Sunrise Counselling Centre

Sunrise Counselling Centre Centre for Counselling, Guidance, Psychotherapy, Psychological Tests and Remedial Education.

13/06/2017
07/04/2017

Depression: Let's Talk
-------------------------------------------

Here are some typical questions from more common depression screening scales:

1, “In the past two weeks, how often have you felt down, depressed, or hopeless?”

possible answers include:
1. not at all
2. several days
3. more than half the days
4. nearly every day

Feeling down for more than half the days or nearly every day over the past two weeks suggests depression.

2. “Have you had any thoughts of su***de?”

Answers to this question allow mental health professionals to rate the severity of depression. The person being screened can answer as follows:
1. never
2. some thoughts of death
3. some thoughts of su***de
4. some attempt at su***de.

3. “How is your sleep?”

Answers include:
1. nleeping as usual
2. slight difficulty
3. sleep reduced by at least two hours
4. getting less than three hours of sleep at night

Greater sleep disturbance signals a greater risk for depression.

4. “How is your energy?”

Declines in energy level are a common sign of depression — the more significant your lack of energy, the higher your depression risk rating. Possible answers to this question include:

1. as much energy as ever
2. less energy than before
3. not enough to do much
4. not enough to do anything.

5. “Do you prefer to stay at home rather than going out and doing new things?”

This question asks for a yes or no answer and recognizes that isolation and withdrawal are common signs of depression — especially in the elderly.

True depression isn’t the same as occasional periods of feeling down. The questions mental health professionals ask when screening for depression try to determine how many symptoms of depression you have, how long you have had them, and how much they interfere with your ability to live life normally.

If answer yes to some of these warning signs of depression, and symptoms have been present for more than two weeks, person could be depressed. But don’t forget: Screening for depression is just the first step to helping the person get better.

Depression treatments work — so help the person to answer the questions as honestly as he can, and give insight that don’t be afraid to ask for help.

It's great social commitment if you can lead a depressed person to an effective mental health professional, if possible to a Clinical Psycholgist, early as possible. Please don't ignore any sad faces in your ways.

Rixon Jose
Winner's World, Mind Behaviour Studio
Ernakulam
9447728147

24/03/2017

പരീക്ഷയ്ക്കു മുമ്പും പിമ്പും മാതാപിതാക്കൾ മക്കൾക്കു പറഞ്ഞുകൊടുക്കേണ്ട സുപ്രധാന കാര്യങ്ങൾ.

1, ഫലത്തിലേക്കല്ല പരിശ്രമത്തിലേക്കാണ് നിരന്തരം ശ്രദ്ധിക്കേണ്ടത്.

ഫലത്തിലേക്ക് നോക്കി ആകുലപ്പെടാതെ ഉള്ളിലെ ആത്മാർത്ഥയിലേക്കു നോക്കി നന്നായി പരിശ്രമിക്കുക. റിസൽട്ട് എന്തായിരിക്കണം എന്നതിനേക്കാൾ പ്രധാനം പരിശ്രമം എങ്ങനെയായിരിക്കണം എന്നതാണ്. നിന്റെ റിസൾട്ടിനേക്കാൾ ഞങ്ങൾ വിലമതിക്കുന്നത് പരിശ്രമിക്കുന്നതിലെ ആത്മാർത്ഥതയെയാണ്. ഗ്രേഡു കുറയുന്നതിലല്ല നിന്റെ പരാജയം. മറിച്ച് നീ പരിശ്രമിക്കുന്നില്ലെങ്കിൽ അതാണ് പരാജയം.

2. പ്രതിസന്ധികൾക്കുമുമ്പിലെ മനഃക്കരുത്താണ് മാർക്കിനേക്കാൾ പ്രധാനം.

സർട്ടിഫിക്കേറ്റിലെ മാർക്കുകളേക്കാൾ ജീവിതത്തിൽ പ്രധാനം നിന്റെ മനഃക്കരുത്തിനാണ്. മാർക്കുകൾ കണക്കുകൂട്ടിയുള്ള ജയ പരാജയങ്ങളല്ല ജീവിതത്തിന്റെ വിജയവും പരാജയവും നിർണ്ണയിക്കുന്നത്. പരാജയങ്ങളുടെ നടുവിലും ജീവിത വിജയത്തിലേക്ക് നടന്നടുക്കാൻ ഒരാളെ സഹായിക്കുന്നത് ആ സമയത്ത് അയാൾ പ്രകടിപ്പിക്കുന്ന മനഃക്കരുത്താണ്. ഏതു വീഴ്ചയിലും നിന്നെ താങ്ങുന്ന ഈ മനഃക്കരുത്താണ് നിന്റെ യഥാർത്ഥ വിദ്യാധനം. അതുണ്ടെങ്കിൽ ഒരു പരാജയവും നിന്നെ പരാജയപ്പെടുത്തുകയില്ല.

