RD LATEX

RD LATEX APPROVED DEALERS IN RUBBER & LATEX

14/11/2020
30/09/2020

റ​ബ​ർ ഉ​ത്പാ​ദ​നം 26.8 ശ​ത​മാ​ന​വും ഉ​പ​യോ​ഗം 39 ശ​ത​മാ​ന​വും ഇ​ടി​ഞ്ഞു.
കോ​​ട്ട​​യം: കോ​​വി​​ഡും മ​​ഴ​​യും പ്ര​​ള​​യ​​വും റ​​ബ​​ർ​​ മേ​​ഖ​​ല​​യി​​ൽ ഇ​​ക്കൊ​​ല്ലം ക​​ന​​ത്ത പ്ര​​ത്യാ​​ഘാ​​ത​​മു​​ണ്ടാ​​ക്കും. ആ​​ഗോ​​ള വ്യാ​​വ​​സാ​​യി​​ക മാ​​ന്ദ്യം ഏ​​റ്റ​​വു​​മ​​ധി​​കം ബാ​​ധി​​ക്കു​​ന്ന നാ​​ണ്യ​​വി​​ള​​യാ​​യി​​രി​​ക്കും റ​​ബ​​ർ എ​​ന്നു സാ​​ന്പ​​ത്തി​​ക വി​​ദ​​ഗ്ധ​​ർ പ​​റ​​യു​​ന്നു. ഇ​​ന്ത്യ​​യി​​ൽ 2020 ഏ​​പ്രി​​ൽ മു​​ത​​ൽ ജൂ​​ലൈ വ​​രെ മു​​ൻ​​വ​​ർ​​ഷ​​ത്തേ​​ക്കാ​​ൾ റ​​ബ​​ർ ഉ​​ത്പാ​​ദ​​ന​​ത്തി​​ൽ 26.8 ശ​​ത​​മാ​​നം കു​​റ​​വു​​ണ്ട്. കോ​​വി​​ഡി​​ൽ വ്യ​​വ​​സാ​​യമേ​​ഖ​​ല മ​​ന്ദ​​ഗ​​തി​​യി​​ലാ​​യി​​രി​​ക്കെ ഉ​​പ​​യോ​​ഗ​​ത്തി​​ൽ 39 ശ​​ത​​മാ​​നം ഇ​​ടി​​വാ​​ണു​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത്. ഇ​​തേ കാ​​ല​​ത്ത് ഇ​​റ​​ക്കു​​മ​​തി 31 ശ​​ത​​മാ​​നം ഇ​​ടി​​ഞ്ഞു.

മ​​ഴ രൂ​​ക്ഷ​​മാ​​യ ഓ​​ഗ​​സ്റ്റി​​ലും സെ​​പ്റ്റം​​ബ​​റി​​ലും ഉ​​ത്പാ​​ദ​​നം മു​​ൻ​​ വ​​ർ​​ഷ​​ത്തേ​​ക്കാ​​ൾ 35 ശ​​ത​​മാ​​നം​​വ​​രെ കു​​റ​​യും. അ​​തേസ​​മ​​യം ഈ ​​തോ​​ത​​നു​​സ​​രി​​ച്ച് ആ​​ഭ്യ​​ന്ത​​ര​​വി​​ല​​യി​​ൽ യാ​​തൊ​​രു ക​​യ​​റ്റ​​വും ക​​ർ​​ഷ​​ക​​ർ​​ക്ക് ല​​ഭി​​ക്കു​​ന്നി​​ല്ല. ആ​​ഭ്യ​​ന്ത​​രവി​​ല നി​​ല​​വി​​ൽ ആ​​ർ​​എ​​സ്എ​​സ് -4 ഗ്രേ​​ഡി​​ന് 134 രൂ​​പ​​യാ​​യും അ​​ന്താ​​രാ​‌​‌ഷ‌്ട്ര​​വി​​ല 146 രൂ​​പ​​യു​​മാ​​ണ്. ഏ​​പ്രി​​ൽ മു​​ത​​ൽ പ്ര​​തി​​മാ​​സ ക​​യ​​റ്റു​​മ​​തി ഒ​​രു​​മാ​​സം പോ​​ലും 1300 ട​​ണ്ണി​​നു മു​​ക​​ളി​​ലെ​​ത്തി​​യി​​ട്ടു​​മി​​ല്ല.

