Malayalam hadees

Malayalam hadees Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Malayalam hadees, Business service, kanhangad, Kasaragod.

എല്ലാവരും ഈ കുടുംബത്തെ അകമഴിഞ്ഞു സഹായിക്കുക 🙏
22/09/2023

എല്ലാവരും ഈ കുടുംബത്തെ അകമഴിഞ്ഞു സഹായിക്കുക 🙏

16/11/2020

16-11-2020 തിങ്കൾ
(01- റ. ആഖിർ 1442)
〰〰〰〰〰〰〰〰〰
*അനാമത്തിന്റെ നിർവ്വഹണം*
〰〰〰〰〰〰〰〰〰

*✍️139:- അബൂഹുറൈറ(റ) ൽ നിന്ന്: പ്രവാചകൻ(ﷺ) പറഞ്ഞു: കപടവിശ്വാസിയുടെ അടയാളങ്ങൾ മൂന്നാണ്. സംസാരിച്ചാൽ കളവ് പറയും, വാഗ്ദത്തം ചെയ്താൽ ലംഘിക്കും. വിശ്വസിച്ച് ഒരു കാര്യം ഏൽപിച്ചാൽ ചതിക്കും...*

*📘ബുഖാരി: 33, മുസ്‌ലിം: 59*

09/11/2020

09-11-2020 തിങ്കൾ
(23- റ. അവ്വൽ 1442)
〰〰〰〰〰〰〰〰〰
*നന്മ കൽപിക്കലും തിന്മ വിരോധിക്കലും*
〰〰〰〰〰〰〰〰〰

*✍️132:- ഉമ്മുസലമ (റ) യിൽ നിന്ന്: പ്രവാചകൻ(ﷺ) പറഞ്ഞു: "നിശ്ചയം, നിങ്ങളിൽ ചില ഭരണാധികാരികൾ നിയുക്തരാകുന്നതാണ്. അവരിൽ നിന്ന് സദാചാരവും ദുരാചാരവും നിങ്ങൾ അഭിമുഖീകരിക്കുന്നതാണ്. _*

*"അതിനെ (ദുരാചാരങ്ങളെ) വെറുത്തവൻ കുറ്റ വിമുക്തനായി. അതിനെ നിരാകരിച്ചവൻ സുരക്ഷിതനാണ്. പക്ഷേ, അതിൽ സംപ്രീതനായി അതിനെ അനുദാവനം ചെയ്തവന്റെ കാര്യം! (പരിതാപകരമാണ്). അനുചരന്മാർ ചോദിച്ചു: പ്രവാചകരേ, ഞങ്ങൾ അവരുമായി സമരം ചെയ്യേണ്ടതുണ്ടോ? തിരുമേനി(ﷺ) പറഞ്ഞു: പാടില്ല; അവർ നമസ്കാരം നിലനിർത്തുവോളം...*

*📘മുസ്‌ലിം 1854*

07/11/2020

07-11-2020 ശനി
(21- റ. അവ്വൽ 1442)
〰〰〰〰〰〰〰〰〰
*നന്മ കൽപിക്കലും തിന്മ വിരോധിക്കലും*
〰〰〰〰〰〰〰〰〰

*✍️130:- ഉബാദത്ത് ഇബ്നു സാമിത്(റ) ൽ നിന്ന്: ഞങ്ങൾ പ്രവാചകൻ(ﷺ) യുമായി ചില പ്രതിജ്ഞകൾ എടുത്തു: പ്രയാസത്തിലും സൗഖ്യത്തിലും സന്തോഷത്തിലും സന്താപത്തിലും കേൾക്കുകയും അനുസരിക്കുകയും ചെയ്യാമെന്ന് ഞങ്ങളെക്കാൾ അനർഹർ തെരഞ്ഞെടുക്കപ്പെടുന്നതും അംഗീകരിച്ചേക്കാം. _*

