The Discovery Of Muziris

The Discovery Of Muziris മുസിരിസ് കൊച്ചിയിൽ അല്ല തിരുവിതാംകൂ?

Pearls''great quantities of fine pearls" exported from Limyrike of which   was a part.Pearl fishing in the Gulf of Manna...
23/10/2023

Pearls

''great quantities of fine pearls" exported from Limyrike of which was a part.

Pearl fishing in the Gulf of Mannar, ca. 1926.

Reimagine South


'Black pepper (Piper Nigrum) vine with kernels'Monopoly of  Cultivated in Cottonariki near Muziris. Exported to the rest...
22/10/2023

'Black pepper (Piper Nigrum) vine with kernels'
Monopoly of
Cultivated in Cottonariki near Muziris. Exported to the rest of the known world even BCE.

Reimagine South
Book
Author

@പിന്തുടരുന്നവര്

Do you know Chalai in Tiruvaṉantapuram was known as Kāntaḷūr Cālai1000 years ago? And was an university famed for teachi...
04/06/2023

Do you know Chalai in Tiruvaṉantapuram was known as Kāntaḷūr Cālai1000 years ago? And was an university famed for teaching students across the world.

Revisit the glorious past of Tiruvaṉantapuram, In the upcoming book, "The Discovery of Muziris" by Dr Anto George




Come. Let us Rediscover Paḥṟuḷi riverTamiḻ epic Cilappatikāram  about 'Paḥṟuḷi' river. "cruel sea took the Pandiyan land...
28/05/2023

Come. Let us Rediscover Paḥṟuḷi river

Tamiḻ epic Cilappatikāram about 'Paḥṟuḷi' river. "cruel sea took the Pandiyan land that lay between the Paḥṟuḷi river and the mountainous banks of the Kumari, to replace which the Pandiyan king conquered lands belonging to the Chola and Chera kings ( Cilappatikāram, Maturaikkāṇṭam, verses 17-22).
People consider Paḥṟuḷi lost, mythical, legendary etc. Rediscover Paḥṟuḷi river in the upcoming book "The Discovery of Muziris"






Iḷaṅkō Aṭikaḷ, a Cēra prince wrote Cilappatikāram - a Tamil classic, while residing at Kuṇavāyil Kōṭṭam. Learn more abou...
21/05/2023

Iḷaṅkō Aṭikaḷ, a Cēra prince wrote Cilappatikāram - a Tamil classic, while residing at Kuṇavāyil Kōṭṭam. Learn more about the place Kuṇavāyil Kōṭṭam in the upcoming book.


മുസിരിസ്   അന്വേഷണ പാതയിൽ പോസ്റ്റ്‌ സീരിസ്.പോസ്റ്റ്‌ 1."ടാബുലാ പ്യുടിൻജേറിയാനാ എന്ന റോമൻ മാപ്"സംഘകാല ചേര നഗരമായ  മുസിരി ...
20/05/2023

