Aathma Media Advertising

Aathma Media Advertising

13/05/2019

സുമനസ്സുകളെ.. നമസ്കാരം!!
നിങ്ങള്‍ സ്വപനം കാണാറുണ്ടോ? ജീവിതത്തെക്കുറിച്ച് പ്രതീക്ഷ വയ്ക്കാവുന്ന ഒരു സ്വപനം നിങ്ങള്‍ക്ക് ഉണ്ടോ?
ഓരോ നിമിഷവും സന്തോഷത്തോടെ ശുദ്ധവായു ശ്വസിച്ചു , ആവശ്യത്തിനു ശുദ്ധജലം കുടിച്ചു, കുളിച്ചു, സ്നേഹ സമ്പന്നരായ സുഹൃത്തുക്കും ഇണയ്ക്കും മക്കള്‍ക്കും ഒപ്പം ആവശ്യത്തിനു മാത്രം കൃഷി ചെയ്തുണ്ടാക്കി, ഒരുമിച്ചു ശുദ്ധമായ ഭക്ഷണം പാചകം ചെയ്തുണ്ടാക്കിക്കഴിച്ചു, ആവശ്യത്തിനു ഉപയോഗിക്കാവുന്ന ധനത്തോടെ അടുതതായി നാമെല്ലാവരും ചേര്‍ന്നുണ്ടാക്കിയ ചൂടില്ലാത്ത ചെറിയ വീടുകളില്‍ അല്ലലില്ലാതെ പാട്ടും പാടി നൃത്തം ചെയ്തു സര്‍വ ജീവ ജാലങ്ങളെയും സ്നേഹിച്ചു ജീവിക്കുന്ന ഒരു സുരക്ഷിതമായ ജീവിതം നിങ്ങളുടെ സ്വപ്നങ്ങളില്‍ ഉണ്ടോ?
ജീവിതത്തെ പറ്റിയും ആരോഗ്യത്തെ പറ്റിയും ശാസ്ത്രത്തെ പറ്റിയും ആത്മീയതയെ പറ്റിയും കലയെ പറ്റിയും പഠിച്ചും ഉള്ളിൽ ഉറങ്ങി കിടക്കുന്ന കഴിവുകളെ പോഷിപ്പിച്ചും മനസ്സിനിഷ്ടപ്പെടുന്ന ജോലികള്‍ മാത്രം ചെയ്തും കൊണ്ടുള്ള ഒരു ജീവിതം എന്നെങ്കിലും നിങ്ങള്‍ സ്വപ്നം കണ്ടിട്ടുണ്ടോ?
ഒന്നിനും മുട്ടില്ലാതെ സന്തോഷത്തോടെയും ശാന്തിയോടെയും സ്വാശ്രത്ത്വത്തോടെയും സുരക്ഷിതരായി ജീവിക്കാവുന്ന അങ്ങിനെയൊരു സുരക്ഷിതമായ വാസ സ്ഥലം നമുക്കെല്ലാം ഉണ്ടാകേണ്ടതുണ്ടെന്നു നിങ്ങള്‍ക്കും തോന്നുന്നില്ലേ? അങ്ങിനെ ജീവിക്കാവുന്ന, നിറയെ മരവും കുളവും ഭക്ഷണവും ധനവും ആരോഗ്യവും സ്നേഹവും ശാന്തിയും സുരക്ഷയും നിറഞ്ഞ ഒരു ഗ്രാമം നാം ഏവരും ചേര്‍ന്ന് ഉണ്ടാക്കുവാന്‍ പോകുന്നു. *നാളെ നിലനില്‍ക്കുന്ന ഒരേ ഒരു ജീവിത മാതൃക അതായിരിക്കും എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു*.
ആ ഗ്രാമത്തില്‍ ഒറ്റയ്ക്കോ കുഞ്ഞു കുട്ടികളോട് കൂടി കുടുംബമായിട്ടോ വന്നു താമസിക്കുവാന്‍ താലപര്യപ്പെടുന്നവരെയും ഇങ്ങിനെയൊരു ഗ്രാമം ഉണ്ടാകേണ്ടത് നമ്മുടെ ഏവരുടെയും ആവശ്യമാണെന്നു മനസ്സിലാക്കി അതിനെ സാമ്പത്തികമായോ അല്ലാതെയോ സഹായിക്കാന്‍ തയ്യാറുള്ളവരെയും, ഇത്തരം ഒരു സുസ്ഥിര സ്വാശ്രയ ഗ്രാമ ജീവിതത്തെ കുറിച്ച് പഠിച്ചു സ്വന്തം നാട്ടിൽ ഒരു സമാന സംവിധാനം തുടങ്ങുവാന്‍ താല്പര്യമുള്ളവരെയും *ഞങ്ങള്‍ തേടുകയാണ്*.
ഈ സ്വപനം നിങ്ങളുടെയും കൂടിയാണെങ്കില്‍ , നിങ്ങളുടെ കൂടി ആവശ്യമാണെങ്കില്‍ ദയവായി ഉടനെ 9497628007 അല്ലെങ്കിൽ 9656640590 എന്നീ നമ്പരുകളില്‍ ഏതിലെങ്കിലും എത്രയും വേഗം ബന്ധപ്പെടുമല്ലോ.. കൂടാതെ ഈ പോസ്റ്റ് നിങ്ങള്‍ക്ക് സാദ്ധ്യമായ ഫേസ്ബുക്ക് - വാട്സാപ് ഗ്രൂപ്പുകളിലും ബന്ധു മിത്രാദികള്‍ക്കിടയിലും പരമാവധി ഷെയര്‍ ചെയ്യുമല്ലൊ?
'
സ്നേഹപൂര്‍വ്വം,
*ഇങ്ങിനെയൊരു ഗ്രാമം വേണമെന്ന സ്വപനം പങ്കിടുന്ന*
ഒരു ഗ്രാമബന്ധു.

