BuYzone INDIA

BuYzone INDIA buyzone helps you find and add products directly into your Shopify store that you can start sell, rig

02/10/2021

YesQcart.com, the digital market specially made for Kerala is operational from today, 2nd Oct 2021. We invite retail stores, vendors and delivery agents(Auto rickshaw) to register and set up their online stores through YesQcart. For more details, visit www.yesqexperts.com or call +91 7994732782.

18/06/2020

ഫാമിലി മാർട്

03/11/2019

Ragin എന്ന കുട്ടി വരച്ചത്

13/09/2019

BUYZONE FRESH MARKET PANATHUR

03/09/2019
02/09/2019

മാന്ദ്യം ഇല്ല എന്നൊന്നഞാൻ പറയുന്നില്ല...
ഏത് തരത്തിലുള്ളതാണ് 🤔

10 കൊല്ലം മുൻപ് കാണാത്തത്രയും ആഡംബര വിടുകളും വാഹനങ്ങളും നാട്ടിൽ കൂടുതലായി കാണുന്നു... 🏠

ഒരുവിധം എല്ലാവരുടെ അടുത്തും 10 ലക്ഷത്തിനു മുകളിൽ ഉള്ള കാറുകളും 2 ലക്ഷത്തിനടുത്തുള്ള ബൈക്കുകളും...🏍🚘

15000 ത്തിൽ കുറഞ്ഞ ഫോണുകളും കാണാനില്ല... 📞

കിട്ടുന്ന പണത്തിന്റെ ഭൂരിഭാഗവും ഈ പറഞ്ഞവയിലൂടെ ചിലവാക്കപെടുന്നു...

8-10 വിഭവങ്ങളുമായ ആഡംബര കല്യാണങ്ങളും...
500 രൂപക്ക് മുകളിലേക്കുള്ള ഫാസ്റ്റ് ഫുഡ് കടകളിലെ തിരക്കും...😋

പിന്നെ എവിടെ നിന്നാണ് മന്ദ്യത്തിന്റെ കണക്ക് വരുന്നത്.....?????

"മനസ്സിലാക്കിയടത്തോളം കോർപ്പറേറ്റ് കമ്പനികളുടെ ബാലൻസ് ഷീറ്റിൽ നിന്ന്..."

ഒരാൾ പറയുന്നു സോപ്പ് പോലും ചിലവില്ലത്രേ... 😕
പണ്ട് സോപ്പ് കുത്തക കൈകളിലായിരുന്നു ഉണ്ടാക്കിയിരുന്നത് ഇന്ന് ചെറുകിട കമ്പനികൾ കൂടി...
മൽസരം വന്നു... ☹️
പണ്ടത്തെ ബ്രാന്റ് സോപ്പിന് ഒന്നിന് 30 രൂപ എങ്കിൽ അത്യാവശ്യം നല്ല കോളിറ്റി ഉള്ള സോപ്പ് 50 ന് 3 എണ്ണം കൊടുത്തു തുടങ്ങി ചെറുകിടക്കാർ...
അപ്പോ വൻകമ്പനികളുടെ ബാലൻസ് ഷീറ്റ് താഴുക തന്നെ ചെയ്യും... 🤯

അതിനെ മാന്ദ്യം എന്നല്ല പറയുക...!
അത് വിൽപ്പന കമ്മിയാകും സ്വാഭാവികം... 😒

പിന്നെ ഒരുത്തി വാഹന വിപണി തകർന്നടിഞ്ഞ് പോയി എന്നു പറയുന്നു...🤨

ഇന്ന് ഈ മെസേജ് വായിക്കുന്ന ഓരോർത്തർക്കും മിനിമം ഒരു ബൈക്ക് എങ്കിലും ഉണ്ടാകും🏍...

നിങ്ങൾ പുതിയ വസ്ത്രം വാങ്ങും പോലെ വർഷാ വർഷം ആ വണ്ടി വിറ്റ് പുതിയത് വാങ്ങാൻ തയ്യാറാകുമോ...??? 😕

എല്ലാവരും വണ്ടി ഇല്ലാതിരുന്ന കാലത്ത് വാങ്ങി, ഒരു വിധം എല്ലായിടത്തും വണ്ടി ആയപ്പോൾ വിൽപ്പന കുറഞ്ഞു...

