Nemom farmers wcst 1713

Nemom farmers wcst 1713 .

05/12/2023
ഈ ഓണത്തിന് ഞങ്ങൾ നിങ്ങൾക്കൊപ്പം
02/09/2022

ഈ ഓണത്തിന് ഞങ്ങൾ നിങ്ങൾക്കൊപ്പം

സഹകരണമേഖലയെ തകർക്കാനുള്ള ഗൂഢാലോചനയ്‌ക്കെതിരെ അണിനിരക്കുകകേരളത്തിൽ നിക്ഷേപം തിരികെ നൽകാൻ കഴിയാത്ത 165 ഓളം സംഘങ്ങൾ ഉണ്ടെന്...
01/08/2022

സഹകരണമേഖലയെ തകർക്കാനുള്ള ഗൂഢാലോചനയ്‌ക്കെതിരെ അണിനിരക്കുക

കേരളത്തിൽ നിക്ഷേപം തിരികെ നൽകാൻ കഴിയാത്ത 165 ഓളം സംഘങ്ങൾ ഉണ്ടെന്ന് നിയമസഭയിൽ സഹകരണ മന്ത്രി നൽകിയ മറുപടി ഉയർത്തി വ്യാപകമായ പ്രചാരവേലകൾ സഹകരണമേഖലയ്‌ക്കെതിരെ നടന്നു കൊണ്ടിരിക്കുകയാണല്ലോ. യുഡിഎഫിന്റെ ഒരു എംഎൽഎ എഴുതിക്കൊടുത്ത ചോദ്യത്തിന് നിയമസഭയിൽ മന്ത്രി ഉത്തരം നൽകുകയായിരുന്നു. ഈ സംഘങ്ങളിൽ മഹാഭൂരിപക്ഷവും സർവീസ് സഹകരണ സംഘങ്ങൾ അല്ല, Other Society വിഭാഗത്തിൽപ്പെട്ടവയാണ്. അതിൽ തന്നെ മഹാഭൂരിപക്ഷവും യുഡിഎഫ് ഭരണസമിതി നിലവിലുള്ളതോ, യുഡിഎഫ് ഭരണസമിതി നടപടിക്ക് വിധേയമായി സഹകരണ വകുപ്പ് ഏറ്റെടുത്തിട്ടുള്ളതോ ആണ്.

തിരുവനന്തപുരം ജില്ലയിൽ 37 സഹകരണ സംഘങ്ങളാണ് ഈ പട്ടികയിൽ ഉള്ളത്. അതിൽ കണ്ടല സർവീസ് സഹകരണ ബാങ്ക് സിപിഐ ജില്ലാ കമ്മിറ്റി അംഗം പ്രസിഡണ്ട് ആയിട്ടുള്ള എൽഡിഎഫ് ഭരണസമിതിയാണ്. നെടുമങ്ങാട് ബ്ലോക്ക് വനിതാ സഹകരണ സംഘം ഭരണസമിതി 2021 വരെ യുഡിഎഫ് ആയിരുന്നു. 2021 ൽ നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിക്കുകയുണ്ടായി. ആ സംഘത്തെ പുനരുജ്ജീവിപ്പിക്കാൻ വേണ്ടിയുള്ള പരിശ്രമങ്ങൾ ഇപ്പോൾ നടക്കുകയാണ്. മാനൂർ പട്ടികജാതി സഹകരണ സംഘം നിലവിൽ എൽഡിഎഫ് ഭരണസമിതിയാണ്. ഈ മൂന്നെണ്ണം ഒഴികെ മറ്റ് സംഘങ്ങളുടെ കാര്യം മാത്രം പരിശോധിച്ചാൽ ഇപ്പോൾ എൽഡിഎഫിനെതിരെ നടക്കുന്ന പ്രചാരവേലയുടെ പൊള്ളത്തരം വ്യക്തമാകും.

ആകെ 37 സംഘങ്ങളിൽ എൽഡിഎഫ് ബന്ധമുള്ള 3 എണ്ണമാണെങ്കിൽ , യുഡിഎഫ് നേതൃത്വം നൽകുന്ന ഭരണസമിതിയുള്ള സംഘങ്ങൾ 26 എണ്ണമാണ്, ബിജെപിയുടെത് 6 എണ്ണവും ബാക്കിയുള്ളവ വകുപ്പ് ഏറ്റെടുത്തവയുമാണ്. Other Society എന്നറിയപ്പെടുന്ന സംഘങ്ങളിൽ മിക്കവാറും എല്ലാം യുഡിഎഫ് നേതൃത്വത്തിൽ ഉള്ളതാണെങ്കിലും സഹകരണസംഘം എന്ന് കേട്ടാൽ സിപി ഐ എമ്മിനെയും എൽഡിഎഫിനെയും പ്രതിക്കൂട്ടിലാക്കുക എന്ന ലക്ഷ്യം വെച്ച് വ്യാപകമായ പ്രചാരവേലയാണ് വലതുപക്ഷ മാധ്യമങ്ങൾ നടത്തുന്നത്. തിരുവനന്തപുരം ജില്ലയിൽ ആകെയുള്ള 1,579 സംഘങ്ങളിൽ കേവലം 121 എണ്ണം മാത്രമാണ് സർവീസ് സഹകരണ സംഘങ്ങൾ. ബാക്കിയെല്ലാം Other Societyയിൽ പെട്ടവയാണ്.

സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ രാജ്യത്തെ കുത്തക മുതലാളിമാരും അവരുടെ താൽപര്യം സംരക്ഷിക്കുന്ന മാധ്യമങ്ങളും കൊണ്ടുപിടിച്ച് പരിശ്രമിക്കുകയാണ്. സഹകരണ സംഘങ്ങളിൽ ഉള്ള ജനങ്ങളുടെ കോടിക്കണക്കിന് വരുന്ന നിക്ഷേപത്തിലാണ് ഇവരുടെ കണ്ണ്. ദേശസാൽകൃത ബാങ്കുകളിൽ നിന്ന് ലക്ഷക്കണക്കിന് കോടി രൂപയാണ് ഇന്ത്യയിലെ കോർപ്പറേറ്റുകൾ വായ്പയായി എടുത്തിട്ട് തിരിച്ചു നൽകാതെ എഴുതിത്തള്ളിയത്. മറ്റു ചിലരാകട്ടെ ബാങ്കുകളെ കബളിപ്പിച്ച് രാജ്യം വിട്ടു പോവുകയും, വിദേശങ്ങളിൽ സുഖവാസത്തിലുമാണ്. ഏതെങ്കിലുമൊരു സഹകരണബാങ്കിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ പെരുപ്പിച്ച് സഹകരണപ്രസ്ഥാനം ഒട്ടാകെ കുഴപ്പമാണ് എന്ന പ്രതീതി ജനിപ്പിക്കാൻ കൊണ്ടുപിടിച്ച പരിശ്രമങ്ങളാണ് വലതുപക്ഷ പത്രമാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും നടത്തുന്നത്. ജനങ്ങളുടെ ലക്ഷക്കണക്കിന് കോടി രൂപ ദേശസാത്കൃത ബാങ്കിൽ നിന്നും സ്വകാര്യ ബാങ്കുകളിൽ നിന്നും തട്ടി കൊണ്ടുപോയവരെ കുറിച്ച് ഒരു ഉത്ക്കണ്ഠയും ഇവർക്കില്ല, അതേകുറിച്ച് ഒരു പരമ്പരയും ഇവർ രചിക്കുന്നില്ല.

സഹകരണ ബാങ്കുകളിൽ ക്രമക്കേട് ഉണ്ടാകാൻ പാടില്ല എന്നത് ഏറ്റവും ശരിയാണ്. അത്തരം ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടാൽ നിയമാനുസൃതമായ കർശനമായ നടപടികൾ സ്വീകരിക്കണം. എൽഡിഎഫ് സർക്കാർ അത് ചെയ്യുന്നുണ്ട്. എന്നാൽ ഏതെങ്കിലും ഒരു സംഘത്തിലെ ക്രമക്കേട് ഉയർത്തി സഹകരണ പ്രസ്ഥാനത്തെ ആകെ നശിപ്പിക്കുന്ന നിലയിലുള്ള വലതുപക്ഷ ഗൂഢാലോചന ദുരുദ്ദേശപരമാണ്. ക്രമവിരുദ്ധമായ നടപടികൾ നടക്കുന്ന സംഘങ്ങളിൽ മഹാഭൂരിപക്ഷവും യുഡിഎഫ് ആണ് എന്ന വസ്തുത പുറത്തുവരാതിരിക്കാൻ ഈ മാധ്യമങ്ങൾ ശ്രമിക്കുന്നത് ഇടതുപക്ഷത്തിനെതിരെ പുകമറ സൃഷ്ടിച്ച് ആക്രമണം നടത്താനാണ്. ബഹുമാനപ്പെട്ട യുഡിഎഫ് നിയമസഭാംഗം ഇത്തരം ഒരു ചോദ്യം ചോദിക്കുകയും ഉത്തരം വാങ്ങുകയും ചെയ്തത് എൽഡിഎഫിനെതിരെ ഒരു പുകമറ സൃഷ്ടിക്കാൻ വേണ്ടിയാണെന്നുള്ളത് വ്യക്തമാണ്.

കേരളത്തിലെ ജനജീവിതത്തിന്റെ സമസ്തമേഖലയിലും ഇടപെടുന്ന സഹകരണ പ്രസ്ഥാനത്തെ സംരക്ഷിക്കേണ്ടത് നാടിന്റെ പുരോഗതിക്ക് അനിവാര്യമാണ്. അതുകൊണ്ടു തന്നെ സഹകരണ പ്രസ്ഥാനത്തെ സംരക്ഷിക്കാനും യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കി കുപ്രചരണങ്ങളെ തള്ളിക്കളയാനും ജനങ്ങൾ തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുന്നു.

