16/05/2026
അവഗണനയുടെ പര്യായമായ കാസർഗോട്ടേക്ക് എന്ത് കൊണ്ട് ഒരു മന്ത്രി വേണം എന്നതിന്റെ ആവശ്യകത ചുരുക്കത്തിൽ നോക്കാം!
കാലങ്ങളായി സർക്കാർ ഓഫീസുകളിലുള്ള ജീവനക്കാരുടെ കുറവ് മൂലം മുടങ്ങിക്കിടക്കുന്ന ഫയലുകൾക്ക് ഒരു നീക്കുപോക്കുണ്ടാക്കാൻ (ഉദാ : താലുക്ക് ആപ്പിസ്), മലയാളം, കന്നഡ, തുളു, ബിയാരി ഭാഷകൾ സംസാരിക്കുന്നവർ കൂടുതലുള്ള പ്രദേശമായതിനാൽ സർക്കാർ ഓഫീസുകളിൽ ഭാഷാ സൗഹൃദ സേവനങ്ങൾ കൂടുതൽ പ്രയോജനപ്പെടും
പാവങ്ങളുടെ അത്താണിയും പഠന കേന്ദ്രവുമായ കാസർഗോഡ് മെഡിക്കൽ കോളേജിന്റെ പ്രവർത്തനം യുദ്ധ കാലാടിസ്ഥാനത്തിൽ പൂർത്തീകരിച്ചു പ്രവർത്തനമാരംഭിക്കാൻ MLA മാർക്ക് സാധിച്ചിട്ടില്ല
കാസർഗോഡ് ജില്ലയിൽ ഇപ്പോഴും ഉയർന്ന നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങളുടെ കുറവ് ചൂണ്ടിക്കാണിക്കപ്പെടേണ്ട വിഷയമാണ്, അടിയന്തര ട്രോമ കെയർ, ഹൃദ്രോഗ ചികിത്സ, ICU സൗകര്യങ്ങൾ എന്നിവ ശക്തമാക്കേണ്ട ആവശ്യമുണ്ട്
മത്സ്യബന്ധന മേഖലയുടെ വികസനം മഞ്ചേശ്വരം തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികൾക്ക് ഹാർബർ വികസനം, കോൾഡ് സ്റ്റോറേജ്, സുരക്ഷാ സംവിധാനങ്ങൾ എന്നിവയുടെ ആവശ്യകത
💥 വേസ്റ്റ് മാനേജ്മെന്റ്! ഉപ്പള ടൌൺ പ്രദേശങ്ങളിലും മറ്റിടങ്ങളിലും നമ്മുടെ സ്ഥിരം കാഴ്ചക്കൊരു പരിഹാരം, അതൊരു വെല്ലുവിളി തന്നെയാണ് MLA ക്ക്
കുമ്പള ബസ്സ്റ്റാണ്ട് പുനർനിർമ്മാണ പ്രക്രിയ അല്ലെങ്കിൽ പുതിയ ഇൻഫ്രാസ്‌ട്രക്ചർ സെറ്റ് ചെയ്തെടുക്കാൻ പഞ്ചായത്ത്ന് അടിയന്തര മേൽനോട്ടം.
ഈ പറഞ്ഞതൊക്കെ ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന അത്യാവശ്യ ശ്രദ്ധ ആവശ്യമായ കാര്യങ്ങളാണ് ഒരു മന്ത്രിയുടെ സമ്മർദ്ദമുണ്ടെങ്കിൽ വളരെ ഈസ്യായി പൂർത്തീകരിക്കാൻ പറ്റുന്ന കാര്യങ്ങൾ
പത്തു വർഷത്തെ പ്രവർത്തി പരിചയമുള്ള AKM Ashraf ആവുമ്പോൾ മണ്ഡലത്തിന് പുറമെ ജില്ലക്ക് തന്നെ ഉപകാരിയാവുമെന്നത് അനുമാനിക്കാം
ഇനി ഒരു MLA യെക്കാൾ എത്ര വ്യത്യാസത്തിൽ മന്ത്രിക്ക് കാര്യങ്ങളിൽ ഇടപെടാമെന്നത് നോക്കാം
കേരളത്തിൽ ഒരു MLA (എം.എൽ.എ)ക്കും ഒരു മന്ത്രിക്കും തമ്മിൽ അധികാരത്തിലും സ്വാധീനത്തിലും വലിയ വ്യത്യാസമുണ്ട്, ഒരു MLAയ്ക്ക് നിയമസഭയിൽ ജനങ്ങളുടെ പ്രശ്നങ്ങൾ ഉന്നയിക്കാനും വികസന ആവശ്യങ്ങൾ മുന്നോട്ടുവയ്ക്കാനുമാണ് പ്രധാനധികാരം, പക്ഷേ മന്ത്രി ആയാൽ അതേ കാര്യങ്ങൾ നേരിട്ട് തീരുമാനിക്കുകയും നടപ്പാക്കുകയും ചെയ്യാനുള്ള ശക്തി കൂടും.
ഒരു മന്ത്രി ആയാൽ സ്വന്തം മണ്ഡലത്തിന് വേണ്ടി സാധാരണ MLAയ്ക്ക് കഴിയാത്ത ചില കാര്യങ്ങൾ നോക്കാം
വലിയ വികസന പദ്ധതികൾക്ക് വേഗത്തിൽ അനുമതി നേടിക്കൊടുക്കാൻ കഴിയും
(റോഡ്, ആശുപത്രി, സ്കൂൾ, കുടിവെള്ള പദ്ധതി തുടങ്ങിയവ)
ബന്ധപ്പെട്ട വകുപ്പുകളുടെ ബജറ്റിൽ മണ്ഡലത്തിന് കൂടുതൽ പരിഗണന ലഭിക്കാനുള്ള സാധ്യത കൂടുതലാകും
സർക്കാർ ഉദ്യോഗസ്ഥരോട് നേരിട്ട് നിർദേശം നൽകാനുള്ള അധികാരം ലഭിക്കും
ഫയലുകൾ വേഗത്തിൽ നീക്കാൻ കഴിയും
MLA ആവശ്യപ്പെടും; പക്ഷെ മന്ത്രി തീരുമാനത്തിൽ സ്വാധീനം ചെലുത്തും
പുതിയ സർക്കാർ സ്ഥാപനങ്ങൾ മണ്ഡലത്തിലേക്ക് കൊണ്ടുവരാൻ കൂടുതൽ സാധ്യത
(കോളേജ്, ഐ.ടി പാർക്ക്, ട്രാൻസ്പോർട്ട് ഡിപ്പോ, മെഡിക്കൽ സൗകര്യങ്ങൾ തുടങ്ങിയവ)
അടിയന്തര സാഹചര്യങ്ങളിൽ ഫണ്ടുകളും സഹായങ്ങളും വേഗത്തിൽ അനുവദിപ്പിക്കാം
മറ്റു മന്ത്രിമാരുമായും മുഖ്യമന്ത്രിയുമായും ചേർന്ന് സംസ്ഥാനതല പദ്ധതികളിൽ മണ്ഡലത്തെ ഉൾപ്പെടുത്താൻ കൂടുതൽ സ്വാധീനം ഉണ്ടാകും!
ഇനി ഇത് കൂടാതെ പുതിയ പദ്ധതികളാണ് ആവശ്യമെങ്കിൽ ഒരുപാടുണ്ട് പറയാൻ! നമുക്കും പ്രതീക്ഷിക്കാം നമ്മുടെ നാടും വളരുമെന്ന്.
വിനയത്തോടെ: അബ്ദുൽ മന്നാൻ ❤️