New india assurance co.ltd portal office and Nexus online seva pathirippala

  • Home
  • India
  • Keralassery
  • New india assurance co.ltd portal office and Nexus online seva pathirippala

New india assurance co.ltd portal office and Nexus online seva pathirippala Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from New india assurance co.ltd portal office and Nexus online seva pathirippala, Business service, Keralassery.

08/09/2022
27/04/2022

*അറിയിപ്പ്*
2022 may 1 മുതൽ, കോടതിയുടെ നിർദ്ദേശങ്ങൾ അനുസരിച്ച്, ഇൻഷുറൻസ് കമ്പനികളും ഗതാഗത വകുപ്പും ഇനിപ്പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കും:

1. അനുവദനീയമായ സംഖ്യയുടെ പരിധിയിൽ കവിഞ്ഞ് ഓട്ടോ റിക്ഷയിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ഇൻഷുറൻസ് പോളിസിയുടെ ആകസ്മികമായ ഒരു ക്ലോസിലും പരിരക്ഷ ലഭിക്കില്ല.
2. മുകളിൽ പറഞ്ഞ നിബന്ധനകൾ ഇരുചക്ര വാഹന യാത്രക്കാർക്കും ബാധകമാണ്.
3. ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നത് ഇൻഷുറൻസ് പോളിസിയുടെ പരിധിയിൽ വരില്ല.
4. റോഡിന്റെ തെറ്റായ വശത്ത് വാഹനം ഓടിക്കുന്നത് മൂലം എന്തെങ്കിലും അപകടം സംഭവിച്ചാൽ, തെറ്റായ വശത്ത് വാഹനമോടിക്കുന്നവർക്ക് നഷ്ടപരിഹാരം ലഭിക്കില്ല, വലത് വശത്ത് വാഹനം ഓടിച്ചവർക്കെതിരെ ഒരു കേസും രജിസ്റ്റർ ചെയ്യില്ല.
5. മദ്യപിച്ച് വാഹനമോടിക്കുന്നവർക്ക് ഇൻഷുറൻസ് പോളിസിയിൽ പരിരക്ഷ ലഭിക്കില്ല, കൂടാതെ വാഹനത്തിന് ഉണ്ടാകുന്ന നാശനഷ്ടത്തിനും നഷ്ടപരിഹാരം നൽകില്ല.
6. തെറ്റായ വശത്തുകൂടി വാഹനമോടിച്ചതു മൂലമാണ് അപകടം സംഭവിക്കുന്നതെങ്കിൽ, ഉടമയിൽ നിന്നോ അയാളുടെ സ്വത്തുക്കളിൽ നിന്നോ 20 ലക്ഷം രൂപ വരെ തുക ഈടാക്കുകയും പരിക്കേറ്റവർക്ക് നൽകുകയും ചെയ്യും. അടക്കാൻ കഴിയുന്നില്ലെങ്കിൽ 14 വർഷം വരെ തടവ്.
7. വാഹനങ്ങൾ ഓടിക്കുമ്പോൾ മൊബൈൽ ഫോണിൽ സംസാരിച്ച് അപകടങ്ങൾ സൃഷ്ടിക്കുന്നവർക്കും മേൽപ്പറഞ്ഞ ശിക്ഷ ബാധകമാണ്.
8. മേൽപ്പറഞ്ഞ കേസുകളിൽ സ്വാധീനം ചെലുത്താൻ ശ്രമിക്കുന്നവരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കും.
9. മേൽപ്പറഞ്ഞ കേസുകളിലൊന്നും ഉചിതമായ നടപടി സ്വീകരിക്കാത്തതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ, തൊഴിലുടമയിൽ നിന്ന് ഒരു ആനുകൂല്യവും കൂടാതെ മൂന്ന് വർഷത്തേക്ക് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യും.
10. മേൽപ്പറഞ്ഞ നിയമങ്ങൾ നിർദ്ദിഷ്ട വേഗത പരിധിയിൽ കൂടുതൽ വേഗത്തിൽ ഓടിക്കുന്ന വാഹനങ്ങൾക്കും ബാധകമാണ്.
11. സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിക്കുന്നവർക്ക് ഒരിക്കലും നഷ്ടപരിഹാരം നൽകില്ല.

