What's happening in Kochi

What's happening in Kochi Welcome to "What's Happening in Kochi." A community group where we can share information.

Political issues, religion, businesses, exercise, motivation, and many more topics are all welcome.

30/08/2020
17/08/2020

കൊറോണ കൺട്രോൾറൂം
എറണാകുളം 17/8/ 20
ബുള്ളറ്റിൻ - 6.30 PM

• ജില്ലയിൽ ഇന്ന് 129 പേർക്ക് രോഗം സ്ഥിരീകരിച്ചു.

*വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവർ- 5*

1. ഡൽഹിയിൽനിന്നും എത്തിയ അങ്കമാലി സ്വദേശി(41)
2. ആന്ധ്രാപ്രേദേശിൽ നിന്ന് എത്തിയ പിറവം സ്വദേശി(41)
3. മാലിദ്വീപിൽ നിന്നെത്തിയ തമിഴ്നാട് ഈറോഡ് സ്വദേശി (34)
4. ആന്ധ്രാപ്രദേശിൽ നിന്നെത്തിയ നെട്ടൂർ സ്വദേശി(38)
5. ജമ്മു കാശ്മീരിൽ നിന്നെത്തിയ ആമ്പല്ലൂർ സ്വദേശി (29)

*സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ*

6. ആമ്പല്ലൂർ സ്വദേശി (26)
7. ആയവന സ്വദേശി ( 58 )
8. ആയവന സ്വദേശി ( 70 )
9. ആയവന സ്വദേശി 25 )
10. ആയവന സ്വദേശിനി ( 4 )
11. ആയവന സ്വദേശിനി (28)
12. ആയവന സ്വദേശിനി (54 )
13. ആയവന സ്വദേശിനി (63 )
14. ആയവന സ്വദേശിനി (9 )
15. ആയവന സ്വദേശിയായ 26 ദിവസം പ്രായമുള്ള കുട്ടി
16. ആലപ്പുഴ സ്വദേശിയായ ആലുവ ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ( 55 )
17. ആലുവ സ്വദേശി (55 )
18. ആലുവ സ്വദേശിനി ( 50)
19. ആലുവ സ്വദേശിനി (21 )
20. ആവോലി സ്വദേശിനി ( 16)
21. ആവോലി സ്വദേശിനി ( 46 )
22. ഉദയംപേരൂർ സ്വദേശി(43)
23. എടക്കാട്ടുവയൽ സ്വദേശി(25)
24. എടത്തല സ്വദേശി ( 13 )
25. എടത്തല സ്വദേശി ( 6 )
26. എടത്തല സ്വദേശി ( 9 )
27. എടത്തല സ്വദേശി (1 )
28. എടത്തല സ്വദേശിനി (36 )
29. എടത്തല സ്വദേശിനി (63 )
30. ഏരൂർ സ്വദേശി(39)
31. ഏരൂർ സ്വദേശി(65)
32. കരുമാലൂർ സ്വദേശി(82)
33. കളമശ്ശേരി സ്വദേശിനി (50 )
34. കളമശ്ശേരി സ്വദേശി ( 22 )
35. കളമശ്ശേരി സ്വദേശിനി (72)
36. കളമശ്ശേരി സ്വദേശിനി(57)
37. കളമശ്ശേരി സ്വദേശിനി(60)
38. കളമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പാലക്കാട് സ്വദേശി ( 23 )
39. കാലടി സ്വദേശിനി(2)
40. കാലടി സ്വദേശിനി(34)
41. കാലടി സ്വദേശിനി(74)
42. കിഴക്കമ്പലം സ്വദേശി ( 39 )
43. കീരംപാറ സ്വദേശി (40)
44. കീഴ്മാട് സ്വദേശി (56 )
45. കുന്നത്തുനാട് സ്വദേശി (27 )
46. കുമ്പളം സ്വദേശിനിയായ കുട്ടി
47. കുമ്പളങ്ങി സ്വദേശി (24 )
48. കുമ്പളങ്ങി സ്വദേശി(13)
49. കുമ്പളങ്ങി സ്വദേശി(22)
50. കുമ്പളങ്ങി സ്വദേശിനി(11)
51. കോട്ടപ്പടി സ്വദേശി (48 )
52. കോട്ടപ്പടി സ്വദേശിനി ( 15)
53. കോട്ടപ്പടി സ്വദേശിനി ( 36 )
54. കോട്ടപ്പടി സ്വദേശിനി (47 )
55. കോട്ടുവള്ളി സ്വദേശി(57)
56. കോട്ടുവള്ളി സ്വദേശിനി(54)
57. കോതമംഗലം സ്വദേശി (67)
58. കോതമംഗലം സ്വദേശി(24)
59. കോതമംഗലം സ്വദേശി(7)