3. നിന്നെപ്പറ്റിയുള്ള മറ്റുള്ളവരുടെ ധാരണകളിലേക്കല്ല നിന്റെ ലക്ഷ്യത്തിലേക്കാണ് നീ നോക്കേണ്ടത്.

മാർക്കുകളിൽ കുറവുണ്ടായാൽ മറ്റുള്ളവരുടെ മനസ്സിൽ നിന്നെപ്പറ്റി എന്തു കരുതും എന്നു കരുതി നീ ആകുലപ്പെടണ്ട. കാരണം മറ്റുള്ളവരുടെ മനസ്സിൽ വളരുന്നിലോ കുറയുന്നതിലോ ശ്രദ്ധിച്ച് നീ ആകുലപ്പെടുന്നത് കാറ്റിനെ പിടിക്കാൻ പരിശ്രമിക്കുന്നതുപോലെയാണ്. കാറ്റ് ഏതു ദിക്കിലേക്കും തിരിയും. അതു കാറ്റിന്റ ഇഷ്ടം. നമുക്ക് അതിന്റെ ഗതിയിൽ നിയന്ത്രണമില്ല. മറ്റുള്ളവരുടെ മനസ്സിൽ എത്രവട്ടം പരാജയപ്പെട്ടാലും അവസാനം ഒരു വലിയ വിജയമുണ്ടായാൽ ആ വിജയമായിരിക്കും പിന്നീട് അവരുടെ മനസ്സിൽ. സ്ഥിരതയില്ലാത്ത ഈ പൊതു മനസ്സിനെ നീ എന്തിനു പേടിക്കണം? ആളുകളുടെ ഉള്ളിലിരിപ്പിലേക്കല്ല, സ്വന്തം ലക്ഷ്യത്തിലേക്കായിരിക്കണം നിന്റെ ശ്രദ്ധ.

4. മറ്റുള്ളവരുമായിട്ടല്ല നിന്റെ യഥാർത്ഥ കഴിവുമായിട്ടാണ് നിന്നെത്തന്നെ താരതമ്യംചെയ്യേണ്ടത്.

മറ്റുള്ളവരുമായി നീ നിന്നെത്തന്നെ താരതമ്യപ്പെടുത്തേണ്ട. ഓരോരുത്തരും വ്യത്യസ്തരാണ്. ഏല്ലാവരും വ്യത്യസ്തമായ കഴിവും മനസ്സും ഉള്ളവരാണ്. നീ നീയായാൽ മതി. മറ്റുള്ളവർ നിന്റെ മുന്നിലാണോ പിന്നിലാണോ എന്നതല്ല നീ നിന്റെ യഥാർത്ഥ ശേഷിയുടെ സാധ്യതകൾക്കു മുമ്പിലാണോ പിമ്പിലാണോ എന്നതാണ് നോക്കേണ്ടത്. നിന്റെ ഏറ്റവും മികച്ചത് നീ ചെയ്യുന്നതിലാണ് വിജയവും പരാജയവും. ഞങ്ങൾക്കിഷ്ടം നീ ആയിരിക്കുന്ന യഥാർത്ഥ നിന്നെയാണ്. മറ്റുള്ളവരിലേക്കല്ല നിന്നിലേക്കാണ് നിന്നെത്തന്നെ വിലയിരുത്താൻ നീ നോക്കേണ്ടത്.

5. നിന്റെ ഏതു പ്രതിസന്ധിയിലും പരിഹാരത്തിനു ഞങ്ങൾ എന്നും കൂടെയുണ്ട്.

