Happy Events Koyilandy

Happy Events Koyilandy DJ Event Management

31/07/2019

ബാല്യതീരം ഗ്രൂപ്പ്‌ നിങ്ങളെ സ്വാഗതം ചെയ്യുന്നു☺🎈

➖➖➖➖➖➖➖➖➖

ഗുരുവും രക്ഷിതാവും സുഹൃത്തുമെല്ലാമാണ് സദ്ഗ്രന്ഥങ്ങള്‍. പ്രകാശമാനമായ വ്യക്തിജീവിതം നയിക്കാനുള്ള ആത്മബലം നേടിത്തരാനും ജീവിതവിശുദ്ധിയിലേക്കു കൈപിടിച്ചു നടത്താനും അവയ്ക്ക് കഴിയും. സുഭാഷിതങ്ങളും ഗുണപാഠകഥകളും മഹച്ചരിതങ്ങളും നമ്മുടെ വീക്ഷണങ്ങളേയും ചിന്താഗതികളെയും മാറ്റിമറിക്കുന്നു. ലോകതത്വങ്ങളും മാനവികമായ സദ്ഗുണങ്ങളും ഉള്‍ക്കൊണ്ട് ഉത്തമപൗരന്മാരായി വളര്‍ന്നു വലുതാകാന്‍ ബാല്യകൗമാരങ്ങള്‍ക്ക് വഴികാട്ടികളാവുകയാണ് പുരാതനമായ ഇത്തരം ഈടുവയ്പ്പുകള്‍. പഞ്ചതന്ത്രകഥകളും നീതിസാരകഥകളും ഈസോപ്പുകഥകളും ഗ്രിംകഥകളുമെല്ലാം അതിലുണ്ട്. ലോകത്തെമ്പാടുമുള്ള മുത്തശ്ശിക്കഥകളും നാടോടിക്കഥകളുമെല്ലാം കൂട്ടത്തില്‍ ഉള്‍പ്പെടുത്താം. ഈ കഥകളെല്ലാം തന്നെ സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും പരസ്പരവിശ്വാസത്തിന്റെയും ഐക്യത്തിന്റെയും വേരുകള്‍ ഇളം മനസിലേക്ക് പടര്‍ത്തി വിടുന്നു ..പലപ്പോഴും ആ മഹത്ഗ്രന്ഥങ്ങളുടെ ലഭ്യത കുറവ് ബാല്യതീരം പരിഹരിക്കുന്നു

🎈 സ്വാഗതം🎈
➖➖➖➖➖➖➖➖➖

♦♦♦♦♦♦♦♦♦
ഈ താഴെ കാണുന്നതാണ് ബാല്യതീരം ലിങ്ക്, എല്ലാ ഗ്രൂപ്പിലും ഒരേ പോസ്റ്റ്‌ ആയിരിക്കും വരുന്നത് ആയതിനാൽ ഏതെങ്കിലും ഒന്നിൽ അംഗമാവുക☺🎈

♦♦♦♦♦♦♦♦♦
ബാല്യതീരം 1⃣👇🏻

https://chat.whatsapp.com/CVW9W5qKSKjGjTdYvvoVbR

ബാല്യതീരം 2⃣👇🏻

https://chat.whatsapp.com/CNcsYlg54fIDPLukPNxIp1

ബാല്യതീരം 3⃣👇🏻

https://chat.whatsapp.com/F0usfyA1Jaj00CLQhn0gzo

ബാല്യതീരം 4⃣👇🏻

https://chat.whatsapp.com/HGKLAXhjPR7LiBq4ROBn9O

ബാല്യതീരം 5⃣👇🏻

https://chat.whatsapp.com/BtyV87cugCEKxHj4fhVAuL

ബാല്യതീരം 6⃣👇🏻

https://chat.whatsapp.com/JV43RQnDxMsBRHVgF6GMVl

Powered By : Shas Group Of Entertainments♦©

Born to Entertain you Since 2014😎👍🏻

♦♦♦♦♦♦♦♦♦
➖➖➖➖➖➖➖➖➖

♦♦♦♦♦♦♦♦♦

13/02/2016

This is for my personal creations.
Welcome, dear friends...Iam Swarnalata Nair. MAUNAM VAACHAALAM i

