De Valor Management Consultants

De Valor Management Consultants Management Consultants, Business Consultants, Business Strategists Management Consultants

Quotes of the Day ✨✨
26/08/2024

Quotes of the Day ✨✨

19/08/2024

14/08/2024
വ്യവസായകേരളം കവർ സ്റ്റോറി...
12/08/2024

വ്യവസായകേരളം കവർ സ്റ്റോറി...

09/08/2024

ക്ലബ്‌ഹൗസ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ എത്ര വേഗമാണ് നമുക്കിടയില്‍ ശ്രദ്ധ പിടിച്ചു പറ്റുകയും ജനകീയമാകുകയും ചെയ്തത്. കോവിഡ് കാലഘട്ടത്തില്‍
അടച്ചുപൂട്ടിയിരിക്കേണ്ട അനിവാര്യതയിലേക്ക് നാമെത്തിയപ്പോള്‍ ക്ലബ്‌ഹൗസ് എല്ലാവര്‍ക്കും ഒത്തുകൂടാനും പരസ്പരം കേട്ടു മുട്ടുവാനുമുള്ള
വലിയൊരു വേദിയായി മാറി.

ക്ലബ്‌ഹൗസിലേക്കുള്ള ആദ്യ പ്രവേശനം നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. ആരുടെയെങ്കിലും ക്ഷണം ലഭിച്ചാല്‍ മാത്രമേ ക്ലബ്‌ഹൗസില്‍ ജോയിന്‍
ചെയ്യാന്‍ സാധിക്കുമായിരുന്നുള്ളൂ. ക്ലബ്‌ഹൗസിലേക്ക് ഇന്‍വിറ്റേഷന്‍ ലഭിക്കുന്നത് ഒരു അംഗീകാരമായി കരുതിയിരുന്നു. അങ്ങിനെ ക്ഷണം ലഭിച്ച്
ജോയിന്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് അഭിമാനം തോന്നിയിരുന്നു. തങ്ങള്‍ക്കെന്തോ പ്രത്യേക പരിഗണന ലഭിച്ചു എന്ന തോന്നല്‍ അതുളവാക്കുമായിരുന്നു.

ഇന്‍വിറ്റേഷന്‍ വഴി ആപ്ലിക്കേഷനിലേക്ക് പ്രവേശനം അനുവദിച്ച ആ തന്ത്രം കിടിലമായിരുന്നു. ഉല്‍പ്പന്നം കുറച്ചു പേര്‍ക്ക് മാത്രം ലഭ്യമാകുന്നു എന്ന്
കരുതുക. ആ പ്രത്യേക വിഭാഗത്തോട് മറ്റുള്ളവര്‍ക്ക് അസൂയ തോന്നും. അവര്‍ക്കെന്തോ വിശേഷപ്പെട്ട അംഗീകാരം ലഭിച്ചതായി ചിന്തിക്കും. മനുഷ്യസഹജമായ ഇത്തരമൊരു വിചാരത്തെ, വികാരത്തെ മുതലെടുക്കുന്ന ഈ മാര്‍ക്കറ്റിംഗ് തന്ത്രമാണ് സ്കേസിറ്റി മാര്‍ക്കറ്റിംഗ് (Scarcity Marketing).

ഒരു പ്രത്യേക ഉല്‍പ്പന്നം കിട്ടാന്‍ ബുദ്ധിമുട്ടാണ് എന്ന് തോന്നിയാല്‍ അത് കയ്യടക്കണമെന്ന ഉല്‍ക്കടമായ ആഗ്രഹം ഉപഭോക്താവിന്‍റെ മനസ്സില്‍ ഉടലെടുക്കും. ഇത് സ്വാഭാവികമായ ഒരു ആന്തരിക പ്രതികരണം മാത്രമാണ്. ലിമിറ്റഡ് എഡിഷന്‍ വാഹനങ്ങളോടുള്ള കമ്പം നോക്കുക. ഇത്തരം വാഹനങ്ങള്‍ നിര്‍മ്മിക്കുന്നത് എണ്ണത്തില്‍ കുറവായിരിക്കും. എന്നാല്‍ അവയ്ക്കുള്ള
ആവശ്യകത നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങളുടെ എണ്ണത്തെക്കാള്‍ എത്രയോ മടങ്ങായിരിക്കും.

