LIC Marketing and service Centre

LIC Marketing and service Centre LIC Marketing and Service

01/12/2025

ലൈഫ് ഇൻഷുറന്സ് കോര്പറേഷനിൽ ഏജന്റായി ആയിരത്തിത്തൊള്ളായിരത്തി എഴുപത്തിഒന്പതു ഓഗസ്റ്റ് ഇരുപത്തിയെട്ടാം തീയതിയിൽ പ്രവേശിച്ചു.ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ പ്രീഡിഗ്രിക്കു പഠിക്കുകയായിരുന്നു .

വിദേശമലയാളികളിൽ കേന്ദ്രികരിച്ചായിരുന്നു പ്രവർത്തനം. പ്രതേകിച്ചു കേരളത്തിന്റെ തെക്കൻ ജില്ലകളിലെ ഗൾഫ് നേഴ്‌സുമാരെ, ഇൻഷുറൻസ് ആവശ്യകത മനസിലാക്കികൊടുക്കുകയും അങ്ങനെ വിപുലമായി ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിനും സാധിച്ചു.

ബിരുദാനന്തരം ഇൻഷുറൻസ് രംഗത്തെ അനന്ത സാധ്യതകൾ മനസിലാക്കുകയും മുഴുവൻ സമയവും ഇൻഷുറൻസ് രംഗത്തു പ്രവർത്തിക്കുകയും ചെയ്യുന്നു .
ആയിരത്തിതൊള്ളായിരത്തിഎണ്പത്തിയേഴിൽ അക്കാലത്തെ ഇന്ത്യയിലെ പ്രസിദ്ധനായ എൽ ഐ സി ഏജൻറ് ശ്രീ ശ്രീനിവാസൻ അവർകളെ കോയമ്പത്തൂരിൽ പോയി കാണുകയും അദ്ദേഹത്തിൽ നിന്നും ധാരാളം അനുഭവ സമ്പത്തു ലഭിക്കുകയും ഉണ്ടായി.ഡിജിറ്റൽ ആവശ്യകത അന്ന് വിപുലമായി മനസ്സിലാക്കുകയും ചെയ്തു .
രണ്ടായിരമാണ്ടിൽ എന്റെ ഓഫീസിൽ ഡിജിറ്റലൈസേഷൻ നടപ്പിലാക്കി .
നിരവധി കമ്പ്യൂട്ടർ പരിശീലങ്ങൾ പൂർത്തിയാക്കി .

ടാലി സോഫ്റ്റ്‌വെയർ പഠിക്കുകയും ഓഫീസിൽ നടപ്പാക്കുകയും ചെയ്തു .സാമ്പത്തിക രംഗത്തുള്ള നിരവധി ഉൽപ്പന്നങ്ങളിൽ പഠനം നടത്തി .ഇതര ഇൻഷുറൻസ് കമ്പനികളുടെ ഉത്പന്നങ്ങളെപ്പറ്റി പഠിക്കുകയും താരതതമ്യം ചെയ്യുകയുക ചെയ്തു .
മെഡിക്ലെയിം പോളിസിയുടെ പ്രാധാന്യം മനസിലാക്കുകയും യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ ഏജന്റ് ആവുകയും കൂടി ചെയ്തു.
ഇന്ത്യയുടെ നിരവധി സ്ഥലങ്ങളിൽ നിന്നും ഇൻഷുറൻസ് രംഗത്തെയും സാമ്പത്തികരംഗത്തെയും പരിശീലനം ലഭിച്ചു. മദ്രാസ് എൽ ഐ സി സോണൽ ട്രെയിനിങ് സെന്റർ , പൂനാ ഇഫ്‌സെർട് (1987), സെയിൽസ് ട്രെയിനിങ് സെന്റർ കോഴിക്കോട്(1989),

സാന്ത്വന കൗണ്സിലിംഗ് ഇൻസ്റ്റിറ്റ്യൂട്ട് കൗൺസിലിങ് സർട്ടിഫിക്കറ്റ് കോഴ്സ് എറണാകുളം (2014-2015)സെയിൽസ് ട്രെയിനിങ് സെന്റർ കോഴിക്കോട് (1991)(1994), തിരുവനന്തപുരം ഡിവിഷൻ ട്രെയിനിങ് ഓഫീസ്(1980) ,തിരുവനന്തപുരം ഡിവിഷണൽ (1981), ഗോവ (2002), എൽ ഐ സി സോണൽ ട്രെയിനിങ് സെന്റർ മദ്രാസ് (2008),കൊൽക്കത്ത(2017)കോയമ്പത്തൂർ(2020),ബാംഗ്ലൂർ (2022),ഗോവ (2024),പോണ്ടിച്ചേരി (2025)എറണാകുളം ഡിവിഷണൽ ട്രെയിനിങ് സെന്റർ (2025).വൈഎം സി എ തൊട്ടും മുഗം ആലുവ( 2025)ഇന്ത്യയുടെ നിരവധി സ്ഥലങ്ങളിൽ നിന്നും.
കാര്ഷിക മേഖലയിൽ റബ്ബറിനുണ്ടായ വളർച്ച മനസിലാക്കി ആലുവ ബ്രാഞ്ചിൽ നിന്നും ട്രാൻസ്ഫർ വാങ്ങി ചാലക്കുടി ബ്രാഞ്ചിൽ പ്രവർത്തനമാരംഭിച്ചു
പശ്ചിമഘട്ടത്തിന്റെ താഴ് വാരങ്ങളിൽ കേന്ദ്രികരിച്ചു ഇൻഷുറൻസ് ആവശ്യകത ബോധ്യപ്പെടുത്തി ആയിരക്കണക്കിന് വ്യക്തികൾക്കു ഇൻഷുറൻസ് സംരക്ഷണം നൽകി . ഒറ്റ ദിവസം നൂറും നൂറ്റിയന്പതും പേർക് ഇൻഷുറൻസ് സംരക്ഷണം നൽകി .വയനാട് ജില്ലയിൽ കല്പറ്റ , മാനന്തവാടി , സുൽത്താൻബത്തേരി എന്നിവിടങ്ങളിൽ ഇൻഷുറൻസ് സംരക്ഷണം നൽകി.

