യു.എ.ഇ മലയാളീസ്

യു.എ.ഇ മലയാളീസ് UAE Malayalees

📢 കമ്പ്യൂട്ടറോ ഓൺലൈൻ സംവിധാനങ്ങളോ ഉപയോഗിക്കാൻ അറിയില്ലേ? വിഷമിക്കേണ്ട! ❤️പ്രവാസി സുഹൃത്തുക്കൾക്ക് NORKA Pravasi ID Card ...
11/09/2026

📢 കമ്പ്യൂട്ടറോ ഓൺലൈൻ സംവിധാനങ്ങളോ ഉപയോഗിക്കാൻ അറിയില്ലേ? വിഷമിക്കേണ്ട! ❤️
പ്രവാസി സുഹൃത്തുക്കൾക്ക് NORKA Pravasi ID Card എടുക്കാൻ ഇനി കാര്യങ്ങൾ വളരെ എളുപ്പം. നിങ്ങളുടെ അടുത്തുള്ള അക്ഷയ കേന്ദ്രം വഴി അപേക്ഷാ നടപടികൾ പൂർത്തിയാക്കാൻ കഴിയും. ⏱️

🛡️ നോർക്ക പ്രവാസി ഐഡി കാർഡിന്റെ പ്രധാന നേട്ടങ്ങൾ:
✅ അപകട മരണത്തിന് ₹4 ലക്ഷം വരെ ഇൻഷുറൻസ് പരിരക്ഷ
✅ പൂർണ്ണ/ഭാഗിക വൈകല്യത്തിന് ₹2 ലക്ഷം വരെ ധനസഹായം
💰 ചെലവ്:
• NORKA ഔദ്യോഗിക ഫീസ്: ₹408 (GST ഉൾപ്പെടെ)
• അക്ഷയ സർവീസ് ചാർജ് ഉൾപ്പെടെ: ഏകദേശം ₹450–₹500

📂 അക്ഷയ കേന്ദ്രത്തിൽ പോകുമ്പോൾ ആവശ്യമായ രേഖകൾ/വിവരങ്ങൾ:
1️⃣ പാസ്‌പോർട്ട് കോപ്പി
2️⃣ സാധുവായ വിസ / റെസിഡൻസ് പെർമിറ്റ് കോപ്പി
3️⃣ പുതിയ പാസ്‌പോർട്ട് സൈസ് ഫോട്ടോ
4️⃣ നാട്ടിലെ കൃത്യമായ വിലാസം
5️⃣ ഇൻഷുറൻസ് നോമിനിയുടെ വിവരങ്ങൾ

⚠️ പ്രധാനമായി: അപേക്ഷിക്കുന്നതിന് മുമ്പ് നിലവിലെ യോഗ്യത, ആവശ്യമായ രേഖകൾ, ഫീസ് എന്നിവ NORKAയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പരിശോധിക്കുക.

🤝 NORKA Pravasi ID Card സംബന്ധിച്ച് ഏതെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടാം.
📞 Help / Assistance:
NORKA Global Contact Centre 24x7

India 📞1800 425 3939

International 📞+91 8802 012345

Email [email protected]

👉 ഈ വിവരം നിങ്ങളുടെ നാട്ടിലെ പ്രവാസി ഗ്രൂപ്പുകളിലും സുഹൃത്തുക്കളിലും ഷെയർ ചെയ്യൂ. ഒരുപാട് പ്രവാസികൾക്ക് ഇത് ഉപകാരപ്പെടും. ❤️
🌐 Official Website: https://id.norkaroots.kerala.gov.in/

02/07/2026

ദുബായ് : വിദേശ രാജ്യങ്ങളില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട്, അനുബന്ധ സേവനങ്ങളുടെ ഫീസ് കുത്തനെ കൂട്ടിയ കേന്ദ്ര സര്‍ക്....

യുഎഇയിൽ ഇന്ത്യൻ പാസ്പോർട്ട് സേവന നിരക്കുകൾ വർധിപ്പിച്ചു; ——————————————————യുഎഇയിൽ കഴിയുന്ന  ഇന്ത്യക്കാര്‍ക്ക് പാസ്പോര്‍...
01/07/2026

യുഎഇയിൽ ഇന്ത്യൻ പാസ്പോർട്ട് സേവന
നിരക്കുകൾ വർധിപ്പിച്ചു;
——————————————————
യുഎഇയിൽ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് ഇനി അധിക തുക നല്‍കണം. വര്‍ദ്ധിപ്പിച്ച പാസ്പോർട്ട് സേവന നിരക്കുകൾ 2026 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ വ്യക്തമാക്കി.

