Pascoagroshop

Pascoagroshop Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Pascoagroshop, Business service, adoor, Adoor.

High Breed – seeds for sales.......phone - 04734 229911
04/05/2015

High Breed – seeds for sales.......phone - 04734 229911

ഒരു ബോര്‍ഡ് എടുത്ത് അതില്‍ മഞ്ഞ പെയിന്റടിച്ച് ആവണക്കെണ്ണ പുരട്ടിയാണ് മഞ്ഞക്കെണി തയ്യാറാക്കിയിരിക്കുന്നത്. കീടങ്ങള്‍ മഞ്ഞ...
29/04/2015

ഒരു ബോര്‍ഡ് എടുത്ത് അതില്‍ മഞ്ഞ പെയിന്റടിച്ച് ആവണക്കെണ്ണ പുരട്ടിയാണ് മഞ്ഞക്കെണി തയ്യാറാക്കിയിരിക്കുന്നത്. കീടങ്ങള്‍ മഞ്ഞനിറത്താല്‍ ആകര്‍ഷിക്കപ്പെട്ട് എത്തുമ്പോള്‍ എണ്ണ പുരട്ടിയിരിക്കുന്ന ബോര്‍ഡില്‍ കുടുങ്ങുന്നു എന്ന ലളിതമായ കാര്യമാണ് ഇവിടെ പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്.........

ചട്ടിയിലും ഗ്രോ ബാഗിലും മണ്ണ് നിറക്കുമ്പോള്‍ ശ്രദ്ധിക്കുക.>>>മണ്ണിന്റെ കൂടെ ചാണക പൊടി മിക്സ് ചെയ്യുക .. പച്ച ചാണകം ഇടരുത...
29/04/2015

ചട്ടിയിലും ഗ്രോ ബാഗിലും മണ്ണ് നിറക്കുമ്പോള്‍ ശ്രദ്ധിക്കുക.>>>
മണ്ണിന്റെ കൂടെ ചാണക പൊടി മിക്സ് ചെയ്യുക .. പച്ച ചാണകം ഇടരുത് ... ചാരവും ഇടരുത്... മണല്‍ മിക്സ് ചെയ്താല്‍ നല്ലതാണ്
ടെറസില്‍ കൃഷി ചെയ്യുന്നവര്‍ മണ്ണിന്റെ കൂടെ ചകിരി ചോര്‍ മിക്സ് ചെയ്യുന്നത് മണ്ണിന്റെ ഈര്‍പ്പം നില നിര്‍ത്താനും ചട്ടിയുടെ വെയിറ്റ് കുറയ്ക്കാനും സഹായിക്കും .. നമ്മുടെ വീട്ടില്‍ ഇരിക്കുന്ന തൊണ്ടോ ചകിരിയോ ഇടരുത് അതിനു പുളിപ്പ് കൂടുതല്‍ ആവും
പ്രോസേസ് ചെയ്തെ ചകിരി ചോര്‍ മേടിക്കാന്‍ കിട്ടും.. ചകിരി ചോര്‍ മിക്സ് ചെയ്യുന്നതിന് മുന്‍പേ വെള്ളത്തില്‍ ഇട്ടു കുതിര്‍ക്കുക അപ്പോള്‍ ഒരു കിലോ ചകിരി ചോര്‍ അഞ്ചു കിലോ ആവും. ചാണക പൊടി. മണ്ണ്. ചകിരിചോര്‍ എന്നിവ ഒരേ അനുപാതത്തില്‍ മിക്സ്‌ ചെയ്യുക .
ചട്ടിയില്‍ ആദ്യം പകുതി ഈ മിക്സ് നിറക്കുക . പിന്നെ ഒരു രണ്ടു പിടി വേപ്പിന്‍ പിന്നക്ക് എല്ലുപൊടി മിക്സ് ഇടുക പിന്നെയും മണ്ണ് നിറക്കുക
ചാണക പൊടി കിട്ടിയില്ലെങ്കില്‍ മണ്ണിര കമ്പോസ്റ്റ് ഉപയോഗിക്കുക