മുസിരിസ് അന്വേഷണ പാതയിൽ പോസ്റ്റ്‌ സീരിസ്.
പോസ്റ്റ്‌ 1.
"ടാബുലാ പ്യുടിൻജേറിയാനാ എന്ന റോമൻ മാപ്"
സംഘകാല ചേര നഗരമായ മുസിരി പട്ടണത്തെ അടയാളപ്പെടുത്തിയിരിക്കുന്ന ഒരു റോമൻ മാപ് ആണ് ടാബുലാ പ്യുടിൻജേറിയാനാ.
ആമുഖം: 2000 വർഷം മുൻപ്, റോമാ സാമ്രാജ്യം നിലവിൽ ഉണ്ടായിരുന്ന കാലത്ത് റോമൻ സാമ്രാജ്യത്തിന് വാണിജ്യ താൽപര്യങ്ങൾ ഉള്ള ലോക നഗരങ്ങളുടെ വിവരങ്ങളും അവയിലേക്ക് എത്തിച്ചേരാനുള്ള മാർഗങ്ങളും വിവരിക്കുന്ന മാപ്പുകൾ നിർമ്മിച്ചിരുന്നു. അത്തരത്തിൽ ഉള്ള ഒരു മാപ്പിന്റെ 12ആം നൂറ്റാണ്ടിൽ നിർമിച്ച കോപ്പിയാണ് ടാബുല പ്യുടിൻജേറിയാനാ എന്നാണ് ലഭ്യമായിട്ടുള്ള വിവരങ്ങൾ.
പേര്: 15,16 നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന ജർമൻ പുരാവസ്തു കളക്ടർ ആയ 'കോൺറാഡ് പ്യുടിൻജേർ' ഈ മാപ് ചുരുൾ മാക്സ്മിലിയൻ ഒന്നാമൻ ചക്രവർത്തിക്ക് നൽകി. അതു പിൽക്കാലത്ത് പൊതു ശ്രദ്ധയിലേക്ക് വന്നു. ഇദ്ദേഹത്തിന്റെ പേരാണ് ഇപ്പോൾ പൊതുവിൽ ഈ മാപിനെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്നത്.
മാപ് ഇന്നുള്ള ഇടം : വിയന്ന നഗരത്തിലുള്ള ഓസ്ട്രിയൻ നാഷണൽ ലൈബ്രറിയിലാണ് ഇന്ന് ഈ മാപ്പ് ഉള്ളത്.
മാപ് : 6.75മീറ്റർ നീളം 35 സെന്റിമീറ്റർ വീതി. മൃഗചർമത്തിൽ അലേഖനം.
അന്നത്തെ ലോകത്തിലെ 555 നഗരങ്ങളും മറ്റ് 3500 ഓളം പ്രദേശനാമങ്ങളും ഇതിനകത്ത് ആലേഖനം ചെയ്തിട്ടുണ്ട് എന്ന് അറിയുമ്പോൾ എന്തുമാത്രം വിശദമായ ഒരു ലോക മാപ് ആയിരുന്നു ഇത് എന്ന് നമുക്ക് മനസ്സിലാക്കാം.
ഈ മാപ്പിന്റെ നടുക്ക് റോം ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. എല്ലാ റോഡുകളും റോമിലോട്ടു വന്നു ചേരുന്നത് കാണാം. All roads lead to rome എന്ന പഴമൊഴി ഓർത്തു പോകും.
മാപ്പിന്റെ വലതു വശത്തു ഏഷ്യൻ രാജ്യങ്ങൾ കാണാം. വലത്തേ അറ്റത്തു മുസിരിസ് ഉൾപ്പെടുന്ന ഇന്ത്യ കാണാം. അടുത്ത് തന്നെ ഇൻസുല ടാപ്രോബാനെ(ശ്രീലങ്ക) കാണാം.
ഇടതു അറ്റത്തു ബ്രിട്ടൻ ഉൾപ്പെടെ ഉള്ള യൂറോപ്യൻ രാജ്യങ്ങൾ കാണാം.
മുൻ മാതൃകകൾ : അഗസ്റ്റസ് ചക്രവർത്തി (27 BC – AD 14) യുടെ കാലത്തിൽ റോമൻ ജനറൽ ആയ വിസ്പാനിയസ് അഗ്രിപ്പ ആദ്യമായി ഇത്തരം ഒരു മാപ് തയാർ ആക്കിച്ചു എന്നും ടാബുല പ്യുടിൻജേറിയാനാ ഇത്തരം മാപ്പുകളുടെ ഒരു പിന്മുറക്കാരൻ ആണ് എന്നും പറയപ്പെടുന്നു.