പുതിയ നിരക്കുകൾ പ്രകാരം സാധാരണ വിഭാഗത്തിൽ 36 പേജുകളുള്ള പുതിയ പാസ്പോർട്ടിനും പുതുക്കലിനും 450 ദിർഹവും അടിയന്തര വിഭാഗത്തിൽ 900 ദിർഹവും നൽകണം. 60 പേജുകളുള്ള പാസ്പോർട്ടിന് സാധാരണ നിരക്ക് 630 ദിർഹമായും അടിയന്തര നിരക്ക് 1,080 ദിർഹമായും ഉയർത്തി. പാസ്പോർട്ട് നഷ്‌ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്‌താൽ പുതിയത് ലഭിക്കുന്നതിന് വലിയ തുക നൽകേണ്ടിവരും; ഇതിനായി സാധാരണ വിഭാഗത്തിൽ 36 പേജുള്ള പാസ്പോർട്ടിന് 900 ദിർഹവും 60 പേജുള്ളതിന് 1,080 ദിർഹവുമാണ് പുതുക്കിയ നിരക്ക്. നഷ്ട‌പ്പെട്ട പാസ്പോർട്ടുകൾ തത്കാൽ സംവിധാനം വഴി അടിയന്തരമായി ലഭിക്കുന്നതിന് യഥാക്രമം 1,350 ദിർഹവും 1,530 ദിർഹവും നൽകേണ്ടി വരും.

ഇത്തവണത്തെ സെൻസസ് പ്രവർത്തങ്ങൾക്ക് മുന്നോടിയായി സെൽഫ് - എന്യൂമറേഷൻ ഇന്നലെ ആരംഭിച്ചത് അറിഞ്ഞുകാണുമല്ലോ. ജൂൺ 16 മുതൽ 30 വര...
17/06/2026

ഇത്തവണത്തെ സെൻസസ് പ്രവർത്തങ്ങൾക്ക് മുന്നോടിയായി സെൽഫ് - എന്യൂമറേഷൻ ഇന്നലെ ആരംഭിച്ചത് അറിഞ്ഞുകാണുമല്ലോ. ജൂൺ 16 മുതൽ 30 വരെ ആണ് ഇതിനുള്ള സമയം. ജൂലൈ 1 മുതൽ 30 വരെ ഭവനസന്ദർശനം നടത്തുന്നതിന് മുന്നോടിയായി നിങ്ങളുടെ വിവരങ്ങൾ സ്വയം ഓൺലൈനായി പൂരിപ്പിക്കാൻ കഴിയുന്ന 15 ദിവസത്തെ പ്രത്യേക സൗകര്യം ആണ് ഇപ്പോൾ ഒരുക്കിയിട്ടുള്ളത്. വെറും അഞ്ചു മിനിറ്റ് കൊണ്ട് ഇത് പൂർത്തിയാക്കാവുന്നതേ ഉള്ളൂ.

സെൽഫ്-എന്യൂമറേഷൻ എങ്ങനെ ചെയ്യാം?

1. ഔദ്യോഗിക പോർട്ടൽ www.se.census.gov.in സന്ദർശിക്കുക.

1.a ക്യൂആർ കോഡ് സ്കാൻ ചെയ്യാം:

നൽകിയിരിക്കുന്ന ഔദ്യോഗിക QR Code നിങ്ങളുടെ മൊബൈൽ ക്യാമറയോ ഗൂഗിൾ ലെൻസോ (Google Lens) ഉപയോഗിച്ച് സ്കാൻ ചെയ്യുക.

2. നിങ്ങളുടെ മൊബൈൽ ഉപയോഗിച്ച് OTP ലോഗിൻ ചെയ്യുക.

3. നിങ്ങളുടെ സംസ്ഥാനം, ജില്ല, പ്രാദേശിക വിവരങ്ങൾ തിരഞ്ഞെടുക്കുക.