ഈ അംഗീകൃത നിയമങ്ങൾ നിങ്ങളുടെ കുടുംബത്തിലെ യുവതലമുറയ്ക്കും സുഹൃത്തുക്കളോടും,ബന്ധുക്കൾക്കളോടും , നിങ്ങളുമായി ബന്ധമുള്ളവരോടും,പാലിക്കുവാൻ നിർബന്ധിക്കുക. വലിയ വിപത്തുകളിൽ നിന്നും അവരെയും സംരക്ഷിക്കുക
🙏🙏🙏🙏🙏🙏🧐

15/01/2022

പാമ്പുകടിയേറ്റാല്‍ വനം വകുപ്പിന്റെ
ചികില്‍സാ സഹായവും നഷ്ടപരിഹാരവും; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

പാമ്പുകടിയേറ്റാല്‍ വനം വകുപ്പ് നല്‍കുന്ന ചികില്‍സാ സഹായവും നഷ്ടപരിഹാരവും സംബന്ധിച്ച നടപടിക്രമങ്ങളെക്കുറിച്ച് നിരവധിയാളുകള്‍ സംശയമുന്നയിക്കുന്നുണ്ട്. പാമ്പ് കടിയേറ്റാല്‍ ചികിത്സയ്ക്കും മരണം സംഭവിച്ചാല്‍ ആശ്രിതര്‍ക്കും വനം വകുപ്പ് ധനസഹായം നല്‍കി വരുന്നുണ്ട്.

ദൗര്‍ഭാഗ്യകരമായ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വനം വകുപ്പ് വീട്ടിനകത്തും മറ്റും വന്ന് ഉപദ്രവകാരികളായ പാമ്പുകളെ പിടികൂടി വനപ്രദേശങ്ങളില്‍ കൊണ്ടുവിടുന്ന സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിങ്ങളുടെ താമസസ്ഥലത്തിനടുത്തുള്ള വനം വകുപ്പ് നിയോഗിച്ചിട്ടുള്ള ഇത്തരം ആളുകളെ കണ്ടെത്താനും ബന്ധപ്പെടേണ്ട നമ്പര്‍ കിട്ടുന്നതിനുമായി സര്‍പ്പ (SARPA) എന്ന പേരില്‍ ഒരു ആന്‍ഡ്രോയിഡ് ആപും പ്ലേസ്റ്റോറില്‍ ലഭ്യമാക്കിയിട്ടുണ്ട്. .

ചികിത്സാ സഹായത്തിനും സമാശ്വാസ ധനസഹായത്തിനും e-district-ല്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്

വന്യജീവി ആക്രമണംമൂലം പരിക്കേറ്റവര്‍ക്കും, മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും ധനസഹായം ലഭിക്കുവാന്‍ അര്‍ഹതയുണ്ട്. ചികിത്സാ ചെലവിനായി പരമാവധി ഒരു ലക്ഷം രൂപവരെ ലഭിക്കും. പട്ടിക വര്‍ഗ്ഗവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ചികിത്സാ ചെലവിന് പരിധിയില്ല. സ്ഥായിയായ അംഗവൈകല്യം സംഭവിച്ചവര്‍ക്കും മരണമടയുന്നവരുടെ ആശ്രിതര്‍ക്കും രണ്ട് ലക്ഷം രൂപ ലഭിക്കും. പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ടവരാണെങ്കില്‍ ചികിത്സയ്ക്ക് ശേഷം വിശ്രമം പറഞ്ഞിരിക്കുന്ന കാലയളവിലേക്ക് നഷ്ടപ്പെട്ട തൊഴില്‍ ദിനത്തിനും നഷ്ടപരിഹാരം ലഭിക്കും.

