04/09/2021
സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ (സായ്) അസിസ്‌റ്റന്റ് കോച്ച് 220 ഒഴിവുണ്ട്. കരാര്‍ നിയമനമാണ്.
നാല് വര്‍ഷത്തേക്കായിരിക്കും നിയമനം.
ആര്‍ച്ചറി 13, അത്‌ലറ്റിക്‌സ് 20, ബാ്‌സകറ്റ് ബോള്‍ 6, ബോക്‌സിങ് 13, സൈക്ലിങ് 13, ഫെന്‍സിങ് 13, ഫുട്‌ബോള്‍ 10, ജിംനാസ്‌റ്റിക്‌സ് 6, ഹാന്‍ഡ്‌ബോള്‍ 3, ഹോക്കി 13, ജൂഡോ 13, കബഡി 5, കരാട്ടേ 4, കയാക്കിങ് ആന്‍ഡ് കനോയിങ് 6, ഖോ--ഖോ 2, റോവിങ് 13, സെപക് തക്രോ (കിക്ക് വോളിബോള്‍) 5, ഷൂട്ടിങ് 3, സോഫ്‌റ്റ് ബോള്‍ 1, നീന്തല്‍ 7, ടേബിള്‍ ടെന്നീസ് 7, തയ്‌കോണ്‍ഡോ 6, വോളിബോള്‍ 6, വെയ്‌റ്റ് ലിഫ്‌റ്റിങ് 13, റസ്‌ലിങ് 13, വുഷു 6, യോഗ്യത സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍നിന്നോ പട്യാലയിലെ നേതാജി സുഭാഷ് നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സില്‍നിന്നോ ഡിപ്ലോമ വേണം.
അല്ലെങ്കില്‍ ഒളിമ്ബിക്‌സ്/രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുക്കണം. അല്ലെങ്കില്‍ ദ്രോണാചാര്യ അവാര്‍ഡ് നേടണം. ഉയര്‍ന്ന പ്രായം 40. വിശദവിവരത്തിനും അപേക്ഷിക്കാനും www.sportsauthorityofindia.nic.in. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഒക്ടോബര്‍ 10
Sports Authority of India was set up as a Society of Department of Sports, Govt. of India with the objective of promotion of Sports and Games.