Consortium Associate-Tax Consultant

Consortium Associate-Tax Consultant Tax Consultant

28/05/2020
13/05/2020

B2B Sale / Service ഉള്ളവർ 2020 - 21 വർഷത്തിൽ GSTR 1 .... Monthly option തിരഞ്ഞെടുത്ത് Customer dealer ഉടെ IPT സംബന്ധമായ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്ന് അറിയിക്കുന്നു.🙏

  Safe
06/05/2020

Safe

Reminder...
20/11/2019

Reminder...

12/11/2019

*പുതിയ ഇന്പുട് ടാക്‌സ് റൂൾ 36(4) പ്രകാരം ഇനി യുള്ള 3ബി യിൽ ഇന്പുട് ടാക്‌സ് കണക്കാക്കേണ്ട രീതി..*
*(റെഫർ സി ബി ഐ സി നോട്ടിഫിക്കേഷൻ 49,2019 സെൻട്രൽ ടാക്‌സ്*
*Dated 09.10.2019, സർക്കുലർ 123 dated 11.11.2019)*

1. സർക്കുലർ പ്രകാരം ജി എസ് ടി ആർ 3 ബി യിൽ ഇന്പുട് ടാക്‌സ് ,(ബി2ബി) എടുക്കാനുള്ള അർഹത ആകെയുള്ള എലിജിബിൾ ഇന്പുട് ടാക്‌സ് *2 A യിൽ* വരുന്ന ഇൻവോയ്സിന് മാത്രം ആയി ചുരുങ്ങുന്നു..

2. 2A വന്ന ഇന്പുട് ടാക്‌സ് ലഭ്യമാകണമെങ്കിൽ പോലും സപ്പ്ലെയർ അയാളുടെ *ജി എസ് ടി ആർ 1,* *due date നു(11 ആം തീയതി* തന്നെ )ഫയൽ ചെയ്തിരിക്കണം.

3. Due date നു തന്നെ 2A യിൽ വരാത്ത ഇൻവോയ്‌സ്/ഡെബിറ്റ് നോട്ട് കൾ മുഖാന്തിരം ഉള്ള
ഐ ടി സി നിബന്ധനകൾ ക്കു വിധേയമായി *20%വരെ കൂടി* എടുക്കാം..

*ഈ 20% കണക്കാണുന്നത് 2 A യിൽ വന്ന* ഇൻവോയ്‌സുകളിൽ എലിജിബിൽ ഐ ടി സി ക്കു മേൽ മാത്രമാണ്..
*നമ്മുടെ 2A യിൽ വരാതെ ബാക്കി ഉള്ള ഇൻവോയ്സിന് മേൽ അല്ല* ..

ഒരു ഉദാഹരണ സഹിതം വ്യക്തമാക്കാം..
ഒരു വ്യാപാരിക്കു ഒക്ടോബർ മാസത്തിൽ ആകെ itc *10,00,000* ആണെന്ന് വെക്കുക. ഇതിൽ *1 ലക്ഷം ineligible itc* (അതായത് sec 17 (5) പോലെയുള്ള വകുപ്പുകൾ അനർഹമായത്) ആണെങ്കിൽ അയാളുടെ *eligible itc 9,00,000* ആയിരിക്കും. ഇതിൽ due date നു തന്നെ (10th november) 2 A യിൽ വന്ന itc *6 ലക്ഷം* ആണെന്ന് കരുതുക. ഈ ആറു ലക്ഷത്തിൽ നേരത്തെ പറഞ്ഞ1,00,000 ineligible itc യിലെ 60,000 രൂപ കൂടി ഉൾപ്പെടുന്നുവെങ്കിൽ *ബാക്കി eligible itc* *5,40,000* ആയിരിക്കും..

ഈ വ്യാപാരിക്കു 3 ബി യിൽ ടേബിൾ 4 ഇൽ ക്ലയിം ചെയ്യാവുന്ന b2b itc 5,40,000 ഉം കൂടാതെ 5,40,000 തിന്റെ 20% വും മാത്രമാണ്. അതായത് *5,40,000 +108000 =6,48,000* ആണ്. ബാക്കി itc (അതായത് 2,52,000) ഇൻവോയ്‌സ് *സപ്പെയർ അപ്ലോഡ് ചെയുന്ന മുറക്ക്* പിന്നീടുള്ള മാസങ്ങളിൽ ക്ലെയിം ചെയ്യാം.

ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം 2 A ഇൽ എലിജിബിൾ due date നു (11 th )ഇന്പുട് ടാക്‌സ് *ഒന്നും വന്നില്ലെങ്കിൽ ആ മാസത്തെ 3 ബി യിൽ itc എടുക്കാൻ പറ്റില്ല(20% പോലും)* എന്നുള്ളതാണ്.
അതുകൊണ്ട് തന്നെ സപ്പ്ലെയർ ജി എസ് ടി ആർ 1 ഫയൽ ചെയ്യേണ്ടത് -അതും due date നു തന്നെ- ഫയൽ ചെയ്യേണ്ടത് itc ക്ലയിം നു *അത്യാവശ്യം* ആയ സംഗതി ആണ്..