മാപിന്റെ ഉദ്ദേശം : 2000 വർഷം മുൻപ് റോമാക്കാർക്ക് എന്തിനായിരുന്നു മാപ്? ആഫ്രിക്ക യൂറോപ്പ് ഏഷ്യ പ്രദേശങ്ങളിൽ വ്യാപിച്ചു കിടന്ന ഒരു സാമ്രാജ്യമാണ് അന്നത്തെ റോമാ സാമ്രാജ്യം. അന്ന് അറിയപ്പെടുന്ന ലോകത്തിന്റെ പല ഭൂഖണ്ടങ്ങളിലെ പല നഗരങ്ങൾ റോമൻ സാമ്രാജ്യത്തിന് വാണിജ്യപരമായി പ്രധാനമായിരുന്നു. ഉദാഹരണം ദക്ഷിണ ഇന്ത്യയിലെ മുസിരി പട്ടണം. അതുകൊണ്ടുതന്നെ ഈ മാപിൽ മുസിരി ഉണ്ട്. റോമിൽ നിന്ന് വിവിധ ലോക നഗരങ്ങളിലേക്ക് വണികർക്ക് കരമാർഗം എത്തിപ്പെടാനുള്ള ഒരു രൂപരേഖാ ഗൈഡ് ആയി ഈ മാപിനെ കണക്കാക്കാം.
ഈ മാപ്പിന്റെ ഗുണങ്ങൾ: 2000 വർഷം പഴയ ചരിത്ര വിശേഷങ്ങൾ അറിയാൻ സാധിക്കുന്നു എന്നുള്ളത് ഒന്ന്. അന്നത്തെ സാമ്രാജ്യങ്ങൾ വാണിജ്യത്തെയും ലോക ബന്ധങ്ങളെയും എന്തുമാത്രം ശ്രദ്ധയോടെ പഠിച്ചിരുന്നു പരിപോഷിപ്പിച്ചിരുന്നു എന്നുള്ളത് നമുക്കിതിൽ നിന്നും മനസ്സിലാക്കാം.
ഈ മാപ്പിന്റെ പോരായ്മകൾ : ഭൗമ ശാസ്ത്രപരമായി ഇത് ഒരു കൃത്യം മാപ്പ് അല്ല. ഒരു സ്കീമാറ്റിക് രൂപരേഖ ആണ്. രാജ്യങ്ങളുടെ അകൃതി വിസ്തീരണം ഇവയിൽ അപാകതകൾ ഉണ്ട്. ചിലയിടങ്ങളിൽ അടുത്തുള്ളവ ദൂരെയായും ചിലയിടങ്ങളിൽ ദൂരെയുള്ള നഗരങ്ങൾ അടുത്തായും ഒക്കെ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഭൂമിശാസ്ത്രപരമായ ഉള്ള ഈ കൃത്യത ഇല്ലായ്മ റോമിൽ നിന്ന് ദൂരം കൂടുന്തോറും കൂടുന്നുണ്ട്.
ടാബുല പ്യുടിൻജേറിയാനാ മാപ്പിൽ മുസിരിസ്:
മാപ്പിന്റെ വലതു അറ്റത്തു ഇന്ത്യ,Muziris(മുസിരിസ്) [പച്ച അമ്പ്]എന്ന് അടയാളപ്പെടുത്തി കാണാം. മുസിരിസ് നു അടുത്ത് Tyndis (സംഘകാല ചേര നഗരമായ തൊണ്ടി) കാണാം. മുസിരിസ് നു അരികിൽ തന്നെ ബ്ലിങ്ക - Blinca (ഇന്നത്തെ വിഴിഞ്ഞം എന്ന് കരുതപ്പെടുന്നു) [പർപ്പിൾ അമ്പ്] കാണാൻ കഴിയും. അത് പോലെ തന്നെ muziris നു അടുത്ത് എന്നാൽ അല്പം മാറി സമുദ്രത്തിൽ ഇന്സുല ടാപ്രോബാനെ - insula taprobane (ശ്രീലങ്ക) [ചുവപ്പ് അമ്പ്] കാണാം.
2000 വർഷം പഴയ ഇന്ത്യയുടെയും ഏഷ്യയുടെയും ലോകത്തിന്റെയും ചരിത്രം ഒരു ചെറിയ അളവ് മനസ്സിലാക്കുന്നതിന് എങ്കിലും ഈ മാപ്പ് ഉപയോഗപ്രദമാണ് എന്നുള്ളതിൽ സംശയമില്ല.



