Travancore Cocotuft Pvt. Ltd.

Travancore Cocotuft Pvt. Ltd. India's largest and most established manufacturer of doormats and carpets, specializing in Coir, Jute, Rubber, PET, PP, and Wool. Now in its fifth generation.

In 1917, a visionary called Mr Velayudhan founded a coir exporting business in Alleppey, the land of coir. Values like trust, dedication and professional ethics formed the basis of this century-old business group. What started as a coir exporting company has grown to be a 50 million dollar annual business group. With six autonomous, self-propelled business groups whose success is most apparent by

their impressive list of overseas clients and associates. Travancore Cocotuft is the modern offshoot of this group. Started as an Indo-German joint venture with its own manufacturing factories for Tufted Coir Mats, Woven Jute Rugs and Moulded Rubber / Polypropylene Mats. In 2020 Cocotuft became the largest exporter of doormats from India, exporting 2500 container loads to over 85 countries. Cocotuft’s design pallet includes more than 15 catalogues containing 20000 designs to help develop market-oriented and buyer-centric design themes with complementing seasonal collections to give an edge. We also help make customized designs for our clients for doormats as well as rugs for different markets.

15/08/2026

ത്രിവർണ്ണ പതാക വാനോളം ഉയരട്ടെ! 🇮🇳✨

തിരുവിതാംകൂർ കോക്കോടഫ്റ്റ് കുടുംബത്തോടൊപ്പം ഭാരതത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം സന്തോഷത്തോടെ ആഘോഷിച്ചു! 🧡🤍💚

ചേർത്തല ക്യാമ്പസിൽ നടന്ന പതാക ഉയർത്തൽ ചടങ്ങിൽ MD ശ്രീ. മഹാദേവൻ പവിത്രനും ജീവനക്കാരും പങ്കാളികളായി. നൂറ്റാണ്ടുകളുടെ പാരമ്പര്യവും പരിസ്ഥിതി സൗഹൃദ നിർമ്മാണ രീതികളും കാത്തുസൂക്ഷിച്ചുകൊണ്ട്, നമ്മുടെ നാടിന്റെ പെരുമ ലോകത്തിന് മുന്നിലെത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. 🌿🧵

എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ! 🇮🇳❤️

15/08/2026
06/07/2026

ആലപ്പുഴയുടെ കരുത്തായ കയർ മേഖലയെ തിരിച്ചുകൊണ്ടുവരാൻ പ്രായോഗിതലത്തിൽ എല്ലാ സാധ്യതകളും പരിശോധിക്കും-ആഭ്യന്തര- കയർ വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

--കയർ മേഖലയുടെ പുനരുജ്ജീവനം; സമ്പൂർണ്ണയോഗം വിളിച്ച് മന്ത്രി

കയർമേഖല നേരിടുന്ന പ്രതിസന്ധികളും പരിഹാരമാർഗ്ഗങ്ങളും വിശദമായി ചർച്ചചെയ്ത് ആഭ്യന്തര- കയർ വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ വിപുലമായ യോഗം ചേർന്നു. ചെറുകിട ഉത്പാദകർ, കയറ്റുമതി മേഖലയിൽ പ്രവർത്തിക്കുന്നവർ, എംഎൽഎമാർ, ഉദ്യോഗസ്ഥർ, കയർ കോർപ്പറേഷൻ, കയർഫെഡ്, ഫോം മാറ്റിംഗ്സ് പ്രതിനിധികൾ തുടങ്ങിയവരാണ് വിവിധ യോഗങ്ങളിൽ പങ്കെടുത്തത്.

ആലപ്പുഴ ജില്ലയുടെ കരുത്തായ കയർ മേഖലയെ തിരിച്ചുകൊണ്ടുവരാൻ പ്രായോഗിതലത്തിൽ എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കയർ കോർപ്പറേഷൻ, കയർ മിഷനറി മാനുഫാക്ചറിംഗ് കമ്പനി, കയർ ഫെഡ്, ഫോം മാറ്റിംഗ്സ് എന്നിവിടങ്ങളിലൊന്നും പുതിയ നിയമനങ്ങൾ വേണ്ടെന്ന് മന്ത്രി നിർദേശിച്ചു. ഇവിടങ്ങളിൽ അഡ്മിനിസ്ട്രേറ്റീവ് ചെലവ് കൂടുതലാണെന്നും ഒരു സ്ഥാപനവും പരസ്യങ്ങൾ പുതുതായി നൽകരുതെന്നും മന്ത്രി നിർദേശിച്ചു. ഈ നാല് സ്ഥാപനങ്ങളെയും നിലവിലെ അവസ്ഥയിൽ പോകാൻ അനുവദിക്കില്ലെന്നും കാര്യക്ഷമത വർധിപ്പിച്ചേ മതിയാകുമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ അടിസ്ഥാനത്തിൽ കയർ സംഘങ്ങൾ നേരിടുന്ന പ്രതിസന്ധികളും പരിഹാരമാർഗങ്ങളും സംബന്ധിച്ച് ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ പ്രോജക്ട് ഓഫീസർമാർക്ക് മന്ത്രി നിർദ്ദേശം നൽകി. തൊണ്ടിന്റെ ലഭ്യതക്കുറവും ചകിരി ഉത്പാദനത്തിലെ കുറവുമാണ് മേഖല നേരിടുന്ന പ്രധാന പ്രതിസന്ധിയെന്ന് യോഗത്തിൽ അഭിപ്രായം ഉയർന്നു. ഹരിത കർമ്മസേന വഴി വീടുകളിൽ നിന്ന് തൊണ്ട് ശേഖരിക്കാനുള്ള സാധ്യതകൾ ആലോചിക്കുമെന്ന് മന്ത്രി പറഞ്ഞു.

