14/05/2025
പ്രിയ സുഹൃത്തുക്കളെ..
ഇന്നെൻ്റെ ജന്മദിനമാണ് ഒരു തരത്തിൽ പറഞാൽ പുനർജന്മം..
പോയ വർഷം നോക്കുകയാണെങ്കിൽ
എൻ്റെ കണക്ക് പുസ്തകത്തിൽ ഒരുപാട് നഷ്ടങ്ങൾ പതിഞ്ഞുപോയ വർഷം എന്ന് വേണം പറയാൻ..
അമ്മ,അച്ഛൻ അങ്ങനെ പലതും..
തന്നെകൊണ്ടാവുന്നതിനും മുകളിൽ ചിന്തിച്ച് ആഗ്രഹങ്ങൾ പലതും എത്തിപ്പിടിക്കാനുള്ള ഓട്ടത്തിനിടയിൽ എവിടെയോ വച്ച് മുറുക്കി പിടിച്ച കയറൊന്ന് അയഞ്ഞു എന്ന് വേണമെങ്കിൽ പറയാം..
പല തീരുമാനങ്ങളും എടുക്കുവാനല്പം വൈകി എന്ന് ചുരുക്കം..
അവസാനം ഓർക്കാനാഗ്രഹിക്കാത്ത സാഹചര്യങ്ങളിൽ കൂടെ നിന്നത് രക്ത ബന്ധത്തേക്കാൾ വിലയുള്ള ഒരുപാട് സൗഹൃത്തുക്കളാണ്.. അടുത്തില്ലെങ്കിലും എൻ്റെ പെരുമാറ്റങ്ങളിൽപോലും നിഴലിച്ചിരുന്ന മൂടി വച്ച ഇടർച്ചയുള്ളവാക്കുകൾ പലരും മനസ്സിലാക്കി.. "ഡാ ആർ യൂ ഓകെ.? എന്ന ചോദ്യത്തിന് എങ്ങനെ നന്ദി പറയണമെന്നറിയില്ല..
അങ്ങനെ നന്ദിവാക്കിൽ കുറച്ച് കാണാൻ പറ്റുകയുമില്ല.. ഒരുപാട്സുഹൃത്ത് ബന്ധങ്ങളുടെ കൂട്ടത്തിൽ തായ് വേരുകളാൽ മുറുകി കിടക്കുന്നതാണവ..
ആകെയെൻ്റെ വിലയേറിയ സമ്പാദ്യം..!!
ഇപ്പോൾ പുതിയ ജീവിതം തുടങ്ങിയിരിക്കുന്നു.. ഒരുപാട് കടപ്പാടുകളുണ്ട്..
എല്ലാം തിരുത്തി, മുന്നോട്ട് പോകാൻ കഴിയുമെന്ന വിശ്വാസമെനിക്കുണ്ട്...
കൂടെ നിന്നവർക്കും ഒറ്റപ്പെടുത്തിയവർക്കും
തഴഞ്ഞവർക്കും കൈപിടിച്ചുയർത്തിയവർക്കും.. നന്ദി..
നല്ലത് മാത്രം സംഭവിക്കുമെന്ന പ്രത്യാശയോടെ.. മുന്നോട്ട്😊
- സ്നേഹം..❤️
അപ്പൊ ഹാപ്പി ബെർത്ത്ഡേ ടൂ മി..😁