02/12/2016
കോതമംഗലം മെഗാ ജോബ് ഫെയർ ഡിസംബർ 4 ന്
ഒരുക്കങ്ങൾ പൂർത്തിയായി.
നാലായിരം തൊഴിൽ അവസരങ്ങൾ.
കോതമംഗലം:കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ദ്രാലയം സംഘടിപ്പിക്കുന്ന മെഗാ ജോബ് ഫെയർ ഡിസംബർ 4 -)൦ തീയതി ഞായറാഴ്ച കോതമംഗലത്തു നടക്കും. ശോഭന പബ്ലിക് സ്കൂളാണ് വേദി. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് പരിപാടി.
നാലായിരത്തോളം തൊഴിൽ അവസരങ്ങളുമായി അമ്പതിലധികം കമ്പനികൾ ജോബ് ഫെയറിൽ പങ്കെടുക്കും.ഉദ്യോഗാര്ഥികൾക്കു രാവിലെ സ്പോട്ട് രെജിസ്ട്രഷൻ നടത്താം . തത്സമയ ഇൻറർവ്യൂ വിലൂടെയാണ് തെരെഞ്ഞെടുപ്പ്.ഒരാൾക്ക് 4 കമ്പനികളുടെ ഇൻറർവ്യൂവിൽ പങ്കെടുക്കാം.
ഐ.ടി, ഹെൽത്ത് കെയർ,റീടെയിൽ , ഹോസ്പിറ്റാലിറ്റി,ബാങ്കിങ്, എഞ്ചിനീയറിംഗ്,തുടങ്ങിയ മേഖലകളിൽ നിന്നുള്ള കമ്പനികളാണ് തൊഴിൽ മേളക്ക് എത്തുന്നത്. എൽ.& ടി ,അമൃത ഹോസ്പിറ്റൽ,രവി പിള്ളയുടെ ആർ.പി ഗ്രൂപ്പ്, ഈസ്റ്റേൺ,ഇസാഫ് തുടങ്ങിയവയാണ് മേളയിൽ പങ്കെടുക്കുന്ന പ്രധാന കമ്പനികൾ. 5 -)൦ ക്ലാസ്സു മുതൽ ബിരുദ ബിരുദാനന്തര പ്രൊഫഷണൽ യോഗ്യത ഉള്ളവർക്ക് വരെയുള്ള അവസരങ്ങൾ ജോബ് ഫെയറിൽ ഉണ്ടാകും.
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വയസ്സ്, യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി കൗണ്ടറിൽ പേര് രജിസ്‌റ്റർ ചെയ്യാം.കേന്ദ്ര ഉദ്യോഗ തൊഴിൽ മന്ത്രലായവും,കൊച്ചിയിലെ സൊസൈറ്റി ഫോർ ഇൻറ്റഗ്രേറ്റഡ് ഗ്രോത് ഓഫ് ദി നേഷൻ എന്ന സംഘടനയും, എൻ്റെ നാട് കൂട്ടായ്മയും ചേർന്നാണ് കോതമംഗലത്തു ജോബ് ഫെയർ സംഘടിപ്പിക്കുന്നത്.
കോതമംഗലം രൂപത ബിഷപ്പ് റെവ. ഡോ. ജോർജ് മഠത്തിക്കണ്ടത്തിൽ മേള ഉദ്ഘാടനം ചെയ്യും. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിവിധ സ്ഥാപനങ്ങൾ ആവിഷ്കരിച്ചിട്ടുള്ള വിവിധ പദ്ധതികൾ മേളയിൽ അവതരിപ്പിക്കും. നോർക്ക റൂട്സ് , വനിതാ വികസന കോർപ്പറേഷൻ, പട്ടിക ജാതി വികസന കോർപ്പറേഷൻ,തുടങ്ങിയ ഏജൻസികളുടെ സ്റ്റാളുകൾ മേളയിലുണ്ടാകും.
കോതമംഗലം ഇതാദ്യമായി ആതിഥ്യം വഹിക്കുന്ന മെഗാ ജോബ് ഫെയറിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. പതിനായിരത്തിലധികം പേർക്ക് സുഗമമായി മേളയിൽ പങ്കെടുക്കാൻ കഴിയുംവിധമാണ് സംവിധാനങ്ങൾ ഒരുക്കുക.
കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ദ്രാലയത്തിലെ സബ് റീജിയണൽ എംപ്ലോയ്മെൻറ് ഓഫീസർ പി. ജി രാമചന്ദ്രൻ, എൻ്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം, സൈൻ സെക്രട്ടറി ടി. പി മുരളീധരൻ നായർ, എൻ്റെ നാട് ജനറൽ കൺവീനർ ഡാമി പോൾ, സെക്രട്ടറി പി പ്രകാശ്, കേന്ദ്ര കമ്മിറ്റി അംഗം സി കെ സത്യൻ തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.