ചികിത്സ നടത്തിയ രജിസ്‌ട്രേഡ് മെഡിക്കല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ആശുപത്രി ബില്ലുകള്‍, ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഉപയോഗിച്ച വണ്ടിയുടെ ട്രിപ് ഷീറ്റ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജ്, ഡിസ്ചാര്‍ജ്ജ് സമ്മറി, പാമ്പ് കടിച്ചതാണെന്നുള്ള ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ്, ഫോണ്‍ നമ്പര്‍ എന്നീ രേഖകളാണ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടത്.

08/01/2022

കർഷകക്ഷേമനിധിയിൽ അംഗമാവാൻ താല്പര്യം ഉള്ളവർ താഴെ പറയുന്ന രേഖകളുമായി വരിക

1. വയസ്സ് തെളിയിക്കുന്നതിനുള്ള രേഖ

2. ആധാർ

3. വില്ലജ് ഓഫീസിൽ നിന്നും ലഭിക്കുന്ന വാർഷിക വരുമാന സർട്ടിഫിക്കറ്റ്

4. കൃഷി/ കൃഷി അനുബന്ധ / കാർഷിക പ്രവർത്തനം സംബന്ധിച്ച കർഷകന്റെ സത്യപ്രസ്താവന

5. കൃഷി അനുബന്ധ മേഖലയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ സാക്ഷ്യപത്രം ( കൃഷി ഓഫീസർ ഒഴികെ)

6. ബാങ്ക് പാസ്സ് ബുക്ക്‌ പകർപ്പ്

7. ഭൂമി നികുതി രസീത് / ഭൂമി രേഖ

8. പാസ്പോർട്ട്‌ സൈസ് ഫോട്ടോ

24/08/2021

*🎓കാലിക്കറ്റ് ഡിഗ്രി ഏകജാലക ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു*

🎓🎓🎓🎓🎓🎓🎓🎓

*അപേക്ഷിക്കാൻ ആവശ്യമായവ :-*

*✅SSLC certificate*
*✅HSE/Equivalent Certificate*
*✅Passport size photo*
*✅Signature*
*✅E-mail ID*
*📱Mobile Number*
*✅Aadhar Card*

*അപേക്ഷാ ഫീസ് = Rs 280, SC,ST: Rs 115+application service charge

➖➖➖➖➖➖➖➖

🖋️ *Centralised Allotment Process(CAP) വഴി ആണ് പ്രവേശനം.*

🖋️ *വിവിധ ഗവണ്മെന്റ്, എയ്ഡഡ്,സെൽഫ് ഫിനാൻസിങ് കോളേജുകളിലേക്കാണ് പ്രവേശനം ലഭിക്കുക.*

🖋️ *യൂണിവേഴ്‌സിറ്റി വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്*

🖋️ *20 കോഴ്സുകൾക്ക് വരെ ഓപ്ഷൻ നൽകാം*

🖋️ *എല്ലാ രേഖകളും ഓൺലൈനായി അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം.*

*ഫോർവേഡ് ചെയ്യൂ.. മറ്റുള്ളവർക്കും ഉപകാരപ്പെടട്ടെ...*

Address

Keralassery
678642

Opening Hours

Monday 9:30am - 5:30pm
Tuesday 9:30am - 5:30pm
Wednesday 9:30am - 5:30pm
Thursday 9:30am - 5:30pm
Friday 9:30am - 5:30pm
Saturday 9:30am - 5:30pm
Sunday 9:30am - 5:30pm

Telephone

+916282888908

Website

Alerts

Be the first to know and let us send you an email when New india assurance co.ltd portal office and Nexus online seva pathirippala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to New india assurance co.ltd portal office and Nexus online seva pathirippala:

Share