വഴുതനയ്ക്ക് ജൈവ കീടനാശിനിവഴുതനവര്‍ഗ പച്ചക്കറികളായ മുളക്, തക്കാളി തുടങ്ങിയവയെ പലതരം കീടങ്ങള്‍ ആക്രമിക്കാറുണ്ട്. ഇവയെ തുരത...
28/04/2015

വഴുതനയ്ക്ക് ജൈവ കീടനാശിനി
വഴുതനവര്‍ഗ പച്ചക്കറികളായ മുളക്, തക്കാളി തുടങ്ങിയവയെ പലതരം കീടങ്ങള്‍ ആക്രമിക്കാറുണ്ട്. ഇവയെ തുരത്താന്‍ രണ്ട് ജൈവകീടനാശിനികള്‍ ഉണ്ടാക്കാനുള്ള രീതി.
സീതപ്പഴത്തിന്റെ (ആത്ത) ഒന്നരക്കിലോഗ്രാം ഇല നന്നായി ചതച്ച് അതില്‍ 200 മില്ലി വെള്ളം ചേര്‍ത്ത് അരയ്ക്കുക. ഒരുകിലോ വേപ്പിന്‍കുരു ചതച്ച് രണ്ട് ലിറ്റര്‍ വെള്ളത്തില്‍ ഒരു രാത്രി ഇട്ടുവെച്ചശേഷം ലായനി അരിച്ചുമാറ്റണം.
500 ഗ്രാം വറ്റല്‍ മുളക് ചതച്ച് ഒരു ലിറ്റര്‍ വെള്ളത്തില്‍ ഒരു രാത്രി ഇട്ടുവെച്ചശേഷം അരിച്ച് ലായനി വേര്‍തിരിക്കുക. ഇവ മൂന്നും നന്നായി ഇളക്കി ച്ചേര്‍ത്ത് 10 ലിറ്റര്‍ വെള്ളം ചേര്‍ത്തു തളിച്ചാല്‍ വഴുതനവര്‍ഗ പച്ചക്കറികളിലെ മിക്ക കീടങ്ങളും ഇലചുരുളലും മാറും.
കറ്റാര്‍വാഴ, തുളസി, വേപ്പ്, കടലാടി, ആടുതീണ്ടാപ്പാല എന്നിവയുടെ ഇല അരക്കിലോ വീതമെടുത്ത് അഞ്ച്‌ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് വറ്റിച്ച് കഷായമാക്കി 100 മില്ലി കഷായം ഒരു ലിറ്റര്‍ വെള്ളത്തിലെന്ന അളവില്‍ നേര്‍പ്പിച്ച് തളിക്കുന്നതും രോഗകീടങ്ങളെ അകറ്റും.
കടപ്പാട് :- മാതൃഭൂമി

മുരിങ്ങയിലയ്ക്ക് പുതിയ ഉപയോഗംഔഷധ, പോഷക കലവറയായ മുരിങ്ങയിലയ്ക്ക് ഒരു ഉപയോഗം കൂടി. ഘാനപോലുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മു...
28/04/2015