4. ഡിജിറ്റൽ മാപ്പിൽ നിങ്ങളുടെ ഭവന ലൊക്കേഷൻ അടയാളപ്പെടുത്തുക. ലൊക്കേഷൻ സേർച്ച് ചെയ്ത ശേഷം കൃത്യമായി നിങ്ങളുടെ വീട് മാപ്പ് ചെയ്യാൻ സാധിക്കും.

3. ഭവനവും കുടുംബവും സംബന്ധിച്ച വിവരങ്ങൾ പൂരിപ്പിക്കുക.

അവസാനം എല്ലാം കൂടെ ഒരു പ്രിവ്യൂ ഉണ്ടാകും. നിങ്ങൾ കൊടുത്ത ഡാറ്റ ഒന്നുകൂടെ നോക്കി ഉറപ്പു വരുത്താം. അത് സബ്മിറ്റ് ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് ഒരു SE ID ലഭിക്കും. ഈ SE ID ഭദ്രമായി സൂക്ഷിക്കുക. എന്യൂമറേറ്റർ സന്ദർശിക്കുമ്പോൾ SE ID അവർക്ക് നൽകുക. എന്യൂമറേറ്റർ നിങ്ങളുടെ വിവരങ്ങൾ സ്ഥിരീകരിക്കും.

💡പ്രത്യേക ശ്രദ്ധയ്ക്ക്: ഈ പോർട്ടൽ ജൂൺ 30 വരെ മാത്രമേ തുറന്നിരിക്കുകയുള്ളൂ! (15 ദിവസത്തെ കാലാവധി മാത്രം).

പ്രവാസികൾ മറ്റൊരു രാജ്യത്ത് പോകുമ്പോൾ പാലിക്കേണ്ട പ്രധാന നിയമങ്ങളും മാർഗ്ഗങ്ങളും🟦 A) യാത്രയ്ക്ക് മുമ്പ് (Before Travel)1...
11/06/2026

