07/06/2018
ടെലി-മെഡിസിൻ സംവിധാനം
സാധാരണക്കാരായവര്‍ക്ക് കുറഞ്ഞ ചെലവില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം കേരളത്തിലെ ഡിജിറ്റൽ സേവാ പൊതു സേവന (DIGITAL SEVA CSC) കേന്ദ്രങ്ങളിലൂടെ ഓൺലൈനായി ലഭിക്കുന്നു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വൻ വിജയമായ ടെലി-മെഡിസിൻ സംവിധാനം അതേ രീതിയിൽ തന്നെയാണ് കേരളത്തിലും ആരംഭിച്ചിരിക്കുന്നത്. എല്ലാ ജില്ലകളിലെയും ഡിജിറ്റൽ സേവാ പൊതു സേവന കേന്ദ്രങ്ങളിലാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്.
രോഗികൾക്ക് ഡോക്ടർമാരുമായി ഓൺലൈനിൽ സംസാരിക്കാവുന്നതാണ്. ഇതിനായി ഇവിടെ കമ്പ്യൂട്ടറും വെബ്കാമറയും മൈക്കും സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ നിന്നും വീഡിയോ വഴി ഡോക്ടര്‍ വിശകലനം ചെയ്യും. തുടര്‍ന്ന് ഓണ്‍ലൈനായി മരുന്ന് നല്‍കും. പരിശോധനകള്‍ ആവശ്യമെങ്കില്‍ ഓണ്‍ലൈന്‍ കുറിപ്പടി നല്‍കും. പരിശോധനാ ഫലവും ഓണ്‍ലൈനായി അയയ്ക്കാം.
കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളോജി മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന കോമണ്‍ സര്‍വീസ് സെന്ററിന്റെ (സി.എസ്.സി.) സേവനങ്ങളുടെ ഭാഗമായാണ് ടെലിമെഡിസിന്‍ സൗകര്യം ഒരുക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള
ഡിജിറ്റൽ സേവാ കോമൺ സർവ്വീസ് സെന്റർസന്ദർശിക്കുക