*ഭരണാധികാരികളുമായി കലഹിക്കുകയില്ലെന്ന്; അല്ലാഹുവിൽ നിന്നുള്ള പ്രമാണം കൊണ്ട് സ്ഥിരപ്പെട്ട വ്യക്തമായ നിഷേധം കണ്ടാലൊഴികെ. ഞങ്ങൾ എവിടെയായിരുന്നാലും സത്യമേ പറയൂ എന്ന്. അല്ലാഹുവിന്റെ കാര്യത്തിൽ ഒരാക്ഷേപകൻ്റെയും ആക്ഷേപം ഭയപ്പെടുകയില്ലെന്ന്...*

*📘ബുഖാരി: 7056, മുസ്‌ലിം: 1709*

04/11/2020

04-11-2020 ബുധൻ
(18- റ. അവ്വൽ 1442)
〰〰〰〰〰〰〰〰〰
*ഗുണകാംക്ഷ*
〰〰〰〰〰〰〰〰〰

*✍️127:- അനസ്(റ) യിൽ നിന്ന്: പ്രവാചകൻ(ﷺ) പറഞ്ഞു: തനിക്ക് താൻ ഇഷ്ടപ്പെടുന്നത് തന്റെ സഹോദരനും ഇഷ്ടപ്പെടുന്നത് വരെ നിങ്ങളിൽ ഒരാളും വിശ്വാസിയാകുന്നില്ല...*

*📘ബുഖാരി: 13, മുസ്‌ലിം: 45*

03/11/2020

03-11-2020 ചൊവ്വ
(17- റ. അവ്വൽ 1442)
〰〰〰〰〰〰〰〰〰
*ഗുണകാംക്ഷ*
〰〰〰〰〰〰〰〰〰

*✍️126:- ജരീർ(റ) യിൽ നിന്ന്: നമസ്കാരം നിലനിർത്താമെന്നും സകാത്ത് നൽകാമെന്നും എല്ലാ മുസ്‌ലിംകളോടും ഗുണകക്ഷയോടെ വർത്തിക്കാമെന്നും ഞാൻ പ്രവാചകനുമായി പ്രതീക്ജ്ഞ ചെയ്തു...*

*📘ബുഖാരി: 57, മുസ്‌ലിം: 56*

02/11/2020

02-11-2020 തിങ്കൾ
(16- റ. അവ്വൽ 1442)
〰〰〰〰〰〰〰〰〰
〰〰〰〰〰〰〰〰〰

*✍️125:- തമീമുദ്ദാരി(റ) യിൽ നിന്ന്: പ്രവാചകൻ(ﷺ) പറഞ്ഞു: "ദീൻ ഗുണകാംക്ഷയാകുന്നു." ആരോടൊക്കെ എന്ന് ഞങ്ങൾ ചോദിച്ചപ്പോൾ തിരുമേനി(ﷺ) പറഞ്ഞു: "അല്ലാഹുവിനോട്, അവന്റെ ഗ്രന്ഥത്തോട്, അവന്റെ പ്രവാചകനോട്, മുസ്‌ലിം നേതാക്കളോട്, പൊതുജനത്തോട്...*

*📘മുസ്‌ലിം: 55*

01/11/2020

01-11-2020 ഞായർ
(15- റ. അവ്വൽ 1442)
〰〰〰〰〰〰〰〰〰
*നന്മയിലും ഭക്തിയിലും സഹകരിക്കൽ*
〰〰〰〰〰〰〰〰〰

*✍️124:- അബൂമൂസ(റ) ൽ നിന്ന്: പ്രവാചകൻ(ﷺ) പറഞ്ഞു: നിർദേശിക്കപ്പെട്ടപ്രകാരം ധനം ചിലവഴിക്കുന്ന, ഏൽപ്പിക്കപ്പെട്ടവരിലേക്ക് മനസംതൃപ്തിയോടെ സമ്പൂർണവും കൃത്യവുമായി നൽകുന്ന അനുസരണ ശാലി വിശ്വസ്തനുമായ സൂക്ഷിപ്പുകാരൻ ധർമ്മിഷ്ടരിൽ ഒരാളത്രെ...*

*📘ബുഖാരി: 1438, മുസ്‌ലിം: 1023*

31/10/2020

31-10-2020 ശനി
(14- റ. അവ്വൽ 1442)
〰〰〰〰〰〰〰〰〰
*നന്മയിലും ഭക്തിയിലും സഹകരിക്കൽ*
〰〰〰〰〰〰〰〰〰

