനങ്ങളുടെ മുന്നണി തയ്യാറായി.

ജനങ്ങളെ വിഭജിക്കുന്ന, ജനങ്ങളെ വഞ്ചിക്കുന്ന എൻഡിഎ-യുഡിഎഫ് മുന്നണികളെ തറപറ്റിക്കാൻ.

വിജയാഭിവാദനങ്ങൾ,
പ്രിയ സഖാക്കളേ.


23/06/2023
23/06/2023

മാർക്സിന് ഏറ്റവും ഇഷ്ടപ്പെട്ട സാഹിത്യകാരൻമാരിൽ പ്രധാനിയായിരുന്നു വില്ല്യം ഷേക്സ്പിയർ. മനുഷ്യമനസ്സിന്റെ വിവിധ ഭാവങ്ങളെ പ്രതിനിധാനംചെയ്യുന്നതാണ് ഷേക്സ്പിയർ കൃതികളിലെ കഥാപാത്രങ്ങളെന്നും മാർക്സ് നിരീക്ഷിച്ചു. ഒഥല്ലോ എന്ന നാടകത്തിലെ കഥാപാത്രങ്ങളുടെ സവിശേഷത മാർക്സ് എടുത്തുപറഞ്ഞിട്ടുണ്ട്. പാഠപുസ്തകങ്ങളിലൂടെയും സാഹിത്യ കുതുകികളുടെ വായനയിലൂടെയും മാത്രമല്ല, കഥാപ്രസംഗമെന്ന ജനകീയ കലയിലൂടെ സാംബശിവനും ഒഥല്ലോയെ കേരള ജനതയുടെ മനസ്സിൽ കുടിയിരുത്തിയിട്ടുണ്ട്.

ഈ നാടകത്തിലെ മൂന്നു കഥാപാത്രം വർത്തമാനകാലത്ത് ശ്രദ്ധേയമായിത്തീരുന്നുണ്ട്. അതിലെ നായകനായ ഒഥല്ലോയ്‌ക്ക്‌ വെനീസിന്റെ സേനാനായക പദവി ലഭ്യമാകുന്നു. ഒഥല്ലോ തന്റെ ഉപസൈന്യാധിപനായി ക്യാഷ്യോയെ നിയമിക്കുന്നു. എന്നാൽ, ഉപനായക പദവി തനിക്ക് ലഭിക്കേണ്ടതാണെന്ന് ഒഥല്ലോയുടെ പതാകവാഹകനായ ഇയാഗോ കരുതുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഒഥല്ലോയെത്തന്നെ തകർക്കാൻ ഇയാഗോ തന്ത്രങ്ങൾ മെനയുന്നു. ഈ നീക്കം ദുരന്തപര്യവസായിയായിത്തീരുകയും ചെയ്യുന്നു.

കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ പ്രതിപക്ഷ നേതൃസ്ഥാനം ലഭിച്ചയാളും, അത് നഷ്ടപ്പെട്ടയാളും തനിക്കാണ് അത് ലഭിക്കേണ്ടതെന്ന് കരുതുന്നവരും നടത്തുന്ന ജൽപ്പനങ്ങൾ ഷേക്സ്‌പിയർ നാടകങ്ങളിലെ മനുഷ്യഭാവങ്ങളെ ഓർമപ്പെടുത്തുന്നവിധത്തിലാണ്. അതിനാൽ മനുഷ്യഭാവങ്ങളെ തന്റെ തൂലികയിലാവാഹിച്ച ഷേക്സ്പിയറുടെ മഹാ പ്രതിഭയ്ക്കു മുന്നിൽ നമുക്ക് പ്രണമിക്കാതിരിക്കാനാകില്ല. മികച്ച കൃതികൾ കാലത്തെ അതിജീവിക്കുമെന്നു പറയുന്നത് വെറുതെയല്ലെന്നും ഓർക്കാം. ആംഗലേയ സാഹിത്യത്തിൽ പ്രചുരപ്രചാരം നേടിയ ചില പഴഞ്ചൊല്ലുകളും വർത്തമാനകാല കേരള രാഷ്ട്രീയത്തിലെ വലതുപക്ഷ ശക്തികളുടെ രീതികളുമായി മൂന്നു കഥാപാത്രങ്ങൾ ഒത്തുപോകുന്നതാണ്. Birds of the same feather flock together എന്നത് ഇംഗ്ലീഷിലെ പ്രസിദ്ധമായ ഒരു പഴഞ്ചൊല്ലാണ്. ഒരേ സ്വഭാവമുള്ളവർ കൂട്ടായി നിൽക്കുമെന്നതാണ് ഇതിന്റെ പൊരുൾ. ഇതുമായി ചേർത്ത് വായിക്കാവുന്ന മറ്റൊരു പഴഞ്ചൊല്ലാണ് Tell me who your friends are, I will tell who you are. (നിങ്ങളുടെ സുഹൃത്തുക്കൾ ആരെന്ന് പറഞ്ഞാൽ നിങ്ങളാരാണെന്ന് ഞാൻ പറയാം)

