31/08/2024
കൊച്ചിയുടെയും കേരളത്തിൻ്റെയും ഏറ്റവും സുപ്രധാന റോഡ് പദ്ധതിയായ #കൊച്ചി_പുതിയ_ബൈപ്പാസ് 3A നോട്ടിഫികേഷൻ പ്രസ്ധീകരിച്ച് National Highways Authority of India - NHAI ❤️❤️😍
അങ്കമാലി കരയാംപറമ്പിൽ നിന്ന് കുണ്ടന്നൂർ നെട്ടൂർ വരെ 44.7 കിലോമീറ്റർ നീളത്തിൽ, 6 വരി ഗ്രീൻഫീൽഡ് ദേശീയപാത ആണ് കൊച്ചിക്ക് കിട്ടാൻ പോകുന്നത്. 👏
ഇടപ്പള്ളി മുതൽ അരൂർ വരെയുള്ള നിലവിലെ കൊച്ചി ബൈപ്പാസ് പൂർണമായും നഗരത്തിൻ്റെ ഹൃദയഭാഗമായി മാറിയതോടെയും, ഇടപ്പള്ളി - അങ്കമാലി ദേശീയ പാത ഏകദേശം പൂർണമായി നഗരഭാഗമായി വളർന്നതോടെയും ഈ രണ്ട് റോഡുകളിലെ തിരക്ക് അതിൻ്റെ ശേഷിയുടെ അനേകം മടങ്ങ് വർദ്ധിച്ചതിനാലാണ് പുത്തൻ പുതിയ 6 വരി ഗ്രീൻഫീൽഡ് ബൈപ്പാസ് വരുന്നത്.
2012-ൽ ആണ് ദേശീയപാത അതോറിറ്റി ഈ ആശയം ആദ്യമായിട്ട് മുന്നോട്ട് വെച്ച് പഠനം തുടങ്ങിയത്. 2017-ൽ മൂന്ന് പ്രാരംഭ അലൈൻമെൻ്റുകളിൽ നിന്ന് എയർപോർട്ടിന് കിഴക്ക് വശത്തിലൂടെ കടന്നു പോകുന്ന അങ്കമാലി - കുണ്ടന്നൂർ അലൈൻമെൻ്റ് തിരഞ്ഞെടുത്തു, DPR തയ്യാറാക്കാൻ കരാറും കൊടുത്തു.
പിന്നീട് കോവിഡ് ഒക്കെ വന്ന ശേഷം 2021 ജൂലൈ ഏഴാം തീയതിയാണ് പദ്ധതിയുടെ 3(a) നോട്ടിഫികേഷൻ പുറപ്പെടുവിച്ചത്. അതിന് ശേഷമാണ് സ്ഥലമെടുപ്പ് ബന്ധപ്പെട്ടുള്ള തർക്കങ്ങൾ ആരംഭിച്ചത്.
അങ്ങനെ എല്ലാ തർക്കങ്ങളും അവസാനിച്ച് അവസാനം 29-08-2024 തീയതിയിൽ പദ്ധതിയുടെ നിർണായക 3A നോട്ടിഫിക്കേഷൻ വന്നു.
അലൈൻമെൻ്റ് കടന്നു പോകുന്ന വഴിയിലെ എല്ലാ സർവേ നമ്പർ അടക്കം ഇതിൽ പറഞ്ഞിട്ടുണ്ട്. മൂന്ന് ആഴ്ചകൾക്ക് ഉള്ളിൽ എന്തെങ്കിലും എതിർപ്പുകൾ ഉള്ളവർക്ക് അത് അറിയിക്കാനുള്ള സമയം അനുവദിച്ചിട്ടുണ്ട്. അതിന് ശേഷം ഉടനെ തന്നെ 3D നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കും. പിന്നീട് നിർമാണ ഘട്ടത്തിലേക്ക് കടക്കും..
കൊച്ചിയുടെ വികസന ചരിത്രത്തിലെ നാഴികക്കല്ലാണ് ഈ ഗ്രീൻഫീൽഡ് ദേശീയപാത ബൈപ്പാസ്. കൊച്ചി നഗരത്തിൻ്റെ വളർച്ച ഇനി അതിലൂടെ ആയിരിക്കും.
പുതിയ ബൈപ്പാസിൻ്റെ കൃത്യമായ അലൈൻമെൻ്റ് കിട്ടുമ്പോൾ പേജിൽ ഇടുന്നതായിരിക്കും 😊