മുരിങ്ങയിലയ്ക്ക് പുതിയ ഉപയോഗം
ഔഷധ, പോഷക കലവറയായ മുരിങ്ങയിലയ്ക്ക് ഒരു ഉപയോഗം കൂടി. ഘാനപോലുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മുരിങ്ങയിലസത്ത് വളര്‍ച്ചാ ഹോര്‍മോണായി വിളകളില്‍ ഉപയോഗപ്പെടുത്തുകയാണ്.മുരിങ്ങയിലയില്‍ 'സൈറ്റോകൈനുകള്‍' എന്ന ഹോര്‍മോണുകള്‍ നല്ലതോതിലുണ്ട്. പ്രത്യേകിച്ച് 'സിയാറ്റിന്‍' ചെടികളുടെ വളര്‍ച്ച ത്വരപ്പെടുത്തുന്ന ഹോര്‍മോണുകളാണ് ഇവ. ഘാനയിലും മറ്റും മുരിങ്ങയിലസത്ത് ഉപയോഗപ്പെടുത്തുന്നത് ഇങ്ങനെയാണ്. മുരിങ്ങയുടെ 40 ദിവസത്തോളം മൂപ്പുള്ള ഇളംഇലകള്‍ കുറച്ചു വെള്ളം ചേര്‍ത്ത് മിക്‌സിയിലടിക്കുന്നു. തുടര്‍ന്ന് തുണിയില്‍ കിഴികെട്ടി സത്തും ചണ്ടിയും വേര്‍തിരിക്കും. ചണ്ടി കോഴിത്തീറ്റയായി ഉപയോഗിക്കുന്നു. സത്ത് 32 ഇരട്ടി വെള്ളത്തില്‍ നേര്‍പ്പിക്കുകയും സ്‌പ്രെയറില്‍ നിറച്ച് തളിക്കുകയും ചെയ്യുന്നു. വിളകളുടെ ഇലകളിലാണ് ഇത് തളിക്കുക.
പച്ചക്കറിയുള്‍പ്പെടെ പല വിളകളിലും മുരിങ്ങയില സത്ത് തളിക്കുന്നുണ്ട്. വിത്ത് മുളച്ച് 10 ദിവസം കഴിഞ്ഞും ഒരു മാസം കഴിഞ്ഞും കായ്കള്‍ രൂപപ്പെടുമ്പോഴും ഇതുതളിക്കാം. ഉണ്ടാക്കി അഞ്ച് മണിക്കൂറിനുള്ളില്‍ മുരിങ്ങയിലസത്ത് തളിക്കുന്നതാണ് നല്ലത്. (അല്ലെങ്കില്‍ ഫ്രീസറില്‍ വെച്ചശേഷം കൂടുതല്‍ നാള്‍ ഉപയോഗിക്കാം.) ഇലകളില്‍ തളിക്കുമ്പോള്‍ 30 മുതല്‍ 150 ശതമാനം വരെ വിളവര്‍ധനയാണ് ഇതുണ്ടാക്കുക.
കൃഷിയിടങ്ങളിലും ഗ്രീന്‍ ഹൗസുകളിലെ വിളകളിലും മുരിങ്ങയിലസത്ത് വ്യാപകമായി തളിക്കുന്നുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ജൈവകൃഷിയുടെ പ്രധാനഭാഗമായി ഇതുമാറിക്കഴിഞ്ഞു. വിത്തുകളുടെ മുളയ്ക്കലും വളര്‍ച്ചയും മെച്ചപ്പെടുത്താനും മുരിങ്ങയില സത്തിനാകും.
പഞ്ചഗവ്യത്തോടൊപ്പം രണ്ട് ശതമാനം വീര്യത്തില്‍ മുരിങ്ങയില സത്ത് തളിക്കുന്നതും മെച്ചമാണെന്നും തെളിയുകയുണ്ടായി.
കടപ്പാട് :- മാതൃഭൂമി കാര്‍ഷികം

27/04/2015

പാവൽ, പടവലം തുടങ്ങിയവയുടെ വിത്തുകൾ എങ്ങനെ മുളപ്പിച്ചെടുക്കാം.