4. ഇന്പുട് ടാക്‌സ് ക്രെഡിറ് എടുക്കാൻ ഉള്ള നിയന്ത്രണം, ഈ റൂൾ നിലവിൽ വന്ന നോട്ടിഫിക്കേഷൻ (49/2019 ) തീയതിയായ *ഒക്ടോബർ 9, 2019 നു ശേഷം ക്രെഡിറ് എടുക്കേണ്ട ഇനവോയ്സുകൾ/* ഡെബിറ്റ് നോട്ട്കൾക്കെ ബാധകമാവൂ .അതിനു മുൻപ് ക്രെഡിറ് എടുത്ത ഇൻവോയ്‌സ്/ഡെബിറ്റ് നോട്ട് കൾക്ക് ഇതു ബാധകമല്ല.അഥവാ *8.10.2019നോ അതിന് മുന്പോ ക്രെഡിറ്റെടുത്ത* ഇൻവോയ്‌സ് ആണെങ്കിൽ അതിൽ നിന്നുള്ള eligible itc 3 ബി യിൽ *സപ്പ്ലെയർ അപ്ലോഡ് ചെയ്തില്ലെങ്കിലും* തൽക്കാലം കുഴപ്പമില്ല

5 സപ്പ്ലെയർ ജി എസ് ടി ആർ 1 , *ക്വാർട്ടർലി opt* ചെയ്‌ത ടാക്‌സ് പെയർ ആണെങ്കിൽ അവരിൽ നിന്നും ഉള്ള itc എന്തു ചെയ്യണമെന്നത് ഇനിയും വ്യക്തമാകാനുണ്ട്.

*ജി എസ് ടി സെൽ ആൻഡ് ടാക്‌സ് കോർണർ*
*കോഴിക്കോട്*

Vat@
30/10/2019

Vat@

12/10/2019

*Urgent attention ...Please ..*

Friends,

GST യിൽ ഇപ്പോൾ വന്ന ഒരു amendment കൂടി ശ്രദ്ധയിൽ പെടുത്തുന്നു ..

ശ്രദ്ധിച്ചില്ലെങ്കിൽ പോക്കറ്റ് കാലി ആകും.
വ്യാപാരികൾ തമ്മിലുള്ള സൗഹൃദം നഷ്ടപ്പെടും ..
Practitioner മാരുടെ സമാധാനം ഇല്ലാതാകും. (ഇപ്പോൾ തന്നെ ഇല്ല )
ഇനി വിഷയത്തിലേക്ക് വരാം .
Cgst നിയമത്തിലെ നോട്ടിഫിക്കേഷൻ 49/2019 central taxdated 09/10/19 പ്രകാരം cgst റൂൾ 36 അമെൻഡ് ചെയ്തിട്ടുണ്ട്.
ഇതിൻ പ്രകാരം gstr2Aയിൽ (supplier അപ്‌ലോഡ് ചെയ്ത sales ഡീറ്റെയിൽസ് gst site ൽ buyer ക്ക്‌ verify ചെയ്യാനാകുന്ന form ) reflect ചെയ്തിട്ടുള്ള input ടാക്സിന്റെ 20%ത്തിൽ കൂടുതൽ ക്ലെയിം അനുവദിക്കപ്പെടില്ല .

ഒന്നുകൂടി വിശദമാക്കിയാൽ .ഇനിമുതൽ
നിങ്ങൾ ആരുടെ കയ്യിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നുവോ അവർ റിട്ടേൺ ഫയൽ ചെയ്ത് bill ഡീറ്റെയിൽസ് കറക്റ്റ് ആയി അപ്‌ലോഡ് ചെയ്ത് gstr 2A യിൽ reflect ചെയ്തില്ലെങ്കിൽ input ടാക്സ് ക്രെഡിറ്റ്‌ എടുക്കാനാവില്ല .
അഥവാ എടുത്താൽ അത് 2A യിൽ കാണുന്നതിനേക്കാൾ 20%ത്തിൽ കൂടാൻ പാടില്ല .
ഇനി ഉദാഹരണം ..

ഒക്ടോബർ മാസത്തെ നിങ്ങളുടെ purchase 200000/-രൂപ,input ടാക്സ് 36000/- എന്നിരിക്കട്ടെ .
നിങ്ങളുടെ sales 300000/-output tax Rs54000/-ഉം

എന്നരിക്കട്ടെ ഇതുവരെ ഉള്ള രീതിക്ക്
നിങ്ങൾ tax അടക്കുന്നത് എത്ര ?
54000-36000=18000
ഇനി നിങ്ങളുടെ സപ്ലയർ gstr 1ഫയൽ ചെയ്തത് കുറച്ചുപേർ മാത്രമേ ഉള്ളൂ എന്ന് കരുതൂ .
ആകെ gstr 2A check ചെയ്തപ്പോൾ input വന്നിട്ടുള്ളത് 3000/-മാത്രമേ ഉള്ളൂ എന്നും .