30/11/2017

https://youtu.be/cGsk5_BAwCY

Written & Directed by Sandeep Ajith Kumar, produced by Zero budget movie company,staring vinod kozhikode & pranav mohan.

04/11/2017

സൈനുദീൻ
സൈനുദീൻ നമ്മെ വീട് പിരിഞ്ഞിട്ട് ഇന്നേക് 18 കൊല്ലം,കൊച്ചിൻ കലാഭവനിലൂടെ ശ്രദ്ധേയനായ കലാകാരനായിരുന്നു സൈനുദീൻ. ചാപ്പ എന്ന P A ബക്കർ സിനിമയിൽ ഒരു ചെറു വേഷം ചെയ്തുകൊണ്ട് തന്റെ സിനിമാ ജീവിതത്തിനു തുടക്കം കുറിച്ച സൈനുദീൻ തുടർന്ന് മൈ ഡിയർ കുട്ടിച്ചാത്തൻ , ഒന്നുമുതൽ പൂജ്യം വരെ, പപ്പൻ പ്രിയപ്പെട്ട പപ്പൻ, പട്ടണപ്രവേശം , ചാണക്യൻ തുടങ്ങിയ സിനിമകളിൽ മുഖം കാട്ടി എങ്കിലും 1990 മുതലാണ് അദ്ദേഹത്തിന്റെ സിനിമാജീവിതത്തിൽ ശ്രദ്ധേയമായ മാറ്റങ്ങൾ ഉണ്ടാവുന്നത്. 1990 മാർച് റിലീസ് ആയി എത്തിയ കോട്ടയം കുഞ്ഞച്ചനിലെ പഞ്ചായത്തു മെമ്പർ വേഷം ഓണം റിലീസ് ആയി എത്തിയ ഇന്ദ്രജാലം സിനിമയിലെ മോഹൻലാലിൻറെ സുഹൃത് വേഷം ക്രിസ്മസ് റിലീസ് ആയി വന്ന ലാൽ സലാമിലെ തമ്പി എന്ന അയ്യപ്പൻ എന്നീ റോളുകൾ സൈനുദീനെ ചലച്ചിത്രലോകത്തു ഏറെ ശ്രദ്ധേയനാക്കി. "ബീഡിയുണ്ടോ സഖാവേ ഒരു തീപ്പെട്ടിയെടുക്കാൻ" എന്ന സൈനുദീൻ ഡയലോഗ് ഏറെ ശ്രദ്ധേയമായ ഒന്നായിരുന്നു .

പിന്നീട് 90 കളുടെ ആദ്യപകുതിയിൽ ഏറെ തിരക്കുള്ള ഒരു ഹാസ്യതാരമായി സൈനുദീൻ മാറി .. പ്രത്യേകിച്ച് മുകേഷ് , ജഗദീഷ് , സിദ്ദിഖ് എന്നിവർ മുഖ്യവേഷങ്ങളിൽ എത്തുന്ന മിക്ക ലോ ബഡ്ജറ്റ് സിനിമകളിലും സൈനുദ്ധീന്റെ നിത്യ സാന്നിധ്യം ഉണ്ടായിരുന്നു.മിമിക്സ് പരേഡ് , കാസർഗോഡ് കാദർഭായ് , ഉപ്പുകണ്ടം brothers , തിരുത്തൽവാദി , കള്ളൻ കപ്പലിൽ തന്നെ എന്നിങ്ങനെ നിരവധി ചിത്രങ്ങൾ ആ കൂട്ടത്തിൽ വന്നവകളാണ്. ഹിറ്റ്ലർ സിനിമയിലെ ബോഡിഗാർഡ് വേഷം, പുതുക്കോട്ടയിലെ പോലീസ് വേഷം സിനിമകളൊക്കെ തന്നെ അദ്ദേഹത്തിന്റെ മികച്ച ഹാസ്യ രംഗങ്ങൾ കാണാമായിരുന്നു.

