13/04/2023
Saudi Premium Dates
ഈത്തപ്പഴങ്ങളിലെ പോഷകാഹാരത്തിന്റെ കണക്കെടുത്താൽ ഇതിൽ ഉയർന്ന അളവിലുള്ള ഫൈബർ, ആന്റിഓക്‌സിഡന്റുകൾ എന്നിവയ്‌ക്ക് പുറമേ നിരവധി വിറ്റാമിനുകളും ധാതുക്കളുമെല്ലാം അടങ്ങിയിരിക്കുന്നു. കൃത്യമായി പറഞ്ഞാൽ കാർബണുകൾ, ഫൈബർ, പ്രോട്ടീൻ, പൊട്ടാസ്യം, മഗ്നീഷ്യം, കോപ്പർ, മാംഗനീസ്, അയൺ, വിറ്റാമിൻ ബി 6 തുടങ്ങി ശരീരത്തിന് ആവശ്യമായ മിക്കവാറും പോഷകങ്ങളെല്ലാം ഇവയിലുണ്ടെന്ന് കണക്കാക്കിയിരിക്കുന്നു. അതുകൊണ്ടുതന്നെ നിങ്ങൾക്ക് വിശക്കുമ്പോഴെല്ലാം ഇഷ്ടാനുസരണം കഴിക്കാൻ കഴിയുന്ന ആരോഗ്യകരമായ ലഘുഭക്ഷണങ്ങളിൽ ഒന്നാണ് ഈന്തപ്പഴങ്ങൾ. ഇന്തപ്പഴങ്ങൾ ഭക്ഷണശീലത്തിൻ്റെ ഭാഗമാക്കി മാറ്റുന്നത് വഴി ഒരാളുടെ മൊത്തത്തിലുള്ള ആരോഗ്യകാര്യത്തിൽ ലഭിക്കുന്ന ചില നല്ല ആനുകൂല്യങ്ങളെ പറ്റിയറിയാം.