മോൻസൺ മാവുങ്കൽ എന്ന പുരാവസ്തു തട്ടിപ്പുകാരൻ പോക്സോ കേസിൽ മൂന്നു ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ടു. കടുത്ത പരാമർശമാണ് കോടതി വിധിയിലുണ്ടായത്. വിധി വന്ന ശേഷവും കോടതിയുടെ കടുത്ത പരാമർശത്തിനിരയായി തീവ്രമായ ശിക്ഷ ഏറ്റുവാങ്ങിയ ആൾ തന്റെ സുഹൃത്താണെന്ന് പ്രഖ്യാപിച്ചത് കെപിസിസി പ്രസിഡന്റാണ്. മേൽപ്പറഞ്ഞ പഴഞ്ചൊല്ലുകൾ പതിരില്ലാത്തതാണെന്ന് ഈ പ്രസ്താവന വ്യക്തമാക്കുന്നു. അശ്ലീലത മറ്റുള്ളവരിൽ ചൊരിയാനും ഇദ്ദേഹം ശ്രമിക്കുന്നുണ്ട്. തന്റെ പ്രതിരൂപങ്ങളെ എവിടെയും കണ്ടെത്താൻ ശ്രമിക്കുന്ന മുതലാളിത്തത്തിന്റെ സവിശേഷതയെക്കുറിച്ച് മാർക്സിന്റെ വിലയിരുത്തൽ ഇവിടെയും പ്രസക്തമാകുന്നുണ്ട്.

