Health Care Visa Uk

Health Care Visa Uk International and In country recruitment
IELTS UKVI academic / General. UKNARIC accepted. SELT appr

We are Hiring!!
21/07/2025

We are Hiring!!

11/04/2025
02/12/2022

'വെറും 5 ലക്ഷം രൂപ മാത്രം ചിലവിൽ IELTS, OET ഒന്നും ഇല്ലാതെ യുകെ നാരിക്, UKVI IELTS ഒന്നും വേണ്ടാതെ BSc Nursing അല്ലെങ്കിൽ GNM പഠിച്ച ആർക്കും യുകെയിലേക്ക് സീനിയർ കെയറർ ആയി പോകാം എന്നും സീനിയർ കെയറർ പോസ്റ്റിൽ ഒരു വർഷം ജോലി ചെയ്തുകഴിഞ്ഞാൽ പ്രത്യേക നടപടിക്രമങ്ങൾ ഒന്നുമില്ലാതെ നേരിട്ട് RN ആകാം' എന്നും കാണിച്ചുകൊണ്ട് വ്യാപകമായി വാട്സ്ആപ്പ് മെസ്സേജ് പ്രചരിക്കുന്നുണ്ട്.

ഇത്തരം ഒരു മെസ്സേജ് വാട്സ്ആപ്പ് വഴി എനിക്കും ലഭിക്കുകയുണ്ടായി എന്നതാണ് അതിശയം. ഇവർക്ക് നമ്മുടെയൊക്കെ വാട്സ്ആപ്പ് നമ്പറുകൾ എവിടെ നിന്നും ലഭിക്കുന്നു എന്ന് ചിന്തിച്ചുനോക്കിയിട്ടുണ്ടോ.. ഫേസ്ബുക്കിൽ കാണുന്ന ചില പരസ്യങ്ങളിൽ ക്ലിക്ക് ചെയ്താൽ ഓട്ടോമാറ്റിക് ആയി നമ്മുടെ മൊബൈൽ നമ്പർ ഉൾപ്പെടെ പരസ്യം ഇട്ട വ്യക്തിക്ക് ലഭിക്കുന്ന നിലയിലാണ് ഇപ്പോൾ പല പരസ്യങ്ങളും വരുന്നത്. ആയതിനാൽ സോഷ്യൽമീഡിയയിൽ കാണുന്ന പരിചയമില്ലാത്ത ഏജൻസികളുടെ പേരിലുള്ള പരസ്യങ്ങളിൽ യാതൊരുകാരണവശാലും ക്ലിക്ക് ചെയ്യാതിരിക്കുക.

കൂടാതെ വിവിധ ഓൺലൈൻ തൊഴിൽ വെബ്സൈറ്റുകളിൽ രജിസ്റ്റർ ചെയ്യുന്ന നമ്പറുകൾ ഇത്തരം തട്ടിപ്പുകൾക്ക് ഉപയോഗപ്പെടുത്തുന്നുണ്ട്. മുൻപ് ഒരു തൊഴിൽവെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത നഴ്സുമാരെ ഫോക്കസ് ചെയ്ത് ജർമ്മനിയുടെ പേരിൽ വലിയ തട്ടിപ്പ് നടന്നതും കുറേ പേരുടെ എട്ട് ലക്ഷം രൂപ വീതം നഷ്ടമായതും ഈ പേജിൽ വന്നത് ഓർമ്മയുണ്ടാകുമല്ലോ. അന്ന് തട്ടിപ്പ് നടത്തിയ സ്ഥാപനം ഇപ്പോഴും തട്ടിപ്പ് രംഗത്ത് വളരെ സജീവമാണ്.

കൂടാതെ സോഷ്യൽമീഡിയയിൽ കാണുന്ന തട്ടിപ്പ് പരസ്യങ്ങൾക്ക് CV അയക്കുമ്പോഴും നിങ്ങളുടെ ഫോൺ നമ്പറുകളും ഇമെയിൽ വിലാസവും ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. വെറുതേ കുറേ CV വാങ്ങിയെടുക്കാൻവേണ്ടി മാത്രം ഇങ്ങനെ പരസ്യം ഇടുന്നവരുണ്ട്. പിന്നീട് CV ആർക്കെങ്കിലും വിൽക്കുക അല്ലെങ്കിൽ CV യിലെ ഫോൺ നമ്പറുകളും ഇമെയിൽ വിലാസവും അടങ്ങിയ ഡാറ്റാ വിളിക്കുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങൾക്കാണ് ഇത്തരം പരസ്യങ്ങൾ കൊടുക്കുന്നത്.

