03/07/2021
കോവിഡിന്റെ കാലത്തും ഗുരുവായൂരിൽ പാഥേയമുണ്ട് ..?
ഗുരുവായൂർ നാരായണീയയജ്ഞസമിതിയിൽ നിന്നും എല്ലാ ദിവസവും വഴിവക്കിൽ വിശന്നുവലയുന്ന ദീനരും ദരിദ്രരുമായ ഭ്രാന്തരും കുഷ്ഠരോഗികളും ഉൾപ്പടെയുള്ള പട്ടിണിക്കാർക്ക് ഭഗവാന്റെ നാമത്തിൽ അന്നദാനം അഥവാ പാഥേയം (പൊതിച്ചോറ്) നൽകുന്നുണ്ട്..🙏ഭഗവാന്റെ നിരവധി ഭക്തർ ഈ പാഥേയപൂജയുടെ മാഹാത്മ്യം അറിയുവാൻ ആഗ്രഹം പ്രകടിപ്പിച്ചതു കൊണ്ടാണ് ഇപ്പോൾ ഇതെഴുതുന്നത്..പതിറ്റാണ്ടുകളായി ഭക്തരുടെ സഹകരണത്തോടെ നാരായണീയ യജ്ഞസമിതി നടത്തിവരുന്ന ശ്രേഷ്‌ഠകർമ്മമാണ് പാഥേയപൂജ..🙏ഒരുകൈകൊണ്ട് കൊടുക്കുന്നത് മറുകൈ അറിയാൻ പാടില്ല എന്നാണ് നമ്മുടെ പ്രമാണം..ഭഗവാന്റെ നാമത്തിൽ അന്നം കൊടുക്കുന്ന ഭക്തരെ സംബന്ധിച്ച് പ്രശസ്തിയിൽ താത്പര്യമില്ലാത്തതുകൊണ്ടും മഹാനാരായണസേവ ആയതുകൊണ്ടും സമൂഹമാദ്ധ്യമങ്ങളിൽ ഈ ശ്രേഷ്ഠകർമ്മത്തിന്റെ ചിത്രങ്ങൾ പ്രചരിപ്പിച്ചിട്ടില്ല എന്നു മാത്രം..🙏
എന്നിരുന്നാലും ഭഗവാന്റെ കാരുണ്യംകൊണ്ട് അനുഗ്രഹീതരായ നിരവധി സജ്ജനങ്ങൾ എല്ലാ ദിവസവും ഈ മഹായജ്ഞത്തിന്റെ ഭാഗമാകുന്നുണ്ട്..🙏
എന്താണ് പാഥേയം ?..🙏
പലപ്പോഴും ക്ഷേത്രങ്ങളിൽനിന്നും ലഭിക്കുന്ന ഭക്ഷണത്തെ നമ്മൾ അറിയുന്നത് അന്നദാനമെന്നാണ്..🙏എന്നാൽ ക്ഷേത്രത്തിൽനിന്നും നൽകുന്ന ഭക്ഷണം"പ്രസാദ ഊട്ടാണ്" എന്ന സത്യം വളരെകുറച്ചു ഭക്തർക്കേ അറിയൂ..🙏പ്രസാദഊട്ടും അന്നദാനവും രണ്ടും രണ്ടാണ്.. 🙏 യഥാർത്ഥ അന്നദാനം ഇതിൽനിന്നും തികച്ചും വ്യത്യസ്തമാണ്..🙏വിശന്നു വലയുന്ന ദീനനോ ദരിദ്രനോ ഭഗവാന്റെ നാമത്തിൽ ഈശ്വരാർപ്പണമായി നൽകുന്ന ശുദ്ധ ഭക്ഷണമാണ് അന്നദാനം..🙏അന്നദാനം പ്രാണദാനമാണ്..🙏അന്നമില്ലെങ്കിൽ പ്രാണനില്ല..🙏കൊടുക്കുന്ന വ്യക്തിയുടെ സൗഭാഗ്യവും സ്വീകരിക്കുന്നവന്റെ അവകാശവുമാണ് അന്നദാനം...🙏ഏതു ദുഃഖത്തേയും ദുരിതത്തേയും തടയുവാൻ അന്നദാനത്തിന് കഴിയും..🙏അത് അനുഭവസത്യമാണ്..🙏ലോകം നിലനിൽക്കുന്നതുതന്നെ അന്നത്തിലാണ്..🙏ഭഗവാന്‍ സ്വയം ദാനസ്വരൂപനാണ്..🙏അന്നദാനം നൽകാത്തവന് ആനന്ദദായകനായ പരമാത്മാവിലേക്ക് എത്തിച്ചേരാൻ കഴിയില്ല എന്ന് ഭഗവാൻതന്നെ പറഞ്ഞിട്ടുണ്ട്..🙏അന്നം കഴിക്കുന്നതുപോലും ബ്രഹ്മാർപ്പണത്തോടെയാവണം..🙏