കെപിസിസി പ്രസിഡന്റിന്റെ രാഷ്ട്രീയ നിലപാടുകളിലെ അശ്ലീലത കേരളം നേരത്തേ കണ്ടതാണല്ലോ. ഹിന്ദത്വ രാഷ്ട്ര രൂപീകരണത്തിന് തടസ്സമായി നിന്ന കോൺഗ്രസ് നേതാക്കളിൽ രണ്ട് പേരെക്കുറിച്ച് ഇഎംഎസ് എടുത്തു പറഞ്ഞിരുന്നു. ഗാന്ധിജിയും നെഹ്റുവുമാണത്. ആ നെഹ്റു, സംഘപരിവാറിന്റെ കൂട്ടാളിയാണെന്ന അശ്ലീലം കേരളം മുഴുവൻ പരത്തിയ ആളാണ് ഇന്നത്തെ കെപിസിസി പ്രസിഡന്റ്. ഈ അശ്ലീലത്തെ പ്രതിരോധിക്കാൻ മുൻപന്തിയിൽനിന്ന പത്രമായിരുന്നു ദേശാഭിമാനി. രാഹുൽ ഗാന്ധിയുടെ എംപിസ്ഥാനം റദ്ദ് ചെയ്തപ്പോൾ ജനാധിപത്യം അപകടത്തിലെന്ന് ഓർമപ്പെടുത്തിയതും ദേശാഭിമാനിയായിരുന്നു. ലക്ഷദ്വീപിലെ എംപിയെ സംഘപരിവാർ പുറത്തെറിയാൻ ശ്രമിച്ചപ്പോഴും സിസോദിയയെ അറസ്റ്റ് ചെയ്തപ്പോഴും തെലങ്കാന മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്യാൻ കേന്ദ്ര ഏജൻസി തയ്യാറായപ്പോഴും ഒന്നും മിണ്ടാത്ത നിലയാണ് കോൺഗ്രസ് സ്വീകരിച്ചത്. അപ്പോഴും ജനാധിപത്യത്തിന്റെ കാവലാളായി ഈ പത്രമുണ്ടായിരുന്നു. കേരള രാഷ്ട്രീയത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ വ്യത്യസ്തമായ പങ്കുവഹിച്ചവയാണ് കേരളത്തിലെ പത്രമാധ്യമങ്ങൾ. കേരളത്തിലെ ഏറ്റവും പ്രചാരമുള്ള പത്രം ബ്രിട്ടീഷ് സർക്കാരിന്റെ ആശയങ്ങൾ ജനങ്ങളിൽ പ്രചരിപ്പിക്കുന്നതിന് പത്രങ്ങളില്ല എന്ന പരിമിതി മറികടക്കുന്നതിനാണ് പ്രസിദ്ധീകരിക്കുന്നതെന്ന് ആദ്യ പതിപ്പിലേ വ്യക്തമാക്കിയിട്ടുണ്ട്. ഈ സേവയോടൊപ്പംതന്നെ ജനവിരുദ്ധ നയങ്ങളുടെ പ്രചാരകരായും ജനപക്ഷ രാഷ്ട്രീയത്തെ മുളയിലേ നുള്ളാനുള്ള ആവേശവുമായാണ് അവർ പ്രവർത്തിച്ചത്. അത് കമ്യൂണിസ്റ്റുകാർ അധികാരത്തിൽ വന്നാൽ വിഷം കുടിച്ച് മരിക്കുമെന്ന് പറയുന്നതുവരെയെത്തി. ഈ പ്രതിലോമതയെയെല്ലാം വകഞ്ഞുമാറ്റിയാണ് കേരളീയ സമൂഹം മുന്നോട്ടുപോയത്.

ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്നതാണ് മലയാളത്തിൽ പ്രചാരത്തിൽ രണ്ടാമതുള്ള പത്രം. ആ പാരമ്പര്യത്തെയാകെ കളഞ്ഞുകുളിച്ച് സംഘപരിവാറിന്റെ നേതാക്കളെക്കൊണ്ട്, ഹിന്ദുത്വ ശക്തികൾ കൊന്നൊടുക്കിയ ഗാന്ധിജിയുടെ അനുസ്മരണം എഴുതിച്ച അശ്ലീലവും ഇവിടെ അരങ്ങേറുകയുണ്ടായി. ഗാന്ധിജിയുടെ രക്തസാക്ഷിത്വംപോലും സംശയത്തിന്റെ നിഴലിൽ നിർത്താനുള്ള സംഘപരിവാർ പ്രചാരണങ്ങളുടെ കുഴലൂത്തുകാരായി മലയാളത്തിലെ വലതുപക്ഷ മാധ്യമങ്ങൾ അധഃപതിച്ചു. അപ്പോഴും ഗാന്ധിജി കൊല്ലപ്പെട്ടതാണെന്ന് വിളിച്ചു പറയാൻ ധീരതയോടെ ദേശാഭിമാനി ഉണ്ടായിരുന്നു. പ്രചാരണത്തിൽ മുമ്പിലുള്ള രണ്ട് മലയാള പത്രവും ചേർന്ന് പുരാവസ്തുക്കളുടെ ഇടയിലേക്ക് മാറ്റപ്പെട്ട ചെങ്കോലെന്ന രാജാധികാരത്തിന്റെ പ്രതീകത്തെ സ്ഥാപിക്കാനുള്ള പദ്ധതിയെ പുതുയുഗമെന്നാണ് വിശേഷിപ്പിച്ചത്. ആ ഘട്ടത്തിലും ഇത് ഇന്ത്യയല്ല എന്നോർമിപ്പിച്ച് ദേശീയ പ്രസ്ഥാനത്തിന്റെയും മതനിരപേക്ഷതയുടെയും കൊടിക്കൂറ ഉയർത്തിപ്പിടിക്കുകയായിരുന്നു ദേശാഭിമാനി.

കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ രംഗത്ത് ദേശാഭിമാനി നടത്തിയ ഇടപെടലുകൾ ചരിത്രത്തിന്റെ ഭാഗമാണ്. ദേശാഭിമാനിയുടെ ആദ്യലക്കം പുറത്തിറക്കിക്കൊണ്ട് പി കൃഷ്ണപിള്ള പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു ‘‘കേരളത്തിന്റെ പരമോന്നതമായ കീർത്തിക്കുവേണ്ടി, നമ്മുടെ മാതൃഭൂമിയായ ഇന്ത്യയുടെ മോചനത്തിനുവേണ്ടി നാട്ടുകാരുടെ വിധി നാട്ടുകാർതന്നെ തീരുമാനിക്കുകയും ഈ കമ്യൂണിസ്റ്റ് ദിനപത്രം എല്ലാവരെയും സേവിക്കാനും എല്ലാവരെയും ഉണർത്തിവിടാനും യത്നിക്കുന്നതായിരിക്കും''. ഈ കാഴ്ചപ്പാടാണ് ദേശാഭിമാനിയുടെ ഊർജവും ജീവവായുവുമായി ഇന്നും നിലനിൽക്കുന്നത്.

ജനപക്ഷത്തു നിന്നുകൊണ്ട് നിലപാട് സ്വീകരിച്ചതിന്റെ ഭാഗമായി വിവിധ ഘട്ടങ്ങളിൽ ദേശാഭിമാനിയെ നിരോധിക്കുകയും പിഴ ചുമത്തുകയും ചെയ്യുന്ന നിലയുണ്ടായി. മലബാറിലെ കാർഷിക കലാപത്തിന്റെ സ്വഭാവം വിലയിരുത്തിക്കൊണ്ട് ‘ആഹ്വാനവും താക്കീതു’മെന്ന ലേഖനം പ്രസിദ്ധീകരിച്ചതിനാൽ ദേശാഭിമാനി നിരോധിച്ചു. 1943ൽ കയ്യൂർ സഖാക്കളെ തൂക്കിക്കൊന്നതിനെത്തുടർന്ന് ‘തൂക്കുമരത്തിന്റെ വിളി’ എന്ന പേരിൽ മുഖപ്രസംഗം പ്രസിദ്ധീകരിച്ചതിനും, 1944ൽ ‘ഏറനാടിന്റെ മക്കളെ’ന്ന പാട്ട് പ്രസിദ്ധീകരിച്ചതിനും നടപടി നേരിട്ട പത്രമാണിത്. സ്വതന്ത്ര ഇന്ത്യയിലും ഈ നിരോധനം നേരിടേണ്ടി വന്നു. അടിയന്തരാവസ്ഥയിലും ജനാധിപത്യ അവകാശങ്ങൾക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ദേശാഭിമാനി മുഴുകി.

ആഗോളവൽക്കരണ നയങ്ങൾക്കെതിരെ പോരാടിക്കൊണ്ടും ഭരണഘടനാ മൂല്യങ്ങളെ തകർക്കുന്ന ഹിന്ദുത്വ അജൻഡ തുറന്നുകാട്ടിയും പോരാട്ടം ദേശാഭിമാനി തുടരുകയാണ്. അമിതാധികാര പ്രവണതകൾക്കെതിരെ ബഹുസ്വരതയിൽ ഉറച്ചുനിന്നുകൊണ്ട് ജനങ്ങൾക്കൊപ്പം പത്രം നിലയുറപ്പിച്ചു. മതരാഷ്ട്രവാദികളുടെ ഒളിപ്പിച്ചുവച്ച അജൻഡകളെ തുറന്നുകാട്ടി മുന്നോട്ടുപോകുകയും ചെയ്തു.

മറുനാടന്റെ മഞ്ഞ സാഹിത്യത്തെ പത്രപ്രവർത്തനത്തിന്റെ മഹത്തായ പാരമ്പര്യമായി കാണുന്നവർക്ക് സ്വദേശാഭിമാനി കൊളുത്തിവിട്ട ജനപക്ഷ മുന്നേറ്റത്തിന്റെ പത്രസംസ്കാരം മനസ്സിലാക്കാനാകില്ല. സ്വന്തം മുഖപുസ്തകത്തിൽ അശ്ലീല സാഹിത്യം കുറിക്കുകയും, അത് അഭിമാനമായി കൊണ്ടുനടക്കുന്നവരുടെ പാരമ്പര്യവും ദേശാഭിമാനിയുടെ സമീപനങ്ങളും രണ്ട് വ്യത്യസ്ത സംസ്കാരത്തിന്റെ അടയാളങ്ങളാണ്.

