ADBIZ CONSULTANCY LLP

ADBIZ CONSULTANCY LLP ADBIS TAX AND LEGAL SERVICES

Attention gst taxpayers
25/12/2025

Attention gst taxpayers

Merry Christmas
25/12/2025

Merry Christmas

Central Goods and Services Tax (Amendment) Rules, 2024 (Notification No. 12/2024 - Central Tax) ചട്ടം 37 പ്രകാരം, സർക്കാ...
03/10/2025

Central Goods and Services Tax (Amendment) Rules, 2024 (Notification No. 12/2024 - Central Tax) ചട്ടം 37 പ്രകാരം, സർക്കാർ വകുപ്പുകളും, സർക്കാർ ഏജൻസികളും, തദ്ദേശ്ശസ്വയംഭരണ സ്ഥാപനങ്ങളും മറ്റ് പൊതുമേഖലാസ്ഥാപനങ്ങളും മാസംതോറും ഫയൽചെയ്യേണ്ടതായ TDS റിട്ടേൺ GSTR - 7 ൽ ടേബിൾ 3 ൽ ചില ഭേദഗതികൾ വരുത്തി.

സപ്ലയർ/കോൺട്രാക്ടർ ജി.എസ്.ടി. നിയമപ്രകാരം നൽകുന്ന ഇൻവോയ്‌സ്‌ വിവരങ്ങൾ ഉൾപ്പെടെ ടേബിൾ 3 ൽ ഡിക്ലയർ ചെയ്യേണ്ടത് നിർബന്ധമാക്കിക്കൊണ്ടാണ് മാറ്റങ്ങൾ വരുത്തിയത്.

കേന്ദ്ര നികുതി വിജ്ഞാപനം 09/2025 പ്രകാരം GSTR - 7 ലെ മേൽപ്പറഞ്ഞ മാറ്റങ്ങൾ 2025 ഏപ്രിൽ 1 മുതൽ നടപ്പിലാക്കാൻ തീരുമാനിച്ചു. എന്നാൽ, 2025 സെപ്റ്റംബർ മാസത്തെ GSTR 7 മുതലാണ് ജി.എസ്.ടി. പോർട്ടലിൽ ഈ മാറ്റം കൊണ്ടുവരുന്നത്.

ആയതിനാൽ, 2025 സെപ്റ്റംബർ മുതൽ ഫയൽ ചെയ്യപ്പെടുന്ന GSTR - 7 റിട്ടേണുകൾ ഇൻവോയ്‌സ്‌ ലെവലിൽ (ഓരോ ഇൻവോയ്‌സുകളും പ്രത്യേകം പ്രത്യേകം ഡിക്ലയർ ചെയ്തുകൊണ്ട്) ഫയൽ ചെയ്യേണ്ടിവരും. ഇക്കാരണത്താൽ, 2025 സെപ്റ്റംബർ മാസം മുതൽ ജി.എസ്.ടി. രജിസ്‌ട്രേഷനുള്ള സപ്ലയേഴ്‌സിനും കോൺട്രാക്‌ടേഴ്‌സിനും അവരുടെ സപ്ലൈക്ക്/വർക്കിന്‌ പേയ്മെന്റ് നൽകുമ്പോൾ അതാത് സപ്ലൈ / വർക്കുമായി ബന്ധപ്പെട്ട ഇൻവോയ്‌സുകൾ കൈവശമുണ്ടെന്ന് TDS കിഴിവ് നടത്തുന്ന മേൽപ്പറഞ്ഞ സ്ഥാപനങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പ് വരുത്തേണ്ടതാണ്.

കോമ്പോസിഷൻ സ്‌കീമിലാണ് സപ്ലയർ / കോൺട്രാക്ടർക്ക് രജിസ്‌ട്രേഷനുള്ളതെങ്കിൽ ബിൽ ഓഫ് സപ്ലൈ ആണ് ഇൻവോയ്‌സിന് പകരം നൽകേണ്ട രേഖ.