ജീവിതത്തിൽ പരാജയമോ വീഴ്ചയോ അവഗണനയോ തെറ്റുകളോ സംഭവിച്ചാൽ നീ ഓടിയണയേണ്ട അഭയസ്ഥാനമാണ് ഞങ്ങൾ മാതാപിതാക്കൾ. ഞങ്ങളോട് എന്തു മറുപടി പറയും എന്നു കരുതി നീ വിഷമിക്കരുത്. നിന്റെ കുറവുകൾ ക്ഷമിക്കാനുള്ള കടമ ഞങ്ങൾക്കുണ്ട്. നിന്റെ നേട്ടങ്ങളേക്കാൾ ഞങ്ങൾക്കു പ്രധാനം നിന്നെയാണ്. ഞങ്ങളുടെ സ്നേഹ വലയത്തിൽ നിനക്ക് എന്നും സുരക്ഷിതത്വമുണ്ട്. ഒരു ഭയവും നിന്നെ ഞങ്ങളിൽ നിന്നകറ്റരുത്. നിന്റെ പ്രയാസങ്ങളിൽ ഞങ്ങളോടു ഭയമല്ല ആശ്രയമാണ് നിനക്കു തോന്നേണ്ടത്. ശിക്ഷണങ്ങളും ശകാരങ്ങളും ഞങ്ങളുടെ ക്രോധമല്ല, മറിച്ച് കരുതലാണ്. നിന്റെ ഏതു പ്രതിസന്ധിയിലും കുഞ്ഞേ, വാത്സല്യത്തോടെ നിന്റെകൂടെ ഞങ്ങളുണ്ട്. തകർച്ചകളിൽ നീ ഒരിക്കലും ഒറ്റക്കല്ല, ഞങ്ങൾ കൂടെയുണ്ട്.

6. നിന്റെ മനസ്സിൽ ഇപ്പോൾ വിജയത്തിന്റെ സാദ്ധ്യതകൾ മാത്രം മതി.

കഴിഞ്ഞകാല കുറവുകളെയോർത്ത് നീ തളരുന്നതിൽ തീരെ അർത്ഥമില്ല. അതിൽ നിന്നും പാഠം ഉൾക്കൊണ്ട ശേഷം അവയെ മറന്നു കളയുക. പരീക്ഷയെ അഭിമുഖീകരിക്കുമ്പോൾ നിന്റെ മനസ്സുമുഴുവൻ നിറഞ്ഞു നിൽക്കേണ്ടത് ചെറുതും വലുതുമായ വിവിധ വിജയങ്ങളുടെ ഓർമ്മകളാണ്. അതിനെതിരായ കുറവുകൾ നിന്നിൽ കാണുമ്പോൾ നിന്റെ ആത്മധൈര്യം കുറയും. അതിനാൽ നിന്നോടുതന്നെ നീ ക്ഷമിക്കുക. ക്ഷമിച്ചവ മറന്നുകളയുക. ആത്മവിശ്വാസമാണ് ഓർമ്മയുടെ കൂട്ട് എന്നോർക്കുക.

7. തോൽവിയുടെ അർത്ഥം അടുത്ത അവസരത്തിൽ വിജയം കാത്തിരിക്കുന്നുവെന്നാണ്.

ഒരു തോൽവിയുടെ അർത്ഥം ജീവിതത്തിന്റെ ആത്യന്തിക പരാജയമെന്നല്ല. തോൽവി അർത്ഥമാക്കുന്നത് നീ ഇനിയും അതിൽ വിജയിക്കേണ്ടിയിരിക്കുന്നു എന്നാണ്. വിജയിക്കാൻ ആഗ്രഹിക്കുന്നവർക്ക് അവസരങ്ങളും ധാരാളമായുണ്ട്. പലതവണ ആത്മാർത്ഥമായി പരിശ്രമിച്ചിട്ടും നീ ഒരു കാര്യത്തിൽ വിജയിക്കുന്നില്ലെങ്കിൽ ഒരു പക്ഷെ അതു നിനക്കു പറ്റിയതായിരിക്കില്ല. നിനക്കു പറ്റിയ മറ്റനവധി മേഖലകളും അവസരങ്ങളും ഈ ആധുനിക യുഗത്തിൽ അനന്തമായി തുറന്നു കിടക്കുമ്പോൾ ഒന്നിനെ മാത്രമോർത്തു നീ സ്വയം പരാജിതനായി കണക്കാക്കരുത്. ഒന്നല്ല ഒരുപാടുണ്ട് സാദ്ധ്യതകൾ. ഒരു തോൽവിക്കു മുന്നിലും നീ സ്വയം തോറ്റുകൊടുക്കരുത്. തോൽവി വിജയിക്കാനുള്ള ഇച്ഛാശക്തിയാണ് നിന്നിൽ നിറയ്ക്കേണ്ടത്.

