Ente Kattappana dot com

  • Home
  • Ente Kattappana dot com

Ente Kattappana dot com News And Views

30/12/2023

എട്ടാം മൈലിന് സമീപം ഇപ്പോൾ നടന്നത്
31/12/23 | 4.15

https://www.facebook.com/109246938054703/posts/573932334919492/?mibextid=Nif5oz
14/06/2023

https://www.facebook.com/109246938054703/posts/573932334919492/?mibextid=Nif5oz

കട്ടപ്പനയിലെ വ്യാജ മാധ്യമപ്രവര്‍ത്തകന്‍
പണപ്പിരിവും നടത്തുന്നു

കട്ടപ്പന: നഗരത്തിലും പരിസരപ്രദേശങ്ങളിലും വ്യാജമാധ്യമപ്രവര്‍ത്തകര്‍ പണപ്പിരിവ് നടത്തുന്നതായി ആക്ഷേപം. മാധ്യമ പ്രവര്‍ത്തകരെന്ന പേരില്‍ പ്രസ് ബോര്‍ഡും വ്യാജ ടാഗുകളും ധരിച്ചെത്തുന്ന ഇവര്‍ വാര്‍ത്തകള്‍ നല്‍കാതിരിക്കാനായി പണം വാങ്ങി മുങ്ങിയതോടെയാണ് ഈ വിവരം പുറത്തറിയുന്നത്.

വിവാദവിഷയങ്ങളിലടക്കം വാര്‍ത്തകള്‍ നല്‍കാതിരിക്കാന്‍ പലരോടായി പണം വാങ്ങിയതായി വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഇത്തരക്കാര്‍ക്കെതിരെ നടപടി ശക്തമാക്കണമെന്നാണ് ആവശ്യം ഉയരുന്നത്. കട്ടപ്പന കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വാട്സാപ്പ് വാര്‍ത്താഗ്രൂപ്പിന്റെ പേരിലാണ് പണപ്പിരിവ്. 100ലധിക വാട്‌സ്ആപ് ഗ്രൂപ്പുകള്‍ ഉണ്ടെന്ന ധരിപ്പിച്ചാണ് ഇയാളുടെ കറക്കം.

പോലീസിലെ ഒരു സംഘം, പണപ്പിരിവിനും മറ്റും സഹായം ചെയ്യുന്നുവെന്നാണ് ഇപ്പോള്‍ ഉയരുന്ന ആക്ഷേപം. തട്ടിക്കൂട്ട് ഓണ്‍ലൈന്‍ സംഘടനയും ഇവര്‍ രൂപീകരിച്ചിട്ടുണ്ട്. കട്ടപ്പന അടക്കമുള്ള പ്രസ്‌ക്ലബുകളുമായി ബന്ധപ്പെട്ട് വാര്‍ത്താ ശേഖരത്തിന് പൊതുയിടങ്ങളില്‍ ഇറങ്ങുന്നവരെ ഇത് പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് മാധ്യമപ്രവര്‍ത്തകര്‍ പറയുന്നത്.

പണമിടപാട്; കട്ടപ്പന പോലീസിന് നാണക്കേട്; വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിനും കുടുങ്ങുംകട്ടപ്പന: കട്ടപ്പന പോലീസ് സ്റ്റേഷനിൽ ചില ...
13/06/2023

പണമിടപാട്;
കട്ടപ്പന പോലീസിന് നാണക്കേട്;
വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിനും കുടുങ്ങും

കട്ടപ്പന: കട്ടപ്പന പോലീസ് സ്റ്റേഷനിൽ ചില ഉദ്യോഗസ്ഥർ ഓൺലൈൻ മാധ്യമ പ്രവർത്തകനുമായിച്ചേർ ന്ന് ക്രമക്കേടുകൾ നടത്തുന്നുവെന്ന ആരോപണത്തിൽ രഹ സ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.

കട്ടപ്പന പോലീസ് സ്റ്റേഷനിലെ ചില ഓൺലൈൻ മാധ്യമ പ്രവർത്തകനുമായി ചേർന്ന് നടത്തുന്ന ഇടപാടുകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം.

ഇൻക്വസ്റ്റ് തയാറാക്കുന്ന സമ യത്ത് ചിത്രമെടുക്കാനും മറ്റും പോലീസ് ഓൺലൈൻ മാധ്യമ പ്രവർത്തകനെ കൂടെക്കൂട്ടിയ ശേഷം ചിത്രമെടുത്ത വകയിൽ ലഭിക്കുന്ന തുക വീതം വെച്ചെടു ക്കുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചിട്ടു ണ്ട്.

