Konari's waste management

Konari's waste management We offer comprehensive recycling, industry-specific waste management, quality control & sustainabili

30/07/2025
28/01/2024

ഇന്നലെ അതിരാവിലെ ബാംഗ്ലൂരിൽനിന്നും കോഴിക്കോട്ടേക്കുള്ള
സൂപ്പർ ഡീലക്സ് ബസ്സിൽ ബത്തേരിയിൽ നിന്ന് ഞാൻ കയറി. ബസ് നമ്പർ ATC 159/ KL 15 A 2128. അധികം യാത്രക്കാർ ഒന്നും ബസ്സിൽ ഉണ്ടായിരുന്നില്ല. സൂപ്പർഡീലക്സ് ആണെന്ന പത്രാസ് നോക്കാതെതന്നെ
ഇടയ്ക്ക് കൈകാണിച്ചവരെ എല്ലാം ബസ് നിർത്തി കയറ്റുന്നുണ്ടായിരുന്നു.
ബസ് കോഴിക്കോട് സിവിൽ കഴിഞ്ഞപ്പോൾ കണ്ടക്ടർ സാറും ഡ്രൈവർ സാറും വളരെ സീരിയസ് ആയി എന്തോ ഡിസ്കസ് ചെയ്യുന്നുണ്ട്. കാര്യമിതാണ്: ബസ്സിൽ നിന്ന് ഒരു പേഴ്സ് കളഞ്ഞു കിട്ടിയിരുന്നു. അതിൽ കുറച്ചധികം രൂപയും ഉണ്ട്. കണ്ടക്ടർ ആത്മഗതം പോലെ പറയുന്നുണ്ട്- ഇപ്പൊ ഇറങ്ങിപ്പോയവരുടേതാവാം; അവർ ആശുപത്രിയിലേക്ക് പോകുവാനാണ് ബസിൽ കയറിയത്. വണ്ടി നിറുത്തി. അധികം അമാന്തിച്ചില്ല, പേഴ്സിൽ നിന്ന് കിട്ടിയ നമ്പർ നോക്കി ഡ്രൈവർ വിളിച്ചു. ആ പേഴ്സ് അവർ ഉദ്ദേശിച്ച ആളുടെതന്നെയാണെന്ന് ഉറപ്പുവരുത്തി. വേഗം വണ്ടിയുടെ അടുത്തേക്ക് വരാൻ
അവർ ആവശ്യപ്പെട്ടു.അവർ വരുന്നത് കണ്ടപ്പോൾത്തന്നെ കണ്ടക്ടർ അങ്ങോട്ട് ചെന്ന് പേഴ്സ് അവരെ ഏൽപ്പിച്ചു. ഉടമസ്ഥൻ്റെ മുഖഭാവം ഒന്ന് കാണേണ്ടതുതന്നെ ആയിരുന്നു! പക്ഷേ വലിയ കാര്യം ഒന്നും സംഭവിച്ചില്ല എന്ന മട്ടിൽ കണ്ടക്ടർ ബസ്സിൽ കയറി. യാത്ര തുടർന്നു. യാത്രക്കാരായ ഞങ്ങളുടെ മനസ്സിൽ ഏതോ ഒരു നന്മമരം പൂത്തതു പോലെ. വേണമെങ്കിൽ ആ ബസ് ജീവനക്കാർക്ക് പേഴ്സ് കോഴിക്കോട് കെ എസ് ആർ ടി സി യിൽ ഏൽപ്പിച്ചാൽ മതിയായിരുന്നു. പക്ഷേ ചട്ടങ്ങൾക്കല്ല അവർ പ്രാധാന്യം നല്കിയത്.ഉടമസ്ഥരെ കണ്ടെത്തുകയും തിരിച്ചറിയുകയും ചെയ്തപ്പോൾ ബസ് നിർത്തി അവർക്കായി കാത്തുനിന്ന്‌ ആരുടെ കൈകളിലാണോ ആ പേഴ്സ് ഏൽപ്പിക്കേണ്ടത്, ആ ഉടമസ്ഥനെത്തന്നെ പേഴ്സ് ഏൽപ്പിക്കുന്നു. അതിന് ഈ ജീവനക്കാർ കാണിച്ച ആത്മാർത്ഥതയും സാമൂഹ്യബോധവും പ്രശംസനീയമാണ്.
സുധീഷ് എന്ന കണ്ടക്ടർ സാറും ബിജു എന്നഡ്രൈവർ സാറും നമ്മൾ കാണാൻ കൊതിക്കുന്ന അനേകരുടെ പ്രതിനിധികളാണ്.നന്മയുടെ നീർച്ചാലുകൾ ഇനിയും ഒഴുകട്ടെ. സുധീഷ് സാറിനു ബിജു സാറിനും ഒരു ബിഗ് സല്യൂട്ട്.