8. ഞങ്ങളുടെ അനുഗ്രഹങ്ങൾ നിന്റെ കൂടെ എപ്പോഴുമുണ്ട്.

അവസാനമായി ഇതുകൂടി പറയുവാൻ ആഗ്രഹിക്കുന്നു: ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. ഞാനും നിന്നെ അനുഗ്രഹിക്കുന്നു. എല്ലാറ്റിലും എപ്പോഴും നിനക്ക് നല്ലതു മാത്രം ഭവിക്കട്ടെ. ഞങ്ങൾ മാതാപിതാക്കളുടെ ഈ അനുഗ്രഹം എന്നും നിന്റെ കൂടെയുണ്ടാകും. എന്നും നിനക്കു നല്ലതേ വരൂ. നിന്റെ ജീവിതം വിജയിക്കും, തീർച്ച.

--------------------------------------------------

21/03/2017

മരണം മണക്കുന്ന മനസ്സ്
--------------------------------------
(ആത്മഹത്യ മുൻകൂട്ടി തിരിച്ചറിയുന്നതിനും പ്രതിരോധിക്കുന്നതിനും സഹായകരമായ മനഃശാസ്ത്ര മാർഗ്ഗങ്ങൾ)

"വിശ്വസിക്കാൻ പറ്റുന്നില്ല അവൾ മരിച്ചൂന്ന്.
മരിക്കാൻ മാത്രം എന്തുണ്ടായി ഇവിടെ???

എന്താണെങ്കിലും ഞങ്ങളോടോന്നു തുറന്നു പറഞ്ഞുകൂടായിരുന്നോ അവൾക്ക്!!!

എന്തൊരു മണ്ടത്തരമാണവൾ ചെയ്തത്???

ഈ തലമുറയെന്താ ഇങ്ങനെ????"

ആത്മഹത്യ ചെയ്ത വ്യക്തിയുമായി വളരെ അടുപ്പമുള്ളവർ പൊതുവെ പറയുന്ന വാക്കുകളാണിവ. സംഭവിച്ച ദുരന്താനുഭവത്തിൽ ആത്മഹത്യ ചെയ്തവരെയും മറ്റുള്ളവരെയും കുറ്റപ്പെടുത്തി സ്വയം സമാധാനിക്കുന്ന പ്രവണതയാണ് നമ്മുടെ നാട്ടിൽ പൊതുവേ കണ്ടുവരുന്നത്. അടുപ്പമുള്ള വ്യക്തിയുടെ ഇത്തരം മരണത്തിനുശേഷമുള്ള സന്ദർഭങ്ങളിൽ മുകളിൽ പറഞ്ഞ വാക്കുകളിലൂടെ പലപ്പോഴും മറക്കാനും മറയ്ക്കാനും ശ്രമിക്കുന്നത് അവസരോചിതമായ അടിയന്തിര രക്ഷാ പ്രവർത്തനങ്ങളിൽ തനിക്കു സംഭവിച്ച ഗുരുതരമായ ഉത്തരവാദിത്വക്കുറവുകളാണ്.
ഓരോ ആത്മഹത്യയും തീവ്രമായ തീരുമാനം എന്നതിലുപരി അടിയന്തര പരിചരണം ലഭിക്കേണ്ടിയിരുന്ന കടുത്ത ഒരു മാനസിക ആഘാതമാണ്. ശ്രദ്ധിച്ചാൽ തിരിച്ചറിയാവുന്ന കുറേ ലക്ഷണങ്ങൾ കാണിക്കുന്ന ഒരു മാനസികാഘാതം. ആ ലക്ഷണങ്ങളെ തിരിച്ചറിയാൻ സാധിക്കുന്നില്ലെങ്കിൽ നമ്മുടെ വ്യക്തി ബന്ധത്തിന്റെ സ്നേഹ ചരടുകൾ എത്ര ദുർബലമാണ് എന്നുവേണം മനസ്സിലാക്കാൻ. വിവരിക്കാൻ പറ്റാത്ത അതിതീവ്രമായ മാനസിക സമ്മർദ്ദം മനസ്സിനെ ദുർബലപ്പെടുത്തി ആത്മഹത്യയിലേക്ക് ഒരു വ്യക്തിയെ തള്ളിനീക്കുന്ന അന്ധകാര നിമിഷങ്ങളെ ആ വ്യക്തിയോട് അടുപ്പമുള്ളവർക്കു ഒന്നു ശ്രദ്ധിച്ചാൽ തിരിച്ചറിയാനാകുന്നതേയുള്ളൂ. ആ തിരിച്ചറിവ് പ്രിയപ്പെട്ട വ്യക്തിക്കുവേണ്ടി മറ്റു പലതും മറന്ന് മുൻവിധിയില്ലാതെ അടിയന്തിരമായി പ്രവർത്തിക്കാൻ നമ്മെ സഹായിക്കും. ആത്മഹത്യയുടെ അടിയന്തിര സന്ദർഭങ്ങളെ തിരിച്ചറിയാനും അതിനനുസരിച്ച് ആ വ്യക്തിക്കുവേണ്ടി പ്രവർത്തിക്കാനും അനാസ്ഥ കാണിച്ചാൽ അതു ഗുരുതരമായ സ്നേഹരാഹിത്യമാണ്... പ്രേരണയ്ക്കു തുല്യമായ കുറ്റകൃത്യം.

