30/10/2021
രാജ്യത്തെ മുഴുവൻ അസംഘടിത തൊഴിലാളികൾക്കും ഏകീകൃത തിരിച്ചറിയൽ കാർഡ് നൽകുന്നതിനായി ബഹു സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം കേന്ദ്ര സർക്കാർ ആരംഭിച്ച പോർട്ടലാണ് ഇ ശ്രം പോർട്ടൽ.
2021 ഡിസംബർ മാസത്തിനു മുൻപായി ഇ എസ് ഐ / ഇ പി എഫ് അംഗത്വം ഇല്ലാത്ത എല്ലാ അസംഘടിത തൊഴിലാളികളും രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതുണ്ട്. സ്വന്തമായി പോർട്ടലിൽ രജിസ്ട്രേഷൻ ചെയ്യുകയോ അടുത്തുള്ള അക്ഷയ /സി എസ് സി കേന്ദ്രങ്ങൾ വഴിയോ രജിസ്ട്രേഷൻ നടത്തുകയോ ചെയ്യാം.
register.eshram.gov.in എന്ന പോർട്ടലിൽ ആണ് രജിസ്ട്രേഷൻ ചെയ്യേണ്ടത്. ആധാർ , ബാങ്ക് അക്കൗണ്ട് നമ്പർ, ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ എന്നിവയുണ്ടെങ്കിൽ ഓ ടി പി വെരിഫിക്കേഷൻ സൗകര്യം ഉപയോഗിച്ച് സ്വന്തമായി രജിസ്റ്റർ ചെയ്യാം.
ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ ഇല്ലാത്തവർക്ക് അടുത്തുള്ള സി എസ് സി കേന്ദ്രങ്ങളിൽ പോയി ബയോമെട്രിക് വെരിഫിക്കേഷൻ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം.
രജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ കാർഡ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. നിലവിൽ ലഭിച്ചു കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങളെ ഇ ശ്രം രജിസ്ട്രേഷൻ ബാധിക്കില്ലെങ്കിലും കേന്ദ്ര സർക്കാർ നൽകുന്ന വിവിധ ആനുകൂല്യങ്ങൾക്ക് ഇ ശ്രം രജിസ്ട്രേഷൻ നിർബന്ധമാക്കും.
കർഷകർ ,കർഷകത്തൊഴിലാളികൾ, വീട്ടുജോലിക്കാർ , ആശാ വർക്കർമാർ , തൊഴിലുറപ്പ് തൊഴിലാളികൾ , അംഗൻ വാടി വർക്കർമാർ, പത്ര ഏജൻ്റുമാർ , ബീഡിത്തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, മത്സ്യത്തൊഴിലാളികൾ , നിർമാണ തൊഴിലാളികൾ , അതിഥിത്തൊഴിലാളികൾ ,ഓട്ടോ ഡ്രൈവർമാർ, തടിപ്പണിക്കാർ മുതലായഎല്ലാ വിഭാഗത്തിൽ പെട്ട തൊഴിലാളികൾക്കും ഇ ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യാം.
ഇന്നു തന്നെ രജിസ്ട്രേഷൻ നടത്തി ഇ ശ്രം കാർഡ് സ്വന്തമാക്കൂ. വിവിധ ആനുകൂല്യങ്ങൾക്ക് അർഹത നേടൂ.
ഓർക്കുക സി എസ് സി കേന്ദ്രങ്ങൾ വഴിയുള്ള ഇ ശ്രം രജിസ്ട്രേഷൻ പൂർണമായും സൗജന്യമാണ്.
ഇത്ര നല്ല ഒരു കാര്യം അറിഞ്ഞിട്ട് അത് മറ്റുള്ളവര്‍ക്ക് പകര്‍ന്ന് കൊടുത്തില്ലേല്‍ തെറ്റല്ലേ ആര്‍ക്കെങ്കിലും ഉപകരിക്കട്ടേ.
⭕⭕⭕⭕⭕⭕⭕⭕⭕⭕
🔮 ഏറ്റവും പുതിയ ഗവൺമെന്റ് / കരാർ മേഖലകളിലെ ഒഴിവുകൾ ദിവസേന Update ചെയ്യുന്നതായിരിക്കും.
*╔═══❖✿••••••••••••✿❖═══╗*
*꧁☆ۣۜۜ͜͡➳ കോമൺ_സർവീസ്_സെന്റർ*
*ഡിജിറ്റൽ സേവ*
*എണ്ണയ്ക്കാട് * ꧁☆ۣۜۜ͜͡➳*
*╚═══❖✿••••••••••••✿❖═══╝**
തൊഴിൽ അവസരങ്ങളും ,ഇന്റർവ്യൂ വിവരങ്ങളും എറ്റവും വേഗത്തിൽ അറിയുന്നതിനായി
*JOBS NEWS ഗ്രൂപ്പില്‍ താഴെയുള്ള ലിങ്ക് ഉപയോഗിച്ച് ജോയിൻ ചെയ്യാം*
*👇WhatsApp group join Link:👇*
https://chat.whatsapp.com/EBBSk9yTMcy9C5IZPlZ5WK
▬▬▬▬▬CSC▬▬▬▬
*കോമൺ സർവീസ് സെൻറർ ഒരു കേന്ദ്ര സർക്കാർ സംരംഭം*
▬▬▬▬▬CSC▬▬▬
✿❁════❁★☬☬★❁════❁✿
🟢🔵🟣⚫⚪🟤🟠🔴🔘🔵🟢
*✍കോമൺ സർവീസ് സെന്റർ ഡിജിറ്റൽ സേവ എണ്ണയ്ക്കാട് ©*
█║▌█║▌█║▌█|█║
ക്ക് ENNAKKAD✍©
[ Informative Group Of network_ ...]
✿❁════❁★☬☬★❁════❁✿