പശ്ചിമ ഘട്ടത്തിന്റെ താഴ്‌വാരങ്ങൾ മനോഹരവും ശാന്തവും. അന്തരീക്ഷ മലിനീകരണം വായുമലിനീകരണം എന്നിവ ഇല്ലാത്ത പ്രദേശം .ബ്രിട്ടീഷ്കാർ വെറുതയല്ല ഇന്ത്യ കൈയടക്കിയത് .ബ്രീട്ടീഷ്‌കാർ അവരുടെ വിവിധ കമ്പനികളിലൂടെ വിവിധ തോട്ടങ്ങൾ ആരംഭിച്ചു .
റബ്ബർ , തേയില, ഏലം,കാപ്പി തുടങ്ങിയ നിരവധി . ഇവിടേ പതിനായിരക്കണക്കിന് തൊഴിലാളികൾ .ബ്രിട്ടിഷുകാരുടെ ദീർഘദൃഷ്ടിയും ലക്ഷ്യബോധവും എഞ്ചിനീയിറിംഗ് മികവും വൻകിട തോട്ടങ്ങൾ നിർമിച്ചു ഉത്പന്നങ്ങൾ ബ്രിട്ടണിലേക്ക് കൊണ്ടുപോകുവാൻ സാധിച്ചു. ഇതുമൂലം ഈ പ്രദേശങ്ങൾ തൊഴിൽ ലഭിച്ചത് മൂലം ദാരിദ്ര്യം ഇല്ലാതായി.
പശ്ചിമഘട്ടം പ്രകർദി രമണീയം ,മനോഹരം പ്രക്ർതി നൽകിയ സ്വപ്ന ഭൂമി .പൊന്മുടി ,കുട്ടിക്കാനം, പീരുമേട് ,മൂന്നാർ,കുമളി,ദേവികുളം,മാട്ടുപ്പെട്ടി തട്ടേക്കാട് , വാഗമൺ ,ഭൂതത്താൻകെട്ട് , ഇടമലയാർ ,മലയാറ്റൂർ ,ഏഴാറ്റുമുകം , അതിരപ്പിള്ളി ,വാഴച്ചാൽ ,വാല്പാറ ,പെരിങ്ങൽകുത്തു, ചിമ്മിനി ,പാലപ്പിള്ളി ,വരന്തരപ്പിള്ളി ,വയനാട് അങ്ങനെ കേരളത്തിന്റെ തെക്കുമുതൽ വടക്കു കാസർഗോഡ് ജില്ലയിൽ പാണത്തൂർ വരെ .ഇവിടെ ഇപ്പോൾ ധാരാളം റിസോർട്ടുകളും താമസസൗകര്യങ്ങളും ഉണ്ട് .വിദേശത്തും അന്യ സംസ്ഥാനങ്ങളിലും ടൂർ പോകുന്നതിലും എത്രയോ മനോഹരം . . ഈ പ്രദശങ്ങളിൽ ഇൻഷുറൻസ് സംരക്ഷണം എത്തിക്കുവാൻ സാധിച്ചതിൽ സംതോഷിക്കുന്നു
ലൈഫ് ഇൻഷുറൻസ് കോര്പറേഷനിൽ മികച്ച പ്രവത്തനത്തിനു നിരവധി തവണ സ്വർണമെഡൽ ലഭിച്ചു .ഡിവിഷണൽ മാനേജർ ക്ലബ് അംഗം , സോണൽ മാനേജർ ക്ലബ് അംഗം , ചെയർമാൻ ക്ലബ് അംഗം , കോടിപതി,സെഞ്ചുറിയൻ , എം ഡി ർ ടി
എന്നീ അംഗീകാരങ്ങൾ ലഭിച്ചു .
സമൂഹിക സേവനത്തിന്റെ ഭാഗമായി ലയൺസ് ക്ലബ് ഇന്റര്നാഷനലിൽ 2002 മുതൽ 2022 വരെ പ്രവൃത്തിച്ചു .ആയിരകണക്കിന് വ്യക്തികൾക്ക് തിമിരശസ്ത്ര ഓപ്പറേഷൻ നടത്തിയതിന്റെ ഭാഗമാകാൻ സാധിച്ചു.നിരവധി ഭവനങ്ങൾ , ചികിത്സാസഹായം തുടങ്ങി നിരവധി സാമൂഹിക പ്രവത്തനങ്ങളിൽ പങ്കാളിയാവാൻ സാധിച്ചു .
ലയൺസ് ക്ലബ് ലോകത്തിന്റെ നാനാസ്ഥലങ്ങളിൽ പ്രവർത്തിക്കുന്നു ഇരുനൂറു രാജ്യങ്ങളിൽ .നാല്പത്തിയെട്ടു ആയിരം ക്ലബ്ബുകൾ .പതിന്നാലു ലക്ഷം അംഗങ്ങൾ . ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടന .ലൈഫ് ഇൻഷുറൻസ് ഏജന്റ് മെൽവിൻ ജോൺ സ്‌ഥാപിച്ചു അമേരിക്കയിൽ.
മെൽവിൻ ജോൺ അദ്ദേഹത്തിന്റെ പോളിസി ഉടമകളുടെ മീറ്റിംഗ് എല്ലാമാസവും കൂടിയിരുന്നു. അത് കാലാന്തരത്തിൽ വളർന്നു ഇന്നത്തെ നിലയിൽ എത്തി .
ഗൂഗിളിൽ മെൽവിൻ ജോൺ ലയൺസ് ക്ലബ് സേർച്ച് ചെയ്താൽ അറിയാം .