27/08/2015

ജനനി പ്രതികരണവേദി ഒന്നാം ഓണമായ ഇന്ന് 27 -08-2015 നു ഓണകിറ്റ് വിതരണം നടത്തി .. ജനനി കമ്മിറ്റി യുടെ പേരില്‍ എല്ലാവര്‍ക്കും ഓണാശംസകള്‍ നേരുന്നു സ്നേഹപൂര്‍വ്വം ജനനിഎന്‍റെ മലയാളം

****************************************************************

" ഓണം"
മുരുകന്‍ കാട്ടാക്കട

ഓര്‍മ്മയ്ക്ക് പേരാണിതോണം
പൂര്‍വ്വ നേരിന്റെ നിനവാണിതോണം
ഓര്‍ക്കുവാനെന്തെങ്കിലും വേണമെന്നുള്ള
വാക്കിന്റെ നിറവാണിതോണം

ഓര്‍മ്മയ്ക്ക് പേരാണിതോണം

ഇല്ലായ്മ കൊല്ലാത്ത യൗവ്വനങ്ങള്‍
മുറ്റത്തെ മുക്കുറ്റി മുത്തകങ്ങള്‍
മുഷ്ടിക്കരുത്താല്‍ മുഖം ചതഞ്ഞാ-
ത്മാവ് നഷ്ടപ്പെടാ ഗോത്രസഞ്ജയങ്ങള്‍

ഓര്‍മ്മയ്ക്ക് പേരാണിതോണം
ഓര്‍മ്മയ്ക്ക് പേരാണിതോണം..

മഞ്ഞനെല്‍ക്കതിര്‍ ചാഞ്ഞുലഞ്ഞ പാടം
മാമ്പൂ മണക്കും നനുത്ത ബാല്യം
മഞ്ഞനെല്‍ക്കതിര്‍ ചാഞ്ഞുലഞ്ഞ പാടം
മാമ്പൂ മണക്കും നനുത്ത ബാല്യം
കൊച്ചൂടു വഴികളില്‍ പൂക്കള്‍ക്ക് വളയിട്ട
കൊച്ചു കൈത്താളം പിടിക്കുന്ന കൂട്ടുകാര്‍
ഊഞ്ഞാലുയര്‍ന്നുയര്‍ന്നാകാശസീമയില്‍
മാവില കടിച്ചു കൊണ്ടൊന്നാമനായ നാള്‍
ഉച്ചയ്ക്കു സദ്യയ്ക്കു മുന്‍പ് നെയ്യാറിന്റെ നെഞ്ചില്‍
നീര്‍ തെറ്റി കുളിക്കുറുമ്പോണം

ഓര്‍മ്മയ്ക്ക് പേരാണിതോണം
ഓര്‍മ്മയ്ക്ക് പേരാണിതോണം..

അച്ഛന്‍ ഉടുപ്പിച്ച കൊച്ചുമഞ്ഞക്കോടി ചുറ്റി
കിളിത്തട്ടുലഞ്ഞ കാലം
അത്തമിട്ടത്തം മുതല്‍ പത്ത് സ്വപ്നത്തിലെത്തും
നിലാവിന്‍ ചിരിച്ചന്തമോണം..
മുത്തശ്ശനും മുല്ലവള്ളിയും സ്വപ്നത്തില്‍
മുട്ടി വിളിക്കുന്നൊരുത്രാടരാത്രികള്‍..

ഓര്‍മ്മയ്ക്ക് പേരാണിതോണം
ഓര്‍മ്മയ്ക്ക് പേരാണിതോണം..