പ്രവാസികൾ മറ്റൊരു രാജ്യത്ത് പോകുമ്പോൾ പാലിക്കേണ്ട പ്രധാന നിയമങ്ങളും മാർഗ്ഗങ്ങളും

🟦 A) യാത്രയ്ക്ക് മുമ്പ് (Before Travel)
1 ● കുറഞ്ഞത് 6 മാസമെങ്കിലും കാലാവധിയുള്ള സാധുവായ പാസ്‌പോർട്ട് കൈവശം വയ്ക്കുക
2 ● വിസയുടെ തരം (Visit / Work) കൃത്യമായി പരിശോധിക്കുക
3 ● ഫ്ലൈറ്റ് ടിക്കറ്റും റിട്ടേൺ ടിക്കറ്റും മുൻകൂട്ടി ഉറപ്പാക്കുക
4 ● ട്രാവൽ ഇൻഷുറൻസ് എടുക്കുക
5 ● പോകുന്ന രാജ്യത്തിന്റെ നിയമങ്ങളും സംസ്കാരവും പഠിക്കുക
6 ● അടിയന്തര ഫോൺ നമ്പറുകൾ സേവ് ചെയ്യുക
7 ● എംബസിയുടെ വിലാസവും ബന്ധപ്പെടാനുള്ള വിവരങ്ങളും കുറിച്ചുവയ്ക്കുക
8 ● പ്രധാന രേഖകളുടെ ഫോട്ടോ കോപ്പിയും ഡിജിറ്റൽ കോപ്പിയും സൂക്ഷിക്കുക
9 ● യാത്രയ്ക്ക് മുമ്പ് മെഡിക്കൽ പരിശോധന നടത്തുക
10 ● ആവശ്യമായ വാക്സിനേഷനുകൾ എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കുക
⸻
🟩 😎 Immigration / Airport Rules
11 ● ഇമിഗ്രേഷനിൽ ശരിയായ വിവരങ്ങൾ മാത്രം നൽകുക
12 ● വിസ കാലാവധി കഴിഞ്ഞ് താമസിക്കരുത്
13 ● കസ്റ്റംസ് നിയമങ്ങൾ കർശനമായി പാലിക്കുക
14 ● ആവശ്യമെങ്കിൽ കറൻസി ഡിക്ലറേഷൻ നടത്തുക
15 ● എയർപോർട്ട് സുരക്ഷാ നിർദ്ദേശങ്ങൾ അനുസരിക്കുക
16 ● വ്യാജ രേഖകൾ ഒരിക്കലും ഉപയോഗിക്കരുത്
17 ● വർക്ക് വിസ ഇല്ലാതെ ജോലി അന്വേഷിക്കരുത്
18 ● വിസിറ്റ് വിസയിൽ അനധികൃത ജോലി ചെയ്യരുത്
19 ● ഫോട്ടോഗ്രാഫി നിരോധിച്ചിരിക്കുന്ന സ്ഥലങ്ങളിൽ ചിത്രം എടുക്കരുത്
20 ● ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് ശാന്തമായി മറുപടി നൽകുക
⸻
🟥 C) ജോലി സംബന്ധമായ നിയമങ്ങൾ
21 ● വർക്ക് പെർമിറ്റും ലേബർ കാർഡും നിയമാനുസൃതമായി കൈവശം വയ്ക്കുക
22 ● ജോലി കരാർ പൂർണ്ണമായി വായിച്ച് മനസ്സിലാക്കുക
23 ● കമ്പനിയുടെ എല്ലാ നിയമങ്ങളും പാലിക്കുക
24 ● അനധികൃത പാർട്ട് ടൈം ജോലികൾ ഒഴിവാക്കുക
25 ● പാസ്‌പോർട്ട് മറ്റാർക്കും സ്ഥിരമായി കൈമാറരുത്
26 ● ശമ്പള പ്രശ്നങ്ങൾ ഉണ്ടായാൽ നിയമപരമായ പരാതി നൽകുക
27 ● താമസ സൗകര്യവുമായി ബന്ധപ്പെട്ട നിയമങ്ങൾ പാലിക്കുക
28 ● ജോലിസ്ഥലത്ത് സുരക്ഷാ ഉപകരണങ്ങൾ ധരിക്കുക
29 ● ജോലി സമയവും ഓവർടൈം നിയമങ്ങളും മനസ്സിലാക്കുക
30 ● ജോലിയിൽ നിന്ന് വിട്ടുനിൽക്കുമ്പോൾ കമ്പനിയെയും അധികൃതരെയും അറിയിക്കുക
⸻
🟧 D) റോഡ് & പൊതുസുരക്ഷാ നിയമങ്ങൾ
31 ● ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കുക
32 ● സീറ്റ് ബെൽറ്റും ഹെൽമറ്റും നിർബന്ധമായും ഉപയോഗിക്കുക
33 ● പൊതുഗതാഗത സംവിധാനങ്ങളുടെ നിയമങ്ങൾ പാലിക്കുക
34 ● അനുവദിക്കാത്ത സ്ഥലങ്ങളിൽ റോഡ് മുറിച്ച് കടക്കരുത്
35 ● മദ്യപിച്ച് വാഹനമോടിക്കുന്നത് ഗുരുതര കുറ്റമാണ്
36 ● പൊതുസ്ഥലങ്ങളിൽ വഴക്കോ ബഹളമോ ഉണ്ടാക്കരുത്
37 ● പോലീസിനോടോ സർക്കാർ ഉദ്യോഗസ്ഥരോടോ അപമര്യാദയായി പെരുമാറരുത്
38 ● പൊതുസ്ഥലങ്ങളിൽ ഫോട്ടോഗ്രാഫി നിയമങ്ങൾ പാലിക്കുക
39 ● സ്ത്രീകളോട് മാന്യമായി പെരുമാറുക
40 ● മയക്കുമരുന്നുകളും നിരോധിത വസ്തുക്കളും പൂർണ്ണമായും ഒഴിവാക്കുക
⸻
🟫 E) സാമൂഹികവും സാംസ്കാരികവുമായ നിയമങ്ങൾ
41 ● രാജ്യത്തിന്റെ ഡ്രസ് കോഡ് മാനിക്കുക
42 ● പൊതുസ്ഥലങ്ങളിലെ അമിത സ്നേഹപ്രകടനങ്ങൾ ഒഴിവാക്കുക
43 ● ആരാധനാലയങ്ങളിലെ നിയമങ്ങൾ പാലിക്കുക
44 ● റമദാൻ സമയത്ത് പ്രാദേശിക നിയമങ്ങളും ആചാരങ്ങളും മാനിക്കുക
45 ● ഉച്ചത്തിലുള്ള സംഗീതവും ശബ്ദമലിനീകരണവും ഒഴിവാക്കുക
46 ● മദ്യം അനുവദിച്ചിരിക്കുന്ന സ്ഥലങ്ങളിൽ മാത്രം ഉപയോഗിക്കുക
47 ● പ്രാദേശിക സംസ്കാരത്തെയും പാരമ്പര്യങ്ങളെയും ബഹുമാനിക്കുക
48 ● സോഷ്യൽ മീഡിയയിൽ രാജ്യത്തെയോ നിയമങ്ങളെയോ അപമാനിക്കുന്ന പോസ്റ്റുകൾ ഇടരുത്
49 ● വ്യാജ വാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുത്
50 ● നിയമപ്രശ്നങ്ങൾ ഉണ്ടായാൽ ഉടൻ എംബസിയുമായി ബന്ധപ്പെടുക
🌟 ഓർക്കുക: “പ്രവാസ ജീവിതത്തിലെ ഏറ്റവും വലിയ സുരക്ഷ പണത്തിലല്ല… നിയമങ്ങൾ പാലിക്കുന്നതിലാണ്.” 🌍✈️🤝