മലയാളത്തിലെ വലതുപക്ഷ മാധ്യമങ്ങളും, അതിന്റെ രാഷ്ട്രീയവും ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന തെറ്റായ ഇടപെടലുകളെ കോടതി നിശിതമായി വിമർശിച്ചിരിക്കുകയാണ്. പ്രിയ വർഗീസിന്റെ കേസുമായി ബന്ധപ്പെട്ട വിധിയിൽ കോടതി മാധ്യമങ്ങൾക്കെതിരെ നടത്തിയ പരാമർശം ഇതാണ് വ്യക്തമാക്കുന്നത്. കോടതി വിധിയിൽ ചൂണ്ടിക്കാണിക്കുന്നതുപോലെ മാധ്യമങ്ങൾ ഈ നിരീക്ഷണങ്ങൾ ശ്രദ്ധിക്കുമെന്നും വരുംദിവസങ്ങളിൽ വാർത്താ റിപ്പോർട്ടിങ്ങിൽ ഉത്തരവാദിത്വമുള്ള പത്രപ്രവർത്തക പെരുമാറ്റച്ചട്ടം സ്വീകരിക്കുമെന്നും നമുക്ക് പ്രതീക്ഷിക്കാം. അത്തരം ജനാധിപത്യ സംസ്കാരത്തിനായുള്ള പോരാട്ടം നമുക്ക് തുടരാം.

സ. പുത്തലത്ത് ദിനേശൻ
സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം

23/06/2023

ദിവസങ്ങളോളം മാധ്യമങ്ങൾ ചർച്ച ചെയ്ത വിഷയത്തില്‍ ഹൈക്കോടതി ഡിവിഷന്‍ ബെ‍ഞ്ചിന്റെ വിധി വന്ന ദിവസമാണ് ഇന്ന്. സിപിഐ എം നേതാവിന്റെ ജീവിത പങ്കാളി ആണെന്ന ഒറ്റ കാരണത്താൽ വേട്ടയാടപ്പെട്ടതാണ്, അധിക്ഷേപിക്കപ്പെട്ടതാണ്. അത്തരം ഒരു കേസിൽ ഇന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച വിധിയിലെ ചില നിരീക്ഷണങ്ങൾ വളരെ പ്രാധാന്യം ഉള്ളതാണ്. ഇന്ന് മാധ്യമങ്ങളിലോ അന്തിചർച്ചകളിലോ വിശദമായി ചിലപ്പോൾ നിങ്ങൾക്ക് കോടതി വിധിയിലെ ഈ നിരീക്ഷണം കാണാൻ കഴിഞ്ഞെന്നു വരില്ല. ക്യാപ്ഷനുകളിൽ തിരിച്ചടികളും പരാജയങ്ങളും ഇല്ലാതെ എല്ലാം 'ആശ്വാസത്തിൽ' ഒതുക്കിയ ദിവസമാണല്ലോ ഇന്ന്.
ഇന്നത്തെ ഹൈക്കോടതി ഉത്തരവ് വളരെ കൃത്യമായി തന്നെ മാധ്യമങ്ങൾക്ക് ചില നിർദേശങ്ങൾ നൽകുന്നുണ്ട്.
1. കേസ്‌ പരിഗണിക്കുന്ന വേളയിൽ ജഡ്‌‌ജിമാരുടെ വാക്കാലുള്ള പരാമർശങ്ങൾ എടുത്ത്‌ അന്യായമായ അഭിപ്രായപ്രകടനവും വ്യാഖ്യാനവും നടത്തി കക്ഷികളുടെ മാന്യതയ്‌‌ക്കും യശസ്സിനും ആഘാതം ഉണ്ടാക്കുന്ന രീതി മാധ്യമങ്ങൾ അവസാനിപ്പിക്കണം.
2. കേസ്‌ ജയിച്ചാൽ പോലും ഇത്തരം പരാമർശങ്ങൾ കക്ഷികൾക്കുണ്ടാക്കുന്ന ദോഷം മാറില്ലെന്ന ഓർമപ്പെടുത്തൽ.
3. സ്വകാര്യതക്കുള്ള അവകാശം മൗലിക അവകാശം ആണ്. മാധ്യമങ്ങളിൽ നിന്നും സ്വകാര്യവ്യക്തികളിൽ നിന്നും ഈ സംരക്ഷണം ലഭിക്കണം.
4. ഈ നിരീക്ഷണങ്ങൾ കണക്കിലെടുത്ത് ഉത്തരവാദിത്വത്തോടെയുള്ള മാധ്യമ പ്രവർത്തന ശൈലി മാധ്യമങ്ങൾ സ്വീകരിക്കണം.
കോടതി സൂചിപ്പിച്ചത് വളരെ ഗൗരവത്തോടു കൂടി ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. ഉടമകളെ പ്രീതിപ്പെടുത്താന്‍, അവരുടെ രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് വേണ്ടി വ്യക്തിഹത്യ നടത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് മുഖമടച്ച് കിട്ടിയ അടിയാണ് ഈ വിധി.