മിച്ചഭൂമി സമര സേനാനി എൻ സുകുമാരൻ നിര്യാതനായിനരുവാമൂട് : മിച്ചഭൂമി സമര സേനാനിയും സിപിഐ(എം) നരുവാമൂട് ലോക്കൽ കമ്മിറ്റി അംഗ...
04/06/2021

മിച്ചഭൂമി സമര സേനാനി എൻ സുകുമാരൻ നിര്യാതനായി
നരുവാമൂട് : മിച്ചഭൂമി സമര സേനാനിയും സിപിഐ(എം) നരുവാമൂട് ലോക്കൽ കമ്മിറ്റി അംഗവുമായ ഒലിപ്പുനട വി എൻ സദനത്തിൽ എൻ സുകുമാരൻ (74) നിര്യാതനായി. നേമം ഫാർമേഴ്സ് വെൽഫയർ സൊസൈറ്റി മുൻ ഡയറക്ടർ ബോർഡ് അംഗവും, കൈത്തറി അസോസിയേഷൻ മുൻ ഭാരവാഹിയുമായിരുന്നു. കോവിഡ് ബാധയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെ മരണം സ്ഥിരീകരിച്ചു.

1970 ൽ ഇരുപത്തിമൂന്നാം വയസിൽ പാർട്ടി അംഗത്വം സ്വീകരിച്ച സഖാവ് ആദ്യ കാലങ്ങളിൽ നെയ്ത്ത് തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും പാർട്ടിയെ പ്രദേശത്ത് ശക്തിപ്പെടുത്തുന്നതിലും വലിയ പങ്ക് വഹിച്ചു. മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് ദീർഘനാൾ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.

തൊണ്ണൂറുകളിൽ സംഘപരിവാറിന്റെ കൊടിയ അക്രമണങ്ങൾ നേരിടേണ്ടി വന്നു. കൊലപ്പെടുത്തുന്നതിനായി സഖാവിനു നേരെ ബോംബാക്രമണമുണ്ടായി. അന്ന് സഖാവിന് ഇടതു കണ്ണിന്റെ കാഴ്ച പൂർണ്ണമായും നഷ്ടമായി. അതിനെയെല്ലാം തരണം ചെയ്ത് പ്രദേശത്ത് പാർട്ടിയെ ശക്തിപ്പെടുത്താൻ സഖാവ് നേതൃത്വം നല്കി.

കോവിഡ് എന്ന മഹാമാരി ജീവൻ കവർന്നെടുക്കുന്നതുവരേയും പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. നിലവിൽ നരുവാമൂട് ലോക്കൽ കമ്മിറ്റി അംഗമാണ്. ഭാര്യ ഇന്ദിരഭായി, മക്കൾ ബിനു,ഷിബു(പരേതൻ) മരുമക്കൾ തുഷാര,സജിത, ചെറുമക്കൾ ആദിത്യ, കിഷോർ, ആദിഷ,ആ ഘോഷ്

നേമം ഫാർമേഴ്സ് വെൽഫയർ സഹകരണ സംഘം മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേയ്ക്കുള്ള ചെക്ക് നെയ്യാറ്റിൻകര അസിസ്റ്റന്റ് രജിസ്ട...
08/04/2020

നേമം ഫാർമേഴ്സ് വെൽഫയർ സഹകരണ സംഘം മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേയ്ക്കുള്ള ചെക്ക് നെയ്യാറ്റിൻകര അസിസ്റ്റന്റ് രജിസ്ട്രാർക്ക് കൈമാറുന്നു

27/03/2020

നേമം ഫാർമേഴ്സ് വെൽഫയർ സഹകരണ സംഘം T 1713 പ്രാവച്ചമ്പലം നേമം Po
നിത്യ ഉപയോഗ സാധനങ്ങൾ അരി ജയ- 1 kg - 38
സുരേഖ - 1 Kg - 36
കുറുവ - 1 kg - 31
വെളിച്ചെണ്ണ - 1 kg - 188
പച്ചരി - 1 kg - 27
പയർ - 1 Kg - 103
മുളക് -l Kg - 152
തുടങ്ങിയ പല വ്യഞ്ജന സാധനങ്ങൾ പ്രാവച്ചമ്പലം നിതിസറ്റോറിലും കുളങ്ങരക്കോണം കൺസ്യൂമർ സ്റ്റോറിലും ലഭ്യമാണ്

26/03/2020

സംഘത്തിന് കീഴിലുള്ള പ്രാവച്ചമ്പലത്തെയും കുളങ്ങര ക്കോണത്തേയുംനീതി സറ്റോറുകളിൽ ഗുണനിലവാരമുള്ള ഭക്ഷ്യവസ്തുക്കൾ ലഭിക്കുന്നതാണ്

Address

NEMOM FARMERS WELFARE CO OPERATIVE SOCIETY T 1713 PRAVACHAMBALAM NEMOM PO
Thiruvananthapuram

Opening Hours

Monday 9am - 5pm
Tuesday 9:30am - 5pm
Wednesday 9:30am - 5pm
Thursday 9:30am - 5pm
Friday 9:30am - 5pm
Sunday 9:30am - 4pm

Telephone

+18129538280

Website

Alerts

Be the first to know and let us send you an email when Nemom farmers wcst 1713 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Nemom farmers wcst 1713:

Share