പക്ഷെ നിങ്ങളുടെ കയ്യിൽ 18000/രൂപ ടാക്സ് അടച്ച ബില്ലുകൾ ഒറിജിനൽ ഉണ്ട് എങ്കിലും അത്രയും ക്ലെയിം എടുക്കാനാവില്ല .
54000-3000=51000അടക്കണം .
അല്ലെങ്കിൽ 3000ത്തിന്റെ 20%=600രൂപ കൂടി മാക്സിമം ക്ലെയിം ചെയ്യാം .54000-3600=50400അടക്കേണ്ടി വരും .
വ്യത്യാസം നോക്കൂ ...

അതുകൊണ്ട് *കൃത്യ മായി റിട്ടേൺ ഫയൽ ചെയ്യുന്നവരിൽ നിന്ന് മാത്രം സാധനം വാങ്ങുക .*

സപ്ലയർ റിട്ടേൺ ഫയൽ ചെയ്യുന്നു എന്നും നിങ്ങളുടെ input ക്രെഡിറ്റ്‌ gstr 2A യിൽ വന്നിട്ടുണ്ടെന്നും ഉറപ്പ് വരുത്തുക .

എല്ലാ മാസവും 2A check ചെയ്ത് പരിശോധിക്കുക എന്നത് ഞങ്ങളുടെ ജോലിഭാരം വളരെ കൂട്ടും .

കൃത്യമായി ഫീസ് തന്ന് സഹകരിക്കാത്തവരുടെ ത് മാറ്റി വക്കാൻഞങ്ങൾ നിർബന്ധിതരാകും. റിട്ടേൺ യഥാ സമയത്ത് തീർക്കാൻ പറ്റാതെ വരും .

ഇപ്പോൾ തന്നെ വളരെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു .കൂടുതൽ പേരും ഇതിൽ അറിഞ്ഞോ അറിയാതെയോ ഗൗരവമായി കാണുന്നില്ല .
നോട്ടിസ് വന്നാൽ ഭീമമായ തുക അടക്കേണ്ടി വരും .
നിയമം ആണ് ,gstn ൽ നിന്ന് direct ആയി വരുന്നതാണ് .അസ്സെസ്സിങ് ഓഫീസർ ക്കും സഹായിക്കാൻ പറ്റില്ല .
അതുകൊണ്ട് ജാഗ്രത പുലർത്തുക .
അവരവരുടെ ബില്ലുകൾ സൂക്ഷിക്കുക .,അക്കൗണ്ട് സ്റ്റേറ്റ്മെന്റ് കൾ കൃത്യമായി എല്ലാമാസവും വാങ്ങി പറിശോധിക്കുക .സപ്ലയർ യഥാ സമയം റിട്ടേൺ ഫയൽ ചെയ്തു എന്ന് ഉറപ്പാക്കുക .
Gstr 2A യിൽ input വന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ കടയിൽ നിന്നും ആരെങ്കിലും കൂടി വരേണ്ട സാഹചര്യവും ഉണ്ടാകും .

എല്ലാ കാര്യങ്ങൾക്കും സഹകരിക്കുക ..
നിങ്ങൾ ഇല്ലെങ്കിൽ എന്റെ ഓഫീസിനും നിലനിൽപ്പില്ല ..എന്നാൽ എന്തിനും ഒരു പരിധി ഉണ്ട് ..

ഈ വൈകിയ വേളയിലും (12-10-19,12 30am)ഇത് എഴുതുന്നത് ജീവിതപ്രശ്‍നം ആയതുകൊണ്ടാണ്..... ..... നിങ്ങൾക്കും ഞങ്ങൾക്കും .....
ഇത് ഇപ്പോൾ ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്യുന്നു ..

എല്ലാ വ്യാപാരി സുഹൃത്തുക്കൾക്കും പേർസണൽ ആയും അയക്കുന്നതാണ് .

നിങ്ങളും മറ്റുള്ളവരോട് അറിയിക്കുക .

സ്നേഹത്തോടെ ,വിശ്വാസത്തോടെ
gstp രാജീവൻ ബി

GSTR9 EXTEND......TO 30.11.2019
26/08/2019

GSTR9 EXTEND......TO 30.11.2019

31/07/2019

നിങ്ങളുടെ Income Tax റിട്ടേൺ ഇതുവരെ ഫയൽ ചെയ്തില്ലേ ? 5000 രൂപ പിഴ അടക്കുന്നതിൽ നിന്നും ഒഴിവാകൂ. കൂടുതൽ വിവരങ്ങൾക്കും സേവനത്തിനുമായി ബന്ധപ്പെടുക - 9288111444

Address

Calicut
673633

Opening Hours

Monday 9:30am - 5pm
Tuesday 9:30am - 5pm
Wednesday 9:30am - 5pm
Thursday 9:30am - 5pm
Friday 9:30am - 5pm
Saturday 9:30am - 5pm

Telephone

+919288111444

Website

Alerts

Be the first to know and let us send you an email when Consortium Associate-Tax Consultant posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Consortium Associate-Tax Consultant:

Share