കോമഡി താരം എന്ന ലേബലിൽ ആണ് ശ്രദ്ധേയൻ ആയതു എങ്കിലും മികച്ച ക്യാരക്റ്റർ റോളുകളും അദ്ദേഹം ചെയ്തിരുന്നു, അതിൽ എടുത്തുപറയത്തക്ക ഒന്നാണ് അദ്ദേഹം നായകവേഷത്തിൽ എത്തിയ സയാമീസ് ഇരട്ടകൾ എന്ന ചിത്രം.ഇനിയും അദ്ദേഹത്തിനായി കരുതി വെച്ചിരുന്ന ഒരുപാട് വേഷങ്ങൾ ബാക്കിവെച്ചുകൊണ്ടു വളരെ ചെറിയ പ്രായത്തിൽ തന്നെ അദ്ദേഹം നമ്മെ എല്ലാം വിട്ടു പോയി,അനശ്വരനായ ആ കല കാരന്റെ ഓർമൾക് മുന്നിൽ ഒരുപിടി കണ്ണീർപൂക്കൾ അർപ്പിച്ചു

09/05/2017

കരളിന്റെ ആരോഗ്യം അപകടത്തിലാണെന്നതിന്റെ ചില സൂചനകള്‍ പങ്കുവെയ്‌ക്കുന്നു...

നല്ല ആരോഗ്യത്തോടെ ജീവിക്കാന്‍ കരളിന്റെ ആരോഗ്യം പ്രധാനമാണ്. ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയായ കരളാണ് ജൈവപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത്. ദഹനത്തിന് ആവശ്യമായ പിത്തരസം നിര്‍മ്മിക്കുന്നതും ശരീരത്തിലെ മാലിന്യങ്ങളെയും മറ്റ് ആവശ്യമില്ലാത്ത വസ്‌തുക്കളെയും സംസ്‌ക്കരിച്ച് ശരീരം വൃത്തിയാക്കി സൂക്ഷിക്കുന്നതും കരള്‍ ആണ്. കരളിന്റെ ആരോഗ്യം തകരാറിലായാല്‍, അത് ജീവന് തന്നെ ഭീഷണിയായി മാറും. ഇവിടെയിതാ, കരളിന്റെ ആരോഗ്യം അപകടത്തിലാണെന്നതിന്റെ ചില സൂചനകള്‍ പങ്കുവെയ്‌ക്കുന്നു...
1, കണ്ണിലെ മഞ്ഞനിറം
കണ്ണില്‍ മഞ്ഞനിറം കണ്ടാല്‍ വൈദ്യസഹായം തേടാന്‍ വൈകരുത്. എന്തെന്നാല്‍ കരളിന്റെ ആരോഗ്യത്തിന് തകരാര്‍ ഉണ്ട് എന്നതിന്റെ സൂചനയാണത്. ശരീരത്തില്‍ മഞ്ഞനിറത്തിന് കാരണമായ ബിലിറൂബിന്‍ എന്ന പദാര്‍ത്ഥം ശരീരത്തില്‍നിന്ന് ഒഴിവാക്കുന്ന പ്രക്രിയ കരള്‍ വഴിയാണ് നടക്കുന്നത്. കരള്‍ തകരാറിലാകുമ്പോള്‍ ശരീരത്തില്‍ ബിലിറൂബിന്റെ അളവ് കൂടും. ഇതുകാരണമാണ് കണ്ണില്‍ മഞ്ഞനിറം കാണപ്പെടുന്നത്.
2, വയര്‍ പെരുപ്പം
വയര്‍ പെട്ടെന്ന് വീര്‍ത്തുവരുന്നതുപോലെ കാണപ്പെടുന്നത് കരള്‍ രോഗത്തിന്റെ ലക്ഷണമാണ്. കരളിന് വീക്കമുണ്ടാകമ്പോള്‍ അതിന് ചുറ്റുമുള്ള രക്തക്കുഴലുകളില്‍ സമ്മര്‍ദ്ദമേറുമ്പോള്‍ വയറില്‍ സ്രവങ്ങള്‍ നിറയുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
3, ഹെപ്പറ്റൈറ്റിസ് എ, ബി, സി
കരളിനെ ബാധിക്കുന്ന ഗുരുതര രോഗങ്ങളാണിവ. ഹെപ്പറ്റൈറ്റിസ് വൈറസുകള്‍ കാരണം കരളിനുണ്ടാകുന്ന അണുബാധയാണ് ഈ അസുഖത്തിന് കാരണം. ഇതില്‍ ഏറ്റവും കൂടുതലായി കണ്ടുവരുന്നത് ഹെപ്പറ്റൈറ്റിസ് എ ആണ്. മലിനമായ ഭക്ഷണമോ വെള്ളമോ കുടിക്കുന്നതുവഴിയാണ് ഈ അസുഖം പിടിപെടുന്നത്. അസുഖം ബാധിച്ചവരുമായി ഇടപഴകുമ്പോള്‍ രക്തത്തിലൂടെയും സ്രവത്തിലൂടെയുമാണ് ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ പിടിപെടുന്നത്.
4, ചൊറിച്ചില്‍
കരള്‍ തകരാറിലാകുമ്പോള്‍ ശരീരമാസകലം ചൊറിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കരള്‍ ഉല്‍പാദിപ്പിക്കുന്ന ബൈല്‍ എന്ന രാസവസ്‌തു കൂടുന്നതുമൂലമാണ് ചൊറിച്ചില്‍ പോലെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്.
5, ക്ഷീണവും തളര്‍ച്ചയും
കരളിന്റെ ആരോഗ്യത്തിന് തകരാര്‍ സംഭവിക്കുമ്പോള്‍ ശരീരത്തിന് ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടും.
6, മദ്യപാനം
മദ്യപാനം അമിതമാകുന്നത് കരളിനെ തകര്‍ക്കും. ശരീരത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യുന്നതാണ് കരളിന്റെ പ്രധാന ധര്‍മ്മം. എന്നാല്‍ മദ്യപാനം അമിതമാകുമ്പോള്‍ കരളിന് ജോലിഭാരം കൂടുകയും തകരാറിലാകാനുള്ള സാധ്യത കൂടുകയും ചെയ്യുന്നു.
7, അമിതവണ്ണം
കരള്‍ തകരാറിലാകുന്നതിന്റെ മറ്റൊരു ലക്ഷണമാണ് അമിതവണ്ണവും വയര്‍ പെരുപ്പവും. മദ്യപാനം മൂലം അല്ലാതെയുണ്ടാകുന്ന കരള്‍രോഗത്തിന്റെ ലക്ഷണാണ് അമിതവണ്ണം.
8, പാരമ്പര്യം
പാരമ്പര്യമായും കരള്‍ രോഗം ഉണ്ടാകാം. കുടുംബത്തില്‍ ആര്‍ക്കെങ്കിലും കരള്‍ രോഗം വന്നിട്ടുണ്ടെങ്കില്‍, കരളിന്റെ ആരോഗ്യം പരിശോധിക്കുന്ന എല്‍ എഫ് ടി(ലിവര്‍ ഫങ്ഷന്‍ ടെസ്റ്റ്) ആറു മാസത്തില്‍ ഒരിക്കലെങ്കിലും ചെയ്‌തിരിക്കണം.