ഇവിടെ ഉല്‍പ്പന്നത്തിന് കൃത്രിമമായി ക്ഷാമം സൃഷ്ടിക്കുകയാണ്. നേടാന്‍ ബുദ്ധിമുട്ടുള്ള ഒന്ന് നേടിയെടുക്കുക ഒരു ത്രില്ലാണ്‌. സിറ്റിയില്‍ വളരെ
പ്രധാനപ്പെട്ട ഒരു പരിപാടി നടക്കുന്നു. പ്രത്യേക ക്ഷണിതാക്കള്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ. അതില്‍ പങ്കെടുക്കുന്നവരെ ഇന്‍വിറ്റേഷന്‍ ലഭിക്കാത്തവര്‍
അസൂയയോടെ വീക്ഷിക്കുന്നു. അതില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നെങ്കില്‍, തന്നെ ക്ഷണിച്ചിരുന്നെങ്കില്‍ എന്നൊക്കെ വിചാരിച്ചു വിഷമിക്കുന്നു. അത്തരമൊരു പരിപാടിയില്‍ പങ്കെടുക്കുന്നത് അഭിമാനകരമെന്ന്
വിശ്വസിക്കുന്നു.

വണ്‍പ്ലസ്‌ സ്മാര്‍ട്ട്‌ ഫോണുകള്‍ വിപണിയിലേക്ക് കടന്നു വന്നത്ഓര്‍മ്മയില്ലേ? അവ മൊബൈല്‍ സ്റ്റോറുകളില്‍ ലഭ്യമായിരുന്നില്ല. പ്രത്യേക ഇന്‍വിറ്റേഷന്‍ ലഭിച്ചാല്‍ മാത്രമേ ഉപഭോക്താക്കള്‍ക്ക് വണ്‍ പ്ലസ്‌ ഫോണുകള്‍
വാങ്ങുവാന്‍ കഴിഞ്ഞിരുന്നുള്ളൂ. അന്നേവരെ ഒരു ഉല്‍പ്പന്നം ഇത്തരത്തില്‍ വാങ്ങുന്ന രീതി ഉപഭോക്താക്കള്‍ക്ക് പരിചിതമായിരുന്നില്ല. സ്റ്റോറുകള്‍
സന്ദര്‍ശിച്ച് ഫോണ്‍ നോക്കി തിരഞ്ഞെടുക്കുക എന്ന അവസരം ഉപഭോക്താക്കള്‍ക്ക് നിഷേധിക്കപ്പെട്ടു. ഇത് ഉപഭോക്താക്കളില്‍ ആകാംക്ഷ നിറച്ചു. അവര്‍ക്ക് ഇതെന്തോ വിശേഷപ്പെട്ട ഫോണായി തോന്നി.
ഉപഭോക്താക്കള്‍ ഫോണിനെക്കുറിച്ചറിയാന്‍ തിരക്കുകൂട്ടി. വണ്‍ പ്ലസ്‌ വിപണിയില്‍ അവതരിപ്പിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ 25 മില്യണ്‍ ഉപഭോക്താക്കളാണ് അവരുടെ വെബ്സൈറ്റ് സന്ദര്‍ശിച്ചത്. ഏകദേശം ഒരു മില്യണ്‍
ഫോണുകളാണ് ഈ തന്ത്രം വഴി വിറ്റഴിക്കപ്പെട്ടത്.

