സംരംഭക ലോകം

സംരംഭക ലോകം Helping entrepreneurs to promote and network fellow entrepreneurs in Kerala

27/12/2023
12/12/2023

പ്രിയ സുഹൃത്തുക്കളെ.. നിങ്ങളുടെ സംരംഭത്തിന് മികച്ച കസ്റ്റമേഴ്സിനെ കണ്ടെത്തുവാൻ ഇന്ന് ഡിജിറ്റൽ മാർക്കറ്റിംഗ് അത്യാവശ്യമാണ് അതിനാൽ തന്നെ നിങ്ങളുടെ സംരംഭത്തിന് Website, SEO, Digital Marketing തുടങ്ങിയവ ഒന്നും ചെയ്തിട്ടില്ലെങ്കിൽ സംരംഭക ലോകം അത്തരം സർവീസുകൾ അഫോർട്ടബിൾ റേറ്റിൽ Full Stack Developer Academy യുടെ സഹായത്തോടെ ചെയ്തുകൊടുക്കുന്നു... നിങ്ങൾക്ക് ഇത്തരം സർവീസുകൾ ആവശ്യമെങ്കിൽ ഉടൻ ബന്ധപ്പെടുക
828162868

09/05/2023

More power to Femisafe and it's vision!

Femisafe, a Kochi-based Femtech company has raised investment from Spark Angel Network, a discussion that was initiated at the Calicut Edition of Founders Meet held in September 2022. The startup founded by Noureen Aysha and Naseef Nazar with an aim to break various stigmas surrounding sexual health, menstruation and feminine hygiene, focuses on period care, skin care and intimate care products.

Congratulations, wishing more growth, more products and market expansion.

Website: https://www.femisafe.in

-stage

16/11/2022

സ്റ്റാർട്ടപ് രംഗത്തു മലബാർ മേഖലയിലെ അനന്തമായ സാധ്യതകൾ തിരിച്ചറിഞ്ഞു കേരള സ്റ്റാർട്ടപ് മിഷൻ അതിന്റെ പ്രവർത്തനങ്ങൾ ശക്തമായ രീതിയിൽ മലബാർ മേഖലയിലേക്ക് വ്യാപിപ്പിക്കുകയാണ്.

ബിസിനസ് രംഗത്ത് ഇന്ത്യക്ക് അകത്തും പുറത്തും മികവ് തെളിയിച്ചവരാണ് മലബാറുകാർ.ഇന്ന് കൊച്ചി,ബാംഗ്ലൂർ പോലുള്ള സ്ഥലങ്ങളിൽ ഉള്ള നല്ലൊരു ശതമാനം സ്റ്റാർട്ടപ് സ്ഥാപകരും മലബാർ മേഖലയിൽ നിന്നുള്ളവരാണ്.

ബിസിനസ് മേഖലയിലെ ആളുകൾക്ക് സ്റ്റാർട്ടപ് നിക്ഷേപത്തിന്റെ സാധ്യതകൾ പരിചയപ്പെടുത്താനും പതിയെ ഇവരെ എയ്ഞ്ചൽ ഇൻവെസ്റ്റർമാരാക്കി മാറ്റുന്നതിനുമുള്ള ചെറിയൊരു ശ്രമം ആണ് IGNITE CALICUT.

ഇന്ത്യയിലെ പ്രധാനപ്പെട്ട സ്റ്റാർട്ടപ് നിക്ഷേപകരും ,വിദഗ്ദ്ധരും പങ്കെടുക്കുന്ന പരിപാടിയിൽ കേരളത്തിലെ മികച്ച സ്റ്റാർട്ടപ്പ് സ്ഥാപകരെ കാണാനും സംവദിക്കാനുമുള്ള അവസരവും ഉണ്ടാവും.

സ്റ്റാർട്ടപ്പിൽ നിക്ഷേപം നടത്തി നല്ല ലാഭം നേടിയ നമ്മുടെ ഇടയിൽ നിന്ന് തന്നെയുള്ള ആളുകൾ അവരുടെ അനുഭവങ്ങൾ പങ്കു വെയ്ക്കും.നല്ല സ്റ്റാർട്ടപ്പുകളെ എങ്ങനെ കണ്ടെത്താം ,സ്റ്റാർട്ടപ്പുകളിൽ എങ്ങനെ നിക്ഷേപം നടത്താം ,ലാഭം എത്ര ലഭിക്കും ,എപ്പോൾ ലഭിക്കും തുടങ്ങി നിങ്ങളുടെ മുഴുവൻ സംശയങ്ങളും ദൂരീകരിക്കാൻ സ്റ്റാർട്ടപ് ഇൻവെസ്റ്റ്മെന്റ് മാസ്റ്റർ ക്ലാസും നടക്കുന്നുണ്ട്.