08/05/2017

സ്വന്തം ലേഖകൻ

കൊച്ചി: പത്താം ക്ലാസിൽ കണക്കു പരീക്ഷയ്ക്കു പരാജയപ്പെട്ട മകനെ സാന്ത്വനിപ്പിക്കുന്ന അച്ഛന്റെ ഫോൺ വിളി സോഷ്യൽ മീഡിയയിൽ വെറലാകുന്നു. പരീക്ഷയ്ക്കു ഒരു മാർക്ക് കുറഞ്ഞാൽ, എല്ലാ വിഷയത്തിനും എപ്ലസ് വാങ്ങാതിരുന്നാൽ മക്കളെ എടുത്തിട്ടടിക്കുന്ന അച്ഛനമ്മമാർക്ക് നൽകുന്ന മുന്നറിയിപ്പായിരുന്നു ഈ വിളി. പ്രവാസി മലയാളികൾക്കെല്ലാം മാതൃകയാകുന്ന ഫോൺവിളിയും അത് പരിചയപ്പെടുത്തിയ ഫെയ്‌സ്ബുക്ക് പോസ്റ്റും ഇങ്ങനെ- ഫോൺവിളിയും ഇതേ തുടർന്നുണ്ടായ യാസിർ എരുമപ്പെട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റും ഇങ്ങനെ

പത്താം ക്ലാസിലെ റിസൽട്ട് വന്ന ദിവസമായിരുന്നല്ലോ ഇന്നലെ .റിസൾട്ടിന് വേണ്ടി കാത്ത് നിൽക്കുന്നവരിൽ എൻറെ അനിയനും (മേമാടെ മകൻ ഇർഫു) എൻറെ പെങ്ങളുട്ടിയും(മേമാടെ മകൾ തസ്‌നി)യും ഉണ്ടായിരുന്നു.അത്യാവിശ്യം നല്ല മാർക്കോടെ(80% ന് മുകളിൽ)അവര് പാസ്സാവുകയും ചെയ്തു.. അവർക്ക് വിളിച്ച് ‘CONGRATS’ പറഞ്ഞ് ഫോൺ വെച്ചു. പതിവ് ഓഫീസ് ജോലികളുടെ തിരക്കിൽ മുഴുകി.

നാല് ഡ്രൈവർമാരുടെ ഗേറ്റ് പാസ് എടുക്കാനുള്ളത് കൊണ്ട് കസ്റ്റംസിലേക്ക് നടന്നു. ഗേറ്റ് പാസും എടുത്ത് തിരികെ ഓഫീസിൽ എത്തിയപ്പോഴാണ് ഒരു മലയാളി ഡ്രൈവറുടെ ഫോൺ സംസാരം കേൾക്കാൻ ഇടയായത്. അയാൾ തൻറെ ഭാര്യയോടാണ് സംസാരിക്കുന്നത് എന്ന് ആദ്യമേ മനസ്സിലായി. ഞങ്ങളുടെ ഓഫീസിൽ രാവിലത്തെ ഷിഫ്റ്റിൽ അറബികൾ മാത്രമാണ് എന്നുള്ള ധാരണയിലാകാം ആ മനുഷ്യൻ അത്ര ഉച്ചത്തിൽ സംസാരിക്കുന്നത്.

