03/08/2014
ഈ പെജിന്ടെ സുഗമമായ നടത്തിപ്പിന് വേണ്ടി ചില കാര്യങ്ങൾ നിർദേശിക്കുന്നു.
പ്രധാനമായും കണ്ണൂര്‍ ജില്ലയിലെ വാങ്ങല്‍ കൊടുക്കല്‍ ഉദ്ദേശിച്ചു ഉള്ളതാണ് ഈ പേജ്.
1- ഈ ഗ്രൂപ്പ് സെക്കന്റ് ഹാൻഡ് സാധനങ്ങളുടെ Buy & Sell ഉദ്ദേശിച്ചു കൊണ്ടുള്ളതാണ്. അത്തരം പരസ്യങ്ങൾക്കായിരിക്കും ഗ്രൂപ്പിൽ പ്രാധാന്യം.
2 -ഗ്രൂപ്പിൽ ചെയ്യുന്ന പരസ്യങ്ങളിൽ, പ്രോഡക്റ്റ് നെയിം, മോഡൽ, വില, കൃത്യമായ ലൊക്കേഷൻ, കോണ്ടാക്റ്റ് ഡീറ്റയിൽസ് തുടങ്ങി പരമാവധി വിവരങ്ങൾ ഉൾപ്പെടുത്തുക. അപൂർണ്ണമെന്നു തോന്നുന്ന പരസ്യങ്ങൾ ഒഴിവാക്കുന്നതാണ്.
3- ഉദ്ദേശിക്കുന്ന വില, കോണ്ടാക്റ്റ് ഡീറ്റയിൽസ്, കൃത്യമായ ലൊക്കേഷൻ എന്നിവ നിർബന്ധമായും പരസ്യത്തിൽ ഉൾപ്പെടുത്തേണ്ടതാണ്.
4- ഗ്രൂപ്പിന് നിരക്കാത്ത പോസ്റ്റുകൾ, അതെത്ര നല്ലതായാലും, ചെയ്യുന്നവരെ പോസ്റ്റിനോടൊപ്പം ഒഴിവാക്കുന്നതാണ്.
5- പോസ്റ്റിനു താഴെ തമാശ രീതിയിലോ പരിഹാസരൂപേണയോ ഉള്ള കമന്റുകൾ, അവർ പരസ്പരം സുഹൃത്തുക്കളാണെങ്കിൽ കൂടി, അനുവദിക്കുന്നതല്ല..