അതാണോ സാമ്പത്തിക മാന്ദ്യത്തിന്റെ അളവ് കോൽ...???😕

പിന്നെ ഒന്നു സമ്മതിക്കുന്നു പലർക്കും പണിയില്ല... 😒
അതിനുമുണ്ട് കാരണം റിയൽ എസ്‌റ്റേറ്റ് കത്തികയറിയ കാലത്ത് നേരാവണ്ണം പണിക്കു പോയിരുന്ന പലരും റിയലെസ്റ്റേറ്റ് ബ്രോക്കെർമാരായി മുതലാളിമാരായി... 😎
അവർക്ക് ഇന്ന് തിരിഞ്ഞു വരാനാവാത്ത അവസ്ഥ... 🧐

മേലനങ്ങാത്ത മലയാളി പണിക്കാർക്കിടയിലേക്ക് ബംഗാളി പണിക്കാർ വന്നതോടുകൂടി അവരുടെ കാര്യവും സ്വാഹ....🥺

പിന്നെ കോർപ്പറേറ്റ് കമ്പനിയിലെ ന്യൂജൻ പണിക്കാർ... 🤓
മുൻ പറഞ്ഞ കച്ചവടക്കമ്മീ മൂലം അവർക്കും പിരിച്ചു വിടേണ്ടതായി വന്നു...😫

കൂനിൻ മേലെ കുരു പോലെ നിതഖാത്ത് മടക്കങ്ങൾ... 😞

പ്രവാസികൾ നാട്ടീൽ പോയി ഇന്നത് തുടങ്ങണം എന്ന് സ്വപ്നം നെയ്തെടുത്തതെല്ലാം പെട്ടെന്ന് തുടങ്ങുന്ന അവസ്ഥ വന്നു... 🤩

പലചരക്കുകടകൾ... സൂപ്പർ മാർക്കറ്റുകൾ... ബേക്കറികൾ... വാൻ സപ്ലേ...
വാങ്ങാൻ വരുന്നവരേക്കാൾ വിൽപ്പനക്കാർ കൂടി... ആർക്കുമാർക്കും കച്ചവടമില്ലാതായി...☹️

സ്വയം ചിലവുകൾ ചുരുക്കാൻ തുടങ്ങി...

അതിനെ മാന്ദ്യം എന്നല്ല പറയുക...!
അത് വിൽപ്പന കമ്മിയാകും സ്വാഭാവികം... 😒

ഇല്ലാത്ത മാന്ദ്യം അല്ല എല്ലാം കൂടുതൽ ആയുള്ള മാന്ദ്യം ആണ്... 🤭

ഒരു കൊച്ചു കവലയിൽ ചെന്ന് ചുറ്റും കണ്ണോടിക്കുക 50 ആളുകൾ വന്നു പോകുന്ന കവലയെങ്കിൽ മിനിമം 3 പലചരക്ക് കട എങ്കിലും കാണും... 🛍🛍🛍
ഒരാൾ എത്ര ആളുടെ അടുത്തുന്ന് വാങ്ങും...???

ഇനി പറ്റുമെങ്കിൽ ഒരു പലചരക്കു കടയിൽ 10 മിനിറ്റ് നിക്കുക അതിനുള്ളിൽ 3 സെയിൽസ് വണ്ടിയെങ്കിലും വന്നു നിൽക്കും...🚐

പണ്ട് ഒരു നിറപറയും മേളവും മാത്രമായിരുന്നു മസാല പൊടിയുമായി വന്നിരുന്നതെങ്കിൽ ഇന്ന് പരസ്യം ചെയ്യുന്ന 30 മസാല കമ്പനികൾ ഉണ്ട്... അൺ ബ്രാന്റഡ് ആയ വേറെ കുറേ എണ്ണവും... മിൽ ഫ്രഷ് എന്നു പറഞ്ഞ കുറച്ചു ടീമും പോരാത്തതിന് കുടുബശ്രീയും....
ഒരു വീട്ടിൽ ഒരു ഫീഷ് മസാല എത്ര കമ്പനിയുടെ വാങ്ങും...??? ☹️

ഒരാൾ ഒരു കോഴിഫാം തുടങ്ങി വിജയിച്ചു...👨🏻‍⚖
ആ... അതന്നെ ബിസിനസ് എന്ന് പറഞ്ഞ് അറിഞ്ഞവർ എല്ലാം അത് തുടങ്ങി...🤪

ആദ്യം തുടങ്ങിയവൻ അന്ന് ഒറ്റക്കായിരുന്നു... അവൻ അതിനെ പറ്റി അനുഭവിച്ചു പഠിച്ചു അവന് അത് മാർക്കറ്റ് ചെയ്യാനുള്ള പ്രാവീണ്യമായി... എന്നാൽ അനുകരിച്ചു തുടങ്ങിയവനോ...??? 😒

