21/04/2022
ഹായ് ഓൾ.... ഇതാണ് എൻറെ weight loss ജേർണി...
ഞാൻ എൻറെ വെയിറ്റ് കുറച്ചത് എൻറെ ഹാർഡ് വർക്കിംഗ് ആൻഡ് പക്കാ ഡയറ്റിൽ കൂടെയാണ്... അതിൽ മില്ലറ്റ് ഹെർബലൈഫ് ഒന്നിനും പങ്കില്ല കുറെ ആൾക്കാർ എൻറെ ഫോട്ടോ യൂസ് ചെയ്ത് പരസ്യം ചെയ്യുന്നു അവർക്ക് ജീവിക്കാൻ വേണ്ടി അവർ എൻറെ ഫോട്ടോയാണ് യൂസ് ചെയ്യുന്നത്..
ഇന്ന് രാവിലെ ഹെർബലൈഫ് നിധീഷ് എന്നുപറയുന്ന ഒരു വ്യക്തി എൻറെ ട്രാൻസ്ഫോർമേഷൻ ഫോട്ടോയിൽ നിതീഷിനെ കോൺടാക്ട് നമ്പർ വെച്ച് സ്റ്റാറ്റസ് ഇടുക ഉണ്ടായി....ഹെർബാലൈഫ് എന്ന് പറയുന്ന പ്രൊഡക്ട് ഈ രീതിയിൽ പരസ്യം ചെയ്യുമ്പോൾ ഇതിൽ നിന്ന് നമ്മൾ എന്ത് മനസ്സിലാക്കണം അത് ഫേക്ക് ആണെന്ന് അല്ലേ നമുക്ക് മനസ്സിലാക്കാനാകും.. ഹെർബാലൈഫ് നെ കുറിച്ച് എനിക്ക് കൂടുതൽ ഒന്നും അറിയില്ല കാരണം ഞാൻ അത് യൂസ് ചെയ്തിട്ടില്ല പക്ഷെ ഇന്ന് ആ വ്യക്തി ചെയ്തത് വളരെ തെറ്റായ ഒരു കാര്യമാണ്....ഇനി ഞാൻ എൻറെ വെയിറ്റ് എങ്ങനെയാണ് കുറച്ച് എന്ന് പറയാം.
ഇപ്പൊ എല്ലാവർക്കും മനസ്സിലായി ഇതൊക്കെ ഫേക്ക് ആണെന്ന് എൻറെ ഫോട്ടോ അടിച്ചു മാറ്റി ഇതുപോലെ എത്ര ആൾക്കാരുടെ ഫോട്ടോസ് ഇവരൊക്കെ അടിച്ചു മാറിയിട്ടുണ്ടാവും നമുക്ക് തടി കുറയ്ക്കാൻ കുറുക്കുവഴികളില്ല .....കഠിനാധ്വാനം ചെയ്യുക.... ഭക്ഷണം നന്നായിട്ട് ക്രമീകരിക്കുക.... ദിവസവും മൂന്ന് മണിക്കൂറാണ് ഞാൻ വ്യായാമത്തിനു വേണ്ടി മാറ്റി വെച്ചിരിക്കുന്നത്.. രാവിലെ 4.30 - 5:30 നടക്കും...30 മിനിറ്റ് സൂംബാ..... വീണ്ടും വൈകുന്നേരം ഒരു മണിക്കൂർ നടക്കും..... പിന്നെയും 30 മിനിറ്റ് സൂംബാ... അത് എന്തൊക്കെ പ്രശ്നം വന്നാലും അതിന് ഒരു മാറ്റവും ഇല്ല..... മധുരം , പൊരിച്ച സാധനങ്ങൾ ,അരി ആഹാരം ,ചോറ് ഞാൻ കഴിക്കാറില്ല.... Cheat Day എടുക്കുന്ന ദിവസം എനിക്ക് ഇഷ്ടമുള്ളതൊക്കെ കഴിക്കും.....വീണ്ടും പിറ്റേദിവസം മുതൽ strict diet n exercise........ വെറുതെ ഒന്നുമല്ല 40kg ഞാൻ കുറച്ചത്.... അത് ചുളുവിൽ ആരും കൊണ്ടു പോകാൻ നിൽക്കണ്ട.. അതിന് അനുവദിക്കില്ല....ഇനി നോമ്പിലെ കാര്യം പറയാം....
വെളുപ്പിനെ 3 മണിക്ക് എഴുന്നേൽക്കും. രാവിലെ 3:30 - 4:30 വരെ നടക്കും.... വീട്ടിൽ വന്നിട്ട് റോബസ്റ്റ് പഴം പിന്നെ വെള്ളം ...ഇതാണ് ഞാൻ കഴിക്കുന്നത് ..പിന്നെ നോമ്പ് എടുക്കും ..വൈകുന്നേരം1 മണിക്കൂർ നടക്കും...30 മിനിറ്റ് zoomba.... നോമ്പ് തുറക്കുമ്പോൾ dates , വെള്ളം, പുഴുങ്ങിയ മുട്ട...dinner 2 ചപ്പാത്തി ( ചിക്കൻ പനീർ അല്ലെങ്കിൽ മീൻ).....ഇതാണ് എൻറെ നോമ്പിലെ ഭക്ഷണം.... ഇത്രയും കഷ്ടപ്പെട്ട് അതിൻറെ ക്രെഡിറ്റ് വെറുതെ ഇരിക്കുന്ന ആൾക്കാർ കൊണ്ടുപോകാൻ ഞാൻ സമ്മതിക്കുമോ...