അഡ്വാൻസ് തുകയാണ് സപ്ലയർ / കോൺട്രാക്ടർ കൈപ്പറ്റുന്നതെങ്കിൽ റെസീപ്റ്റ് വൗച്ചറാണ് നൽകേണ്ട രേഖ.

ജി.എസ്.ടി. നിയമപ്രകാരം അതാത് സമയങ്ങളിൽ (Time of supply അനുസരിച്ച്) സപ്ലയർ / കോൺട്രാക്ടർ മേൽപ്പറഞ്ഞ രേഖകൾ നൽകേണ്ടതും, ബന്ധപ്പെട്ട വകുപ്പിലെ / തദ്ദേശ്ശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ അപ്രകാരമുള്ള രേഖകൾ കൈപ്പറ്റേണ്ടതുമാണ്.

മേൽപ്പറഞ്ഞ രേഖകൾ കൈവശമില്ലെങ്കിൽ 2025 സെപ്റ്റംബർ മുതൽ GSTR-7 ഫയൽ ചെയ്യുന്നതിന് കാലതാമസം ഉണ്ടാവാനും അതുവഴി ലേറ്റ് ഫീ, പലിശ തുടങ്ങിയ അധിക ബാധ്യതകൾ ഉണ്ടാകാനും ഇടയുണ്ട്.

*GST ഫയലിംഗ് അപ്‌ഡേറ്റുകൾ: 2025 ഒക്ടോബർ 1 മുതൽ പ്രധാന മാറ്റങ്ങൾ*2025 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന GST റിട്ടേൺ ഫയല...
02/10/2025

*GST ഫയലിംഗ് അപ്‌ഡേറ്റുകൾ: 2025 ഒക്ടോബർ 1 മുതൽ പ്രധാന മാറ്റങ്ങൾ*

2025 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന GST റിട്ടേൺ ഫയലിംഗ് പ്രക്രിയയിൽ GST ഡിപ്പാർട്ട്‌മെന്റ് കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

*ITC ഓട്ടോ-പോപ്പുലേഷനിലെ മാറ്റങ്ങൾ*

*GSTR-2B യുടെ മാനുവൽ ജനറേഷൻ:* GSTR-2B ഇനി മുതൽ സ്വയമേവ ജനറേറ്റ് ചെയ്യില്ല. നികുതിദായകർ ഇൻവോയ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തിൽ (IMS) ലോഗിൻ ചെയ്യുകയും ഇൻവോയ്‌സുകൾ അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്ത ശേഷം GSTR-2B ജനറേറ്റ് ചെയ്യണം.
*ITC ക്ലെയിം:* അംഗീകരിച്ച ഇൻവോയ്‌സുകൾക്ക് മാത്രമേ ITC ക്ലെയിം ചെയ്യാൻ യോഗ്യതയുണ്ടാവുകയുള്ളൂ. നിരസിച്ച ഇൻവോയ്‌സുകൾ GSTR-2B-യിൽ നിന്ന് ഒഴിവാക്കപ്പെടും, തീർപ്പാക്കാത്ത ഇൻവോയ്‌സുകൾ തീർപ്പാക്കുന്നത് വരെ GSTR-3B-യിൽ ഉൾപ്പെടില്ല.

*പരിഷ്കരിച്ച ക്രെഡിറ്റ് നോട്ട് ടാക്സബിലിറ്റി*

*സപ്ലയറുടെ ഔട്ട്‌പുട്ട് ടാക്സ് ബാധ്യത:* ഒരു സ്വീകർത്താവ് IMS-ൽ ഒരു ക്രെഡിറ്റ് നോട്ട് നിരസിച്ചാൽ, ആ ക്രെഡിറ്റ് നോട്ടുമായി ബന്ധപ്പെട്ട ITC സ്വീകർത്താവ് റിവേഴ്സ് ചെയ്യാത്ത പക്ഷം സപ്ലയറുടെ ഔട്ട്‌പുട്ട് ടാക്സ് ബാധ്യത കുറയില്ല.

