Csc Bhavanam Digital Seva Centre

Csc Bhavanam  Digital Seva Centre പൊതു സേവന കേന്ദ്രം

We have the access of necessary public online services.

23/08/2024
23/12/2023

#മരട് മുനിസിപ്പൽ ഓഫീസ്
Municipal Ofiice

05/12/2023

ആധാർ പുതുക്കലിനെ കുറിച്ച് മനസ്സിലാക്കേണ്ടവ.

ആധാർ അപ്ഡേഷൻ അല്ലെങ്കിൽ പുതുക്കൽ 2 തരം.
ഒന്ന് ബയോമേട്രിക് അപ്ഡേഷൻ മറ്റൊന്ന് ഡോക്യൂമെറ്റ് അപ്ഡേഷൻ.

ബയോ മെട്രിക് അപ്ഡേഷനിൽ നിങ്ങളുടെ ഫോട്ടോയും കൈ, കണ്ണിന്റെ കൃഷ്ണമണി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നു.ഇതിനു ചാർജ് 100 രൂപ ആണ്.

പക്ഷെ, ഡോക്യൂമെറ്റ് അപ്ഡേഷൻ എന്നാൽ എന്താണോ നിലവിൽ ആധാറിൽ ഉള്ളത് അതെ പേരും( ഇനിഷ്യൽ ഉൾപ്പടെ )അഡ്രസ്സും ഉള്ള ഡോക്യുമെന്റ് വെച്ച് ഡോക്യുമെന്റ് അപ്ഡേഷൻ ചെയ്യുക എന്നതാണ്.
10 വർഷം മുമ്പ് നാം നൽകി ആധാർ എടുത്തിട്ടുള്ള രേഖകൾ ഇപ്പോൾ കാലഹരണപ്പെട്ടിട്ടുണ്ടാവാം. അതിനാൽ ഇപ്പോൾ നിലവിൽ സാധുത (valid )ആയിട്ടുള്ള രേഖ നൽകി ആധാർ പുതുക്കുക.ഇങ്ങനെ ചെയ്താൽ എല്ലാർക്കും പുതിയ ആധാർ കാർഡ് വരണമെന്നില്ല. കാരണം നമ്മൾ ആധാർ കാർഡിൽ തിരുത്തലുകൾ ഒന്നും വരുതുന്നില്ല. നമുക്ക് നമ്മുടെ പഴയ ആധാർ കാർഡ് തന്നെ ഉപയോഗിക്കാം. പക്ഷെ ചിലർക്ക് വരുന്നുമുണ്ട്..

100രൂപയുടെ ബിയോമേട്രിക് അപ്ഡേഷൻ ചെയ്താൽ പുതിയ ഫോട്ടോ വെച്ച് ആധാർ വരും. പക്ഷെ ഇത് 10 വർഷത്തെ പുതുക്കലായി ആധാർ അതൊരിറ്റി പരിഗണിക്കില്ല. അതിനു ഡോക്യുമെന്റ് അപ്ഡേഷൻ തന്നെ ചെയ്യണം. അതിന്റെ ഫീസ് 50 രൂപ മാത്രം ആണ്.

30/11/2023

പരമ്പരാഗത സ്വയംതൊഴിലുകളിൽ ഏർപ്പെട്ടവർക്ക് 5% പലിശയിൽ 3 ലക്ഷം രൂപ വരെ ഈടുരഹിത വായ്പ അടക്കം ഒട്ടേറെ ആനുകൂല്യങ്ങൾ നൽകുന്നതാണ് 'പിഎം വിശ്വകർമ' പദ്ധതി.

ആനുകൂല്യങ്ങൾ ∙ അംഗീകാരം: റജിസ്ട്രേഷൻ, പരിശോധന എന്നിവ പൂർത്തിയായാൽ പിഎം വിശ്വകർമ സർട്ടിഫിക്കറ്റും ഐഡി കാർഡും ലഭിക്കും.

വായ്പ: 3 ലക്ഷം വരെ ഈടുരഹിത വായ്പ. വ്യക്തി നൽകേണ്ട പലിശ 5%. യഥാർഥ പലിശ 13% ആണെങ്കിലും 8% സർക്കാർ വഹിക്കും. 5–7 ദിവസത്തെ അടിസ്ഥാന നൈപുണ്യ പരിശീലനം കഴിഞ്ഞാൽ 1 ലക്ഷം രൂപ അനുവദിക്കും. 18 മാസം കൊണ്ട് തിരിച്ചടയ്ക്കുന്ന മുറയ്ക്ക് 2 ലക്ഷം രൂപ കൂടി ലഭിക്കും.ഇത് 30 മാസം കൊണ്ട് തിരിച്ചടയ്ക്കണം.

മാർക്കറ്റിങ് പിന്തുണ: ഉൽപന്നം/സേവനം എന്നിവ ബ്രാൻഡ് ചെയ്യാനും വിപണനം ചെയ്യാനും നാഷനൽ കമ്മിറ്റി ഓഫ് മാർക്കറ്റിങ്ങിന്റെ (എൻസിഎം) പിന്തുണ.

അടുത്തുള്ള കോമൺ സർവീസ് സെന്ററുകൾ (സിഎസ്‍സി) വഴി റജിസ്റ്റർ ചെയ്യാം.

ആധാർ, മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, റേഷൻ കാർഡ് വിവരങ്ങൾ അടക്കം നൽകണം. റേഷൻ കാർഡ് ഇല്ലെങ്കിൽ എല്ലാ കുടുംബാംഗങ്ങളുടെയും ആധാർ നൽകണം.

റജിസ്ട്രേഷനു ശേഷം 3 തലത്തിലുള്ള പരിശോധനയുണ്ടാകും 1) തദ്ദേശസ്ഥാപന മേധാവി വഴി 2) ജില്ല ഇംപ്ലിമെന്റേഷൻ സമിതി വഴി 3) ജില്ലാതല സ്ക്രീനിങ് സമിതി വഴി. ഇതുകഴിഞ്ഞാൽ മാത്രമേ അപേക്ഷ അംഗീകരിക്കൂ.

Address

K R L Road, Kundanoor, Maradu, Ernakulam
Eranakulam
682304

Opening Hours

Monday 9:30am - 5:30pm

Website

Alerts

Be the first to know and let us send you an email when Csc Bhavanam Digital Seva Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share