17/07/2024
*ദൈവത്തിന് മഹത്വം*
സുവിശേഷവൽക്കരണം പറഞ്ഞറിയിക്കാനാവത്തവിധം പ്രാധാന്യം അർഹിക്കുന്നതാണ്.
യേശുക്രിസ്തുവിലൂടെ മാത്രം ലഭിക്കുന്ന രക്ഷയും വീണ്ടെടുപ്പും ദൈവത്തോടുള്ള അനുരഞ്ജനവും (reconciliation) , ജീവിതത്തിൽ ഉണ്ടാകുന്ന പരിവർത്തനവും സമൂഹത്തിലുണ്ടാകുന്ന പരിഷ്‌ക്കരണവും അതിലൂടെ ഉടലെടുക്കുന്ന സംസ്ക്കാരവും എല്ലാം സമാനതകളില്ലാത്തതാണ്. ക്രിസ്തുവിലുള്ള വിശ്വാസം വ്യക്ത്യാധിഷ്ഠിതമാണെങ്കിലും അതിൻ്റെ ഗുണങ്ങൾ അതിനുപ്പുറമാണ്.
കുടുംബങ്ങളും ,സമൂഹവും , രാഷ്ട്രങ്ങളും അതിൻ്റെ
ഗുണഭോക്താക്കളാണ്.അതാണ് സുവിശേഷം വരുത്തുന്ന പരിവർത്തനവും അതിൻ്റെ സവിശേഷതയും . ഓരോ ദൈവമാക്കളും സുവിശേഷം അറിയിക്കുവാൻ ബാദ്ധ്യസ്ഥരാണ്.ഓരോരുത്തരും ലോകത്തിൻ്റെ വെളിച്ചവുമാണ് . നാം പ്രകാശിക്കുന്നില്ലായെങ്കിൽ ഈ ലോകം അന്ധകാരത്തിൽ തന്നെ കിടക്കും. അതിൻ്റെ കുറ്റം നമ്മുടെ മേൽ ഇരിക്കും.
May God bless you all!
ഇന്ന് ഉച്ചകഴിഞ്ഞു നടക്കുന്ന പ്രവർത്തനത്തെ ഓർത്ത് പ്രാർത്ഥിക്കുക.
Pr.Satheesh Mathew
Light for the Lost
Global worship Center
Wadakkanchery
9446454025
17/7/2024 , Wednesday