ആദ്യം 12 മണിക്കൂർ വിത്തുകൾ വെള്ളത്തിൽ കുതിർക്കുക, അതിനുശേഷം ഒരു കോട്ടൺ തുണിയിൽ പൊതിഞ്ഞു കിഴികെട്ടുക. ഓരു പാത്രത്തിൽ നല്ല ഈർപ്പമുള്ള ചകരിചോർ എടുക്കുക. വിത്തുകൾ അടങ്ങിയ കിഴി ആ ചോറിൽ വെച്ച്‌ അൽപ്പം ചോറുകൂടി മുകളിൽ ഇട്ട്‌ മൂടുക. ഈത്‌ ഒന്നര ദിവസം അങ്ങനേ തണലത്തു വയ്ക്കുക. ശേഷം എടുത്ത്‌ നോക്കുമ്പോൾ വിത്തുകളിൽ മുള പൊട്ടിയതായി കാണാൻ പറ്റും. അവയെടുത്ത്‌ ചകരിച്ചോർ മണ്ണിര കമ്പോസ്റ്റ്‌ മിശ്രിതം നിറച്ച പോട്ടിംഗ്‌ റ്റ്രേയ്കാലിൽ പാകുക. പാകുമ്പോൾ മുളപ്പു വന്ന വിത്തിന്റെ ഭാഗം താഴോട്ടാക്കിവയ്ക്കാൻ ശ്രധ്ധിക്കുക. കാരണം എപ്പോളും വിത്തുകളിൽ നിന്നും ആദ്യം പൊട്ടുന്നത്‌ വേരുകളാണു. അവ താഴോട്ടു പൊയിവേനം ആ വിത്തിനെ ഉയർത്തി വിത്തിലകളുമായി മുകളിലേക്കു എത്താൻ. . . ഇത്തരത്തിൽ ചെയ്താൽ ഒരു വിത്തുപോലും പാഴാക്കാതെ നമുക്ക്‌ മുളപ്പിച്ചെടുക്കാൻ സാധിക്കും

Drip irrigation..good idea for kitchen gardening...........
27/04/2015

Drip irrigation..good idea for kitchen gardening...........

ചീര വിത്ത് മുളപ്പിച്ചും പാകാംചീര നേരിട്ട് കൃഷിയിടത്തില്‍ പാകാനാണ് ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുള്ളത്. അതുകൊണ്ട് തന്നെ തുറസ...
25/04/2015