04/01/2024

വെള്ളപ്പൊക്ക സമയത്ത് മുണ്ടും മടക്കികുത്തി ഇറങ്ങിയ സമയത്ത് സഖാവ് മന്ത്രിയായിരുന്നു

അതൊന്നും തിരഞ്ഞെടുപ്പ് അടുത്ത സമയത്തോ മന്ത്രിയാവാനോ അല്ലായിരുന്നു

ഒരു രാഷ്ട്രീയ നേതാവ് എങ്ങിനെയാവണം എന്നുള്ളതിന്റെ നേർകാഴ്ച്ച

ശക്തൻ സ്റ്റാൻഡും തേക്കിൻകാട് മൈതാനത്തും മാത്രം ഒതുങ്ങുന്നതല്ല
തൃശൂർ ലോക്‌സഭാ മണ്ഡലം

ആണൊരുത്തൻ
ദേ ഇതുപോലെ മുണ്ടും
മടക്കി കുത്തി ഇറങ്ങിയാൽ
തീരുന്നതേയുള്ളൂ
ഇപ്പോൾ നടന്നു വരുന്ന മാമാങ്കം 🙏

Sunil Kumar V S

15/11/2023

സ്നേഹ സമ്പന്നരായ അഥിതി തൊഴിലാളികൾക്ക് അഭിനന്ദനങ്ങൾ

എന്റെ കമ്പനിയുടെ 14 വർഷത്തെ വളർച്ച യുടെ യാത്രയിൽ യാതൊരു ക്രിമിനലിസത്തിനും അടിമ പ്പെടാത്ത എന്റെ പ്രിയ അഥിതി തൊഴിലാളികൾക്ക് സ്നേഹ സമ്മാനം 🙏🙏🙏

प्रेमी अतिथि कार्यकर्ताओं को साधुवाद मेरे प्रिय अतिथि कर्मचारियों को प्यार का उपहार, जो मेरी कंपनी की 14 वर्षों की विकास यात्रा में किसी भी आपराधिकता के आदी नहीं हुए हैं 🙏🙏🙏

08/08/2023

യേശുവിനെ ആരെങ്കിലും മോശമായി പറഞ്ഞാൽ, ഇവിടെ പ്രതിഷേധങ്ങൾ നടക്കും..

മുഹമ്മദ് നബിയെ ആരെങ്കിലും മോശമായി ചിത്രീകരിച്ചാൽ, ഇവിടെ തെരുവുകൾ കത്തിച്ചാമ്പലാവും.

ശ്രീരാമനെ ഇവിടെ ആരെങ്കിലും മോശമായി പറഞ്ഞാൽ, ഇവിടെ കലാപങ്ങൾ പൊട്ടി പുറപ്പെടും.

എന്നിട്ട് എല്ലാവരും പറയുന്നു, അവർ സമാധാന വാഹകർ ആണ് എന്ന്. നമ്മൾ അവരുടെ അനുയായികൾ ആണെന്ന് .!!

നിങ്ങളെയാണോ ഞാൻ പിന്തുടരേണ്ടത് ...?
നിങ്ങൾക്ക് വേണ്ടിയാണോ ഞാൻ തെരുവിൽ ഇറങ്ങേണ്ടത് .?

മനുഷ്യരുടെ ഇടയിൽ നിശബ്ദനായി നിൽക്കുന്ന ആണവായുധമാണ് മതം .

എല്ലാം ദൈവത്തിനു വേണ്ടിയാണ് എന്ന് പറഞ്ഞു നിങ്ങൾ നിങ്ങളുടെ പുസ്തകങ്ങൾ എടുത്തു കാണിക്കുമ്പോൾ ഞാൻ ചിരിക്കും; കൂടെ ദൈവവും

എന്തിനെന്നോ ?

മനുഷ്യന് മാത്രം പ്രകൃതി നൽകിയ അത്യാധുനിക രീതിയിൽ നിർമ്മിച്ച തലച്ചോർ വെറും പാഴ്‌വസ്തു ആയല്ലോ എന്നോർത്ത് .

സുഹാസിനി❤️

31/05/2023

🔥✊🏼

Address

Konari Advanced Polymers, ID Plot Westhill Kozhikode. 673005
Calicut
673005

Alerts

Be the first to know and let us send you an email when Konari's waste management posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Konari's waste management:

Share