*✍️123:- ഇബ്‌നു അബ്ബാസ്(റ) ൽ നിന്ന്: പ്രവാചകൻ(ﷺ) 'റൗഹാഅ്' എന്ന സ്ഥലത്ത്‌ വച്ച് ഒരു യാത്രാസംഘത്തെ അഭിമുഖീകരിച്ചു. ആരാണിവരെന്ന് അവിടുന്ന് ചോദിച്ചപ്പോൾ മുസ്‌ലിംകളാണെന്ന് അവർ പറഞ്ഞു. അവർ ചോദിച്ചു: നിങ്ങളാരാണ്? അവിടുന്ന് പറഞ്ഞു: ഞാൻ പ്രവാചകനാണ്. അതിനിടയിൽ ഒരു സ്ത്രീ കുട്ടിയെ നബി(ﷺ) യുടെ നേരെ ഉയർത്തിക്കൊണ്ട് ഇതിന് ഹജ്ജുണ്ടോ എന്ന് ചോദിച്ചു. തിരുമേനി(ﷺ) പ്രത്യുത്തരം നൽകി. ഉണ്ട്. എന്നാൽ നിനക്കാണ് അതിന്റെ പ്രതിഫലം...*

*📘മുസ്‌ലിം: 1336*

27/10/2020

27-10-2020 ചൊവ്വ
(10- റ. അവ്വൽ 1442)
〰〰〰〰〰〰〰〰〰
*നന്മയിലേക്ക് ക്ഷണിക്കൽ*
〰〰〰〰〰〰〰〰〰

*✍️119:- ഉഖ്ബ ഇബ്നു അംറ്(റ) ൽ നിന്ന്: പ്രവാചകൻ(ﷺ) പറഞ്ഞു: നൻമ അറിയിച്ചുകൊടുക്കുന്നതാരോ അവന് അത് പ്രവർത്തിച്ചവൻ്റെ തുല്യപ്രതിഫലം ലഭിക്കുന്നതാണ്...*

*📘മുസ്‌ലിം 1893*

26/10/2020

26-10-2020 തിങ്കൾ
(09- റ. അവ്വൽ 1442)
〰〰〰〰〰〰〰〰〰
*സദാചാരവും ദുരാചാരവും നടപ്പാക്കുന്നതിനെക്കുറിച്ച്*
〰〰〰〰〰〰〰〰〰

*✍️118:- ഇബ്നു മസ്‌ഊദ്(റ) യിൽ നിന്ന്: പ്രവാചകൻ(ﷺ) പറഞ്ഞു: ഒരു മനുഷ്യനും അന്യായമായി വധിക്കപ്പെടുന്നില്ല; ആദമിന്റെ ആദ്യത്തെ മകന് ഈ കൊല്ലപ്പെട്ടവന്റെ രക്തത്തിൽ നിന്ന് ഒരു പങ്ക് ലഭിച്ചിട്ടെല്ലാതെ. കാരണം അവനാണ് ആദ്യമായി കൊലപാതകത്തിന് മാതൃകകാണിച്ചത്"...*

*📘ബുഖാരി,732, മുസ്‌ലിം 1677*

25/10/2020

25-10-2020 ഞായർ
(08- റ. അവ്വൽ 1442)
〰〰〰〰〰〰〰〰〰
*അനാചാരങ്ങളെ വർജിക്കൽ*
〰〰〰〰〰〰〰〰〰

*✍️117:- ആയിശ(റ) യിൽ നിന്ന്: പ്രവാചകൻ(ﷺ) പറഞ്ഞു: "നമ്മുടെ ഈ കാര്യത്തിൽ അതിലില്ലാത്തത് വല്ലവനും പുതുതായി കൊണ്ടുവന്നാൽ അത് തള്ളപ്പെടേണ്ടതാണ്"...*

*📘ബുഖാരി: 697, മുസ്‌ലിം: 1718*

Address

Kanhangad
Kasaragod
223344

Telephone

+918089596353

Website

Alerts

Be the first to know and let us send you an email when Malayalam hadees posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share