സമൂഹത്തിൽ പരിശ്രമം കൊണ്ട് ഉന്നത വിജയം നേടിയവരാണ് അംഗങ്ങൾ .ആയതിനാൽ ഈ ആളുകളുമായുള്ള സൗഹൃദം എനിക്ക് വളരെ ഗുണം ചെയ്തു . ധാരാളം അനുഭവസമ്പത് നേടാൻ സാധിച്ചു .സമൂഹത്തിൽ ഉന്നത നിലയിലുള്ളവരുമായി അടുത്തിടപഴകുവാൻ സാധിച്ചു .ഈ പരിചയം ഉന്നത വേദികളിൽ പ്രയോജനം ഉണ്ടായി. ലയൺസ് ക്ലബ് ധാരാളം ഇതര ക്ലബ് അംഗങ്ങളുമായി ഇടപഴകുവാൻ അവസരം ലഭിച്ചു.
ഗൾഫ് മലയാളികളിൽ ലൈഫ് ഇൻഷുറൻസ് സംരക്ഷണം നൽകുന്നതിന് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിമൂന്നിൽ ഗൾഫ് രാജ്യങ്ങളിൽ സന്ദർശനം നടത്തുകയും അവിടെ മികച്ച പ്രവർത്തനം നടത്തുകയും ചെയ്തു.

ഈ കാലത് ലോക പ്രസിദ്ധ ഇൻഷുറൻസ് കമ്പനിയായ അമേരിക്കൻ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ഗൾഫ് മേഖലയിലെ സബ്സിഡിയറി കമ്പനിയായ അമേരിക്കൻ ലൈഫ് ഇൻഷുറൻസ് കമ്പനി (അലിക്കോ )യിൽ ചേരുകയും അവിടെനിന്നും വിദഗ്ധ പരിശിലനം ലഭിക്കുകയും ചെയ്തു . എന്നാൽ അവിടെ വച്ച് കാര്യങ്ങൾ അപഗ്രഥിച്ചപ്പോൾ എൽ ഐ സി എന്ന മഹാപ്രസ്ഥാനത്തിന്റെ മഹത്വം മനസിലാക്കുകയും അമേരിക്കൻ കമ്പനി ഉപേക്ഷിക്കുകയും ചെയ്തു .
ലൈഫ് ഇൻഷുറൻസ് കോര്പറേഷനിൽ നിരവധി പോളിസികൾ ലഭ്യമാണ്
ഭവനം , വിദ്യാഭ്യാസം ,വാർദ്ധക്യകാല പെൻഷൻ , ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയ നിരവധി പ്ലാനുകൾ ലഭ്യമാണ് .ഇവ താങ്കളുടെ വരുമാനവും ഇതര സാമ്പത്തിക കാര്യങ്ങളും സംയോജിപ്പിച്ചു ഡിജിറ്റൽ സാംകേതികവിദ്യയിൽ രൂപകൽപന ചെയ്തു ലഭ്യമാക്കുന്നതിന്
വിളിക്കു ദേവസി പി ഒ മൊബൈൽ 9446215019.
ഇമെയിൽ [email protected]
യൂട്യൂബ് licdevassy

Send a message to learn more

11/11/2022
25/02/2022

Different types LIC Policies available. Please contact
P O Devassy Chief Advisor LIC of India Mob 9446215019.
Email [email protected]

For Insurance Please contact  9446215019
25/02/2022

For Insurance Please contact 9446215019

Address

3/291, PEREPPADAN PULIYANAM BANK Junction . PULIYANAM P O
Angamali
683572

Website

Alerts

Be the first to know and let us send you an email when LIC Marketing and service Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share