Grand Events & Caters Mezhathur

Grand Events & Caters Mezhathur make your events colorfull with us

29/10/2021
ഡിഗ്രി പഠനത്തിനു ശേഷം കൂട്ടത്തിൽ പലരും തുടർ വിദ്യാഭ്യാസത്തിനും വിദേശത്ത് ജോലിക്കും പോയപ്പോൾ ഞങ്ങൾ ആഗ്രഹിച്ചത് സ്വന്തമായി...
28/10/2021

ഡിഗ്രി പഠനത്തിനു ശേഷം കൂട്ടത്തിൽ പലരും തുടർ വിദ്യാഭ്യാസത്തിനും വിദേശത്ത് ജോലിക്കും പോയപ്പോൾ ഞങ്ങൾ ആഗ്രഹിച്ചത് സ്വന്തമായി എന്തെങ്കിലും ഒരു ബിസിനസ് തുടങ്ങണം എന്നായിരുന്നു. ഒരു ശരാശരി മലയാളിയുടേത് എന്നപോലെ ഒരായിരം business ആശയങ്ങൾ മനസ്സിലുണ്ടായിരുന്നു എന്നാൽ Capital Investment കുറവുമൂലം പല ആശയങ്ങളും പാതിയിൽ വച്ച് ഉപേക്ഷിക്കേണ്ടിവന്നു ഒടുവിലാണ് Event Management എന്ന ഇന്നത്തെ Grand Events ലേക്ക് എത്തുന്നത്. അതൊരു പുതിയ വഴിത്തിരിവായിരുന്നു 2016 ഒക്ടോബർ 28ന് മേഴത്തൂരും കൂറ്റനാടുമായി രണ്ടു വിവാഹങ്ങളോടെ Grand Events തുടക്കം കുറിച്ചു. അഞ്ചു വർഷങ്ങൾക്കിപ്പുറം 500 ഓളം മംഗള കർമ്മങ്ങൾക്ക് ഞങ്ങൾ ഭാഗമായി. ചെറിയൊരു മൊട്ടുസൂചി വരെ Online Marketing ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ ഞങ്ങളുടെ യാത്ര Mouth Publicity യിലൂടെ മാത്രമായിരുന്നു. കണ്ടറിഞ്ഞും കേട്ടറിഞ്ഞും ഞങ്ങളിലേക്ക് എത്തിയ ഞങ്ങളുടെ വിലപ്പെട്ട എല്ലാ കസ്റ്റമേഴ്സിനും ഈ അവസരത്തിൽ ഹൃദയത്തിൽ നിന്നുള്ള നന്ദി അറിയിക്കുന്നു. തുടക്കം മുതൽ തന്നെ ഫുൾ സപ്പോർട്ടുമായി കൂടെനിന്ന ഏറെ പ്രിയപ്പെട്ട സുഹൃത്തുക്കളും നാട്ടുകാരും തന്ന കോൺഫിഡൻസ് ചെറുതല്ല. എന്തിനും ഏതിനും കൂടെ നിന്ന് പിന്നീട് പല കാരണങ്ങളാലും വിദേശത്തേക്കും മറ്റും തൊഴിൽ തേടി പോയ ചില സുഹൃത്തുക്കളുണ്ട്. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ഉണ്ടായപ്പോഴും ഞങ്ങളെ മറക്കാത്ത ചിലർ... സൗഹൃദം പുതുക്കാൻ ഉള്ള ഫോൺ വിളികളെക്കാൾ കൂടുതൽ ഞങ്ങൾ അങ്ങോട്ട് വിളിച്ചിരുന്നത് കുറച്ചു പണം കടം ചോദിക്കാൻ ആയിരുന്നു .നീ വിളിച്ചപ്പോൾതന്നെ ഞാൻ വിചാരിച്ചു ഇതിന് ആയിരിക്കുമെന്ന് എന്നുപറഞ്ഞ് കളിയാക്കിയും ചീത്ത പറഞ്ഞും ഫോൺ വെക്കുമെങ്കിലും എല്ലായ്പ്പോഴും തന്നെ അത്യാവശ്യം വേണ്ട ക്യാഷ് അക്കൗണ്ടിൽ ക്രെഡിറ്റ് ആയിട്ടുണ്ടായിരിക്കും. കൂടുതൽ മെച്ചപ്പെട്ട സംരംഭമായി Grand Events മാറുമ്പോൾ നാട്ടിൽ ഞങ്ങളുടെ കൂടെ അവരും ഉണ്ടാകും. 5th Anniversary celebration മൂന്നാറിലേക്കുള്ള ട്രിപ്പ് ആയിരുന്നു ആദ്യം ആലോചിച്ചിരുന്നത്. എന്നാൽ അതിൽ കൂടുതൽ മനസ്സിന് സന്തോഷം തരുന്ന മറ്റൊരു കാര്യം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഒരുപാട് പേർക്ക് ഭക്ഷണം ഉണ്ടാക്കിയും വിളമ്പിയും നൽകിയ ഞങ്ങൾ ഞങ്ങളുടെ 5th Anniversary സദാശിവ മാധവ ബാലസദനത്തിലെ ഞങ്ങളുടെ പുതിയ കുറച്ചു സുഹൃത്തുക്കളുടെ കൂടെ ആഘോഷിക്കാൻ തീരുമാനിക്കുകയായിരുന്നു. എപ്പോഴും എല്ലായ്പ്പോഴും കൂടെ നിന്ന എല്ലാ പിന്തുണയും നൽകുന്ന എല്ലാ പ്രിയപ്പെട്ടവർക്കും ഒരിക്കൽകൂടി നന്ദി.

12/09/2021

Address

Grand Group Mzr
Trithala
679534

Telephone

+916238507243

Website

Alerts

Be the first to know and let us send you an email when Grand Events & Caters Mezhathur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Grand Events & Caters Mezhathur:

Share

Category