ആ മനുഷ്യൻറെ ചില വാക്കുകളാണ് എന്നെ ഇത് എഴുതാൻ പ്രേരിപ്പിച്ചത്. അയാളുടെ മകൻ കണക്ക് പരീക്ഷയിൽ തോറ്റിരിക്കുകയാണ്. ബാക്കിയുള്ള വിഷയങ്ങളിൽ തട്ടിമുട്ടി ജയിച്ചിട്ടുണ്ട്. കണക്ക് പരീക്ഷയിൽ തോറ്റ ഒരു മകനോട് ഇപ്പോഴത്തെ പല അച്ചന്മാരും സംസാരിക്കുന്ന രീതിയായിരുന്നില്ല അയാളുടെത്. അപ്പുറത്ത് നിന്നും അയാളുടെ ഭാര്യയുടെ സങ്കടവും നാണക്കേടും കലർന്ന സംസാരം തന്നെയാവാം അയാളുടെ സംസാരത്തിൻറെ തുടക്കം.
പക്ഷെ അതിനൊക്കെ അയാള് നൽകിയ മറുപടിയാണ് എന്നെ വല്ലാതെ അതിശയിപ്പിച്ചത്..

‘സൌമ്യേ…. അവന് പരീക്ഷയൊക്കെ ഇനിയും എഴുതാം…. അവസാനത്തെ പരീക്ഷയൊന്നും അല്ലല്ലോ ഇത്.. പക്ഷെ നമുക്ക് നമ്മുടെ മോനെ നഷ്ടായാൽ പിന്നെ കിട്ടില്ല.. നീ അവനെ കുത്തുവാക്ക് പറഞ്ഞ് വിഷമിപ്പിക്കല്ലേ… നീ നോക്കിക്കോ എൻറെ മോനും ഒരിക്കൽ ജയിക്കും’
അത്രയും കേട്ടപ്പോൾ എനിക്കെന്തോ വല്ലാത്തൊരു സങ്കടം ഉള്ളിൽ നീറി. ഇമ്മാതിരി വെയിലത്ത് ഒരു രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്ക് ട്രെയിലറും ഓടിച് ജീവിതത്തിൻറെ അറ്റം മുട്ടിക്കാൻ വിയർപ്പ് ഒഴുക്കുന്ന ഈ മനുഷ്യന് തൻറെ മകൻ നിസാരമായ ഒരു പത്താംക്ലാസ് പരീക്ഷ തോറ്റുപോയി എന്ന് കേൾക്കുമ്പോൾ എങ്ങനെയാണ് ഇത്രമേൽ സ്‌നേഹത്തിൽ,.. പ്രതീക്ഷയിൽ സംസാരിക്കാൻ കഴിയുന്നത്… എൻറെ ചോദ്യങ്ങൾ അയാളെയും എന്നെയും തമ്മിലുള്ള അകലം കുറച്ചു. അയാളുടെ സംസാരത്തിന് ഞാൻ വീണ്ടും കാതോർത്തു. ഒളിച്ചു കേൾക്കാനുള്ള മനോഭാവമായിരുന്നില്ല… ഒരു അച്ഛനെ കേൾക്കാനുള്ള ധൃതിയായിരുന്നു കാരണം.

‘നീ സന്തോഷിന് ഫോൺ കൊടുക്ക്… ഞാൻ അവനോട് സംസാരിക്കട്ടെ’

അയാളുടെ ശബ്ദത്തിന് സ്‌നേഹത്തിൻറെ ചൂരുള്ള പോലെ തോന്നി. അയാൾ തുടർന്നു..

‘മോനേ,… സാരില്ലെടാ ഒരൊറ്റ വിഷയത്തിലല്ലേ തോറ്റൊള്ളൂ.. അത് പ്രശ്‌നമില്ല… ബാക്കിയൊക്കെ എൻറെ മോൻ പാസായല്ലോ.. നമുക്ക് ഇനിയും സമയമുണ്ടല്ലോ.. ഇൻറെ കുട്ടി വിഷമിക്കണ്ടാട്ടോ… ഇതിലും വലിയ പരീക്ഷയിൽ എൻറെ മോൻ ജയിച്ചിട്ടില്ലേ.. പിന്നെന്താ.. അമ്മ നിന്നോടുള്ള സ്‌നേഹം കൊണ്ടാ അങ്ങനെയൊക്കെ പറയുന്നത്… എന്നെക്കാളും ജീവനാ അമ്മക്ക് നിന്നെ… നീ അതൊന്നും കേട്ട് സങ്കടമായി ഇരിക്കണ്ടാ ട്ടോ.. അച്ഛൻ ഷറഫുക്കാടെ കയ്യിൽ നിനക്കുള്ള ബൂട്ടും കിറ്റും കൊടുത്തയച്ചിട്ടുണ്ട്.. ഇയ്യ് പറഞ്ഞ കമ്പനിയുടെ നല്ല വില കൂടിയ ബൂട്ടാണ്.. ഓൻ നാളെയോ മറ്റന്നാളോ അവിടെ എത്തും… അടുത്ത മാസല്ലേ നിനക്ക് സെലക്ഷൻ അതിന് പ്രാക്ടീസ് മുടക്കണ്ട’