OET അല്ലെങ്കിൽ IELTS നിശ്ചിത സ്കോർ ഇല്ലാതെ യുകെയിലേക്കോ അയർലണ്ടിലേക്കോ RN ആയി പോകാൻ കഴിയില്ല. അതുപോലെ BSc കഴിഞ്ഞവർക്ക് യുകെ നാരിക് ഇല്ലാതെയും GNM കഴിഞ്ഞവർക്ക് UKVI IELTS ബാൻഡ് 4 ഇല്ലാതെയും ഒരു കാരണവശാലും യുകെയിലേക്ക് സീനിയർ കെയറർ ആയി പോകാൻ കഴിയില്ല. അങ്ങനെ ആരെങ്കിലും നിങ്ങൾക്ക് വാഗ്ദാനം തന്നാൽ അവൻ ലോക കള്ളൻ ആണെന്ന് ഉറപ്പിച്ചുകൊള്ളുക.

മറ്റൊരു കാര്യം കെയർ അസിസ്റ്റന്റ് അല്ലെങ്കിൽ കെയർ ഗിവർ വിസയിൽ ചെല്ലുന്നവർക്ക് ഒരു വർഷം കഴിഞ്ഞാൽ RN ആകാം എന്നത്. അതും പരമതട്ടിപ്പ് ആണ്. കെയർ അസിസ്റ്റന്റ് ആയി പോകുന്നവർക്ക് ഒരിക്കലും RN ആവാൻ കഴിയില്ല.

അങ്ങനെ ആകാൻ കഴിയുന്നത് NHS അംഗീകൃത നഴ്സിംഗ് ഹോമുകളിൽ സീനിയർ കെയറർ ആയിട്ട് ജോലി ചെയ്യുന്ന BSc നഴ്സിംഗ് അല്ലെങ്കിൽ GNM പാസ്സായവർക്ക് മാത്രമാണ് . എംപ്ലോയർ ലാംഗ്വേജ് റഫറൻസ് എന്ന സംവിധാനം. എന്നാൽ ഇത് അത്ര ഈസിയല്ല. അതിന് സങ്കീർണ്ണമായ ചില നടപടിക്രമങ്ങൾ ഉണ്ട്. അങ്ങനെ ലഭിക്കാൻ രണ്ട് വർഷം യുകെയിൽ സീനിയർ കെയറർ പോസ്റ്റിൽ ജോലി ചെയ്തിരിക്കണം. അതിൽ തുടർച്ചയായ ഒരു വർഷം NHS അംഗീകാരമുള്ള ഒരു നഴ്സിംഗ് മാനേജർ ഉള്ള അംഗീകൃത നഴ്സിംഗ് ഹോമിൽ ആയിരിക്കണം. കെയർ അസിസ്റ്റന്റ് പോസ്റ്റിൽ ജോലി ചെയ്യുന്നവർക്ക് ഇങ്ങനെ ആകാൻ പറ്റില്ല. മാത്രമല്ല ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ NMC ഇനിയും പുറത്തുവിട്ടിട്ടില്ല. ഈ സംവിധാനം ഇനിയും നടപ്പായിട്ടില്ല. നടപ്പിൽ വരുമെന്ന് പ്രതീക്ഷിക്കുന്നത് 2023 ജനുവരി 1 മുതലാണ്. ആ സമയത്തേക്ക് ഇതിന്റെ വിശദാംശങ്ങൾ NMC പ്രസിദ്ധീകരിക്കും എന്നാണ് നമ്മൾ പ്രതീക്ഷിക്കുന്നത്.

വേറൊരു പ്രധാനകാര്യം 5 ലക്ഷം രൂപയ്ക്കൊന്നും ഒരിക്കലും സീനിയർ കെയർ വിസ കിട്ടില്ല എന്നതാണ്. ഇങ്ങനെ മോഹിപ്പിക്കുന്ന ഒരു റേറ്റ് പറഞ്ഞ് നിങ്ങളുടെ ശ്രദ്ധയെ ആകർഷിച്ച് അവരുടെ വാചകക്കസർത്തുകളിൽ നിങ്ങളെ വീഴിച്ച് വലിയ ഒരു തുക അഡ്വാൻസ് ആയി വാങ്ങിയെടുക്കുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യം. കാശ്‌ കൊടുത്തുകഴിഞ്ഞാൽ പിന്നെ ആട് കിടന്നിടത്ത് പൂട പോലും കാണില്ല എന്നതായിരിക്കും അവസ്ഥ!

സ്ക്രീൻഷോട്ടിൽ തട്ടിപ്പുകാരുടെ മൊബൈൽ നമ്പർ മറച്ചത് മനപ്പൂർവ്വമാണ്. കാരണം ഇത് കണ്ട് ചിലപ്പോൾ ബിരിയാണി കിട്ടിയാലോ എന്നും കരുതി അവരെ വിളിക്കാൻ നിൽക്കുന്നവരും ഉണ്ടാകും നമ്മളുടെ കൂട്ടത്തിൽ!!