സ. പി എ മുഹമ്മദ് റിയാസ്
സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം

23/06/2023

ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താനും നിയന്ത്രിക്കാനുമുള്ള നൂതന സംരംഭമായ എ ഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ക്യാമറകൾ സ്ഥാപിക്കുന്നത്‌ നിരുത്സാഹപ്പെടുത്താനോ തടയാനോ ആകില്ലെന്ന്‌ ഹൈക്കോടതി. സാങ്കേതിവിദ്യ ഉപയോഗിച്ച്‌ ഇത്തരമൊരു നൂതന സംവിധാനം നടപ്പാക്കിയ സർക്കാരിനെയും മോട്ടോർ വാഹന വകുപ്പിനെയും അഭിനന്ദിക്കേണ്ടതുണ്ട്‌. എഐ ക്യാമറകൾ സ്ഥാപിക്കുന്നതിനെതിരെ പ്രതിപക്ഷ പാർടികളിൽ നിന്നുപോലും വിമർശനമില്ല. അവരും പുതിയ സംരംഭത്തെ പൂർണ്ണഹൃദയത്തോടെ സ്വീകരിക്കുന്നുണ്ട്‌. എന്നാൽ, പദ്ധതി നടപ്പാക്കുന്നതുമായി ബദ്ധപ്പെട്ട ചില കാര്യങ്ങളിൽ മാത്രമാണ്‌ എതിർപ്പുകളുള്ളത്‌. പുതിയൊരു സംരംഭമെന്നനിലയിൽ ചില കുറവുകളുണ്ടായേക്കാമെന്നും അതു പരിഹരിക്കപ്പെട്ടേക്കാമെന്നും കോടതി നിരീക്ഷിച്ചു. സാങ്കേതിക വിദ്യ പുരോഗമിച്ച കാലത്ത്‌ എഐ ക്യാമറ സ്ഥാപിക്കുന്നത്‌ നിയമലംഘനങ്ങൾ കണ്ടുപിടിക്കാനുള്ള നൂതനമായ ചുവട്‌ വയ്‌പ്പാണെന്നും കോടതി നിരീക്ഷിച്ചു.

ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാൽ ഹെൽമ്മറ്റ്‌ വയ്‌ക്കാനാവില്ലെന്നും ഹെൽമറ്റില്ലാതെ മൂവാറ്റുപുഴ ആർടിഒയുടെ പരിധിയിലുള്ള സ്ഥലങ്ങളിൽ യാത്ര ചെയ്യാൻ അനുമതി നൽകണമെന്നുമാവശ്യപ്പെട്ട്‌ മൂവാറ്റുപുഴ രാമമംഗലം സ്വദേശികളായ മോഹനനും ശാന്തയും നൽകിയ ഹർജി തള്ളിയാണ്‌ ജസ്‌റ്റിസ്‌ പി വി കുഞ്ഞിക്കൃഷ്‌ണന്റെ നിരീക്ഷണം. ഇരുചക്രവാഹനയാത്രക്കാരായ പൗരൻമാരെ ഹെൽമറ്റ്‌ ധരിക്കുന്നതിൽ നിന്ന്‌ ഒഴിവാക്കാനാവില്ലെന്ന്‌ വിലയിരുത്തിയാണ്‌ ഹർജി തള്ളിയത്‌.