അന്വേഷണത്തിലിരിക്കുന്ന പ്രധാനപ്പെട്ട കേസുകളുമാ യി ബന്ധപ്പെട്ട വിവരങ്ങളും ഇയാൾ വഴി ചോർന്നു പോ കുന്നതും പോലീസുകാർക്കും പ്രതികൾക്കുമിടയിൽ സാമ്പ ത്തിക ഇടപാടിന് ഇയാൾ ഇടനില നിൽക്കുന്നതും ഗൗ ര വ ത്തോടെയാണ് രഹ സ്യാന്വേഷണ വിഭാഗം കാ ണുന്നത്. ഏതാനും ദിവസ ങ്ങൾക്കുള്ളിൽ തന്നെ ഇതുമാ യി ബന്ധപ്പെട്ട റിപ്പോർട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറുമെന്നാണ് സൂചന.

13/06/2023

കെഫോൺ കണക്ഷൻ എങ്ങനെയെടുക്കാം

12/06/2023

അധ്യാപക നിയമനം

നെടുങ്കണ്ടം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം, ഹിന്ദി, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിൽ താൽക്കാലിക അധ്യാപകരുടെ ഒഴിവിലേക്ക് 12-ന് ( തിങ്കളാഴ്ച ) രാവിലെ 11 ന് സ്കൂൾ ഓഫീസിൽ അഭിമുഖം നടത്തും. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

Mission Success...!ആൻമരിയായെ സുരക്ഷിതമായ് 2 മണിക്കൂർ 37 മിനിറ്റ് കൊണ്ട് കട്ടപ്പനയിൽ നിന്നും എറണാകുളത്ത് എത്തിച്ചവർക്ക് ന...
01/06/2023

Mission Success...!
ആൻമരിയായെ സുരക്ഷിതമായ് 2 മണിക്കൂർ 37 മിനിറ്റ് കൊണ്ട് കട്ടപ്പനയിൽ നിന്നും എറണാകുളത്ത് എത്തിച്ചവർക്ക് നാടിന്റെ Big Salute👏
കട്ടപ്പന ഇരട്ടയാറിൽ വച്ച് ഹൃദയാഘാതമുണ്ടായ 17 വയസ്സുള്ള ആന്‍മരിയ ജോയ് എന്ന കുട്ടിയെ അടിയന്തര ചികിത്സക്കായി കട്ടപ്പന സർവ്വീസ് സഹകരണ ബാങ്കിന്റെ ആംബുലൻസിൽ അമൃത ആശുപത്രിയിൽ എത്തിച്ച ഡ്രൈവർമാരായ മണിക്കുട്ടൻ, തോമസ് നേഴ്സ്മാരായ
ടിൻസ്, ബിബിൻ
എന്നിവർക്കും
മിഷന് വഴിയൊരുക്കിയ പോലീസ്, നാട്ടുകാർ, ആംബുലൻസ് ഡ്രൈവർമാരുടെ കൂട്ടായ്മ എല്ലാവർക്കും അഭിനന്ദനങ്ങൾ...
132 കി.മീ. ദൂരം രണ്ടു മണിക്കൂർ 37 മിനിറ്റ് സമയം കൊണ്ടാണ് കട്ടപ്പനയിൽനിന്ന് എറണാകുളം അമൃതയിൽ എത്തിച്ചത്...

ആംബുലൻസ് കടത്തിവിടുക .ഹൃദയാഘാതമുണ്ടായ പതിനേഴു വയസുമുള്ള ആൻമരിയ  ജോയ് എന്ന കുട്ടിയുമായി വരുന്ന KL 06 H 9844കട്ടപ്പന സർവീസ...
01/06/2023

ആംബുലൻസ് കടത്തിവിടുക .
ഹൃദയാഘാതമുണ്ടായ പതിനേഴു വയസുമുള്ള ആൻമരിയ ജോയ് എന്ന കുട്ടിയുമായി വരുന്ന
KL 06 H 9844
കട്ടപ്പന സർവീസ് ബാങ്ക് ആംബുലൻസ് കട്ടപ്പന സെൻറ് ജോൺസ് ആശുപത്രിയിൽ നിന്ന് എറണാകുളം അമൃതാ ആശുപത്രിയിലേക്ക്
റൂട്ട് കട്ടപ്പന ചെറുതോണി തൊടുപുഴ മുവാറ്റുപുഴ വൈറ്റില അമൃത ആശുപത്രി .
കൂടെയുള്ള ആൾ
Shaji 9656202602
പുറപ്പെടുന്ന സമയം:
11.30 Am. ജൂൺ 1 2023

Address

News And Views Media, Katttappana

685515

Alerts

Be the first to know and let us send you an email when Ente Kattappana dot com posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Business?

Share