   #മുസിരിസ്
20/05/2023

#മുസിരിസ്

"മുസിരിസ് അന്വേഷണ പാതയിൽ" സീരിസ്.പോസ്റ്റ്‌ 5    #മുസിരിസ്'മുസിരി അകനാന്നൂറു 149ആം കവിതയിൽ'കഴിഞ്ഞ പോസ്റ്റിൽ അകനാന്നൂറു57ആ...
05/05/2023

"മുസിരിസ് അന്വേഷണ പാതയിൽ" സീരിസ്.
പോസ്റ്റ്‌ 5 #മുസിരിസ്

'മുസിരി അകനാന്നൂറു 149ആം കവിതയിൽ'

കഴിഞ്ഞ പോസ്റ്റിൽ അകനാന്നൂറു57ആം കവിത പരിശോധിച്ചു. പാണ്ഡ്യരാജാവായ ചെഴിയൻ കീഴ്പ്പെടുത്തിയ സമുദ്രതീരത്തിലുള്ള മുസിരി പട്ടണത്തെ കുറിച്ചുള്ള പരാമർശം കണ്ടു. ഇനി അകനാന്നൂറ് 149 ആം കവിതയിലെ മുസിരി യെ കുറിച്ചുള്ള പരാമർശം പരിശോധിക്കാം.

കവി: എരുക്കാട്ടൂർ തായൻകണ്ണനാർ.

തിണൈ : കവിത നടക്കുന്ന ഭൂപ്രദേശം പാലൈ തിണൈ(തരിശ് ഭൂമി) ആണ്.

വിഷയം : വിരഹം

കവിതയിലെ ആശയ സംഗ്രഹം:

വിദൂര നാട്ടിൽ വിരഹം അനുഭവിക്കുന്ന തലൈവൻ ആത്മഗതമായി പറയുന്ന രീതിയിൽ ആണ് ഈ കവിതയുടെ രൂപ കല്പന.
അപൂർവ്വവും ആളവറ്റതുമായ സമ്പത്ത് എളുപ്പത്തിൽ ലഭിക്കും എങ്കിൽ പോലും തന്റെ പ്രിയതമയെ ഇനിമേൽ പിരിഞ്ഞിരിക്കാൻ ആകില്ല എന്നും , അവളുടെ പ്രൗഢമായ നേത്രങ്ങൾ കണ്ണീർ പൊഴിക്കാൻ ഇനി മേലിൽ ഇടവരുത്തില്ല എന്നും തന്റെ ഹൃദയത്തോട് തന്നെ മന്ത്രിക്കുകയാണ്.
ഈ കവിതയിൽ മുസിരി എവിടെ?

അകനാന്നൂറ് 149 ഇൽ മുസിരി:

