09/06/2022
ഞാൻ എന്നും ജോലിക്ക് പോകുമായിരുന്നു. ഇന്ന് ഞാൻ നേരം വൈകി എന്ന് അറിഞ്ഞപ്പോൾ തിടുക്കത്തിൽ എഴുന്നേറ്റപ്പോൾ എന്റെ കൈയും കാലും പഞ്ചേന്ദ്രിയങ്ങൾ ആനക്കുവാൻ സാധിക്കുന്നില്ല. എന്നെ ജോലിക്ക് പോകുവാൻ വിളിക്കാൻ വന്ന എന്റെ ഭാര്യ ചായ കൊണ്ടുവന്ന് 3 പ്രാവശ്യം വിളിച്ചപ്പോൾ ഞാൻ എഴുന്നേൽക്കുന്നില്ല. അത് കണ്ട ഭാര്യ ഉറക്കെ നിലവിളിച്ചു. ആ നിലവിളി കേട്ട് എന്റെ അപ്പയും അമ്മയും വന്നു നോക്കി അപ്പ എന്റെ പൾസ് നോക്കിയപ്പോൾ പൾസ് നിന്നുപ്പോയി. ശ്വാസം ഇല്ല. മരണം ഉറപ്പാക്കി. അപ്പോഴും ഞാൻ ഉറക്കെ പറയുന്നുണ്ട് ഞാൻ മരിച്ചിട്ടില്ല എന്റെ ശരീരം ചലിപ്പിക്കിക്കുവാൻ മാത്രമേ സാധിക്കാത്തത്. എന്നെല്ലാം പറഞ്ഞിട്ടും ആരും കേട്ടില്ല. ഡോക്ടർ വന്ന് വിധി എഴുതി. അപ്പോൾ ഞാൻ ഒന്ന് നടുങ്ങി. 3 മാസം കിടപ്പിൽ ആയ എന്റെ ഒരു ബന്ധുവിനെ കാണുവാൻ ഇതുവരെയും സമയം കിട്ടിയില്ല ആ വ്യക്തി വരെ ഞാൻ മരിച്ച വിവരം അറിഞ്ഞപ്പോൾ കാണുവാൻ വന്നു. ഒരു ബിസിനസ് നടത്തിയപ്പോൾ ഞാൻ പൊളിഞ്ഞു അതിന് കാരണക്കാരനായവനെ കണ്ടാൽ ഞാൻ മിണ്ടാറില്ല. അവൻ എന്നെ കണ്ടാൽ സംസാരിക്കാനും ചിരിക്കാനും സഹായിക്കാനും ശ്രമിക്കാറുണ്ട്. അവൻ വന്ന് കണ്ണുനീർ പൊഴിച്ചു. എന്നെ കുളിപ്പിക്കുവാൻ കൊണ്ടുപോകുന്ന സമയത്ത് മുഖത്ത് വെള്ളം തളിച്ചപ്പോൾ ഞാൻ പെട്ടെന്ന് കണ്ണ് തുറന്നു. ചുറ്റും നോക്കിയപ്പോൾ കയ്യിൽ വെള്ളം ജഗ് പിടിച്ച് നിൽക്കുന്ന എന്റെ ഭാര്യ മാത്രം. ചിരിച്ച് എന്താ ഇന്ന് ജോലിക്ക് പോണ്ടേ എന്ന് ചോദിച്ചപ്പോൾ എന്റെ സ്വപ്നം ആയിരുന്നു എന്ന് മനസിലായി. ഇന്ന് ഞാൻ ലീവ് എടുത്ത് ഞാനും എന്റെ ഭാര്യയും അമ്മയും അപ്പയും കൂടി കിടപ്പിലായ ബന്ധുവിനെയും ഞാൻ മിണ്ടാതെ നിൽക്കുന്നവനെയും കാണുവാൻ പോയി.