കയർ തൊഴിലാളികളുടെ ജീവിതം പരിതാപകരമാണെന്നും മേഖലയ്ക്ക് പുനരുജ്ജീവന പാക്കേജ് വേണമെന്നും അരൂർ എംഎൽഎയും ഡെപ്യൂട്ടി സ്പീക്കറുമായ ഷാനിമോൾ ഉസ്മാൻ യോഗത്തിൽ ആവശ്യപ്പെട്ടു. കയർ ഉത്പന്നങ്ങളിൽ അഞ്ചുതെങ്ങ് ബ്രാൻഡ് ഉണ്ടാക്കണമെന്ന് ചിറയൻകീഴ് എംഎൽഎ രമ്യ ഹരിദാസ് ആവശ്യപ്പെട്ടു. കയർ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു ദിവസം നീണ്ടുനിൽക്കുന്ന യോഗം വിളിച്ചതിൽ മന്ത്രി രമേശ് ചെന്നിത്തലയെ മുൻമന്ത്രിയും ചേർത്തല എംഎൽഎയുമായ പി. പ്രസാദ് യോഗത്തിൽ അഭിനന്ദിച്ചു. ആലപ്പുഴ എംഎൽഎ എ.ഡി തോമസും യോഗത്തിൽ പങ്കെടുത്തു

ഓണത്തിന് ഒരു കയർ ഉൽപ്പന്നം വീടുകളിലേക്ക്

കയർ ഉൽപ്പന്നങ്ങളുടെ വിപണനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി സർക്കാർ ഓഫീസുകളിലേക്കും വീടുകളിലേക്കും ഓണത്തിന് ഒരു കയർ ഉൽപ്പന്നം എന്ന പദ്ധതി ആലോചിക്കുകയാണെന്ന് മന്ത്രി യോഗത്തിൽ പറഞ്ഞു. നൂതന യന്ത്രവൽക്കരണത്തിലൂടെ മാത്രമേ ഉൽപാദനം മെച്ചപ്പെടുത്താൻ കഴിയുവെന്ന് കയറ്റുമതി സ്ഥാപനങ്ങളുടെ പ്രതിനിധികൾ യോഗത്തിൽ ചൂണ്ടിക്കാട്ടി. ചെറുകിട ഉത്പാദകർക്ക് 38 കോടിയോളം രൂപ കയർ കോർപ്പറേഷൻ നൽകാനുണ്ടെന്ന് ചെറുകിട സംഘങ്ങളുടെ പ്രതിനിധികളും യോഗത്തിൽ പറഞ്ഞു.
കയർ ഡയറക്ടർ സമീർ കിഷൻ, കയർ ഡെവലപ്മെന്റ് അഡീഷണൽ ഡയറക്ടർ അനിൽകുമാർ കെ എസ്, കയർഫെഡ് ചെയർമാൻ ടി കെ.ദേവകുമാർ, ട്രേഡ് യൂണിയന്റെ ഭാഗമായുള്ള വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. യോഗത്തിന് എത്താൻ കഴിയാതിരുന്ന എംഎൽഎമാർ പ്രതിനിധികളെ അയച്ചിരുന്നു. നേരത്തെ കയർ മേഖലയിലെ വിവിധ ട്രേഡ് യൂണിയനുകളുടെ യോഗം മന്ത്രി തിരുവനന്തപുരത്ത് വിളിച്ചിരുന്നു

21/02/2026

Innovation meets tradition at Vision 2031! 🚀

Watch our Managing Director, Shri Mahadevan Pavithran, share insights on "Enterprise, Technology and Innovation" at this prestigious international conference.

As a leader in Kerala’s coir industry since 1917, we are proud to discuss how sustainable craftsmanship and modern technology are shaping the future of global exports.

A huge thank you to the Kerala State Planning Board for this incredible platform to discuss the roadmap for 2031. 🏛️🥥

Address

Coir Park, Thiruvizha
Cherthala
688539

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Telephone

+919846555555

Alerts

Be the first to know and let us send you an email when Travancore Cocotuft Pvt. Ltd. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Travancore Cocotuft Pvt. Ltd.:

Shortcuts

Share