ഇങ്ങനെ പല രൂപത്തിൽ തട്ടിപ്പുകാർ നിങ്ങളുടെ മുന്നിൽ വന്നേക്കാം. ഒരു വലിയ സംഘടനയുടെ പ്രധാനനേതാക്കളിൽ ഒരാൾ പോലും സീനിയർ കെയറർ വിസയുടെ പേരിലുള്ള തട്ടിപ്പിൽ കുടുങ്ങിയത് നമ്മൾ കണ്ടല്ലോ. അങ്ങനെയുള്ളവരെപ്പോലും കുടുക്കുന്ന തട്ടിപ്പുകാർക്ക് നമ്മളെയൊക്കെ കുടുക്കാൻ എത്ര എളുപ്പമായിരിക്കും എന്നാലോചിച്ചു നോക്കൂ..

അപ്പോൾ എല്ലാവരും തട്ടിപ്പുകളെക്കുറിച്ച് ബോധവാന്മാരായിരിക്കുക. സീനിയർ കെയറർ വിസകൾ അപേക്ഷിക്കാൻ എപ്പോഴും Active RA ആയിട്ടുള്ള 1000+ ലൈസൻസുള്ളവരെ മാത്രം ആശ്രയിക്കുക.

പ്ലസ്ടു മാത്രം കഴിഞ്ഞവർക്ക് ഹോസ്പിറ്റൽ കെയർ അസിസ്റ്റന്റ് വിസയിൽ യുകെയിലും അയർലണ്ടിലുമൊക്കെ അപൂർവ്വമായി അവസരങ്ങൾ ഉണ്ടെങ്കിലും ഭൂരിപക്ഷം തൊഴിലുടമകളും NHS നഴ്സിംഗ് ഹോമുകളും BSc Nursing അല്ലെങ്കിൽ GNM കഴിഞ്ഞവരെ മാത്രമാണ് എടുക്കുന്നത്.

ഒന്ന് ഷെയർ ചെയ്താൽ നിങ്ങളുടെ കൂട്ടുകാരും ഈ തട്ടിപ്പുകൾ മനസ്സിലാക്കിക്കൊള്ളും.. ഇപ്പോൾ യുകെ സീനിയർ കെയറർ വിസയ്ക്ക് ആവശ്യക്കാർ കൂടുതലായതിനാൽ ഇത്തരം തട്ടിപ്പിൽപ്പെടുന്നവരുടെ എണ്ണവും കൂടുതലാണ്. അതുകൊണ്ട് ഇത്തരം പോസ്റ്റുകൾ മാക്സിമം പേരെ ഷെയർ ചെയ്ത് അറിയിക്കണം.

  Great move by NMC  -     No Language requirement !!!
29/09/2022

Great move by NMC

-

No Language requirement !!!

We are currently recruiting for domiciliary care  (Home Care)Employer will provide transportation for Domiciliary Care. ...
26/05/2022

We are currently recruiting for domiciliary care (Home Care)
Employer will provide transportation for Domiciliary Care.
3 year family visa. (Eligible for Permanent Residency)
Salary £20482.80 / year.
Forward your CV’s if interested. Use email or WhatsApp.



To apply for a healthcare visa, you'll need ,
•IELTS for UKVI score 4 or above / UKNARIC

Health Care Visa!Face to Face Interviews Kochi, India. Apply Immediately !!Nurses Only.
30/03/2022

Health Care Visa!
Face to Face Interviews Kochi, India.
Apply Immediately !!
Nurses Only.

Latest travel updates !!• From Friday 7th of January, people who are fully vaccinated and/or aged under-18 no longer nee...
01/02/2022

Latest travel updates !!

• From Friday 7th of January, people who are fully vaccinated and/or aged under-18 no longer need to take a test before travelling to England from countries outside the UK.

• From Sunday 9th of January, double vaccinated travellers arriving into the country now only require a lateral flow test, on or before Day 2 following arrival. However, this test MUST be bought from a private, approved test provider - free NHS tests are not permitted.

• Unvaccinated passengers still need to take a pre-departure test from their departing country, and PCR tests (Day 2 test, and Day 8 test, whilst self-isolating for 10 days.

Now recruiting for   #£20482.80 / Annual Salary    Only for Nurses ANM / GNM / BSc / MSc  only recruit in line with Code...
24/01/2022

Now recruiting for

#£20482.80 / Annual Salary





Only for Nurses ANM / GNM / BSc / MSc

only recruit in line with Code of practice for the international recruitment of health and social care personnel in England and WHO Health Workforce Support and Safeguard List.




IELTS 4 or above overall
certificate

[conditions apply]

https://wa.me/message/ZMLZEHZ7TZMOG1

14/12/2021





Address

Brewester Road
Stoke
ST29JN

Alerts

Be the first to know and let us send you an email when Health Care Visa Uk posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Health Care Visa Uk:

Share