അങ്ങനെ അയാൾ ഒരുപാട് സംസാരിച്ചു അയാളുടെ മകനോട്.
പക്ഷെ ബാക്കിയൊന്നും ഞാൻ കേട്ടില്ല…
ഇയാളെന്ത് മനുഷ്യനാണ്.. വട്ടാണോ ഇയാൾക്ക്… സ്വന്തം മകൻ പത്താം ക്ലാസിലെ പരീക്ഷ തോറ്റ് നിൽക്കുന്നു. ആ നേരത്ത് അവന് ബൂട്ടും കിറ്റും വാങ്ങിക്കൊടുത്ത് അവനെ ഫുട്‌ബോൾ കളിക്കാൻ വിടുന്നു… ഭ്രാന്ത് തന്നെ അല്ലാതെന്താ പറയാ…
അയാളോടുള്ള പുച്ഛവും അയാളെ കളിയാക്കിയുള്ള ചിരിയും എൻറെ മുഖത്ത് ഞാൻ അറിയാതെത്തന്നെ നിഴലിട്ടിരുന്നു.

കുറച്ചു കഴിഞ്ഞപ്പോൾ അയാൾ തൻറെ ബയാൻ(customs bill of entry)കഴിഞ്ഞോ എന്ന് എൻറെ കൂടെയുള്ള അറബിയോട് ചോദിച്ചു. തട്ടിമുട്ടിയുള്ള അങ്ങേരുടെ അറബി ഭാഷക്ക്
‘റൂഹ് മിന്നാക്ക്’ (അവിടേക്ക് പോകൂ) എന്ന ഭാഷയിൽ എൻറെ കൂടെയുള്ള അറബി മറുപടി കൊടുത്തു. അപ്പോഴാണ് അയാൾ എന്നെ ശ്രദ്ധിക്കുന്നത്.

‘ആഹാ.. മലയാളി ഉണ്ടായിരുന്നോ….’
അയാളുടെ ചോദ്യം.

‘ആഹ് ഉണ്ടായിരുന്നു.. ഞാൻ കസ്റ്റംസിൽ പോയിരിക്ക്യാർന്നു’
എൻറെ മറുപടിയും കേട്ടപ്പോൾ അയാൾ ചോദിച്ചു

‘എത്രയായി എൻറെ പൈസ’

‘നിങ്ങടെ നാനൂറ്റി മുപ്പത് ദിർഹംസ്’

കാഷ് എടുത്ത് എനിക്ക് നേരെ നീട്ടുമ്പോൾ ഞാൻ അയാളോട് ചോദിച്ചു…

‘കണക്കിലാണോ മോൻ തോറ്റത്… കണക്ക് ബുദ്ധിമുട്ടായിരുന്നു എന്ന് എല്ലാരും പറയുന്നുണ്ട്’….

‘ആഹ്… കണക്കില് തോറ്റു… അതൊന്നും അത്ര പ്രശ്‌നമില്ല.. ഭാര്യയുടെ വഴക്ക് പറച്ചിലാ എനിക്ക് പേടി… ഓരോ ന്യൂസ് കേൾക്കാറില്ലേ… മാർക്ക് കുറഞ്ഞതിന് കുട്ടികൾ ആത്മഹത്യ ചെയ്തു എന്നും ഞരമ്പ് മുറിച്ചു എന്നൊക്കെ പറഞ്ഞ്… അതൊക്കെ ഓർക്കുമ്പോൾ നെഞ്ചില് തീയാ… ‘

അയാൾ അത്രയും പറഞ്ഞപ്പോൾ എനിക്കത് വരെ തോന്നാത്ത ഒരു കൗതുകമായി അയാൾ പറയുന്ന കാര്യങ്ങളോട്…. ഞങ്ങൾ വീണ്ടും സംസാരിച്ചു… ചെറിയ രീതിയിൽ ഞങ്ങൾ കമ്പനിയായി..