ഇക്കവിതയിൽ മുസിരി കടന്നു വരുന്നത് വളഞ്ഞു ചുറ്റി വളരെ രസകരമായ ഒരു രീതിയിൽ ആണ്.
തലൈവൻ തന്റെ പ്രിയപ്പെട്ടവളുടെ കണ്ണുകൾ കണ്ണീർ പൊഴിക്കാൻ മേലിൽ ഇടവരുത്തില്ല എന്ന് തന്റെ ഹൃദയത്തോട് പറയുന്ന ഇടത്തു, കവി ആ കണ്ണുകളെ രണ്ട് നീല ആമ്പൽ പൂവുകളോട് ഉപമിക്കുകയാണ്.
വെറും നീല ആമ്പൽ പൂവുകൾ അല്ല. മുരുക ഭഗവാന് വിശേഷപ്പെട്ട 'തിരുപ്പരംകുൻറം' എന്ന പുണ്യ പ്രദേശത്തിലെ അരുവികളിൽ ഉള്ള നീല ആമ്പലുകൾ.
എങ്ങനെ ഉള്ള തിരുപ്പരംകുൻറം? 'കൂടൽ' നഗരത്തിനു പടിഞ്ഞാറുള്ള തിരുപ്പരംകുൻറം.
എങ്ങനെ ഉള്ള കൂടൽ നഗരം? ചേരന്മാരുടെ മനോഹരമായ 'ചുള്ളി പേരിയാർ' നു അടുത്തുള്ള 'മുസിരി' പട്ടണത്തെ വളഞ്ഞു കീഴ്പ്പെടുത്തിയ ചെഴിയൻറെ സ്വന്തമായ കൂടൽ നഗരം. (പാണ്ഡ്യരാജധാനിയായ മധുര യുടെ മറ്റൊരു പേരാണ് കൂടൽ, പല പാണ്ഡ്യ രാജാക്കന്മാർക്ക് ചെഴിയൻ എന്ന പേര് ഉണ്ട്).
ഇങ്ങനെ ഒരു കാവ്യാത്മക വളച്ചു കെട്ടി പറയലിലൂടെയാണ് മുസിരി ഈ കവിതയിൽ വരുന്നത്.

അകനാന്നൂറ് 149 ആം കവിതയിൽ മുസിരിയെ പറ്റി ലഭിക്കുന്ന മറ്റു ചരിത്ര വിവരങ്ങൾ:

*മുസിരി ചേരലന്മാരുടെ മനോഹരമായ ചുള്ളി പേരിയാറിന്റെ സമീപമാണ്.
*മുസിരി യിൽ യവനർ നൻകല(മനോഹര കപ്പലുകൾ) ങ്ങളിൽ സ്വർണവുമായി വന്നു പകരം കുരുമുളകുമായി മടങ്ങുന്നു.

"ചുള്ളിയം പേരിയാറു":

അകനാന്നൂറ്‌ 149ആം കവിതയിൽ മുസിരിയുടെ അടുത്തുള്ള നദി യുടെ പേര് 'ചുള്ളിയം പേരിയാറു' എന്നു പരാമർശിക്കപ്പെട്ടിരിക്കുന്നു. ഇപ്പേരിനെ പറ്റി ഇന്ന് നിലവിൽ നിൽക്കുന്ന വിശദീകരണങ്ങൾ യുക്തിസഹം അല്ല. ചുള്ളിയം പേരിയാറിനെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങളും എല്ലാവരുടെയും ചർച്ചയും ആവശ്യമാണ്. അത് അടുത്ത പോസ്റ്റ്.

"മുസിരിസ് അന്വേഷണ പാതയിൽ" സീരിസ്.പോസ്റ്റ്‌ 4    #മുസിരിസ്മുസിരി അകനാന്നൂറു 57ആം കവിതയിൽകവി: നക്കീരർതിണൈ : കവിത നടക്കുന്ന...
04/05/2023

"മുസിരിസ് അന്വേഷണ പാതയിൽ" സീരിസ്.
പോസ്റ്റ്‌ 4 #മുസിരിസ്

മുസിരി അകനാന്നൂറു 57ആം കവിതയിൽ

കവി: നക്കീരർ

തിണൈ : കവിത നടക്കുന്ന ഭൂപ്രദേശം പാലൈ തിണൈ(തരിശ് ഭൂമി) ആണ്.

വിഷയം : വിരഹം

കവിതാ സന്ദർഭം :
തരിശ് പ്രദേശങ്ങളിലെ ചൂട് പിടിച്ച നീളൻ വഴിത്താരകളിലൂടെ ഒറ്റയ്ക്ക് ദൂര ദേശത്തേക്ക് യാത്ര ചെയ്യുന്ന തലൈവൻ തന്റെ പ്രാണപ്രേസിയെ ഓർക്കുകയും വിരഹ വേദന അനുഭവിക്കുകയും അവളുടെ വിരഹ വേദന എന്തുമാത്രം ആയിരിക്കാം എന്ന് വിവരിച്ചു ആത്മഗതമായി പറയുകയും ചെയ്യുന്നതാണ് കവിത.