അന്നം സ്വീകരിക്കുന്നവനെ ഈശ്വരനായി കാണണം..🙏ഭഗവാൻ നാരായണന്റെ പ്രത്യക്ഷസ്വരൂപമായി കാണണം..🙏അതുപോലെതന്നെ നമ്മൾ സമർപ്പിക്കപ്പെടുന്ന അന്നം അർഹതപ്പെട്ടകൈകളിൽ എത്തുക എന്നതും പരമപ്രധാനമാണെന്ന് ഭഗവത് ഗീതയുടെ 17/ 20,21,22 ശ്ലോകങ്ങളിൽ ഭഗവാൻ തന്നെപറയുന്നുണ്ട്..🙏അതായത് ദാനം ചെയ്യേണ്ടത് സ്വന്തം കർത്തവ്യമാണെന്ന് നിശ്ചയിച്ചു പ്രത്യുപകാരി അല്ലാത്തവന് ഉചിതമായ ദേശകാലങ്ങളിൽ, അർഹതപ്പെട്ട കൈകളിൽ (പാത്രത്തിൽ) ഏതൊരു ദാനം ചെയ്യപ്പെടുന്നുവോ ആ ദാനത്തെ സ്വാത്വിക ദാനം എന്നുപറയപ്പെടുന്നു..🙏
ഇതു തന്നെയാണ് നാരായണീയ യജ്ഞ സമിതിയിലെ പാഥേയപൂജയുടെ പ്രത്യേകത:🙏
ഭഗവാൻ നൽകിയ ഉപദേശങ്ങളും നിർദ്ദേശങ്ങളും വിധിപ്രകാരം പാലിക്കപ്പെടുന്ന അന്നദാനമാണ് നാരായണീയ യജ്ഞ സമിതിയിയുടെ പാഥേയപൂജ..മന്ത്രാക്ഷരങ്ങൾ എഴുതിയ അരിമണികൾ, തീർത്ഥജലത്തിൽ ശുദ്ധിചെയ്ത് പവിത്രമായി പാചകം ചെയ്ത് ദ്വാദശാക്ഷരീ മന്ത്രം ചൊല്ലി ഭഗവാനു സമർപ്പിച്ച ഈ അന്നമാണ് പാഥേയം..🙏 ഈ പൊതിച്ചോറുകൾ സ്വീകരിക്കുന്നത് വഴിവക്കിൽ അലഞ്ഞുതിരിയുന്ന ഭ്രാന്തനും പട്ടിണിക്കാരനുമാണ്..ഈ നാരായണസേവക്കുവേണ്ടി എല്ലാ ദിവസവും കിലോമീറ്ററുകൾ യാത്രചെയ്താണ് വഴിവക്കിൽ അലയുന്ന മനോരോഗികളെ തേടിപ്പിടിയ്ക്കുന്നതും കണ്ണന്റെ,ഗുരുവായൂരപ്പന്റെ ഈ പാഥേയം സമർപ്പിക്കുന്നതും വസ്ത്രങ്ങളും മരുന്നും ഉൾപ്പടെയുള്ള അനുബന്ധസേവകൾ ചെയ്യുന്നതും..🙏
വിവാഹം,ജന്മദിനം,ശ്രാദ്ധദിനം തുടങ്ങി പ്രത്യേക ദിനങ്ങളിൽ നിരവധി ഭക്തർ ഈ ശ്രേഷ്ഠകർമ്മത്തിൽ നേരിട്ടും അല്ലാതെയും പങ്കാളികളാവുന്നുണ്ട്..🙏ഈ മഹാമാരിയുടെ കാലഘട്ടത്തിൽ ദാരിദ്ര്യം അനുഭവിക്കുന്ന ഒട്ടേറെ പേർക്ക് അനുഗ്രഹമാണ് ഈ മഹാനാരായണ സേവ ..🙏മനുഷ്യനായ ഈശ്വരനെ,നരരൂപിയായ നാരായണനെ സേവിക്കുന്ന ഈ മഹാനാരായണസേവയിൽ ഭഗവാന്റെ നാമത്തിൽ നമുക്കൊരുമിക്കാം..🙏മാനവ സേവ ...മാധവ സേവ..🙏ഓം നമോ ഭഗവതേ വാസുദേവായ..🙏ഓം നമോ നാരായണായ..🙏
പാഥേയസമർപ്പണത്തെ കുറിച്ച് കൂടുതൽ അറിയാം ..വിളിക്കൂ...8589892952
നാരായണീയ യജ്ഞ സമിതി,വടക്കേനട,ഗുരുവായൂർ.
കൃഷ്ണായ വാസുദേവായ ഹരയെ പരമാത്മനേ
പ്രണതക്ലേശനാശായ ഗോവിന്ദായ
നമോനമഃ( ഈ Message പരമാവധി Share ചെയ്യൂ ... ഒരോ കുടുംബത്തിനും സ്വന്തം ചുറ്റുവട്ടത്ത് ഒരു പൊതിച്ചോറെങ്കിലും നൽകാൻ പ്രചോദനമാകട്ടെ ).... Pls ഹരി ഓം