മരണത്തിനു തുനിഞ്ഞിറങ്ങിയ മനസ്സ് താഴെ കൊടുത്തിരിക്കുന്ന ലക്ഷണങ്ങളിൽ പലതും പുറത്തു കാണിക്കും. ആത്മഹത്യയ്ക്കുള്ള മനസ്സിന്റെ ഈ മുന്നൊരുക്കങ്ങളെ നമുക്കു തിരിച്ചറിയാനാകട്ടെ...

⬛ 1. അസാധാരണമായ പെരുമാറ്റങ്ങൾ

🔴അടുപ്പമുള്ളവരോടുള്ള സ്നേഹ സംഭാഷണങ്ങളിൽ നിന്നും പെട്ടെന്നുള്ള ഒഴിവാകൽ.
🔴അമിതമായ ഏകാന്തതയും അസാധാരണമായ നിശബ്ദതയും
🔴 മനസ്സിലുള്ള പ്രയാസത്തെ അടുപ്പമുള്ളവരുടെ മുമ്പിൽ നിഷേധിക്കാനും മൂടിവെയ്ക്കാനുമുള്ള പ്രത്യേക പരിശ്രമങ്ങൾ.
🔴 ഒറ്റക്കും അടുപ്പമുള്ളവരുടെ മുന്നിലുമുള്ള നിയന്ത്രണാതീതമായ കരച്ചിൽ.
🔴 പെട്ടെന്നു കാണപ്പെടുന്ന നിഗൂഢമായ ശാന്തത.
🔴 അസാധാരണമായ അഭ്യർത്ഥനകളും ആഗ്രഹങ്ങളും.
🔴 മുന്നൊരുക്കമായ ചില അസാധാരണ ക്രമീകരണങ്ങൾ.
🔴 അടുപ്പമുള്ളവരോടു കാണിക്കുന്ന അസാധാരണമായ വൈകാരിക സ്നേഹ പ്രകടനങ്ങൾ
🔴 സാധാരണയായി പാലിച്ചുകൊണ്ടിരുന്ന പൊതു നിയമങ്ങൾ, പൊതുവായ പെരുമാറ്റ രീതികൾ, മതാനുഷ്ഠാനങ്ങൾ എന്നിവയുടെ ലംഘനം.
🔴 അസമയത്തുള്ള യാത്രകൾ/ അസമയത്തുള്ള പുറത്തു പോകൽ/ അസമയത്തുള്ള തിരിച്ചു വരവ്
🔴 രാത്രിമുഴുവൻ നീണ്ടു നിൽക്കുന്ന ഉറക്കമില്ലായ്മ അല്ലെങ്കിൽ അമിതമായ അസാധാരണ ഉറക്കം.
🔴 പാട്ട്, സിനിമ തുടങ്ങിയ വിനോദങ്ങളിൽ നിന്നും സന്തോഷകരമായ മറ്റു കാര്യങ്ങളിൽ നിന്നുമുള്ള അകാരണമായ പിൻമാറ്റം.
🔴 ഭക്ഷണം, വെള്ളം, സൗന്ദര്യത്തിലുള്ള ശ്രദ്ധ എന്നിവ അകാരണമായി ഒഴിവാക്കുന്നത്.
🔴 ചെയ്തുകൊണ്ടിരുന്ന ജോലിയിലും ഏറ്റെടുത്ത ദൗത്യങ്ങളിലുമുള്ള അകാരണമായ പിൻമാറ്റം.
🔴 കണ്ണാടിയിലൊ ഫോട്ടോയിലോ സ്വന്തം മുഖം നോക്കിയുള്ള അസാധാരണ വികാരാധീന പ്രകടനങ്ങൾ
🔴 അസാധാരണമായ സ്വകാര്യ എഴുത്തുകുത്തുകൾ. ആത്മഹത്യാകുറിപ്പുകൾ.
🔴 സാധാരണ കാര്യങ്ങളിൽ കാണുന്ന അസാധാരണമായ ശ്രദ്ധയില്ലായ്മ.
🔴 നിലവിലുള്ള സാഹചര്യത്തിൽ നിന്നും മനസ്സുമാറി ഗൗരവമേറിയ ഏതോ ചിന്തിയിലാണ്ടിരിക്കുന്നത്.
🔴 ജീവനോടുക്കാനുള്ള മാർഗ്ഗങ്ങൾ ഇന്റർനെറ്റിലോ സംസാരത്തിലോ ബുദ്ധിപൂർവ്വം തിരയുന്നത്.
🔴 ജീവനൊടുക്കാനുള്ള ചില വസ്തുക്കൾ മുറിയിൽ രഹസ്യമായി സൂക്ഷിച്ചുവയ്ക്കുന്നത്.
🔴പെട്ടെന്ന് എല്ലാറ്റിനോടുമുള്ള താത്പര്യക്കുറവ്.

