27/08/2020
#നാട്ടിലെത്തുന്ന #പ്രവാസികൾക്ക് #20ലക്ഷം വരെ ലോൺ.15%ഫ്രീ. #3വർഷത്തേക്ക് തിരിച്ചടവ് വേണ്ട.എല്ലാ പ്രവാസികൾക്കും ഇൻഷുറൻസ്.
പ്രവാസി പുനരധിവാസം
നാട്ടിൽ മടങ്ങി എത്തുന്ന പ്രവാസി മലയാളികൾക്ക് 20ലക്ഷം രൂപവരെ ലോൺ നല്കുന്ന നടപടികൾ ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് നോർക്കാ റൂട്ട്സ് ബാങ്കുകളുമായി ധാരണാ പത്രം ഒപ്പിട്ടു.കാനറ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് സഹകര ബാങ്ക് , മറ്റ് ബാങ്കുകൾഎന്നിവയാണ് നോര്‍ക്ക റൂട്ട്‌സുമായി സഹകരിക്കുന്നത്.പുതിയ അപേക്ഷകള്‍ മുതല്‍ ഓണ്‍ലൈന്‍ വഴി സ്വീകരിക്കും. 20 ലക്ഷം രൂപ വരെയായിരിക്കും ലോൺ അനുവദിക്കുക. വിവിധ തരം ബിസിനസുകൾ, കൃഷി, ഉല്പാദന പരമായ സംരഭങ്ങൾ എന്നിവയ്ക്കയിരിക്കും ലോൺ കൊടുക്കുക. നല്കുന്ന ലോൺ തുകയുടെ 15% സബ്സിഡിയായി അനുവദിക്കും.
പ്രവാസികൾക്ക് 20ലക്ഷം വരെ ലോൺ, 2.5ലക്ഷം വരെ സൗജന്യം എന്നിവ #കിട്ടാൻ ചെയ്യേണ്ടവ.
പ്രവാസിവകുപ്പിന്റെ ഏജന്‍സി വഴിയാണു ഗള്‍ഫില്‍ നിന്നു മടങ്ങിയവര്‍ക്കു 25 ലക്ഷം വരെ ലോണ്‍ കോടുക്കുന്ന സ്വയം തൊഴില്‍ പദ്ധതി രൂപീകരിച്ചിരിക്കുന്നത്. ഇതില്‍ പത്തു ശതമാനം അതായതു 2.5 ലക്ഷം വരെ സര്‍ക്കാര്‍ സബ്ഡിയായി നല്‍കും.
ആര്‍ക്കാണു അര്‍ഹത.
രണ്ടു വര്‍ഷമെങ്കിലും വിദേശത്തു തൊഴിലെടുത്ത് മടങ്ങിയ ഇന്ത്യന്‍ പൗരന്‍മാര്‍ക്കാണു ഈ ലോണിനു അപേക്ഷിക്കാന്‍ അര്‍ഹത. കമ്പനിയുടെ ഓഹരികള്‍ മുഴുവനും ഇങ്ങനെയുള്ളവരുടെ പേരിലായിരിക്കണം. ഇങ്ങനെയുള്ളവര്‍ ഒറ്റയ്‌കോ കൂട്ടായോ സൊസൈറ്റികള്‍ രൂപീകരിച്ചോ ഇതു ചെയ്യാവുന്നതാണ്.ഇങ്ങനെയുള്ള കമ്പനികള്‍ക്കോ വ്യക്തികള്‍ക്കോ ആണു ഈ ലോണ്‍ അപേക്ഷിക്കാന്‍ അര്‍ഹത. നിങ്ങള്‍ ഇതിനു അര്‍ഹനാനെങ്കില്‍ ആദ്യം ചെയ്യേണ്ടത് താഴെ പറയുന്ന ലിസ്റ്റില്‍ നിന്നു ഒരു സ്വയം തൊഴില്‍ മേഖല കണ്ടെത്തുകയാണു.പ്രവര്‍ത്തി പരിചയമുള്ള മേഖലയോ താല്‍പര്യമുള്ള മേഖലയോ തിരഞ്ഞെടുക്കുന്നതാണ് നല്ലത്
#സേവനമേഖല
ഹോട്ടലുകല്‍ റസ്റ്റോറന്റുകള്‍, വീടു താമസം( ഹോമ് സ്റ്റേ) തുടങ്ങിയവ ,റിപ്പയറിങ്ങു ഷോപ്പുകള്‍, ചെറീയ രീതിയിലുള്ള കടകള്‍, ടാക്‌സി സെര്‍വീസ്,തുടങ്ങിയവയാണു ഈ ഗണത്തില്‍ പെടുത്തിയിരിക്കുന്നത്.
#വ്യപാര മേഖല.
ചെറുകിട കച്ചോടങ്ങള്‍, സാധനങ്ങള്‍ മൊത്തമായി വാങ്ങി ചില്ലറയായി വില്‍ക്കുന്ന കടകളേയാണു ഇതു കൊണ്ടു ഉദ്ദേശിക്കുന്നത്. വലിയ കമ്പനികളുടെ ഏജന്‍സികളെടുത്തു അവരുടെ മായി കരാറിലേര്‍പ്പെടുനന്ന റിടൈല്‍ ഏജന്‍സികളൂം ഇതിന്റെ പരിധിയില്‍ വരുന്നതാണു.