അന്നേരം അയാൾ പറഞ്ഞ ചില കാര്യങ്ങൾ ഞാനറിയാതെ എൻറെ കണ്ണ് നിറക്കുന്നുണ്ടായിരുന്നു.
അങ്ങേർക്കും അങ്ങേരുടെ ഭാര്യക്കും പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയതാണ് സന്തോഷിനെ…. അവനെ അവൻറെ അമ്മ പ്രസവിക്കുമ്പോൾ ചെറിയ ബുദ്ധിമാന്ദ്യവും അംഗവൈകല്യവുമുള്ള ഒരു കുഞ്ഞായിരുന്നു അവൻ. അവൻറെ കാലുകൾക്ക് നടക്കാനുള്ള ശേഷി ഇല്ലായിരുന്നു… ബുദ്ധി വികാസവും കുറവായിരുന്നു. അന്ന് ഡോക്ടർമാർ അതിനൊരു ഇംഗ്ലീഷ് പേരും കൊടുത്തിരുന്നു.
സാധാരണ ജീവിതത്തിലേക്ക് അത്ര പെട്ടന്നൊന്നും മടങ്ങി വരാൻ സാധ്യതയില്ലാത്ത ഒരു അസുഖത്തെ അഞ്ച് വർഷം കൊണ്ടാണ് ആ കുഞ്ഞ് അതിജീവനത്തിൻറെ യാഥാർത്ഥ്യത്തിലേക്ക് വഴി തിരിച്ചത്.
അയാൾ തൻറെ മകനെക്കുറിച്ച് പറഞ്ഞൊകാര്യമുണ്ട്…. വല്ലാത്ത മൂർച്ചയുള്ള വാക്കുകൾ… സ്‌നേഹവും അഭിമാനവും ചേർത്ത് വെച്ച വാക്കുകൾ….

‘കണക്കില് മാത്രമേ അവൻ തോറ്റുള്ളൂ എന്ന് കേട്ടപ്പോൾ ഏറ്റവും സന്തോഷിച്ചത് ഞാനാണ്.. കാരണം ബാക്കിയുള്ള വിഷയങ്ങളിലൊക്കെ അവൻ ജയിച്ചല്ലോ…. ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികൾ പഠിക്കേണ്ടിയിരുന്ന സ്‌കൂളിൽ നിന്നും സാധാരണ കുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ പഠിച്ച്… കാല് കൊണ്ട് അനക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ നിന്നും നടന്നും.. ഓടിയും നന്നായി ഫുട്‌ബോൾ കളിച്ചും ഇന്നിപ്പോൾ പത്താംക്ലാസ് പരീക്ഷയിൽ കണക്കിനൊഴികെ ബാക്കിയെല്ലാ വിഷയങ്ങളിലും ജയിച്ചു എന്നുകൂടി കേട്ടപ്പോൾ പത്ത് A+ കിട്ടിയ ഒരു മകൻറെ അച്ഛന് ഉണ്ടാകുന്ന സന്തോഷമാണ് എനിക്കിപ്പോൾ… അവൻ ഇനിയും ഉയരങ്ങളിൽ എത്തും… എനിക്കുറപ്പാ… ഐ.എം വിജയനെപ്പോലെ നല്ലൊരു ഫുട്‌ബോൾ കളിക്കാരനാകും എൻറെ മോൻ…’

അത്രയും കേട്ടപ്പോൾ ആ മനുഷ്യനോട് എന്തെന്നില്ലാത്ത ബഹുമാനവും സ്‌നേഹവും കൂടി എൻറെ കണ്ണ് നനവറിഞ്ഞു… കണ്ണടയുടെ ഫ്രെയിമിനിടയിൽ കയ്യിട്ട് ഞാനത് തുടച്ചു…
അതുവരെ ലഭിക്കാത്ത ഒരു പോസിറ്റീവ് വൈബ്രേഷൻ അയാളുടെ വാക്കുകളിൽ നിന്നും എനിക്ക് കിട്ടി.
സ്വന്തം മകൻറെ തോൽവി മറ്റൊരുപാട് വിജയങ്ങളിലൂടെ ആഘോഷിക്കുന്ന ധീരമായ നിലപാടുകളുള്ള അച്ഛൻ… ചങ്ക് പൊളിയുന്ന ശകാരങ്ങൾ കൊണ്ട് മകൻറെ കണ്ണ് നിറക്കുന്നതിന് പകരം,.. ഉള്ള് തൊടുന്ന വാക്കുകൾ കൊണ്ട് മകനെ സ്‌നേഹം കൊണ്ട് പൊതിയുന്ന അച്ഛൻ…
സ്വന്തം കുഞ്ഞിന് ഒരു A+ കുറഞ്ഞതിൻറെ പേരിൽ അവനെ/അവളെ ടോർച്ചർ ചെയ്ത് ഒരു മുഴം കയറിലേക്ക് അവരെ എത്തിക്കുന്ന ഒരുപാട് മാതാ-പിതാക്കൾക്ക് ഒരു പാഠശാലയാണ് ആ മനുഷ്യൻ….
മകൻറെ അഭിരുചി ഫുട്‌ബോൾ കളിയിലാണ് എന്ന് മനസ്സിലാക്കി കണക്കിൽ തോറ്റ് നിൽക്കുന്നവൻറെ കാലിൽ ബൂട്ടും പന്തും വെച്ച് കൊടുക്കുന്ന ധീരനായ അച്ഛൻ….
എനിക്കയാളോട് തോന്നിയ ബഹുമാനമാകാം എൻറെ രണ്ടുതുള്ളി കണ്ണുനീർ…

തന്ന അഞ്ഞൂറ് ദിർഹംസിന് ബാക്കി എഴുപത് തിരിച്ച് കൊടുക്കുമ്പോൾ ഞാൻ അയാളുടെ മുൽക്കിയയിൽ(RC ബുക്കിൽ) അയാളുടെ പേര് നോക്കി…
‘രാജൻ അബ്രഹാം’….
ആ പേരിന് ‘ധീരനായ അച്ഛൻ’ എന്നുകൂടി അർത്ഥമുണ്ട് എന്ന് ഞാനറിഞ്ഞു.