ഊഹിക്കാം...
മാർക്കറ്റിൽ കയറാനായി വില കുറച്ച് കളിച്ചു..
വാങ്ങിയ കടം തിരിച്ചടക്കാൻ കഴിയാതെ വന്നു പൂട്ടി കടമായി മാന്ദ്യമായി...😥

"മാന്ദ്യം മാന്ദ്യം" എന്ന് പറഞ്ഞ് പരസ്പരം പഴിചാരാതെ സ്വന്തമായി കുറച്ചെങ്കിലും സ്വയം പര്യാപ്തമാകാൻ ശ്രമിക്കുക... 💪

നമുക്ക് ജീവിച്ചല്ലേ പറ്റൂ...💪

ഒരു പരിധിവരെ നമ്മൾ ചെയ്യുന്ന അബദ്ധങ്ങളും വിവരക്കേടുമാണ് നമ്മുടെ മാന്ദ്യം...

ബിസിനസ്സ് തുടങ്ങുമ്പോൾ ഒരാള് തുടങ്ങി വിജയിച്ചു എന്നതല്ല മാനദണ്ഡം...
തുടങ്ങാൻ പോകുന്ന ബിസിനസ്സിൽ എനിക്ക് എത്രമാത്രം മുന്പരിചയമുണ്ട്...!
എത്രമാത്രം മാർക്കറ്റിംഗ് ചെയ്യാൻ കഴിയും ? എന്നതിനെ കുറിച്ചു ഒരു അറിവുമില്ലാതെ....
ആരോ തുടങ്ങി വിജയിച്ചത് കണ്ട്, തുടങ്ങി പരാജയപ്പെട്ടതാണ് മാന്ദ്യം 😫

എന്നിട്ടും ഈ മാന്ദ്യത്തിനിടയിൽ ആരൊക്കെയോ രക്ഷപ്പെട്ടത് കാണുമ്പോൾ നമ്മുടെ കഴിവ്‌കേടിനെ കുറിച്ചല്ല നാം ചിന്തിക്കുന്നത് ☹️
...
ആത്മാർഥമായി ജോലി ചെയ്യാൻ മനസ്സുള്ളവനും😌

ബിസിനസ്സ് new ഐഡിയകളുമായി രംഗത്തു വരുന്നവരും വിജയിക്കുന്നുണ്ട്...💪

അവർ 💕ഒരു ടെന്ഷനുമില്ലാതെ ജീവിക്കുന്നുമുണ്ട്...

അവരെ നിങ്ങള് വിളിച്ചു നോക്കൂ അവർ നല്ല തിരക്കിലായിരിക്കും...😉

അല്ലാത്തവർ പറയും

"രാജ്യം സാമ്പത്തിക മാന്ദ്യത്തിൽ.... ആർക്കും പണിയില്ലാ"😞😞😥😥

Crtsy: watsapp

15/08/2019

രാജ്യവികസനം ആരിലൂടെ...?
യാദാർത്ഥ രാജ്യസ്നേഹി ആരാണ്...?

135 കോടിയിൽപരം വരുന്ന ജനങ്ങളുടെ വികാരമായ ഭാരതം ഇന്ന് 73 സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു..

സമാനതകളില്ലാത്ത വൈവിധ്യമാണ് നമ്മുടെ രാജ്യം. ആ വൈവിധ്യങ്ങൾക്കിടയിൽ നമ്മളെല്ലാവരും ഒന്നാണെന്ന ഏകതാ ബോധമാണ് നമ്മളെ മുന്നോട്ട് ചലിപ്പിക്കുന്നത്.

വികസനം എന്നത് വിശാലമായ കാഴ്ച്ചപ്പടാണ്. അടിസ്ഥാന വർഗ്ഗത്തിന്റെ ജീവിത നിലവാരം ഉയർന്നെങ്കിൽ മാത്രമേ സ്ഥായിയാ വികസനം എന്ന് പറയാൻ സാദിക്കുള്ളു.

ആധുനിക കാലത്ത് ഭരണകൂടത്തിനൊപ്പം പൗരന്മാരും പ്രവർത്തിച്ചെങ്കിൽ മാത്രമേ വികസനം സമൂഹത്തിന്റെ എല്ലാ തട്ടിലും സംഭവിക്കുള്ളു.