*GSTR-3B ഫയലിംഗ് ആവശ്യകതകൾ*
*GSTR-2B ഇല്ലാതെ GSTR-3B ഫയലിംഗ് ഇല്ല:* സെക്ഷൻ 39(1) അനുസരിച്ച്, GSTR-2B ജനറേറ്റ് ചെയ്യാതെ GSTR-3B ഫയൽ ചെയ്യാൻ കഴിയില്ല. കാലതാമസം ഒഴിവാക്കാൻ നികുതിദായകർ IMS-ൽ ഇൻവോയ്‌സുകൾ കൃത്യസമയത്ത് അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം.

*നികുതിദായകർക്കുള്ള കർമ്മ പദ്ധതി*

*തീർപ്പാക്കാത്ത GST റിട്ടേണുകൾ ക്ലിയർ ചെയ്യുക:* 2025 ഒക്ടോബർ 1-ന് മുമ്പ് എല്ലാ തീർപ്പാക്കാത്ത GST റിട്ടേണുകളും ഫയൽ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുക.
*GSTR-2B ഒത്തുനോക്കുക:* GSTR-2B പർച്ചേസ് രജിസ്റ്ററുകളുമായി പതിവായി ഒത്തുനോക്കുക.
*ജീവനക്കാർക്ക് പരിശീലനം നൽകുക:* പുതിയ GST റിട്ടേൺ ഫയലിംഗ് പ്രക്രിയയെക്കുറിച്ചും IMS-നെക്കുറിച്ചും ജീവനക്കാരെ പരിശീലിപ്പിക്കുക.
*ഓട്ടോമേഷൻ ടൂളുകൾ ഉപയോഗിക്കുക:* സമയബന്ധിതമായ ഒത്തുനോക്കലിനും ഫയലിംഗിനും ഓട്ടോമേഷൻ ടൂളുകൾ ഉപയോഗിക്കുന്നത് പരിഗണിക്കുക.

ഈ മാറ്റങ്ങൾ വാങ്ങുന്നവരും വിൽക്കുന്നവരും തമ്മിലുള്ള തർക്കങ്ങൾ കുറയ്ക്കാനും വ്യാജ ക്രെഡിറ്റുകൾ തടയാനും യഥാർത്ഥ ക്രെഡിറ്റുകൾ മാത്രം ഉറപ്പാക്കാനും ലക്ഷ്യമിടുന്നു. നിയമപരമായ പ്രശ്നങ്ങളും പിഴകളും ഒഴിവാക്കാൻ നികുതിദായകർ ഈ മാറ്റങ്ങളുമായി പൊരുത്തപ്പെടണം.

Eid - e - milad🕌
05/09/2025

Eid - e - milad🕌

Happy onam🏵️
05/09/2025

Happy onam🏵️

Avoid last minute rush! File your Income Tax Return on time and stay stresd-free💼✅Need help? DM us now  | Trusted Tax Ex...
07/08/2025

Avoid last minute rush! File your Income Tax Return on time and stay stresd-free💼✅

Need help? DM us now
| Trusted Tax Experts

05/08/2025
File your ITR 🛑
03/08/2025

File your ITR 🛑


File your ITR
02/08/2025

File your ITR

Address

K. S. Complex, Poonoor Road, Narikkuni
Calicut
673585

Opening Hours

Monday 9:30am - 5:15pm
Tuesday 9:30am - 5:30pm
Wednesday 9:30am - 5:30pm
Thursday 9:30am - 5:30am
Friday 9:30am - 5:30pm
Saturday 9:30pm - 5:30am

Telephone

+918590938118

Alerts

Be the first to know and let us send you an email when ADBIZ CONSULTANCY LLP posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share