ഹോട്ടല്‍ ബുക്കിംഗ് വെബ്‌സൈറ്റുകള്‍ നോക്കൂ. വളരെ കുറഞ്ഞ എണ്ണം മുറികളായിരിക്കും പല ഹോട്ടലുകളിലും ഒഴിവുള്ളതായി കാണിക്കുക.
ഇത് പെട്ടെന്ന് ആവശ്യകത വര്‍ദ്ധിപ്പിക്കും. വളരെ വേഗം ബുക്കിംഗ് തീരുന്ന ഹോട്ടലുകളില്‍ റൂം ബുക്ക്‌ ചെയ്യാന്‍ ആവശ്യക്കാര്‍ തിരക്കു കൂട്ടും. ലഭ്യത കുറച്ച് ആവശ്യകത വര്‍ദ്ധിപ്പിക്കുന്ന സ്കേസിറ്റി
മാര്‍ക്കറ്റിംഗ് (Scarcity Marketing) തന്ത്രം തന്നെയാണ് ഇത്തരം ബിസ്സിനസുകള്‍ ഫലപ്രദമായി ഉപയോഗിക്കുന്നത്.

മോണാലിസ എന്ന പെയിന്‍റിംഗ് നോക്കുക. അത്തരം ഒരേയൊരു പെയിന്‍റിംഗ് മാത്രമേ ഈ ഭൂമിയിലുള്ളൂ. ഈ അപൂര്‍വ്വത അതിന്‍റെ മൂല്യം ഉയര്‍ത്തുന്നു. അപൂര്‍വ്വമായതിനെ നേടാന്‍ മനുഷ്യന്‍ എപ്പോഴും
തീവ്രമായി ആഗ്രഹിക്കുന്നു. അതിനായി എന്തു ത്യാഗവും സഹിക്കുവാന്‍ തയ്യാറാകുന്നു. എന്ത് വിലയും നല്‍കാന്‍ മടിക്കുകയുമില്ല. ഇത് തന്നെയാണ് സ്കേസിറ്റി മാര്‍ക്കറ്റിംഗ് (Scarcity Marketing) തന്ത്രത്തിന്‍റെ
മനശാസ്ത്രം.

ഡോ.സുധീർ ബാബു

06/08/2024

യു കെയിലെ ടെസ്കൊ സ്റ്റോറുകള്‍ (Tesco Stores) തങ്ങളുടെ വില്പന വിവരങ്ങള്‍ (Sales Data) വിശകലനം ചെയ്തപ്പോള്‍ വളരെ രസകരമായ ഒരു സംഭവം കണ്ടെത്തി. സ്റ്റോറുകളില്‍ കുട്ടികള്‍ക്കായുള്ള നാപ്കിനുകള്‍ വാങ്ങുവാന്‍ എത്തുന്നവരില്‍ ഭൂരിഭാഗം പേരും പുരുഷന്മാകുന്നു. ഈയൊരു വസ്തുതയില്‍ കൂടുതല്‍ പഠനം നടത്തിയപ്പോള്‍ അവര്‍ക്ക് മനസ്സിലായത്‌ സ്തീകളെ വീട്ടില്‍ കുട്ടികളെ
പരിചരിക്കുവാന്‍ അനുവദിച്ചു കൊണ്ട് പുരുഷന്മാര്‍ കുട്ടികള്‍ക്കായുള്ള നാപ്കിനുകള്‍ വാങ്ങുവാന്‍ സ്റ്റോറില്‍ എത്തുന്നുവെന്നുള്ളതാണ്.

ഇത്തരമൊരു ഷോപ്പിംഗ്‌ പ്രതിഭാസം കണ്ടെത്തിയപ്പോള്‍ ടെസ്കൊ സ്റ്റോര്‍ ചെയ്തതെന്തെന്നറിയാമോ? അവര്‍ തങ്ങളുടെ സ്റ്റോറുകളില്‍ ബിയറും സ്നാക്കുകളും പ്രദര്‍ശിപ്പിക്കുവാന്‍ ആരംഭിച്ചു. കുട്ടികളുടെ നാപ്കിനുകള്‍ ഇരിക്കുന്ന സ്ഥലത്തിന് തൊട്ടരികെ തന്നെയാണ് ഇവ പ്രദര്‍ശിപ്പിച്ചു തുടങ്ങിയത്. അതിനുശേഷം സ്റ്റോറുകളിലെ മൊത്തം വില്‍പ്പനയില്‍ അതിശയകരമായ രീതിയില്‍ മാറ്റം സംഭവിച്ചു.