#നിര്‍മ്മാണമേഖല
ചെറൂകിട വ്യവസായങ്ങളെയാണു ഇതു കൊണ്ടു ഉദ്ദേശിക്കുന്നത് , റൈസ് ഫ്‌ലോര്‍ മില്ലുകള്‍, ബേക്കറി സാധങ്ങളുണ്ടാക്കുക, ഫര്‍ണിച്ചര്‍ നിര്‍മ്മാണം, ഐ.ടി ഹാര്‍ഡ് വെയര്‍, പേപ്പര്‍ കപ്പു നിര്‍മ്മാണം, ചന്ദനത്തിരി നിര്‍മ്മാണം , പേപ്പറിന്റെ റിസൈക്ലിങ്ങ് തുടങ്ങിയവയാണു ഈ കൂട്ടത്തില്‍ പെടുത്തിയിരിക്കുന്നത്.
#കൃഷി മേഖല
കേവലം പച്ചക്കറി കൃഷിയോ നെല്‍കൃഷിയോ മാത്രമല്ല ഇതിന്റെ പരിധിയില്‍ വരിക, കന്നുകാലി വളര്‍ത്തല്‍, കോഴി വളര്‍ത്തല്‍ (മുട്ടയ്കായും ഇറച്ചിക്കായും), ആടു വളര്‍ത്തല്‍, മല്‍സ്യ കൃഷി, അലങ്കാര മല്‍സ്യകൃഷി, തേനീച്ച വളര്‍ത്തല്‍, പുഷ്പകൃഷി,തേനീച്ച വളര്‍ത്തല്‍ തുടങ്ങി ഏതും ഇതിന്റെ പരിധിയില്‍ വരുന്നതാണു.
ഇതില്‍ ഏതെങ്കിലുമൊരു മേഖല തെരഞെടുത്തു കഴിഞ്ഞാല്‍ അടുത്ത ഘട്ടം ബന്ധപെട്ടവരുമായി ആലോചിച്ച് ഒരു പദ്ധതി തയ്യാറാക്കുകയാണു. നിങ്ങള്‍ ആവശ്യപെടുന്ന പൈസ എങ്ങിനെയാണു ചിലവഴിക്കപെടുന്നത് എന്നുള്ള കൃത്യമായ വിവരങ്ങളടങ്ങിയ ഒരു പദ്ധതിരേഖയുണ്ടാക്കേണ്ടതുണ്ടു. ഏതു മേഖലയിലാണൊ ഉദ്ദേശിക്കുന്നത് ആ മേഖലയില്‍ നടന്നു കൊണ്ടിരിക്കുന്ന വ്യവസായങ്ങളോ കൃഷിയോ നേരിട്ടു കണ്ടു അതിന്റെ പദ്ധതിരേഖകള്‍ പഠിക്കുന്നതും വളരെ നല്ലതാണു.പദ്ധതിരേഖകള്‍ തയ്യാറാക്കുന്നതിനു അതാത് സര്‍ക്കാര്‍ ഡിപ്പാര്‍ട്ട് മെന്റുകള്‍ നല്ലവണ്ണം സഹകരിക്കുന്നതാണു. കൃഷി ബന്ധപെട്ട കാര്യങ്ങളാണെങ്കില്‍ കൃഷി ഓഫീസറും , ചെറുകിട വ്യവസായമാണെങ്കില്‍ ജില്ലാ വ്യവസായിക കേന്ദ്രത്തീല്‍ നിന്നും സഹായം തേടാവുന്നതാണു.
പദ്ധതിരേഖകള്‍ തയ്യാറായി കഴിഞ്ഞാല്‍ അതിനുവേണ്ടിയുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകളും ലോണ്‍ കിട്ടുന്നതിനു ആവശ്യമാണു. കൃഷി വിഭാഗത്തില്‍ പെടുന്ന കാര്യങ്ങളോ, സേവനമേഖലയിലേയോ ആണെങ്കില്‍ അതാതു പഞ്ചായത്തു അല്ലെങ്കില്‍ മുനിസിപ്പാലിറ്റീയില്‍ നിന്നു അതു ലഭിക്കുന്നതാണു. ചിലപ്പോള്‍ മലീനികരണ നിയന്ത്രണബോര്‍ഡിന്റെ അനുമതിയും വേണ്ടിവരും. എന്നാല്‍ വ്യവസായങ്ങളാണെങ്കില്‍ ക്ലിയറന്‍സ് സെര്‍ട്ടിഫിക്കറ്റിനു നേരിട്ടു ജില്ലാ വ്യവസയിക കേന്ദ്രത്തെയാണു സമീപിക്കേണ്ടത്. അവിടെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റിലെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാന്‍ ഏകജാലക സവിധാനമുണ്ടു. ഇനി ഇതിലെന്തെങ്കിലും കിട്ടാന്‍ തടസ്സം നേരിടുകയാണെങ്കില്‍ പ്രവാസികാര്യവകുപ്പിന്റെ നോര്‍ക്ക ഏജന്‍സിയുമായി ബന്ധപെട്ടാല്‍ അവരിതിനുവേണ്ട സൗകര്യങ്ങള്‍ ചെയ്തു തരുന്നതാണു.