ബാക്കി വാങ്ങി ഗേറ്റ്പാസ്സും ബയാനും കൊണ്ട് അയാൾ ഒഫീസിൽ നിന്നും പോകുമ്പോൾ എനിക്കയാളെ ഒന്ന് സല്യൂട്ട് ചെയ്യണമെന്ന് തോന്നി…. എന്തൊരു വലിയ പാഠമാണ് ആ മനുഷ്യൻ പഠിപ്പിച്ചത്… എത്ര വലിയ സഹനത്തിൻറെ,ധീരതയുടെ ആശയമാണ് ആ മനുഷ്യൻ പകർന്നത്….

അച്ഛനാവുക എന്നത് ഒരു കുഞ്ഞിന് ജന്മം നൽകാൻ കാരണക്കാരനാകുന്നവനല്ല….!
ആ കുഞ്ഞിനെ ജീവിതം കൊണ്ട് ചങ്കിൽ ഏറ്റി,.. ഹൃദയത്തിൽ താലോലിച്ച് അവരുടെ ഓരോ വളർച്ചയിലും സന്തോഷവും ആഹ്ലാദവും ചേർത്ത് വളർത്തി വലുതാക്കുന്ന ഉത്തമനായ മനുഷ്യൻറെ പേരാണ് ‘അച്ഛൻ’…….

സന്തോഷ് എന്ന ആ മകനെ ഞാൻ കണ്ടിട്ടുപോലുമില്ല…. പക്ഷെ ഒന്നുറപ്പാണ്.. നാളെ ഒരു നാൾ കേരളത്തിൽ നിന്ന് അങ്ങനെയൊരു ഫുട്‌ബോൾ കളിക്കാരൻ നമ്മെ ഐ.എം വിജയനെപ്പോലെ അത്ഭുതപ്പെടുത്തും.. അവൻറെ ജേർസിക്ക് പിറകിൽ ‘സന്തോഷ് രാജൻ’ എന്ന പേരും കാണാൻ കഴിയും….
കാരണം അവൻറെ വിജയങ്ങളുടെ ഘോഷയാത്ര ഞാനാ അച്ഛൻറെ കണ്ണിലും വാക്കിലും കണ്ടിരുന്നു….
അവനെക്കുറിച്ച് പറയുമ്പോൾ ആ അച്ഛൻറെ കണ്ണിലെ പ്രകാശം എനിക്ക് കാണാമായിരുന്നു….

Yasir Erumapetty
യാസിർ.എരുമപ്പെട്ടി

08/05/2017

Share
Tweet
Kerala Box Office : Lakshyam First Day Collection Report

Biju Menon-Indrajith team’s Lakshyam was released on May 6 to mixed reviews from the critics. The movie, directed by debutant Anzar Khan is penned by Jeethu Joseph.

According to reports from trade sources, Lakshyam has managed to gross Rs 42 lakhs from the Kerala box office. It is an average first day gross considering the fact that the movie was released without much hype amid biggies like Baahubali and CIA.

Jeethu Joseph’s script is based on director Anzar Khan’s tele film Mukhamaukham. The movie revolves around the two convicts who escape while being transported from Peermade to Ernakulam. Shivada Nair played the role of Indrajith’s romantic interest in the movie. Shammi Thilakan and Kishore Sathya are also part of the cast.

https://youtu.be/Zhr_rDbeH5oShareTweetKerala Box Office : Lakshyam First Day Collection ReportBiju Menon-Indrajith team’...
08/05/2017

https://youtu.be/Zhr_rDbeH5oShare
Tweet
Kerala Box Office : Lakshyam First Day Collection Report

Biju Menon-Indrajith team’s Lakshyam was released on May 6 to mixed reviews from the critics. The movie, directed by debutant Anzar Khan is penned by Jeethu Joseph.

According to reports from trade sources, Lakshyam has managed to gross Rs 42 lakhs from the Kerala box office. It is an average first day gross considering the fact that the movie was released without much hype amid biggies like Baahubali and CIA.

Jeethu Joseph’s script is based on director Anzar Khan’s tele film Mukhamaukham. The movie revolves around the two convicts who escape while being transported from Peermade to Ernakulam. Shivada Nair played the role of Indrajith’s romantic interest in the movie. Shammi Thilakan and Kishore Sathya are also part of the cast.

https://youtu.be/Hcq1WvwnyVA
08/05/2017

https://youtu.be/Hcq1WvwnyVA

Watch "Baahubali Trailer" starring Prabhas, Rana Daggubati, Anushka Shetty, Tamannaah Bhatia in lead roles. hello friends This is fanmade trailer so stop wri...

Address

Bangalore
560060

Telephone

+919497303133

Website

Alerts

Be the first to know and let us send you an email when Aathma Media Advertising posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Aathma Media Advertising:

Share