60. കോതമംഗലം സ്വദേശിനി(58)
61. കോതമംഗലം സ്വദേശിനി(8)
62. തിരുവാങ്കുളം സ്വദേശി(56)
63. തിരുവാണിയൂർ പുത്തൻ കുരിശ് സ്വദേശി (31)
64. തൃപ്പുണിത്തുറ സ്വദേശി (40)
65. തൃപ്പുണിത്തുറ സ്വദേശി(24)
66. നിലവിൽ തൃപ്പൂണിത്തുറയിൽ താമസിക്കുന്ന ആലപ്പുഴ സ്വദേശി(38)
67. നിലവിൽ മഴുവന്നൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അസം സ്വദേശി (21)
68. നിലവിൽ മഴുവന്നൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അസം സ്വദേശി (30)
69. നെട്ടൂർ സ്വദേശി(22)
70. നെട്ടൂർ സ്വദേശി(50)
71. നെട്ടൂർ സ്വദേശി(55)
72. നെട്ടൂർ സ്വദേശിനി(45)
73. നെല്ലിക്കുഴി സ്വദേശി ( 12 )
74. നെല്ലിക്കുഴി സ്വദേശി (10 )
75. പള്ളുരുത്തി സ്വദേശി ( 8 )
76. പള്ളുരുത്തി സ്വദേശി(2)
77. പള്ളുരുത്തി സ്വദേശി(39)
78. പള്ളുരുത്തി സ്വദേശി(45)
79. പള്ളുരുത്തി സ്വദേശി(6)
80. പള്ളുരുത്തി സ്വദേശി(9)
81. പള്ളുരുത്തി സ്വദേശിനി(2)
82. പള്ളുരുത്തി സ്വദേശിനി(38)
83. പൂതൃക്ക സ്വദേശിനി(36)
84. ഫോർട്ട് കൊച്ചി സ്വദേശി(1)
85. ഫോർട്ട് കൊച്ചി സ്വദേശി(11)
86. ഫോർട്ട് കൊച്ചി സ്വദേശി(18)
87. ഫോർട്ട് കൊച്ചി സ്വദേശി(19)
88. ഫോർട്ട് കൊച്ചി സ്വദേശി(33)
89. ഫോർട്ട് കൊച്ചി സ്വദേശി(42)
90. ഫോർട്ട് കൊച്ചി സ്വദേശി(43)
91. ഫോർട്ട് കൊച്ചി സ്വദേശി(45)
92. ഫോർട്ട് കൊച്ചി സ്വദേശി(45)
93. ഫോർട്ട് കൊച്ചി സ്വദേശിനി (74 )
94. ഫോർട്ട് കൊച്ചി സ്വദേശിനി(19)
95. ഫോർട്ട് കൊച്ചി സ്വദേശിനി(40)
96. ഫോർട്ട് കൊച്ചി സ്വദേശിനി(45)
97. ഫോർട്ട് കൊച്ചി സ്വദേശിനി(58)
98. ഫോർട്ട് കൊച്ചി സ്വദേശിനി(60)
99. മട്ടാഞ്ചേരി സ്വദേശി(30)
100. മട്ടാഞ്ചേരി സ്വദേശി(49)
101. മട്ടാഞ്ചേരി സ്വദേശിനി(60)
102. മരട് സ്വദേശി (29 )
103. മഴുവന്നൂർ സ്വദേശി ( 29 )
104. മുളന്തുരുത്തി സ്വദേശിനി ( 28 )
105. മൂക്കന്നൂർ സ്വദേശിയായ ആലുവ ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ (41 )
106. വടക്കൻ പറവൂർ സ്വദേശിനി(43)
107. വാളകം സ്വദേശി ( 12 )
108. വാളകം സ്വദേശി (6 )
109. വെങ്ങോല സ്വദേശി ( 23 )
110. വെങ്ങോല സ്വദേശി (53 )
111. വെങ്ങോല സ്വദേശി(14)
112. വെങ്ങോല സ്വദേശിനി ( 48)
113. വെങ്ങോല സ്വദേശിനി ( 75 )
114. വെങ്ങോല സ്വദേശിനി(17)
115. വേങ്ങൂർ സ്വദേശി (20)
116. വേങ്ങൂർ സ്വദേശി (55 )
117. വൈറ്റില സ്വദേശി(23)
118. വൈറ്റില സ്വദേശി(25)
119. വൈറ്റില സ്വദേശിനി(85)
120. കരുവേലിപ്പടി ഗവണ്മെന്റ് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ ഇടക്കൊച്ചി സ്വദേശിനി (37)
121. നായരമ്പലം സ്വദേശിനി(32)
122. വെങ്ങോല സ്വദേശി(43)
123. കോതമംഗലം സ്വദേശി(25)
124. കടവന്ത്ര സ്വദേശി (41 )
125. ആലുവ സ്വദേശിനി (22 )
126. പാമ്പാക്കുട സ്വദേശി (50)
127. ചൂർണിക്കര സ്വദേശി ( 30 )
128. നെല്ലിക്കുഴി സ്വദേശിനി (45 )
129. ഇലഞ്ഞി സ്വദേശി ( 46 )