ചീര വിത്ത് മുളപ്പിച്ചും പാകാം
ചീര നേരിട്ട് കൃഷിയിടത്തില്‍ പാകാനാണ് ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുള്ളത്. അതുകൊണ്ട് തന്നെ തുറസ്സായ കൃഷിയിടങ്ങളില്‍ മഴക്കാലത്ത് ചീരക്കൃഷി ദുഷ്‌കരമായ പ്രവൃത്തിയാണ്.ഇലക്കറിയിനങ്ങളില്‍ കേരളീയന്റെ മുഖ്യാകര്‍ഷണവും ഉപഭോഗവും ചീര തന്നെ. ചീരക്കൃഷിയിലെ പ്രധാന പ്രശ്‌നമെന്തെന്ന് ചോദിച്ചാല്‍ പാകിയ വിത്തിന്റെ ഭൂരിഭാഗവും ഉറുമ്പുകള്‍ കൊണ്ടുപോകുന്നു, ചീര വിത്തുകള്‍ മുളച്ചുവരുന്ന സമയത്ത് തന്നെ ധാരാളം കളകളും മുളച്ചുവരുന്നു, മണ്ണിലടങ്ങിയ പോഷകങ്ങള്‍ കളകള്‍ കൈയടക്കുന്നു തുടങ്ങിയവയാകും മറുപടി.
വിത്തുകളുടെ നഷ്ടമൊഴിവാക്കാന്‍ കൃഷിയിടത്തിന്റെ അതിരുകളില്‍ കീടനാശിനി പ്രയോഗിക്കുകയോ അരിപ്പൊടി വിതറുകയോ ചെയ്യുകയായിരുന്നു പ്രതിവിധി. ജൈവകൃഷിയിലേക്കുള്ള പ്രയാണത്തില്‍ കീടനാശിനി പ്രയോഗത്തിന് പ്രസക്തിയില്ലാതായി. അരിപൊടി തിന്ന് കൃഷിയിടത്തിലേക്കെത്തുന്ന ഉറുമ്പുകളും സജീവമായി.
ഇവിടെയാണ് കണ്ണൂര്‍ ജില്ലയിലെ മാങ്ങാട്ടിടം ഗ്രാമപ്പഞ്ചായത്തിലെ കുറുമ്പക്കല്‍ 'സന്നിധാന'ത്തിലെ ജയപ്രകാശനെന്ന കര്‍ഷകന്റെ കണ്ടെത്തലിന് പ്രസക്തിയേറുന്നത്. സ്വന്തം കൃഷിയിടത്തില്‍ പ്രാവര്‍ത്തികമാക്കി വിജയം കണ്ടെത്തിയ ഈ രീതിയെന്തെന്ന് നോക്കാം.
കൃഷിയിടങ്ങളില്‍ കളശല്യം ഒരു പരിധിവരെ കുറയ്ക്കുന്നതിനും വിത്ത് പരമാവധി കൃഷിയോഗ്യമാക്കുന്നതിനും ഈ രീതി സഹായകരമാണ്. ഒരു സെന്റ് സ്ഥലത്തേക്കാവശ്യമുള്ള വിത്തിന്റെ അളവ് നാല് ഗ്രാമാണ്. നമ്മുടെ കൃഷിയിടത്തിന്റെ വിസ്തൃതിക്കനുസരിച്ച് വിത്തളവ് കണ്ടെത്തുക. വിത്തുകള്‍ വാങ്ങിക്കുമ്പോള്‍ കാലാവധി കഴിഞ്ഞവ ഒഴിവാക്കി പുതിയ വിത്തുകള്‍ വാങ്ങണം. വാങ്ങിയ ചീരവിത്ത് 20 ഗ്രാം / മി.ലി. സ്യൂഡോമോണാസ് ഒരു ലിറ്റര്‍ ക്രമത്തില്‍ ലയിപ്പിച്ച ലായനിയില്‍ വെള്ള പരുത്തിത്തുണിയില്‍ കെട്ടി മുക്കിവെക്കുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് തുണിക്കെട്ട് നീക്കം ചെയ്ത് പളുങ്ക് ഭരണിയിലോ വെള്ള പ്ലാസ്റ്റിക് ഭരണിയിലോ ഇട്ട് പാത്രം മൂടി വെക്കുക. 2-3 ദിവസത്തിനകം വിത്തുകള്‍ മുളച്ചുവരും. വേരുകള്‍ തുണിക്ക് പുറത്തേക്ക് വരും. ഈ സമയത്ത് പ്രധാന കൃഷിയിടത്തിലേക്ക് മാറ്റിപ്പാകാം.
പാകാന്‍ ഉദ്ദേശിക്കുന്ന സ്ഥലം നന്നായി പരുവപ്പെടുത്തി സെന്റ് ഒന്നിന് 100 കി.ഗ്രാം ഉണക്കച്ചാണകപ്പൊടിയോ ജൈവവളമോ ചേര്‍ത്ത കൃഷിയിടത്തിലേക്ക് വിത്ത് പാകാം. തുണി കെട്ടഴിച്ച് വേരുകള്‍ കെട്ടുപിണഞ്ഞിരിക്കുന്നവ സാവധാനം കൈകൊണ്ട് മാറ്റണം. ഇങ്ങിനെ വേര്‍തിരിക്കുമ്പോള്‍ അല്പാല്പം വേരുകള്‍ പൊട്ടിയെന്നുവരാം. ഇത് കാര്യമാക്കേണ്ടതില്ല.
ഈ വിത്ത്പാകുമ്പോള്‍ മണല്‍ക്കൂട്ടിച്ചേര്‍ക്കേണ്ടതില്ല. ഇങ്ങനെ പാകുന്ന വിത്തുകള്‍ 4-5 ദിവസത്തിനകം ഇലപ്രായത്തിലേക്കും തുടര്‍ന്ന് ചെടിപ്രായത്തിലേക്കും എത്തും. കളകളുടെ വളര്‍ച്ചയും കുറവായിരിക്കും. 20-25 ദിവസം പ്രായമായ തൈകള്‍ പ്രധാന കൃഷിയിടത്തിലേക്ക് പറിച്ചുനടാം

പറമ്പില്‍ ഒരു കാന്താരിയുണ്ടോ? എന്നാല്‍, നിങ്ങള്‍ക്ക് ആശ്വസിക്കാം. ഔഷധങ്ങളുടെ കലവറയാണ് കാന്താരി. കാന്താരിയുടെ എരിച്ചിലും...
25/04/2015