നാപ്കിനുകളും ബിയറും തമ്മില്‍ എന്തു ബന്ധം? നമുക്ക് ചിന്തിക്കാന്‍ പോലുമാകാത്ത കാര്യം. എന്നാല്‍ വില്‍പ്പന ഡാറ്റ (Sales Data) വിശകലനം ചെയ്യുവാന്‍ സാധിച്ചാല്‍ ഇതുപോലുള്ള തമ്മില്‍ ബന്ധമൊന്നുമില്ലാത്ത വ്യത്യസ്ത ഉല്‍പ്പന്നങ്ങളുടെ സംയോജനത്തിലൂടെ വില്പനയെ വളര്‍ത്താന്‍ സഹായിക്കുന്ന പല അവസരങ്ങളേയും കണ്ടെത്താന്‍ സാധിക്കും. കാനഡയിലെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തണുപ്പുകാലങ്ങളില്‍ തങ്ങളുടെ ആഹാര സാധനങ്ങള്‍
വില്‍ക്കുന്ന കൗണ്ടറുകളില്‍ ഹോക്കി സ്റ്റിക്കുകള്‍ പ്രദര്‍ശിപ്പിക്കും. മറ്റു സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവര്‍ ഇതും വാങ്ങും. ഉപഭോക്താക്കളുടെ അഭിരുചികള്‍ കണ്ടറിഞ്ഞ് ഉല്‍പ്പന്നങ്ങള്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ അത് വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നു.

കേരളത്തിലെ പ്രശസ്തമായ ഒരു ടൈല്‍ ഷോറൂം തങ്ങളുടെ ഉപഭോക്താക്കളെ ശ്രദ്ധിച്ചപ്പോള്‍ അവര്‍ ഞെട്ടിപ്പിക്കുന്ന ഒരു കാര്യം മനസ്സിലാക്കി.ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ എത്തുന്നവരില്‍ അവഗണിക്കാന്‍ കഴിയാത്ത ശതമാനം പേര്‍ ഒന്നും വാങ്ങാതെ മടങ്ങിപ്പോകുന്നു. അവര്‍ കടയില്‍ വന്ന് ഒന്നും വാങ്ങാതെ മടങ്ങിപ്പോകുന്നവരുടെ കയ്യില്‍ നിന്നുംഅഭിപ്രായങ്ങള്‍
ശേഖരിച്ചു തുടങ്ങി. അപ്പോള്‍ അവര്‍ കണ്ടെത്തിയ കാര്യം കിച്ചന്‍ ഗ്രാനൈറ്റ്‌ സ്ലാബുകള്‍ കൂടി ആവശ്യമുള്ളവര്‍ അത് അവിടെ ലഭ്യമല്ല എന്നറിയുമ്പോള്‍ ഒന്നും വാങ്ങാതെ തിരികെ പോകുന്നു. അവര്‍ ഉല്‍പ്പന്നങ്ങളുടെ കൂടെ കിച്ചന്‍ സ്ലാബുകള്‍ കൂടി കൂട്ടിച്ചേര്‍ത്തു. വില്‍പ്പന വര്‍ദ്ധിക്കുകയും ചെയ്തു.