മാറാടി പഞ്ചായത്തിലെ താമസക്കാരായ ഹർജിക്കാർ നിത്യജീവിതവുമായി ബന്ധപ്പെട്ട എല്ലാആവശ്യങ്ങൾക്കും മൂവാറ്റുപുഴ നഗരത്തെയാണ്‌ ആശ്രയിക്കുന്നത്‌. പൊതുഗതാഗത സൗകര്യം കുറവായതിനാൽ ഇരുചക്രവാഹനങ്ങളാണ്‌ യാത്രയ്‌ക്ക്‌ ഉപയോഗിക്കുന്നത്‌. കടുത്ത തലവേദനയടക്കമുള്ള അസുഖത്തിന്‌ ചികിത്സയിലായതിനാൽ ഇരുവർക്കും ഹെൽമറ്റ്‌ ധരിക്കാനാവില്ല. മൂവാറ്റുപുഴ നഗരത്തിൽ എഐ ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളതിനാൽ ഹെൽമറ്റ്‌ ധരിക്കാതെ യാത്ര ചെയ്‌താൽ പിഴ ഈടാക്കും. അതിനാൽ മൂവാറ്റുപുഴ ആർടിഒയുടെ പരിധിയിലുള്ള സ്ഥലങ്ങളിൽ ഹെൽമറ്റില്ലാതെ യാത്ര ചെയ്യാൻ അനുവദിക്കണമെന്നാണ്‌ ഹർജിക്കാരുടെ ആവശ്യം. ഹെൽമറ്റ്‌ വയ്‌ക്കാൻ കഴിയാത്ത തരത്തിൽ അുസഖങ്ങളുള്ളവർ ഇരുചക്രവാഹനയാത്ര ഒഴിവാക്കുന്നതാണ്‌ അഭികാമ്യമെന്ന്‌ കോടതി വ്യക്തമാക്കി.

യാത്രക്കാരുടെ ജീവൻ സുരക്ഷിതമാക്കുകയെന്നത്‌ രാജ്യത്തിന്റെ ഉത്തരവാദിത്തമായതിനാലാണ്‌ ഇരുചക്രവാഹനയാത്രക്കാർക്ക്‌ ഹെൽമറ്റ്‌ നിർബന്ധമാക്കിയത്‌. രാജ്യത്തെ നിയമങ്ങൾ അനുസരിക്കാതെയുള്ള ഇരുചക്രവാഹനയാത്ര പൗരന്റെ മൗലികാവകാശമല്ല. അതിനാൽ എ ഐ ക്യാമറയിൽ നിന്ന്‌ രക്ഷപെടാനായി നിയം ലംഘിച്ച്‌ ഇരുചക്രവാഹനയാത്ര നടത്താൻ അനുമതി നൽകാനാവില്ലെന്ന്‌ വ്യക്തമാക്കിയ കോടതി ഹർജി തള്ളുകയായിരുന്നു.

23/06/2023

മറച്ചു വെച്ചല്ലേ പറ്റൂ മാധ്യമങ്ങളേ...സത്യത്തേക്കാളും വലുതായല്ലോ ആത്മാഭിമാനം 😂

23/06/2023

🔥🚩

Address

Al Qusais, Arzoo Real Estate Building , Office 104, Near To Al Twar Centre, , , Nearest Landmark : Al Qusais Metro Station
Dubai
90085

Opening Hours

Monday 09:00 - 17:00
Tuesday 08:00 - 17:00
Wednesday 09:00 - 17:00
Thursday 09:00 - 17:00
Saturday 09:00 - 17:00
Sunday 09:00 - 17:00

Alerts

Be the first to know and let us send you an email when SPEED Business Services LLC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to SPEED Business Services LLC:

Share