വളരെ സൂക്ഷ്മതയോടും ബുദ്ധിപരമായും നിക്ഷേപം നടത്തിയാൽ മികച്ച ലാഭം നേടാൻ പറ്റുന്ന മേഖലയാണ് സ്റ്റാർട്ടപ് ഇൻവെസ്റ്റ്മെന്റ് . നവംബർ 19 നു കോഴികോഡ് അപ്പോളോ ഡിമോറയിൽ വെച്ച് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ https://bit.ly/ignite-clt ലിങ്കിൽ രജിസ്റ്റർ ചെയ്യുക.

വയസ് 22, തട്ടിയത് 100 കോടി; 'പയ്യൻസിന്‍റെ' ക്രിപ്റ്റോ തട്ടിപ്പിൽ ഞെട്ടി തളിപ്പറമ്പുകാർ.!തളിപ്പറമ്പ്: കണ്ണൂർ തളിപ്പറമ്പിൽ...
30/07/2022

വയസ് 22, തട്ടിയത് 100 കോടി; 'പയ്യൻസിന്‍റെ' ക്രിപ്റ്റോ തട്ടിപ്പിൽ ഞെട്ടി തളിപ്പറമ്പുകാർ.!

തളിപ്പറമ്പ്: കണ്ണൂർ തളിപ്പറമ്പിൽ നൂറ് കോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തി ഒളിവിൽ പോയ യുവാവിനെതിരെ കേസ്. തളിപ്പറമ്പ് ചപ്പാരക്കടവ് സ്വദേശി മുഹമ്മദ് അബിനാസും ഇയാളുടെ രണ്ട് സഹായികളുമാണ് മുങ്ങിയത്. നിരവധി പേർക്ക് ലക്ഷക്കണക്കിന് രൂപ നഷ്ടമായെങ്കിലും ആരും പരാതിയുമായി മുന്നോട്ട് വരാത്തതിനാൽ കേസെടുക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു പൊലീസ്. ഒടുവിൽ തളിപ്പറമ്പ് സ്വദേശിയായ അബ്ദുൾ ജലീലിന്‍റെ പരാതിയിലാണ് മുഹമ്മദ് അബിനാസിനും സഹായി സുഹൈറിനുമെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തത്. കൂടുതൽ പേർ വരും ദിവസങ്ങളിൽ പരാതിയുമായി രംഗത്ത് വരുമെന്നാണ് പൊലീസ് കരുതുന്നത്.

ഭാര്യയുടെ പേരിലുള്ള വസ്തു പണയപ്പെടുത്തി ലഭിച്ച 40 ലക്ഷം രൂപ സുഹൈൽ മുഖാന്തിരം മുഹമ്മദ് അബിനാസിന് നൽകിയെന്നാണ് ജലീൽ നൽകിയ പരാതി. ലാഭ വിഹിതവും കൂട്ടി ഒരു വർഷം കഴിയുമ്പോൾ 50 ലക്ഷം രൂപ കൊടുക്കാമെന്നായിരുന്നു അബിനാസിന്‍റെ വാഗ്ദാനം. എന്നാൽ സമയപരിധി കഴിഞ്ഞിട്ടും പണം കിട്ടിയില്ല. ചോദിച്ചപ്പോൾ ഇയാൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് അബിനാസിനെ കാണാതാവുന്നത്.

തളിപറമ്പ് കാക്കത്തോടിന് സമീപത്തെ ഷോപ്പിംഗ് കോംപ്ളക്സിൽ ലോത്ത് ബ്രോക്ക് കമ്യൂണിറ്റിയെന്ന പേരിൽ ട്രെയ്ഡിംഗ് ബിസിനസ് തുടങ്ങിയായിരുന്നു അബിനാസിന്റെ തട്ടിപ്പ് തുടങ്ങിയത്. ക്രിപ്‌റ്റോ കറൻസിയിൽ നിക്ഷേപം നടത്തിയാൽ ദിവസങ്ങൾക്കുള്ളിൽ വൻ തുക ലാഭവിഹിതമായി ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് പലരിൽ നിന്നായി നിക്ഷേപം സ്വീകരിച്ചു. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ 13 ദിവസം കൊണ്ട് 30 ശതമാനം ലാഭം സഹിതം തുക തിരിച്ച് നൽകുമെന്നായിരുന്നു വാഗ്ദാനം. അബിനാസിന് നേരിട്ട് പണം നൽകുന്ന വർക്ക് 50 ശതമാനം ലാഭം നൽകുമെന്നും വാഗ്ദാനം ചെയ്യാറുണ്ട്.

ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ 13- ആമത്തെ ദിവസം 1,30,000രൂപ ലഭിക്കും. ഒരു കോടി രൂപ നിക്ഷേപിച്ചാൽ 30 ലക്ഷം രൂപ ലാഭവിഹിതമായി തന്നെ ലഭിക്കും. ആദ്യഘട്ടത്തിൽ നിക്ഷേപകർക്ക് കൃത്യമായി മുതൽ മുടക്കും ലാഭവും നൽകിയിരുന്നു. ഇതോടെ സ്ഥാപനത്തെക്കുറിച്ച് വിശ്വാസം വന്ന നിക്ഷേപകർ കൂടുതൽ തുക നിക്ഷേപിക്കാൻ തുടങ്ങി. 100 കോടിക്കടുത്ത് രൂപ നിക്ഷേപം ലഭിച്ചതോടെയാണ് ഈ തിങ്കളാഴ്ച അബിനാസ് മുങ്ങിയത്. മുങ്ങിയ ദിവസവും ഒരാളിൽ നിന്ന് 40 ലക്ഷം രൂപ നിക്ഷേപമായി അബിനാസ് സ്വീകരിച്ചിട്ടുണ്ടെന്നാണ് വിവരം. നിക്ഷേപകർക്ക് അബിനാസ് നൽകിയ മുദ്ര പേപ്പറുകളും പുറത്ത് വന്നിട്ടുണ്ട്. ഇതിൽ നിന്നും ഒരു ലക്ഷം മുതൽ ഒരു കോടി വരെ നിക്ഷേപിച്ചവർ ഉണ്ടെന്നാണ് മനസിലാക്കുന്നത്.

ഇതിനിടെ തട്ടിപ്പ് നടത്തി പണവുമായി മുങ്ങിയ അബിനാസിന്റെ സഹായിയെന്ന് അറിയപ്പെടുന്ന സുഹൈറിനെ ചിലർ തട്ടിക്കൊണ്ടുപോവുകയും ചെയ്തു. സുഹൈർ വഴി വലിയ തുക നിക്ഷേപിച്ചവർ തന്നെയാണ് തട്ടിപ്പിന് പിന്നിലെന്ന് കരുതുന്നു. സംഭവത്തിൽ അഞ്ചുപേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. വെള്ളാരം പാറ ആയിഷാസിലെ മുഹമ്മദ് സുനീർ(28), മന്നയിലെ കായക്കൂൽ മുഹമ്മദ് അഷറഫ്(43), കാക്കാത്തോട്ടിലെ പാറപ്പുറത്ത് മൂപ്പന്റകത്ത് മുഹമ്മദ് ഷക്കീർ(31) , സീതീസാഹിഹ് ഹയർസെക്കണ്ടറി സ്‌കൂളിന് സമീപത്തെ കൊമ്മച്ചി പുതിയ പുരയിൽ ഇബ്രാഹിംകൂട്ടി(35), തളിപ്പറമ്പ് സി എച്ച്‌ റോഡിലെ ചുള്ളിയോടൻ പുതിയപുരയിൽ സി വി ഇബ്രാഹിം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 23നാണ് ഇവർ സുഹൈറിനെ തട്ടിക്കൊണ്ടുപോയി അജ്ഞാതകേന്ദ്രത്തിൽ തടങ്കലിലിട്ടത്. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം മാതാവ് ആത്തിക്ക തളിപ്പറമ്പ് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടങ്ങിയപ്പോഴേക്കും സുഹൈറിനെ സഹോദരിയുടെ വീടിന് സമീപം സംഘം ഉപേക്ഷിക്കുകയായിരുന്നു. തുടങ്ങിയപ്പോഴേക്കും സുഹൈറിനെ സഹോദരിയുടെ വീടിന് സമീപം സംഘം ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ ചോദ്യം ചെയ്യലിൽ തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നാണ് പൊലീസിന് സുഹൈർ മൊഴി നൽകിയത്. അബിനാസ് വിദേശത്തേക്ക് കടന്നതായാണ് പൊലീസിന് ലഭിച്ച സൂചന. ഇയാൾക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഒളിവിൽ പോയിട്ടും ഇയാൾ ഇൻസ്റ്റ ഗ്രാം അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. മുങ്ങിയതല്ല എന്നും എല്ലാവരുടെയും പണം തിരിച്ച് തരുമെന്നും പറയുന്ന വീഡിയോകളും അപ് ലോഡ് ചെയ്തിട്ടുണ്ട്.