🇦🇪 One nation. One pledge. One future. 🇦🇪A new UAE online pledge invites everyone across the country to come together in...
05/06/2026

🇦🇪 One nation. One pledge. One future. 🇦🇪

A new UAE online pledge invites everyone across the country to come together in gratitude, unity, and national pride. A simple gesture that reflects the values of peace, coexistence, and belonging that connect millions of people who call the UAE home.

Join the initiative at pledge.ae ✍️

യുഎഇയുടെ പുതിയ ഓൺലൈൻ പ്രതിജ്ഞ, രാജ്യമെമ്പാടുമുള്ള എല്ലാവരെയും നന്ദിയോടെയും ഐക്യത്തോടെയും ദേശീയ അഭിമാനത്തോടെയും ഒത്തുചേരാൻ ക്ഷണിക്കുന്നു. യുഎഇയെ വീടായി കാണുന്ന ദശലക്ഷക്കണക്കിന് ആളുകളെ ബന്ധിപ്പിക്കുന്ന സമാധാനം, സഹവർത്തിത്വം, സ്വന്തമാകൽ എന്നിവയുടെ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒരു ലളിതമായ പ്രവൃത്തി.
pledge.ae -യിൽ ഈ സംരംഭത്തിൽ പങ്കു ചേരൂ.

🇦🇪 🇮🇳

A heartfelt tribute to the UAE Armed Forces for their unwavering dedication and tireless efforts in keeping the nation s...
22/03/2026

A heartfelt tribute to the UAE Armed Forces for their unwavering dedication and tireless efforts in keeping the nation safe and secure. Their commitment ensures peace, stability, and confidence for residents and visitors alike. Today, we salute their bravery, professionalism, and sacrifices.

1072 Drones 😱 196 Ballistic Missiles 😳 UAE Air Defenses successfully intercepted more than 1000 drones so far. Salute to...
05/03/2026

1072 Drones 😱 196 Ballistic Missiles 😳
UAE Air Defenses successfully intercepted more than 1000 drones so far. Salute to UAE Armed Forces for protecting the people of UAE.

പുതുക്കിയ ബാഗേജ് നിയമങ്ങൾ: അറിയേണ്ടതെല്ലാംഇന്ത്യയിലേക്ക് വരുന്ന യാത്രക്കാർക്കുള്ള പുതിയ കസ്റ്റംസ് ബാഗേജ് നിയമങ്ങൾ നിലവിൽ...
09/02/2026

പുതുക്കിയ ബാഗേജ് നിയമങ്ങൾ: അറിയേണ്ടതെല്ലാം

ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാർക്കുള്ള പുതിയ കസ്റ്റംസ് ബാഗേജ് നിയമങ്ങൾ നിലവിൽ വന്നു. 2016-ൽ പുറത്തിറക്കിയ ബാഗേജ് നിയമങ്ങളാണ് (Baggage Rules 2016) ഇപ്പോൾ പ്രാബല്യത്തിലുള്ളത്. പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും ഉപകാരപ്പെടുന്ന പ്രധാന വിവരങ്ങൾ താഴെ:

ബാഗേജ് നിയമങ്ങൾ ആർക്കെല്ലാം ബാധകമാണ്?
വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് വരുന്ന എല്ലാ യാത്രക്കാർക്കും (താമസക്കാർക്കും വിനോദസഞ്ചാരികൾക്കും) ഈ നിയമങ്ങൾ ബാധകമാണ്.

