Naipunnya School of Management

Naipunnya School of Management Affiliated to University of Kerala

‘Naipunnya’ as the name signifies aims at professionalism, discipline and holistic development of the students. “To Reach the Unreachable” is the slogan of Naipunnya Group of Institutions. The slogan rings loud and clear as ‘Naipunnya’ continue to expand the horizons of knowledge by giving excellent training to the youth in academic excellence, personal integrity, professional and social commitment.

*കേരള സർവകലാശാല ബി.എം.എസ് ഹോട്ടൽ മാനേജ്മെന്റ് പരീക്ഷയിൽ നൈപുണ്യ കോളേജിന് ചരിത്രനേട്ടം; ആദ്യ മൂന്ന് റാങ്കുകളും സ്വന്തമാക്...
17/06/2026

*കേരള സർവകലാശാല ബി.എം.എസ് ഹോട്ടൽ മാനേജ്മെന്റ് പരീക്ഷയിൽ നൈപുണ്യ കോളേജിന് ചരിത്രനേട്ടം; ആദ്യ മൂന്ന് റാങ്കുകളും സ്വന്തമാക്കി*

ചേർത്തല: കേരള സർവകലാശാലയുടെ ബി.എം.എസ് ഹോട്ടൽ മാനേജ്മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോൾ ചേർത്തല നൈപുണ്യ കോളേജ് ഓഫ് മാനേജ്മെന്റിന് അഭിമാനനേട്ടം. സർവകലാശാല റാങ്ക് പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളും നൈപുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് (എൻ.ഐ.എച്ച്.എം) വിദ്യാർഥികൾ സ്വന്തമാക്കി.

കീത്ത് സൈമൺ (റജിസ്റ്റർ നമ്പർ: 066) 7.806 സി.ജി.പി.എ നേടി ഒന്നാം റാങ്ക് കരസ്ഥമാക്കി. ഫാത്തിമ ബഷീർ (റജിസ്റ്റർ നമ്പർ: 050) 7.541 സി.ജി.പി.എയോടെ രണ്ടാം റാങ്കും, അരോമൽ രവി (റജിസ്റ്റർ നമ്പർ: 031) 7.328 സി.ജി.പി.എ നേടി മൂന്നാം റാങ്കും സ്വന്തമാക്കി.

ഹോട്ടൽ മാനേജ്മെന്റ് മേഖലയിലെ ഗുണമേന്മയുള്ള വിദ്യാഭ്യാസം, പ്രായോഗിക പരിശീലനം, വ്യവസായാധിഷ്ഠിത പഠനരീതി എന്നിവയാണ് ഈ മികവാർന്ന നേട്ടത്തിന് പിന്നിലെന്ന് കോളജ് അധികൃതർ അറിയിച്ചു.

കോളജ് പ്രിൻസിപ്പൽ Rev. Dr. Benny John Maaraamparampil റാങ്ക് ജേതാക്കളെയും അധ്യാപകരെയും അഭിനന്ദിച്ചു. ജോയിന്റ് ഡയറക്ടർ ഫാ. അൻസിൽ മൈപ്പാൻ, ഡീൻ ഡോ. അജയ് കൃഷ്ണൻ, ഹോട്ടൽ മാനേജ്മെന്റ് വിഭാഗം മേധാവി ശ്രീ. ഇയാവൻ ഇട്ടി മാത്യു എന്നിവർ വിജയികൾക്കും വകുപ്പിനും ആശംസകൾ നേർന്നു.

വിദ്യാർഥികളുടെ ഈ അസാധാരണ നേട്ടം സ്ഥാപനത്തിന്റെ അക്കാദമിക മികവും അധ്യാപകസംഘത്തിന്റെ സമർപ്പണബോധവും വ്യക്തമാക്കുന്നതാണെന്ന് കോളജ് അധികൃതർ വ്യക്തമാക്കി.

16/06/2026
പ്ലസ് ടു വിദ്യാർത്ഥികൾക്ക് സൗജന്യ അക്കൗണ്ടൻസി ക്‌ളാസുകൾ ജൂൺ 15 മുതൽ നൈപുണ്യ കോളേജിൽ ചേർത്തല: 2026 മാർച്ചിലെ പ്ലസ് ടു പരീ...
12/06/2026

പ്ലസ് ടു വിദ്യാർത്ഥികൾക്ക് സൗജന്യ അക്കൗണ്ടൻസി ക്‌ളാസുകൾ ജൂൺ 15 മുതൽ നൈപുണ്യ കോളേജിൽ

ചേർത്തല: 2026 മാർച്ചിലെ പ്ലസ് ടു പരീക്ഷയിൽ കോമേഴ്‌സ് വിഷയങ്ങളിൽ ജയിക്കാനാവാതെ SAY പരീക്ഷ എഴുതാൻ ഒരുങ്ങുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി ഒരാഴ്ച നീണ്ടു നിൽക്കുന്ന സൗജന്യ പരീക്ഷ ഒരുക്ക ക്‌ളാസുകൾ ജൂൺ 15 മുതൽ 20 വരെ തീയതികളിൽ ചേർത്തല നൈപുണ്യ കോളേജിൽ നടത്തപ്പെടുന്നു. നൈപുണ്യ കോളേജിലെ കോമേഴ്‌സ് വിഭാഗവും ഐക്യുഎസി യും ചേർന്നാണ് ക്ലാസ് നടത്തുന്നത്.
ഏതു സ്കൂളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും ക്ലാസുകളിൽ സൗജന്യമായി പങ്കെടുക്കാം. രാവിലെ 9.30 മുതൽ ഉച്ചക്ക് 12.30 വരെയാണ് ക്ലാസ്. അക്കൗണ്ടൻസി, ബിസിനസ്സ് സ്റ്റഡിസ്, ഇക്കണോമിക്സ് എന്നീ വിഷയങ്ങൾ പഠിപ്പിക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. അന്വേഷങ്ങൾക്ക് 8606802255.

Congrats !!!!
09/06/2026

Congrats !!!!

Address

Manorama Junction
Cherthala
688524

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

04782817476

Alerts

Be the first to know and let us send you an email when Naipunnya School of Management posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Naipunnya School of Management:

Share