⬛ 2. സൂചന തരുന്ന സംസാരങ്ങൾ

🔴 "മതിയായി", "മരിച്ചാൽ മതിയായിരുന്നു", "ചിലതു തീരുമാനിച്ചിട്ടുണ്ട്", തുടങ്ങിയ ആത്മഹത്യാ സൂചകങ്ങൾ.
🔴 "നോക്കിക്കോ", "എല്ലാവരേയും ഞാൻ കാണിച്ചു തരാം" എന്നിങ്ങനെയുള്ള ഭീഷണികൾ.
🔴 തിയതിയും ദിവസവും പറഞ്ഞുള്ള തീരുമാന പ്രസ്താവനകൾ.
🔴 ആത്മഹത്യ ചെയ്യാനുള്ള ഉദ്യമത്തേയും മരണത്തേയും സാധൂകരിച്ചുള്ള സംസാരങ്ങൾ
🔴 ആത്മഹത്യ ചെയ്തവരെപ്പറ്റിയുള്ള സംസാരങ്ങൾ.
🔴 "എനിക്ക് ആരുമില്ല", "ജീവിക്കാൻ ഇനി ഒരു മാർഗ്ഗവുമില്ല", "ഞാൻ നശിച്ചു" തുടങ്ങിയ നിരാശയാർന്നതും മനസ്സു മടുത്തതുമായ വാക്കുകൾ.
🔴 അസാധാരണ ഗൗരവം പ്രകടമാകുന്ന ദൃഢമായ മറുപടികൾ.