പൂക്കളും തേനും പഴങ്കണിച്ചന്തവും
കാട്ടിക്കൊതിപ്പിച്ചു സസ്യജാലം
പാറിപ്പറന്നും ചിലമ്പിക്കുറുമ്പുകള്‍
കാട്ടിച്ചിരിപ്പിച്ചു പക്ഷിജാലം
കുന്നിളം ചൂടിന്റെ തൂവാല തുന്നി
പതുക്കെ പുറം തലോടി
കോലാഹലങ്ങളില്‍ കോലായിലെ
കളിപ്പന്തിന്റെ താളവും കവടിയോടി

പൂവിന്നു പൂവിന്നു പൂവു തേടി
തൊടിയിലാടിപ്പറന്നു കുറുമ്പിക്കുരുന്നുകള്‍
പപ്പടം പൊരിയുന്ന മണവുമുപ്പേരികള്‍
പൊട്ടിത്തിളക്കുന്നടുക്കളത്തൊടികളില്‍

ഓര്‍മ്മയ്ക്ക് പേരാണിതോണം
ഓര്‍മ്മയ്ക്ക് പേരാണിതോണം..

എന്നും ചിരിക്കാത്തൊരമ്മതന്‍ ചുണ്ടില്‍
വന്നെന്നോ പിറക്കും സ്മിതത്തുമ്പയോണം
എന്നും ചിരിക്കാത്തൊരമ്മതന്‍ ചുണ്ടില്‍
വന്നെന്നോ പിറക്കും സ്മിതത്തുമ്പയോണം
എന്നെങ്കിലും പൂക്കുമെന്നോര്‍ത്തു കാലം
അന്നെന്നോ വിതച്ചോരു നന്മയോണം..

എന്നും ചിരിക്കാത്തൊരമ്മതന്‍ ചുണ്ടില്‍
വന്നെന്നോ പിറക്കും സ്മിതത്തുമ്പയോണം
എന്നെങ്കിലും പൂക്കുമെന്നോര്‍ത്തു കാലം
അന്നെന്നോ വിതച്ചോരു നന്മയോണം..

ഒപ്പത്തിനൊപ്പമാണെല്ലാരുമെന്ന നല്‍-
സത്യത്തിളക്കമാണോണം
ഒരു വരിയൊലൊരുനിരയില്‍ ഒരുമിച്ചിരുന്നില-
ച്ചുരുളിലെ മധുരം നുണഞ്ഞതോണം..

ഓര്‍മ്മയ്ക്ക് പേരാണിതോണം
ഓര്‍മ്മയ്ക്ക് പേരാണിതോണം..
ഓര്‍മ്മയ്ക്ക് പേരാണിതോണം
ഓര്‍മ്മയ്ക്ക് പേരാണിതോണം..

ഓര്‍മ്മയിലെ ഓണം വിളിക്കുന്നു പിന്നെയും..
ഓര്‍മ്മയിലെ ഓണം വിളിക്കുന്നു പിന്നെയും,
പൂക്കള്‍ വിളിച്ചില്ല
പാടം വിളിച്ചില്ല
ഊഞ്ഞാലുമില്ലാ
കിളിത്തട്ടുമില്ലാ
ഇലയിട്ട് മധുരം വിളമ്പിയില്ല..

എങ്കിലും
ഓര്‍മ്മയിലെ ഓണം വിളിക്കുന്നു പിന്നെയും..
ഓര്‍മ്മയ്ക്ക് പേരാണിതോണം..
ഓര്‍മ്മയ്ക്ക് പേരാണിതോണം..

ഓര്‍മ്മയ്ക്ക് പേരാണിതോണം
പൂര്‍വ്വ നേരിന്റെ നിനവാണിതോണം
ഓര്‍ക്കുവാനെന്തെങ്കിലും വേണമെന്നുള്ള
വാക്കിന്റെ നിറവാണിതോണം..

ഓര്‍മ്മയ്ക്ക് പേരാണിതോണം..
ഓര്‍മ്മയ്ക്ക് പേരാണിതോണം..

“ എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ .”

05/12/2013
23/11/2013
23/11/2013

Address

Calicut
673305

Opening Hours

Monday 9am - 9:30pm
Tuesday 9am - 9:30pm
Wednesday 9am - 9:30pm
Thursday 9am - 9:30pm
Friday 9am - 9:30pm
Saturday 9am - 9:30pm

Telephone

09526612392

Website

Alerts

Be the first to know and let us send you an email when Happy Events Koyilandy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share