ആരാണ് 'വിനോദസഞ്ചാരി'?
സാധാരണയായി ഇന്ത്യയിൽ താമസിക്കാത്ത, 12 മാസത്തിൽ കൂടുതൽ അല്ലാത്ത കാലയളവിലേക്ക് വിനോദസഞ്ചാരത്തിനോ മറ്റാവശ്യങ്ങൾക്കോ ആയി ഇന്ത്യയിൽ പ്രവേശിക്കുന്ന വ്യക്തി.

'വ്യക്തിഗത വസ്തുക്കൾ' എന്നതുകൊണ്ട് അർത്ഥമാക്കുന്നതെന്താണ്?
യാത്രക്കാരന്റെ വ്യക്തിഗത ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതും എന്നാൽ വാണിജ്യ ആവശ്യങ്ങൾക്കായി അല്ലാതെയുമുള്ള സാധനങ്ങൾ. (വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സാധനങ്ങൾ ഇതിൽ ഉൾപ്പെടില്ല).

ഉപയോഗിച്ച വ്യക്തിഗത വസ്തുക്കൾക്ക് തീരുവ നൽകേണ്ടതുണ്ടോ?
വേണ്ട. യാത്രക്കാരന്റെ സ്വന്തം ആവശ്യത്തിനുള്ളതും ഉപയോഗിച്ചതുമായ സാധനങ്ങൾക്ക് (ഉദാഹരണത്തിന് വസ്ത്രങ്ങൾ, ടോയ്‌ലറ്ററീസ് തുടങ്ങിയവ) നികുതി നൽകേണ്ടതില്ല.

വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയിൽ ഇളവ് ലഭിക്കുന്നവർ ആരെല്ലാം?
നേപ്പാൾ, ഭൂട്ടാൻ, മ്യാൻമർ ഒഴികെയുള്ള രാജ്യങ്ങളിൽ നിന്ന് വരുന്ന ഇന്ത്യൻ താമസക്കാർക്കും വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർക്കും 75,000 രൂപ വരെയുള്ള സാധനങ്ങൾ (ഡ്യൂട്ടി ഫ്രീ അലവൻസ്) കൊണ്ടുവരാം.

വിദേശ വിനോദസഞ്ചാരികൾക്കുള്ള തീരുവ രഹിത ആനുകൂല്യം എന്താണ്?
വിദേശ വിനോദസഞ്ചാരികൾക്ക് 15,000 രൂപ വരെയുള്ള സമ്മാനങ്ങൾ അല്ലെങ്കിൽ സുവനീറുകൾ നികുതിയില്ലാതെ കൊണ്ടുവരാം.

സ്വർണം എത്ര കൊണ്ടുവരാം?
ഒരു വർഷത്തിൽ കൂടുതൽ വിദേശത്ത് താമസിച്ചവർക്ക് താഴെ പറയുന്ന അളവിൽ സ്വർണം കൊണ്ടുവരാം:
വനിതാ യാത്രക്കാർക്ക്: 40 ഗ്രാം വരെ (പരമാവധി 1 ലക്ഷം രൂപ വരെ).
പുരുഷ യാത്രക്കാർക്ക്: 20 ഗ്രാം വരെ (പരമാവധി 50,000 രൂപ വരെ). (ഇത് പൊന്നു (Gold) ആഭരണങ്ങൾക്ക് മാത്രമാണ് ബാധകം. സ്വർണ്ണ ബിസ്ക്കറ്റുകൾക്കോ ബാറുകൾക്കോ ഈ ഇളവ് ലഭിക്കില്ല).