⬛ 3.ശരീര-മുഖ ഭാവങ്ങളിൽ തെളിയുന്ന സൂചനകൾ

🔴 അതീവ ദുഃഖം അമർത്തിപ്പിടിച്ച നിറഞ്ഞ വാടിയ മുഖം.
🔴 അനുദിന പ്രവർത്തനങ്ങളിൽ ആവശ്യത്തിനു ശ്രദ്ധ ചെലുത്താത്ത, ഏകാഗ്രതയില്ലാത്ത കണ്ണുകളുടെ ചലനം.
🔴 ക്ഷീണം തോന്നുന്ന ശരീരം.
🔴 അകാരണമായ ശരീര വേദന.
🔴 കടുത്ത മാനസിക സമ്മർദ്ദം തോന്നുന്ന മുഖഭാവം.
🔴 എന്തോ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ടെന്നു വ്യക്തമാകുന്ന ദൃഢമായ ചലനങ്ങൾ.
🔴 ശരീരത്തിന്റ ഭാരം അസാധാരണമായി കുറയുന്നത്.
🔴 ലൈംഗീക ബന്ധത്തോടു പെട്ടെന്നുള്ള താത്പര്യക്കുറവ്.
🔴 വസ്ത്രധാരണത്തിലും അണിഞ്ഞൊരുങ്ങുന്നതിലുമുള്ള താത്പര്യക്കുറവുമൂലം കാഴ്ചയിൽ പ്രകടമാകുന്ന ശ്രദ്ധേയമായ മാറ്റങ്ങൾ.
🔴 സാധാരണ നിറത്തിൽ നിന്നും കൂടുതൽ ഇരുണ്ടതായി തോന്നുന്ന മുഖം.
🔴 സ്വതന്ത്രമായും സ്വാഭാവികമായും തമാശകളുടേയും വ്യക്തികളുടേയും മുമ്പിൽ ചിരിക്കാനുള്ള അസാധാരണ വിമുഖത.

⬛ 4. തീവ്രമായ വൈകാരിക നില

🔴 കൃത്യമായി വേർതിരിച്ചൂ മനസിലാക്കാനാവാത്ത അതിതീവ്രമായ വൈകാരിക പ്രശ്നങ്ങൾ
🔴 നിയന്ത്രണാധീതമായ നിരാശ, സങ്കടം, ദേഷ്യം, വൈരാഗ്യം.
🔴 തീരുമാനിച്ചുറപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ അടക്കിവച്ചിരിക്കുന്ന തീവ്ര വികാരങ്ങൾ.

----------------------------------------------------------------
ആത്മഹത്യയുടെ സാധ്യത മനസ്സിലാക്കിയാൽ നാം ചെയ്യേണ്ട പ്രാഥമിക മനഃശാസ്ത്ര നടപടികൾ:

👉 1, ആ വ്യക്തിക്കായി നിങ്ങൾ മുൻകൈ എടുക്കുക. ഉറച്ച തീരുമാനം എടുത്തവർ സഹായം ചോദിക്കില്ല. അതിനാൽ അടുപ്പം പ്രയോജനപ്പെടുത്തി അദ്ദേഹത്തെ രക്ഷിക്കാൻ മുന്നിട്ടിറങ്ങുക.

👉 2, സൗഹൃദം സ്ഥാപിക്കുക.
കുറ്റപ്പെടുത്തലോ, തെറ്റ്-ശരി പ്രസ്താവനകളോ, ഉപദേശങ്ങളോ ഈ അവസരത്തിൽ നടത്തരുത്.
എന്തും തുറന്നു പറയാൻ സ്വാതന്ത്ര്യവും വിശ്വാസ്യതയുമുള്ള ആത്മാർത്ഥ സുഹൃത്തിനെയാണ് ആ വ്യക്തിക്ക് ഇവിടെ ആവശ്യം.

👉 3, നന്നായി കേൾക്കുക. മുൻവിധികൾ മാറ്റിവച്ച്, തിരിച്ചു പറയാൻ തിടുക്കം കൂട്ടാതെ, തിരക്കുകൾ ഒഴിവാക്കി ക്ഷമയോടെ അദ്ദേഹത്തിനു പറയാനുള്ളതു മുഴുവൻ കേൾക്കുക. പറയുന്ന വാക്കുകൾ മാത്രമല്ല, പറയാത്ത പ്രധാന കാര്യങ്ങളും ശ്രദ്ധിക്കുക. കേൾവിയിലൂടെ മാനസിക നില മനസ്സിലാക്കുക.

👉 4. ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനത്തേയും പദ്ധതികളേയും സംബന്ധിച്ച് ഉചിതമായ രീതിയിൽ ചോദിച്ചു മനസ്സിലാക്കുക.

👉5. അദ്ദേഹം തീരുമാനിച്ചിരിക്കുന്ന ആത്മഹത്യ ചെയ്യരുതെന്നു പറയുന്നതിനു പകരം തത്കാലത്തേക്ക് അതു മാറ്റിവയ്ക്കാൻ പ്രേരിപ്പിക്കുക.