• ഇന്ന് 63 പേർ രോഗ മുക്തി നേടി. എറണാകുളം ജില്ലക്കാരായ 59 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 4 പേരും ഇതിൽ ഉൾപ്പെടുന്നു.

• ഇന്ന് 822 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 526 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 13906 ആണ്. ഇതിൽ 11946 പേർ വീടുകളിലും, 172 പേർ കോവിഡ് കെയർ സെന്ററുകളിലും 1788 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 93 പേരെ പുതുതായി ആശുപത്രിയിൽ/ എഫ് എൽ റ്റി സി പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 76 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1441 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 1128 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1127 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 1507 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

• ജില്ലയിലെ ലാബുകളിൽ നിന്നും ആശുപത്രികളിൽ നിന്നുമായി ഇന്ന് 1041 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.

• ഇന്ന് 349 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 264 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• ജില്ലയിലെ ഫീൽഡ് സ്റ്റാഫിനും , ശ്രീനാരായണ മെഡിക്കൽ കോളേജിലെ സ്റ്റാഫ് നഴ്സ്മാർക്കും , ശുചീകരണ ജീവനക്കാർക്കും കോവിഡ് പ്രതിരോധ മാർഗങ്ങളെക്കുറിച്ച് പരിശീലനം നൽകി.

• വാർഡ് തലങ്ങളിൽ 4246 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 409 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.

ജില്ലാ കളക്ടർ
എറണാകുളം

ജില്ലാ കൺട്രോൾ റൂം
നമ്പർ : 0484 2368802/2368902/2368702

09/08/2020

ശബരിഗിരി പദ്ധതിയിൽ മഴ ശക്തമായതോടെ പമ്പാ ഡാം തുറക്കാൻ കലക്ടർ പി.ബി.നൂഹ് ഉത്തരവിട്ടു. 985 മീറ്റർ എത്തുമ്പോൾ തുറക്ക.....

06/08/2020

*കേരളത്തിൽ അതിതീവ്ര മഴയ്ക്ക് (Extremely Heavy rainfall) സാധ്യത - വയനാട്, ഇടുക്കി ജില്ലകളിൽ റെഡ് അലേർട്ട്, വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട്*

*കേരളത്തിൽ വിവിധയിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും അതീവ ജാഗ്രത പാലിക്കാനും തയ്യറെടുപ്പുകൾ നടത്താനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു.*

*2020 ഓഗസ്റ്റ് 6 : ഇടുക്കി, വയനാട്.*

*2020 ഓഗസ്റ്റ് 7 : മലപ്പുറം.*

*2020 ഓഗസ്റ്റ് 8 : ഇടുക്കി.*

*2020 ഓഗസ്റ്റ് 9 : വയനാട്.*

*എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിതീവ്ര മഴ (Extremely Heavy) മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.5 mm ൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയാണിത്. ഇത്തരത്തിൽ അതിതീവ്ര മഴ ലഭിക്കുന്നത് അപകട സാധ്യത വർധിപ്പിക്കും. ഓഗസ്റ്റ് 6 ന് ഇടുക്കി, വയനാട് ജില്ലകളിലും ഓഗസ്റ്റ് 7 ന് മലപ്പുറം ജില്ലയിലും ഏറ്റവും ഉയർന്ന അലേർട്ട് ആയ 'റെഡ്' അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതീവ ജാഗ്രത പുലർത്തേണ്ടതാണ്.*

*നിലവിൽ കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ മഴ ലഭിക്കുന്ന മലപ്പുറം ജില്ലയിലെ കിഴക്കൻ മേഖലയിലും വയനാട്, ഇടുക്കി ജില്ലകളിലും ദുരന്ത സാധ്യത മേഖലകളിൽ ഉള്ളവരെ ഉടനെ തന്നെ മുൻകരുതലിന്റെ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റേണ്ടതാണ്. രാത്രി സമയങ്ങളിൽ മഴ ശക്തിപ്പെടുന്ന സാഹചര്യം കാണുന്നതിനാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ മുൻകരുതലിനായി പകൽ സമയം തന്നെ നിർബന്ധപൂർവ്വം ആളുകളെ മാറ്റി താമസിപ്പിക്കേണ്ടതാണ്.*

*മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്. വൈകീട്ട് 7 മുതൽ പകൽ 7 വരെയുള്ള സമയത്തുള്ള മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം നിരോധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നതാണ്. ഇതിനോട് പൊതുജനങ്ങൾ പൂർണ്ണമായും സഹകരിക്കണം.*

*2020 ഓഗസ്റ്റ് 6 : എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്*

*2020 ഓഗസ്റ്റ് 7 : എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്*

*2020 ഓഗസ്റ്റ് 8 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്*

*2020 ഓഗസ്റ്റ് 9 : ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്*

*എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.*

2020 ഓഗസ്റ്റ് 6 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം.

2020 ഓഗസ്റ്റ് 7 : ആലപ്പുഴ, കോട്ടയം.

2020 ഓഗസ്റ്റ് 8 : തിരുവനന്തപുരം, കൊല്ലം.

2020 ഓഗസ്റ്റ് 9 : എറണാകുളം, തൃശൂർ, പാലക്കാട്.

2020 ഓഗസ്റ്റ് 10 : മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്.

എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് Yellow അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

*കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിതീവ്ര മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാൽ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതാണ്. റെഡ്, ഓറഞ്ച്, മഞ്ഞ അലേർട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.*

പശ്ചിമഘട്ട മലനിരകളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യം കേരളത്തിലെ മറ്റ് ജില്ലകളെയും ബാധിക്കും എന്നതിനാൽ വടക്കൻ കേരളത്തിലും മധ്യ-കേരളത്തിലുമാകെ ജാഗ്രത പുലർത്തേണ്ടതുണ്ട്.

2018, 2019 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാധ്യത മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്.

കോവിഡ് 19 ൻറെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ നടത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് ബുക്ക് 2020 ലൂടെ നിർദേശിച്ച തരത്തിലുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്.

*പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ*

അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കേണ്ടതാണ്.

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാവണം.

ക്വാറന്റൈനിൽ കഴിയുന്നവർ, രോഗലക്ഷണമുള്ളവർ, കോവിഡ് ബാധിക്കുന്നത് മൂലം കൂടുതൽ അപകട സാധ്യതയുള്ളവർ, സാധാരണ ജനങ്ങൾ എന്നിങ്ങനെ നാലുതരത്തിൽ ക്യാമ്പുകൾ സംഘടിപ്പിക്കാൻ വേണ്ടിയാണ് ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുള്ളത്. ഇതിനോട് പൂർണ്ണമായി സഹകരിക്കേണ്ടതാണ്.

ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമെർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾhttps://sdma.kerala.gov.in/wp-content/uploads/2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും.

*ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.*

*ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.*

അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം.

ശക്തമായ കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം.

*ശക്തമായ കാറ്റ് വീശുന്നതിനാൽ, കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ നിന്ന് ലഭ്യമാണ്.*

റെഡ്, ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ എങ്ങനെയാണ് മുന്നൊരുക്കങ്ങൾ നടത്തേണ്ടതെന്നും ഏത് തരത്തിലാണ് അലെർട്ടുകളെ മനസ്സിലാക്കേണ്ടത് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് പുസ്തകം 2020 ൽ വിശദീകരിക്കുന്നുണ്ട്. അത്https://sdma.kerala.gov.in/wp-content/uploads/2020/06/Orange-Book-of-Disaster-Management-2-2020-1.pdf ഈ ലിങ്കിൽ ലഭ്യമാണ്.

കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലെർട്ടുകളിൽ മാറ്റം വരാവുന്നതാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ ഫേസ്‌ബുക്ക്, ട്വിറ്റെർ പേജുകളും പരിശോധിക്കുക.

പുറപ്പെടുവിച്ച സമയം-1 PM, 06/08/2020
*കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി*

Even as restrictions are lifted, consider where you are going during COVID-19 and stay safe.
02/08/2020

Even as restrictions are lifted, consider where you are going during COVID-19 and stay safe.

To stop the spread of COVID-19, we all need to play our part. Help protect those who need it most.
02/08/2020

To stop the spread of COVID-19, we all need to play our part. Help protect those who need it most.

Address

Ernakulam
Kochi

Website

Alerts

Be the first to know and let us send you an email when What's happening in Kochi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to What's happening in Kochi:

Share