ഒരു റോഡോ പാലമോ സർക്കാർ നിർമ്മിക്കുമ്പോൾ അതിന് സമീപം ഒരു ചെറുകിട വ്യവസായശാലയോ നിർമ്മാണ യൂണിറ്റോ ആരംഭിക്കാം. അത് വഴി പ്രദേശവാസികൾക്ക് തൊഴിൽ ലഭ്യമാകും.അവരുടെ വരുമാനത്തിലുള്ള വർധനവ് അവരുടെ വാങ്ങൾ ശക്തിയെ ഉയർത്തുന്നു.അങ്ങനെ ആ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങൾ വളരുന്നു.ക്രമേണ സ്കൂൾ, ആശുപത്രി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുണ്ടാകുന്നു.

എല്ലാത്തിന്റെയും അടിസ്ഥാനം തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ്. ബഹുഭൂരിപക്ഷം സ്വകാര്യ മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന രാജ്യത്ത് ചെറുകിട സംരംഭകരെ പ്രോത്സാഹിപ്പിക്കുക എന്ന നയമാണ് നമ്മൾ സ്വീകരിക്കണ്ടത്.

സംരംഭകർ ആ പ്രദേശത്തിന്റെ വളർച്ചയുടെ ദിശാ സൂചികയാണ്. അവന്റെ ചെറുകിട യൂണിറ്റ്/ വ്യാപാരശാല പ്രവർത്തിച്ചെങ്കിൽ മാത്രമേ സമീപ പ്രദേശങ്ങളിലെ തൊഴിലാളികൾക്ക് ജീവിത ചിലവിനുള്ള വരുമാനം ലഭിക്കൂ.. അവർ ചിലവഴിക്കുന്ന തുകയാണ് ആ പ്രദേശത്തിന്റെ തന്നെ വരുമാനം. ഇതൊരു ചാക്രിക പ്രവർത്തനമാണ്.

രാജ്യ വികസനത്തിൽ എല്ലാ പൗരന്മാർക്കും ഉത്തരവാതിത്വമുണ്ട്. ചെറുകിട സംരംഭക യൂണിറ്റ്/ വ്യവസായ ശാലകൾ സ്ഥാപിക്കുകയോ അവയെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുക. അവ നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ പാകുകയാണ് ചെയ്യുന്നത്.

ആവിശ്യങ്ങളാണ് സൃഷ്ടിയുടെ മാതാവ്. നമ്മളുടെ ഈ ആവിശ്യങ്ങൾ കണ്ടറിഞ്ഞാണ് ബഹുരാഷ്ട്ര കമ്പിനികൾ ഉൽപ്പന്നങ്ങൾ നിർമ്മിച്ച് നമ്മുടെ വിപണിയിൽ വിറ്റഴിച്ച് ലാഭം കൊയ്യുന്നത്.
നമ്മളുപയോഗിക്കുന്ന സോപ്പ്, പേസ്റ്റ്, മൊബൈൽ ഫോൺ തുടങ്ങി KFC,സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വരെയുള്ള ഉൽപ്പന്നങ്ങൾ നമ്മൾക്ക് വേണ്ടി നിർമ്മിച്ച് തരുന്നത് വിദേശ മൾട്ടി നാഷ്ണൽ കമ്പിനികളാണ്.
ഇവിടെ മാർക്കറ്റുണ്ടായിട്ടും
എന്തുകൊണ്ട് നമുക്കിത് സാതിക്കുന്നില്ല. ഉത്തരം ഒന്നേ ഉള്ളു.. നമ്മൾ യദാർത്ഥ രാജ്യസ്നേഹികളല്ല.അതുകൊണ്ടാണ് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്ക് അടിത്തറ പാകുന്ന സംരംഭകരെ നമുക്ക് പ്രോത്സാഹിപ്പിക്കാൻ കഴിയാത്തത്.

രാജ്യവികസനത്തിൽ നമുക്കെല്ലാവർക്കും ഒരു പങ്കുണ്ട്.
തൊഴിൽ നൽകുന്ന, ഉൽപ്പാദനം നടത്തുന്ന ഒരു സ്ഥാപനത്തെയും എന്റെ പ്രവർത്തിമൂലം തടസ്സപ്പെടുത്തരുത് എന്ന തീരുമാനം നമ്മളെല്ലാവരും എടുത്താൽ അബ്ദുൾ കലാം സാർ സ്വപ്നം കണ്ടപോലെ നമ്മുടെ രാജ്യം സമ്പന്നമാകും......

നമുക്കൊരുമിക്കാം
രാജ്യവികസനത്തിനായ്.....
സംരഭക സൗഹൃദ രാജ്യത്തിനായ്...

സ്വാതന്ത്ര്യദിനാശംസകൾ...
www.buyzoneindia.com

Address

Kasaragod
671532

Alerts

Be the first to know and let us send you an email when BuYzone INDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share