ജൂ​​ണി​​ൽ 273 ട​​ണ്ണും ജൂ​​ലൈ​​യി​​ൽ 214 ട​​ണ്ണും മാ​​ത്ര​​മാ​​ണ് ക​​യ​​റ്റു​​മ​​തി​​യു​​ണ്ടാ​​യ​​ത്. അ​​തേസ​​മ​​യം ഉ​​പ​​യോ​​ഗം പ​​രി​​മി​​ത​​മാ​​യി​​രു​​ന്ന മാ​​ർ​​ച്ച് മു​​ത​​ൽ ഏ​​പ്രി​​ൽ കാ​​ല​​ത്ത് ഇ​​റ​​ക്കു​​മ​​തി ഉ​​യ​​ർ​​ന്ന തോ​​തി​​ൽ തു​​ട​​രു​​ക​​യും ചെ​​യ്തു. ഡി​​സം​​ബ​​ർ പ​​കു​​തി വ​​രെ മ​​ഴ തു​​ട​​രു​​മെ​​ന്നാ​​ണ് കാ​​ലാ​​വ​​സ്ഥാ നി​​രീ​​ക്ഷ​​ണ​​മെ​​ന്നി​​രി​​ക്കെ വ​​രും മാ​​സ​​ങ്ങ​​ളി​​ലും ഉ​​ത്പാ​​ദനം മെ​​ച്ച​​പ്പെ​​ടാ​​നി​​ട​​യി​​ല്ല. ഒ​​ക്ടോ​​ബ​​റി​​ലും ന​​വം​​ബ​​റി​​ലും കോ​​വി​​ഡ് വ്യാ​​പ​​നം കേ​​ര​​ള​​ത്തി​​ൽ ഉ​​ൾ​​പ്പെ​​ടെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന തോ​​തി​​ലെ​​ത്തു​​മെ​​ന്നാ​​ണ് ആ​​രോ​​ഗ്യ​​മ​​ന്ത്രാ​​ല​​യം പ​​റയുന്ന​​ത്.

സ്ഥി​​തി​​ഗ​​തി​​ക​​ൾ രൂ​​ക്ഷ​​മാ​​യി വീ​​ണ്ടും ലോ​​ക്ക്ഡൗ​​ണി​​ലേ​​ക്ക് പോ​​യാ​​ൽ ഉ​​ത്പാ​​ദ​​ന​​വും ഉ​​പ​​യോ​​ഗ​​വും വീ​​ണ്ടും കു​​റ​​യും. കോ​​വി​​ഡി​​നെ തു​​ട​​ർ​​ന്ന് ഏ​​ഴു മാ​​സ​​മാ​​യി ട്ര​​ക്കു​​ക​​ളു​​ടെ ഓ​​ട്ടം കു​​റ​​ഞ്ഞ​​തി​​നാ​​ൽ കൂ​​ടു​​ത​​ൽ റ​​ബ​​ർ ചേ​​രു​​വ​​യു​​ള്ള വ​​ലി​​യ ട​​യ​​റു​​ക​​ളു​​ടെ ഉ​​ത്പാ​​ദ​​​​ന​​ത്തി​​ൽ മു​​ൻ​​വ​​ർ​​ഷ​​ത്തേ​​ക്കാ​​ൾ 30 ശ​​ത​​മാ​​നം കു​​റ​​വാ​​ണു​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത്. ബൈ​​ക്കു​​ക​​ളു​​ടെ​​യും ചെ​​റി​​യ കാ​​റു​​ക​​ളു​​ടെ​​യും ട​​യ​​റു​​ക​​ളാ​​ണ് നി​​ല​​വി​​ൽ കാ​​ര്യ​​മാ​​യി ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്ന​​ത്. ശ​​രാ​​ശ​​രി ആ​​റു കി​​ലോ​​യി​​ൽ താ​​ഴെ​​യാ​​ണ് ഇ​​ത്ത​​രം ചെ​​റി​​യ ട​​യ​​റു​​ക​​ളി​​ൽ സ്വാ​​ഭാ​​വി​​ക റ​​ബ​​റി​​ന്‍റെ ചേ​​രു​​വ​​യു​​ള്ള​​ത്.

Address

RDLATEX
Anchal
691306

Telephone

+919447590642

Website

Alerts

Be the first to know and let us send you an email when RD LATEX posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to RD LATEX:

Share