31/12/2025
2025 നോർത്താംപ്സിനെ സംബന്ധിച്ച് ഒരുപാടു നന്മകളുടെയും പുരോഗതിയുടെയും വർഷമായിരുന്നു.
കൊച്ചിയിൽ പ്ലാസ്റ്റിക് മാലിന്യം കൈകാര്യം ചെയ്യുന്നതിനായി പുതിയതായി രണ്ട് MRF യൂണിറ്റുകൾ ആരംഭിക്കാൻ കഴിഞ്ഞതും, പോണ്ടിച്ചേരി സംസ്ഥാനത്തെ മാഹി മുനിസിപ്പാലിറ്റിയുമായി മാലിന്യ സംസ്കരണ കരാർ ഒപ്പുവെക്കാനായതും, പൊതുമേഖല സ്ഥാപനമായ FACT യുടെ മാലിന്യസംസ്കരണ കരാർ ലഭിച്ചതും ഈ വർഷത്തെ പ്രധാന നേട്ടങ്ങളാണ്.
അതോടൊപ്പം ആരോഗ്യരംഗത്തെ പ്രമുഖ ആശുപത്രികളായ Aster Medcity, Welcare Hospital, Smitha Hospital, Sunrise Hospital എന്നിവയുമായി കരാറുകളിൽ ഏർപ്പെടാനും, തദ്ദേശീയരായ 50 സ്ത്രീകൾക്ക് തൊഴിൽ അവസരം നൽകാനും സാധിച്ചത് 2025നെ കൂടുതൽ നന്മ നിറഞ്ഞ വർഷമാക്കി.
ഈ യാത്രയിൽ ഞങ്ങളുടെ കൈപിടിച്ച് കൂടെ നടന്ന എല്ലാ അഭ്യുദയകാംക്ഷികളെയും നന്ദിയോടെ ഓർക്കുന്നു.
ഒരുപാട് പ്രതീക്ഷകളോടെയും ആത്മവിശ്വാസത്തോടെയും പുതുവർഷത്തെ സ്വാഗതം ചെയ്യാൻ ഒരുങ്ങുന്നു
എല്ലാവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ 🌿✨
Welcome 2026 🌱