എതെല്ലാം വസ്തുക്കൾക്ക് ഇളവ് ലഭിക്കില്ല?
മുകളിൽ പറഞ്ഞ പരിധിയിൽ (50,000 രൂപ) കൂടുതൽ മൂല്യമുള്ള സാധനങ്ങൾ, ഫ്ലാറ്റ് പാനൽ ടെലിവിഷൻ (LCD/LED/Plasma), തോക്കുകൾ, വെടിയുണ്ടകൾ, 100-ൽ കൂടുതൽ സിഗരറ്റുകൾ, 25-ൽ കൂടുതൽ ചുരുട്ടുകൾ, 125 ഗ്രാമിൽ കൂടുതൽ പുകയില, 2 ലിറ്ററിൽ കൂടുതൽ മദ്യം എന്നിവയ്ക്ക് ഇളവ് ലഭിക്കില്ല. ഇവയ്ക്ക് കസ്റ്റംസ് ഡ്യൂട്ടി അടക്കേണ്ടി വരും.

ലാപ്‌ടോപ്പ് കൊണ്ടുവരാൻ കഴിയുമോ?
18 വയസ്സിന് മുകളിലുള്ള യാത്രക്കാർക്ക് (വിനോദസഞ്ചാരികൾ ഒഴികെ) ഒരു ലാപ്ടോപ്പ് നികുതിയില്ലാതെ കൊണ്ടുവരാം.

പരിധിയിൽ കൂടുതൽ സാധനങ്ങൾ ഉണ്ടെങ്കിൽ?
അനുവദിക്കപ്പെട്ട പരിധിയിൽ (Free Allowance) കൂടുതൽ മൂല്യമുള്ള സാധനങ്ങൾ കൈവശമുണ്ടെങ്കിൽ, അധികമുള്ള തുകയ്ക്ക് 38.5% (അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി + സെസ്) നിരക്കിൽ നികുതി നൽകേണ്ടി വരും.

ഗ്രീൻ ചാനലും റെഡ് ചാനലും
ഗ്രീൻ ചാനൽ: കസ്റ്റംസ് ഡ്യൂട്ടി അടക്കാൻ സാധനങ്ങൾ ഒന്നുമില്ലെങ്കിൽ ഗ്രീൻ ചാനൽ വഴി പുറത്തേക്ക് പോകാം.
റെഡ് ചാനൽ: നികുതി അടക്കേണ്ട സാധനങ്ങൾ, സ്വർണം, അനുവദനീയമായതിൽ കൂടുതൽ വിദേശ നാണ്യം എന്നിവ കൈവശമുണ്ടെങ്കിൽ റെഡ് ചാനൽ വഴി പോകണം.

08/02/2026

മൊബൈൽ റീചാർജ് സാധാരണക്കാരന്റെ പകൽക്കൊള്ള -

1️⃣ ഫോൺ വിളിക്കൽ ഒരു അടിസ്ഥാന ആവശ്യമല്ലേ?
അത് ലക്‌സറി സേവനമാക്കി മാറ്റിയത് ആരുടെ അനുമതിയോടെയാണ്?

2️⃣ ഇൻകമിംഗ് കോൾ ലഭിക്കാൻ പോലും പണം കൊടുക്കേണ്ട അവസ്ഥ
ലോകത്തിലെ ഏത് ജനാധിപത്യ രാജ്യത്തിലാണ് ഇത് സാധാരണമാകുന്നത്?

3️⃣ വയോധികർക്ക് ഡാറ്റ എന്തിന്?
ഫോൺ വിളിക്കാനും കോൾ സ്വീകരിക്കാനുമാത്രം ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് വയോധികരെ നിർബന്ധിച്ച് ഡാറ്റ വാങ്ങിപ്പിക്കുന്നത് നീതിയാണോ?

4️⃣ തൊഴിലാളി വർഗ്ഗത്തിന് ഇരട്ട അടിച്ചമർത്തൽ
കുറഞ്ഞ വരുമാനം + ഉയർന്ന റീചാർജ് = മാസാവസാനം ശൂന്യ പോക്കറ്റ്.

5️⃣ 28 ദിവസത്തെ പ്ലാൻ – എന്തുകൊണ്ട് 30 ദിവസമല്ല?
വർഷത്തിൽ 12 മാസമല്ല, 13 റീചാർജ് ചെയ്യേണ്ട തന്ത്രമല്ലേ ഇത്?

6️⃣ ഡിജിറ്റൽ സേവനങ്ങൾ സർക്കാർ നിർബന്ധമാക്കുന്നു
പക്ഷേ, അതിന് ആവശ്യമായ അടിസ്ഥാന സൗകര്യം വിലക്കയറ്റത്തിൽ മുങ്ങുന്നു.

