23/02/2020
നിർവാൺ ഇൻഡസ്ട്രീസ്(TABA LIGHTINGS )വിപണിയിൽ ഇറക്കാൻപോകുന്ന ഒരു ഉൽപ്പന്നമാണ് STOVPR(സ്റ്റോപ്പർ) . വിലപ്പെട്ട ഇലക്ട്രിക് & ഇലക്ട്രോണിക്, ഉപകരണങ്ങൾ, LED ലൈറ്റ്കൾ തുടങ്ങിയവയെ short time over voltage (spike )മൂലം സംഭവിക്കാവുന്ന തീവ്രമായ കേടുപാടുകളിൽ നിന്നും സംരക്ഷിക്കുന്നതിനുള്ള ഒരു ഉപകരണമാണിത്.
ഒരു ഞൊടിയിട സമയ ത്തിനായി വൈദ്യുതി സപ്ലൈയിൽ വരുന്ന പ്രതിഭാസമാണ് സ്പൈക്ക്. സാധാരണയായി 1 മുതൽ 30 മൈക്രോസെക്കൻഡ് വരെ നീണ്ടുനിൽക്കുന്ന , അത് 1,000 വോൾട്ടോ കൂടുതലോ ആകാം. ഒരു പവർ ലൈനിൽ പതിക്കുന്ന ഇടി മിന്നലിന് ആയിരക്കണക്കിനോ , ചിലപ്പോൾ ഒരുലക്ഷമോ ചിലപ്പോൾ അതിലും കൂടുതൽ വോൾട്ടും വൈദ്യുതി വിതരണത്തിൽ ഉളവാക്കാം . ഒരു മോട്ടർ സ്വിച്ച് ഓഫ് ചെയ്യുമ്പോളോ, വീട്ടിൽ മിക്സി ഓടിക്കുമ്പോഴോ,ഇലക്ട്രിക്കൽ വെൽഡിങ് മെഷീൻ ഓടിക്കുമ്പോഴോ,SMPS ഉള്ള ഏതെങ്കിലുംഇലക്ട്രോണിക് ഉപകരണങ്ങൾ പ്രവർത്തിക്കുമ്പോഴോ, ആയിരമോ അതിൽ കൂടുതലോ വോൾട്ടിന്റെ സ്പൈക്ക് വെദ്യുതി വിതരണത്തിൽ. സൃഷ്ടിക്കാൻ കഴിയും. സ്‌പൈക്കുകൾക്ക് വയറിംഗ് ഇൻസുലേഷനെ ദുർബലപ്പെടുത്താനും ഇലക്ട്രോണിക് ഉപകരണങ്ങളെ നശിപ്പിക്കാനുമുള്ള ശേഷിയുണ്ട്.
ന്യൂട്രൽ ലൈനിന്റെ ഫൈലുർ, പവർ ട്രാൻസ്‌ഫോർമറിൽ വരുന്ന കേടുപാടുകൾ തുടങ്ങിയ കാരണങ്ങളാൽ സംജാതമാകുന്ന, ദീർഘകാല ഉയർന്ന വോൾടേജ് സ്റ്റോപ്പർ നേയും നശിപ്പിച്ചു എന്നു വരാം, എന്നാൽ ഇതിലൂടെ ഘടിപ്പിക്കപ്പെട്ടിട്ടുള്ള വിലയേറിയ ഉപകരണത്തെ ഇത് പരിരക്ഷിക്കും. സംരക്ഷിക്കപ്പെടേണ്ട ലോഡിനു ശ്രേണിയായി സ്റ്റോപ്പർ കണക്റ്റു ചെയ്യേണ്ടതാണ് , ഇതിൽ 1 കിലോവാട്ട് വരെ ലോഡ് കൊടുക്കാവുന്നതാണ്. 20 KA.വരെയുള്ള സ്പൈക്ക്‌നെ തടുക്കുകയും ചെയ്യും. ഗ്യാസ് ഡിസ്ചാർജ് ട്യൂബ് സാങ്കേതികവിദ്യയും ഈ ഉപകരണത്തിൽ ഉപയോഗിച്ചിട്ടുള്ളതിനാൽ കാര്യക്ഷമമായ എർത്തിങ് സ്റ്റോപ്പർന് നിർബന്ധമായും കൊടുക്കേണ്ടതാണ്.
എന്തെങ്കിലും കാരണവശാൽ സ്റ്റോപ്പർ പരാജയപ്പെടുകയാണെങ്കിൽ, ഒന്നുകിൽ സർക്യൂട്ടിന്റെ Mcb ട്രിപ്പുചെയ്യപ്പെടും അല്ലെങ്കിൽ ഇൻഡിക്കേറ്റർ ഫൈലുർ സൂചന നൽകുന്നതായിരിക്കും.
നിങ്ങളുടെ വൈദ്യുദോപകർണങ്ങൾ ഏതു നിർമാതാക്കളുടെയോ ആയികൊള്ളട്ടെ,അവയെ കാത്തു സൂക്ഷിക്കാനുള്ള TABA യുടെ സ്റ്റോപ്പർ ഇവിടെ ഉണ്ട്.