ബിസിനസുകള്‍ സൂക്ഷിക്കുന്ന വില്‍പ്പന ഡാറ്റയുടെ പ്രാധാന്യം വളരെ വലുതാണ്‌. അത് കൃത്യമായി, സൂക്ഷ്മതയോടെ വിശകലനം ചെയ്‌താല്‍ വില്‍പ്പന വര്‍ദ്ധിപ്പിക്കുവാനുള്ള പല സൂചനകളും ലഭിക്കും. നിലവിലുള്ള ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം കൂട്ടിച്ചേര്‍ക്കാന്‍ കഴിയുന്ന ഉല്‍പ്പന്നങ്ങള്‍ കണ്ടെത്താന്‍ കഴിയും. ഇപ്പോഴുള്ള ഉല്‍പ്പന്നങ്ങളുടെ സമാന കാറ്റഗറിയിലുള്ള ഉല്‍പ്പന്നങ്ങള്‍ തന്നെയാവണം കൂട്ടിച്ചേര്‍ക്കേണ്ടത് എന്ന നിര്‍ബന്ധമൊന്നുമില്ല. വ്യത്യസ്ത കാറ്റഗറിയിലുള്ള ഉല്‍പ്പന്നങ്ങള്‍ ഉള്‍ക്കൊള്ളിച്ച് വില്‍പ്പന വര്‍ദ്ധിപ്പിക്കുന്ന തന്ത്രമാണ് ക്രോസ്മേച്ചെന്‍റെസിംഗ് (Cross Merchandising).

ഇലക്ട്രിക്‌ ലൈറ്റുകള്‍ വില്‍ക്കുന്ന ഒരു ഷോറൂം. അവിടെ ഉപഭോക്താക്കള്‍ ആവശ്യമുള്ള ലൈറ്റുകള്‍ തിരഞ്ഞെടുത്ത് പണമടക്കാന്‍ കൗണ്ടറില്‍ എത്തുമ്പോള്‍ അത്ഭുതപ്പെടുന്നു. അതാ, വിവിധ തരത്തിലുള്ള മിട്ടായികള്‍ വെച്ചിരിക്കുന്നു. ലൈറ്റ് ഷോറൂമും മിട്ടായികളും തമ്മില്‍ എന്ത് ബന്ധം. ബന്ധമൊന്നും ഉണ്ടാവണമെന്നില്ല. വില്‍ക്കാന്‍ പറ്റുന്നതെന്തും ബിസിനസില്‍ വില്‍ക്കാം.

ഐസ്ക്രീം വാങ്ങുവാന്‍ എത്തുന്നവര്‍ ഐസ്ക്രീം സ്കൂപ്പ് വാങ്ങുവാന്‍ മറ്റൊരു കടയില്‍ പോകേണ്ടി വരാം. എന്തു കൊണ്ട് അതും കൂടി ഐസ്ക്രീം കൗണ്ടറുകളില്‍ ലഭ്യമാക്കിക്കൂടാ? ഒരു പലചരക്ക് കടയ്ക്ക് പെറ്റുകളുടെ ആഹാരം കൂടി വില്‍ക്കാന്‍ സാധിക്കും. പുതിയ കാലത്ത് ഒന്നിനും ഒരു പരിമിതികളുമില്ല. ഉപഭോക്താക്കളുടെ അഭിരുചികള്‍ മനസ്സിലാക്കുക, വ്യത്യസ്ത ഉല്‍പ്പന്നങ്ങള്‍ കൂട്ടിച്ചേര്‍ക്കുക. ക്രോസ് മേച്ചെന്‍റെസിംഗ് (Cross Merchandising) വില്‍പ്പനയില്‍ അത്ഭുതകരമായ വ്യത്യാസങ്ങള്‍ കൊണ്ടുവരും.

ഡോ.സുധീർ ബാബു

Quotes of the Day ✨✨
01/08/2024

Quotes of the Day ✨✨

Address

Service Road
Kochi
682025

Opening Hours

Monday 9:30am - 5:30pm
Tuesday 9:30am - 5:30pm
Wednesday 9:30am - 5:30pm
Thursday 9:30am - 5:30pm
Friday 9:30am - 5:30pm
Saturday 9:30am - 5:30pm

Telephone

0484-2343120

Alerts

Be the first to know and let us send you an email when De Valor Management Consultants posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to De Valor Management Consultants:

Share