അകനാന്നൂറ് 57ഇൽ മുസിരി:
തലൈവൻ തന്നെ പിരിഞ്ഞിരിക്കുന്ന പ്രിയപ്പെട്ടവളുടെ തീവ്രമായ വേദന മുസിരിയിൽ നടന്ന ഘോര യുദ്ധത്തിൽ മുറിവേറ്റ ധീര യോദ്ധാക്കളുടെ വേദനയോട് ഉപമിക്കുന്നു.

അകം 57 കവിതയിൽ ചരിത്രപ്രധാനമായ ചില വിവരങ്ങൾ കൂടി ലഭിക്കുന്നുണ്ട്.
*മുസിരിപ്പട്ടണം സമുദ്രത്തിനു (മുതുനീർ) അടുത്താണ് എന്നുള്ള വിവരം കാണാം.
*മുസിരി യെ ഉപരോധിച്ച പാണ്ഡ്യരാജാവിന്റെ പേര് - ചെഴിയൻ.
*കുതിരയെ പൂട്ടിയ കൊടികൾ ഉള്ള രഥങ്ങൾ ഉപയോഗിച്ചായിരുന്നു ഉപരോധം
*ചേരന്റെ ആനപ്പടയിൽ അനേകം ആനകൾ കൊല്ലപ്പെട്ടു എന്നും ഈ കവിതയിൽ പറയുന്നുണ്ട്.

ഇപ്പോൾ പരിശോധിച്ചത് അകനാന്നൂറ്‌ 57. ഇനി അകനാന്നൂറ്‌ 149ആം കവിതയിൽ മുസിരി എങ്ങനെ പരാമർശിക്കപ്പെട്ടിരിക്കുന്നു എന്നതു അടുത്ത പോസ്റ്റിൽ പരിശോധിക്കാം
Dr Anto George

Malabar brass oil lamp. According to experts it was designed for Jews specially for Yom Kippur (the Day of Atonement) Se...
08/02/2023

Malabar brass oil lamp. According to experts it was designed for Jews specially for Yom Kippur (the Day of Atonement) Service, as the oil in the lamp will be suficient for lighting for more than 24 hours

Inscribed in Hebrew:
נר זה שנתן ברוך בכ”ר דוד אשכנזי בנדבת אמו לקודש פראור
This is a lamp that was given by Barukh son of the honorable Rabbi David Ashkenazi as a gift [from] his mother for the sanctity of Parur

A Malayalam inscription bears the signature of "Muchiri Pangan" (possibly the lamp's maker).

(From - jews of malabar fb page)

എറണാകുളത്ത്തിനടുത്തുള്ള പാരൂരിൽ നിന്നാണ് ഈ കെടാവിളക്ക് കണ്ടെത്തിയിരിക്കുന്നത്. വിളക്കിൽ മുസിരിസ് (മുചിരി) എന്ന് എഴുതിയിരിക്കുന്നത് ശ്രദ്ധേയമാണ്.

മുസിരീസ് തിരുവിതാംകൂർ വേണാട് പ്രദേശത്താണ്, എന്ന ആശയമാണ് ഈ പേജ് മുൻവെയ്ക്കുന്നത്. ആ ആശയത്തിന് കടകവിരുദ്ധമായ ഒരു തെളിവാണ് ഈ വിളക്ക്.

എല്ലാ തെളിവുകളും വിശകലനം ചെയ്ത് മാത്രമേ സത്യത്തിലേക്ക് അടുക്കാൻ ഒക്കുകയുള്ളൂ.

അതുകൊണ്ടുതന്നെ ഏറ്റവും തുറന്നു മനസ്സോടെ ഈ തെളിവും ഇവിടെ പങ്കുവയ്ക്കുന്നു.

Address

Thiruvananthapuram

Alerts

Be the first to know and let us send you an email when The Discovery Of Muziris posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to The Discovery Of Muziris:

Share