👉 6. പ്രൊഫഷണൽ സൈക്കോളജിസ്റ്റിന്റെയോ (സാധിക്കുന്നടുത്തോളം ക്ലിനിക്കൽ സൈക്കോളജിസ്റ്റുതന്നെ വേണം) സൈക്ക്യാട്രിസ്റ്റിന്റേയോ സഹായം സ്വീകരിക്കാൻ ആ വ്യക്തിയെ പ്രേരിപ്പിക്കുകയും അതിനുവേണ്ട ക്രമീകരണങ്ങൾ അടിയന്തിരമായി നടപ്പാക്കുകയും ചെയ്യുക. സമയം ഒരോ മിനിറ്റും ഇവിടെ വളരെയധികം വിലപ്പെട്ടതാണ് എന്നോർമ്മിക്കുക.

👉 7, വ്യക്തിയുടെ ഉത്തരവാദിത്വപ്പെട്ട ഏറ്റവും അടുത്ത ബന്ധുവിനെ ഉചിതമായ രീതിയിൽ ഗൗരവം മനസ്സിലാക്കുംവിധം വിവരം ധരിപ്പിക്കുക. വളരെയധികം ശ്രദ്ധയോടെ ഇതു കൈകാര്യം ചെയ്യണം.

👉 8, ആശങ്കകളോ അവ്യക്തതകളോ ഉണ്ടെങ്കിൽ നിങ്ങൾക്കു പരിചയമുള്ള, മാനസികാരോഗ്യ മേഖലയിൽ പ്രൊഫഷണലായി പ്രവർത്തിക്കുന്ന ഒരു വിദഗ്ദ്ധനോട് ഫോണിലോ നേരിട്ടോ എത്രയും വേഗം സംസാരിച്ച് ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കുക.

👉 9, ആത്മഹത്യാപ്രവണതയുള്ള വ്യക്തിയുടെ നീക്കങ്ങൾ നിങ്ങളുടെ കരുതലുള്ള ഹൃദയത്തോടെ നിരന്തരം നിരീക്ഷിക്കുക.

👉 10, ആത്മഹത്യ ചെയ്യാനുള്ള നീക്കങ്ങളുമായി അയാൾ മുന്നോട്ടുപോകുന്ന പക്ഷം പോലീസ് സഹായം തേടുകയും ഉചിതമായ രീതിയിൽ ഫലപ്രദമായ രക്ഷാപ്രവർത്തനത്തിനു നേതൃത്വം കൊടുക്കുകയും ചെയ്യുക.

ഇത്തരം സന്ദർഭങ്ങളിൽ ആത്മഹത്യയെ പ്രതിരോധിക്കുവാൻ നിങ്ങളോടൊപ്പം ഞാനും എന്റെ സുഹൃത്തുക്കളും സജീവമായുണ്ട്. സാഹചര്യത്തിന്റെ ഗൗരവമനുസരിച്ച് ഏതു സമയത്തും എന്നെ വിളിക്കാം. ജീവന്റെ മണമുള്ള മനസ്സ് നമ്മിലും നമുക്ക് ചുറ്റും വളരട്ടെ!!!

- Rixon Jose
Consultant Psychologist
Mob. +91- 9447728147
Winner's World Foundation
Ernakulam, Kerala

09/03/2016
21/11/2014

Special Counselling For Students

Sunrise Counselling Centre, Kacherippady, Ernakulam provides Psychological counselling for the children (adolescents) who feel difficulty in academic performance with free of cost. Students who feel difficulty to read, write, calculate, comprehend, concentrate, and to keep interest are invited to make use of this opportunity.

We provide IQ Test for the assessment of Learning Disabilities, Other Psychological Tests, Psychotherapies and Remedial Education for the children with Learning Disabilities. Clinical Psychologists, Special Educators, Psychological Counsellors, and Social Workers are the resources of these services. There will be special concession in consultation charges for those who are deserved.
Contact number: 9447 511 479, 04846-500 400

Address

Holy Family Building, Ashir Bhavan Lane, Kacherippady
Ernakulam
682018

Opening Hours

Monday 8am - 6pm
Tuesday 8am - 6pm
Wednesday 8am - 6pm
Thursday 8am - 6pm
Friday 8am - 6pm
Saturday 8am - 6pm
Sunday 8am - 6pm

Alerts

Be the first to know and let us send you an email when Sunrise Counselling Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sunrise Counselling Centre:

Share