തളിപ്പറമ്പിലെ ഒരു മാളിൽ മുറി വാടകയ്ക്കെടുക്കാൻ വില കുറഞ്ഞ ബൈക്കിലെത്തിയ 18 കാരനായിരുന്നു നാല് വർഷം മുൻപ് അബിനാസ്. നിക്ഷേപ ബിസിനസ് തുടങ്ങിയതോടെ സഞ്ചാരം ആഢംബര വാഹനങ്ങളിലേക്ക് മാറ്റി. ലക്ഷക്കണക്കിന് രൂപ വിലവരുന്ന ബൈക്കുകൾ ഓഡി, ബെൻസ്, ഫോർട്ടൂണർ തുടങ്ങിയ കാറുകൾ എന്നിവയും അബിനാസിനുണ്ടായിരുന്നു. ഈ വാഹനങ്ങളിൽ ഇയാൾ മാറി മാറി സഞ്ചരിക്കുകയാണ് പതിവ്. നിക്ഷേപ സമാഹരണ സ്ഥാപനം എന്ന പേരിലുള്ള ഓഫീസ് അത്യാധുനിക സംവിധാനമുള്ളതും മികച്ച രീതിയിൽ രൂപകൽപ്പന ചെയ്തതുമാണ്. കൗണ്ടറുകളിൽ നിരവധി കമ്പ്യൂട്ടറുകളും ഓഫീസിൽ ജീവനക്കാരുമുണ്ട്. തിങ്കളാഴ്ച മുതൽ ഈ ഓഫീസ് തുറക്കാറില്ല.

Courtesy: Asianet

"പ്രിയ സുഹൃത്തുക്കളെ നിങ്ങൾക്ക് ഈ മാസത്തെ ഇലക്ട്രിസിറ്റി ബില്ല് വലിയ വേരിയേഷൻ ഉണ്ടോ ........
26/07/2022

"പ്രിയ സുഹൃത്തുക്കളെ നിങ്ങൾക്ക് ഈ മാസത്തെ ഇലക്ട്രിസിറ്റി ബില്ല് വലിയ വേരിയേഷൻ ഉണ്ടോ ........

11/05/2022
08/05/2022
19/04/2022

𝘌𝘷𝘦𝘳 𝘧𝘦𝘭𝘵 𝘭𝘪𝘬𝘦 𝘤𝘶𝘵𝘵𝘪𝘯𝘨 𝘥𝘰𝘸𝘯 𝘢 𝘱𝘳𝘰𝘥𝘶𝘤𝘵 𝘵𝘰 𝘮𝘢𝘬𝘦 𝘪𝘵 𝘣𝘦𝘵𝘵𝘦𝘳? 𝘖𝘳 𝘢 𝘱𝘳𝘰𝘤𝘦𝘴𝘴 𝘵𝘰 𝘮𝘢𝘬𝘦 𝘪𝘵 𝘦𝘧𝘧𝘪𝘤𝘪𝘦𝘯𝘵? 𝘌𝘷𝘦𝘳 𝘸𝘰𝘯𝘥𝘦𝘳𝘦𝘥 𝘢𝘣𝘰𝘶𝘵 𝘣𝘦𝘪𝘯𝘨 𝘢 𝘮𝘢𝘬𝘦𝘳, 𝘳𝘢𝘵𝘩𝘦𝘳 𝘵𝘩𝘢𝘯 𝘵𝘩𝘦 𝘶𝘴𝘶𝘢𝘭 𝘤𝘶𝘴𝘵𝘰𝘮𝘦𝘳?

If yes!! There's an innovative spark in you waiting for the fire and here's the chance to light it up!!

𝐊𝐞𝐫𝐚𝐥𝐚 𝐒𝐭𝐚𝐫𝐭𝐮𝐩 𝐌𝐢𝐬𝐬𝐢𝐨𝐧 proudly presents you the biggest Gathertown of Innovators - 𝗞𝗲𝗿𝗮𝗹𝗮 𝗜𝗻𝗻𝗼𝘃𝗮𝘁𝗶𝗼𝗻 𝗪𝗲𝗲𝗸. Featuring a plethora of workshops, expos, Hackathons, fireside chats, and live entertainment to unleash the innovator in you.

So don't miss out on the chance to be part of India's Largest Design, Technology, and Maker Fest. Mark your dates from 𝟐𝟐 𝐌𝐚𝐲 𝐭𝐨 𝟐𝟖 𝐌𝐚𝐲 𝟐𝟎𝟐𝟐.

Book your tickets now at: www.iwkerala.org

17/04/2022

Address

Calicut
673004

Website

Alerts

Be the first to know and let us send you an email when സംരംഭക ലോകം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share