പറമ്പില്‍ ഒരു കാന്താരിയുണ്ടോ? എന്നാല്‍, നിങ്ങള്‍ക്ക് ആശ്വസിക്കാം. ഔഷധങ്ങളുടെ കലവറയാണ് കാന്താരി. കാന്താരിയുടെ എരിച്ചിലും നീറ്റലും ചൂടും ചൂരുമെല്ലാം അതൊരു ഔഷധിയാണെന്നതിന്റെ സൂചനമാത്രം.
കാന്താരിയുടെ എരിവ് കൂടുംതോറും ഔഷധഗുണവും കൂടുമെന്നത് നമ്മുടെ പഴയ കണ്ടെത്തല്‍. മുളകിന്റെ പുകച്ചിലിന് കാരണം അതിലടങ്ങിയിരിക്കുന്ന കാപ്‌സിനോയിഡുകളാണ്. പല ആയുര്‍വേദ മരുന്നുകളുടെയും പ്രധാനഘടകവും ഈ രാസപദാര്‍ഥങ്ങള്‍ തന്നെ.
സന്ധികള്‍ക്കും പേശികള്‍ക്കുമുണ്ടാകുന്ന വേദനയകറ്റാന്‍ നാട്ടുവൈദ്യന്മാര്‍ പഴുത്ത കാന്താരി ഉപയോഗിച്ചിരുന്നു. തലച്ചോറിലേക്ക് സന്ദേശമെത്തിക്കുന്ന നാഡീവ്യൂഹത്തിലെ ഘടകത്തിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നതിനാല്‍ വേദനസംഹാരിയായി പ്രവര്‍ത്തിക്കാനും കാന്താരിക്ക് കഴിയും. കാന്താരിരസത്തിന് രക്തക്കുഴലുകളെ വികസിപ്പിക്കാന്‍ കഴിവുണ്ട്.
കാന്താരിയിലെ 'ജീവകം സി' ശ്വാസകോശരോഗങ്ങളെ ചെറുക്കുകയും പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. ഹൃദ്രോഗമുണ്ടാക്കുന്ന ട്രൈ ഗ്ലിസറൈഡുകളുടെ അധിക ഉത്പാദനത്തെ കാന്താരിമുളക് നിയന്ത്രിക്കും. കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തക്കുഴലുകള്‍ കട്ടിയാവുന്നത് തടയാനും കാന്താരിക്ക് കഴിയും. കാന്താരി മറ്റെല്ലാ ഔഷധങ്ങള്‍ക്കും രാസത്വരകമായി പ്രവര്‍ത്തിക്കുന്നു. ഉമിനീരുള്‍പ്പെടെയുള്ള സ്രവങ്ങളെ ഉദ്ദീപിപ്പിക്കുകയും അതുവഴി ദഹനപ്രക്രിയയെ സഹായിക്കുകയും ചെയ്യും.
സോളഹേസിയ കുടുംബത്തില്‍പ്പെട്ട കാന്താരിയെ പോര്‍ച്ചുഗീസുകാരാണ് ഇങ്ങോട്ട് കൊണ്ടുവന്നത്. അതുകൊണ്ടുതന്നെയാണ് കാന്താരിയെ പറങ്കിമുളകെന്ന് വിളിക്കുന്നത്.
ചൂടത്ത് വളരുന്ന കാന്താരിക്ക് എരിവും ഗുണവും കൂടും. കീടരോഗബാധയൊന്നുംതന്നെ കാന്താരിയെ ബാധിക്കാറില്ല. അതേസമയം, കാന്താരിമുളക് അരച്ചുതളിച്ചാല്‍ പച്ചക്കറികൃഷിയിലെ കീടങ്ങളെ തുരത്താം. ഗ്രോബാഗില്‍ കാന്താരി വളര്‍ത്തുമ്പോള്‍ ദിവസവും നന നിര്‍ബന്ധമില്ല.

Address

Adoor
Adoor
691523

Telephone

04734 229911

Website

Alerts

Be the first to know and let us send you an email when Pascoagroshop posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Pascoagroshop:

Share