24/02/2017
#നിങ്ങൾ AC ഉപയോഗിക്കുന്നവരാണോ ?
ഈ ചൂട് കാലത്ത് ac യെ പറ്റി ഒരു നിമിഷം ചിന്തിക്കാത്ത ആരും ഉണ്ടാവില്ല. അല്പം ഒന്ന് ശ്രദ്ധിച്ചാൽ നമ്മുടെ ആരോഗ്യം സംരക്ഷികാം.
1. എയർ ടൈറ്റ് ആയ ഒരു റൂമിലാണ് നാം ac പിടിപ്പിക്കുക. സാധാരണയായി ഇപ്പോൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുക `സ്പ്ലിറ്റ് AC´ യാണ്. ഇൻഡോർ യൂണിറ്റ് മുറിക്കുള്ളിലും ഔട്ട് ഡോർ യൂണിറ്റ് വീടിനു വെളിയിലും ആണ് സ്ഥാപിക്കുക.
2. ഇൻഡോർ യൂണിറ്റ് മുറിക്കുള്ളിലെ വായുവിനെ ശീതികരിക്കുന്ന പ്രവർത്തനം നടത്തുന്നു. പലപ്പോഴും തെറ്റിദ്ധരിക്കുന്ന കാരിയം ഇവിടെയാണ്.
3. ഔട്ട് ഡോർ യൂണിറ്റ് പുറത്തുള്ള വായുവിനെ തണുപ്പിച്ച ഇൻഡോർ യൂണിറ്റ് വഴി മുറിക്കുളിലേക് തണുത്ത വായുവിനെ നൽകുകയും, മുറിക്കുളിലെ ചൂട് വായുവിനെ പുറത്തു കളയുകയും ചെയുമെന്നാണ് പലരും വിചാരിക്കുന്നത്. ഇത് തീർത്തും തെറ്റാണു.
4. അടച്ചിട്ട മുറിയിൽ ഒരിക്കലും ac യോ കൂളാരോ ഉപയോഗിക്കുന്നത് കൊണ്ട് ഫ്രഷ് എയർ ലഭിക്കില്ല. റൂമിനുള്ളിലെ വായൂ റൂമിനുള്ളിൽ മാത്രം സർകുലേഷൻ ചെയ്കയുള്ളു. അതായത് വളരെ നേരം അടച്ചിട്ട മുറിയിലോ കാറിലോ ac ഉപയോഗിക്കുമ്പോൾ ഓക്സിജന്റെ അളവ് കുറയുകയും കാർബൺ ഡൈ ഓക്സിഡിന്റെ അളവ് ക്രമാതീതമായി കൂടുകയും ചെയ്‌യുന്നു. ഇത് ആരോഗ്യ പ്രശ്നങ്ങൾക് വഴി തെളിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലലോ.
5. Ac ഉപയോകിക്കുന്നതിന് അരമണിക്കൂർ മുന്പെങ്കിലും വാതിലുകളും ജനലുകളും തുറന്ന് ശുദ്ധ വായൂ കടന്നുവരുവാൻ അനുവദിക്കുക.
6. ജനലുകളുടെ എതിർ ഭിത്തിയിൽ ഒരു എക്സ് ഹോയ്സ്റ് ഫാൻ പിടിപ്പിക്കുന്നത് റൂമിലെ അശുദ്ധ വായുവിനെ എളുപം പുറത്തു കളയാൻ ഉപകരിക്കും.
7.ദീർഘ നേരം ഉപയോഗിക്കുമ്പോൾ ഓസിലേഷൻ /വിൻഡ് മോഡ് ഉപയോഗികുക.
8.രാത്രിയിൽ ഉപയോഗിക്കുമ്പോൾ സ്ലീപ് ബട്ടൺ ഉപയോഗികുക. ദീർഘ നേരം ഉപയോഗിക്കുമ്പോൾ ശരീരത്തിലെ ജലാംശം അധികം നഷ്ടപെടാൻ സത്യത ഉണ്ട്.
9. കടുത്ത ചൂടിൽ നിന്നും ശരീരത്തെ സംരക്ഷിക്കാൻ കടുത്ത തണുപ്പിൽ ac ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. 24°c -28°C ൽ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. കഴിവതും 20°C ൽ താഴെ ഉപയോഗിക്കാതിരിക്കുക.
10.വർഷത്തിൽ രണ്ടു തവണയെങ്കിലും ac ഫുൾ സർവീസ് ചെയ്‌യുക. മാസത്തിൽ ഒന്നെങ്കിലും ഫിൽറ്ററുകൾ ക്ലീൻ ചെയ്‌യുക (Indoor യൂണിറ്റ് ലെ എയർ ഫിൽറ്റർ മാസ്കുകൾ സ്വയം ക്ലീൻ ചെയ്യാവുന്നതേ ഉള്ളു).ഇത് ഇൻഡോറിൽ അടിഞ്ഞു കൂടിയിട്ടുള്ള പൊടിപടലങ്ങൾ നാം ശ്വസിക്കാതിരിക്കാനും, ac യുടെ സുഗമമായ പ്രവർത്തനത്തിനും ഉപകരിക്കും.
11.Indoor /Out door യൂണിറ്റുകളിലെ പൊടിപടലങ്ങൾ കൂളിംഗ് പ്രോസസ്സിനെ കാര്യമായി ബാധിക്കും. ഇത് ac യുടെ ലൈഫിനെയും ഉയർന്ന വൈദുതി ഉപയോഗത്തിനും കാരണമാകും.
നിങ്ങൾക്ക് അറിയാവുന്ന കാര്യങ്ങൾ കമന്റായി നല്കുമല്ലോ
by - Midhun