14/02/2023
#വാലന്റൈൻസ് #ഡേയ്ക്ക് വിശുദ്ധ #വാലന്റൈൻ പുണ്യവാളന്റെ മദ്ധ്യസ്ഥ പ്രാർത്ഥന 🙏
തിരുനാൾ ആശംസകൾ : ഫെബ്രുവരി 14
( വിവാഹജീവിതത്തിന്റെ ഐശ്വര്യത്തിനും , ദൈവീക ആശീർവാദത്തോടെ ദൈവസന്നിധിയിൽ വിവാഹതിരാകുവാൻ ആഗ്രഹിക്കുന്നവർക്കും പുണ്യവാനോടുള്ള പ്രാർത്ഥന അനുഗ്രഹപ്രാപ്തിക്കു കാരണമാകും )
" വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുവാൻ ആഗ്രഹിച്ച വ്യക്തികൾക്ക്, ദൈവസന്നിധിയിൽ വിവാഹത്തിലൂടെ ഒരുമിക്കുവാൻ അവസരം ഒരുക്കികൊണ്ട് അനേകരെ ക്രൈസ്തവ വിവാഹജീവിതത്തിലേയ്ക്ക് പ്രവേശിപ്പിച്ച വിശുദ്ധ വാലന്റൈനേ, ഞങ്ങളുടെ ജീവിതവിളിയിൽ സന്തോഷം കണ്ടെത്തുവാനും, ദൈവസന്നിധിയിൽ കൊടുത്ത വാക്കുകളും ചെയ്ത ഉടമ്പടികളും ലംഘിക്കാതെ ജീവിതകാലം മുഴുവൻ കഴിയുവാനും ദൈവസന്നിധിയിൽ ഞങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കണമേ.
വിവാഹം എന്ന കൂദാശ നിഷിദ്ധമാക്കിയ ഭരണാധികാരികളെ ധിക്കരിച്ചുകൊണ്ട് ദൈവഹിതം നിറവേറ്റുവാൻ പരിശ്രമിച്ച വിശുദ്ധ വാലന്റെനേ, വിവാഹിതരായ ദമ്പതികളെ ദൈവസന്നിധിയിൽ സമർപ്പിക്കണമേ. വിവാഹമെന്ന കൂദാശ മനുഷ്യനും ദൈവവും തമ്മിൽ ഉള്ള ഒരു ഉടമ്പടി ആണെന്ന് തിരിച്ചറിഞ്ഞു ജീവിക്കുവാൻ അവരെ സഹായിക്കണമേ.
ഈശോയെ, വിവാഹജീവിതത്തിന്റെ പരിശുദ്ധി നഷ്ടപ്പെടുത്തുന്ന എന്തെങ്കിലും തിന്മകൾ ഉണ്ടായിട്ടുണ്ട് എങ്കിൽ മാപ്പു നല്കണമേ.
( നിങ്ങളുടെ ജീവിതവിളിയുമായി ബന്ധപ്പെട്ട ഒരു നല്ല ആഗ്രഹം സമർപ്പിച്ചു പ്രാർത്ഥിക്കുക, നിങ്ങളുടെ ജീവിതപങ്കാളിയെ സമർപ്പിക്കുക, അവിവാഹിതർ വിവാഹം ചെയ്യാനായി നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിയെയും സമർപ്പിക്കുക ) വിശുദ്ധന്റെ മദ്ധ്യസ്ഥതയിൽ ഞങ്ങൾ സമർപ്പിക്കുന്ന ഈ ആഗ്രഹം ഈശോയെ നിറവേറ്റി നൽകണമേ.
വിശുദ്ധ വാലന്റയിന്റെ മദ്ധ്യസ്ഥത യാചിച്ചു പ്രാർത്ഥിക്കുന്ന ഞങ്ങൾ ആയിരിയ്ക്കുന്ന ജീവിതാന്തസ്സിന്റെ പവിത്രതയും, ദൈവത്തിലുള്ള വിശ്വാസവും ഉയർത്തിപിടിക്കുവാൻ കൃപ നൽകണമേ. ആമേൻ . 🙏🙏🙏
1. സ്വർഗ്ഗസ്ഥനായ .................................
വിശുദ്ധ വാലന്റയിനേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.
വിവാഹം ചെയ്യുവാൻ ആഗ്രഹിച്ചു കാത്തിരിക്കുന്നവർക്ക് വേണ്ടി.........
രക്തസാക്ഷിയായ വിശുദ്ധ വാലന്റൈനേ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.
വിവാഹജീവിതത്തിൽ സമാധാനം നഷ്ടപെട്ടവർക്ക് സ്നേഹത്തിന്റെ അനുഭവം ഉണ്ടാകുവാൻ............
രക്തസാക്ഷിയായ വിശുദ്ധ വാലന്റൈനേ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.
ദാമ്പത്യ ബന്ധത്തിൽ കൂടുതൽ കെട്ടുറപ്പും സ്നേഹവും അനുഭവപ്പെടുവാൻ...........
രക്തസാക്ഷിയായ വിശുദ്ധ വാലന്റൈനേ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ. “