7️⃣ ഓൺലൈൻ വിദ്യാഭ്യാസം നിർബന്ധം
പക്ഷേ, കുട്ടികളുടെ പഠനത്തിന് ആവശ്യമായ ഇന്റർനെറ്റ് പാവപ്പെട്ടവർക്കു സ്വപ്നം.

8️⃣ റേഷൻ, പെൻഷൻ, ബാങ്ക് OTP
എല്ലാം മൊബൈലിൽ; പക്ഷേ മൊബൈൽ നിലനിർത്താൻ പണമില്ലെങ്കിൽ എന്ത് ചെയ്യും?

9️⃣ റീചാർജ് കാലാവധി തീർന്നാൽ നമ്പർ നഷ്ടമാകുന്ന ഭയം
വർഷങ്ങളായി ഉപയോഗിക്കുന്ന നമ്പർ പോലും സുരക്ഷിതമല്ല.

🔟 ടെലികോം കമ്പനികൾക്ക് നിയന്ത്രണമില്ലാത്ത സ്വാതന്ത്ര്യം
നിരക്ക് കൂട്ടുമ്പോൾ ചോദിക്കാൻ ആരുമില്ലേ?

1️⃣1️⃣ TRAI ജനങ്ങളുടെ പക്ഷത്താണോ, കമ്പനികളുടെ പക്ഷത്താണോ?
ഈ ചോദ്യം ഇനി ഒഴിവാക്കാനാകില്ല.

1️⃣2️⃣ BSNL ഉദ്ദേശപൂർവ്വം തളർത്തപ്പെടുന്നില്ലേ?
കുറഞ്ഞ നിരക്കുള്ള പൊതുമേഖല ശക്തമായാൽ സ്വകാര്യ കുത്തക തകരും.

1️⃣3️⃣ ഗ്രാമീണ ഇന്ത്യ ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്നു
നെറ്റ് വേഗം കുറവ്, പക്ഷേ പണം നഗരവാസിയുടേതുപോലെ തന്നെ.

1️⃣4️⃣ ഒരു സിം കാർഡ് നിലനിർത്തുന്നത് തന്നെ ഭാരമാകുന്നു
രണ്ട് സിം ഉപയോഗിക്കുന്നവർക്ക് സ്ഥിതി ഇരട്ടമായി.

1️⃣5️⃣ ഡാറ്റ ഉപയോഗിക്കാത്തവർക്ക് പ്രത്യേക പ്ലാൻ വേണം
‘വോയ്സ് ഓൺലി’ പ്ലാൻ തിരിച്ചുകൊണ്ടുവരണം.

1️⃣6️⃣ മൊബൈൽ ഇന്ന് ജീവിക്കാനുള്ള രേഖയാണ്
ആധാർ, ബാങ്ക്, ജോലി – എല്ലാം ഇതിൽ ബന്ധിപ്പിച്ചിട്ട് വില കൂട്ടുന്നത് അനീതിയാണ്.

1️⃣7️⃣ കോർപ്പറേറ്റ് ലാഭം vs ജനജീവിതം
ലാഭം മാത്രം ലക്ഷ്യമിടുമ്പോൾ സാധാരണക്കാരൻ മറക്കപ്പെടുന്നു.

1️⃣8️⃣ ഡിജിറ്റൽ ഇന്ത്യ ജനവിരുദ്ധമാകരുത്
ഡിജിറ്റൽ സൗകര്യം ദാരിദ്ര്യത്തിനുള്ള ശിക്ഷയാകരുത്.

1️⃣9️⃣ കുറഞ്ഞ നിരക്കുള്ള ‘ലൈഫ്‌ലൈൻ പ്ലാൻ’ നിർബന്ധമാക്കണം
എല്ലാ നെറ്റ്‌വർക്കിലും മിനിമം റീചാർജ് സർക്കാർ നിശ്ചയിക്കണം.

2️⃣0️⃣ ഇത് രാഷ്ട്രീയം അല്ല, ജീവിത പ്രശ്നമാണ്
ഇന്ന് ശബ്ദമുയർത്തിയില്ലെങ്കിൽ നാളെ ഇതിലും വലിയ കൊള്ള വരും.

Address

Abu Hail

Website

Alerts

Be the first to know and let us send you an email when യു.എ.ഇ മലയാളീസ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share