11/06/2026
The PM-Surya Ghar Muft Bijli Yojana : ഗാർഹിക പുരപ്പുറ സോളാർ ഉൽപ്പാദനം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി MNRE (Ministry of New and Renewable Energy of India) നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതി.
സബ്സിഡി സ്ക്കീമിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതി 2027 മാർച്ച് 31 ഓടെ അവസാനിപ്പിക്കാനാണു പ്ലാൻ ചെയ്യുന്നത്. ഒരു കോടി ഗാർഹിക പുരപ്പുറ പ്രോജക്റ്റുകൾ എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പദ്ധതി നിലവിൽ 40% മാത്രമാണ് പൂർത്തിയായിരിക്കുന്നത്. 2026 ഡിസംബറോടെ 75 ലക്ഷവും മാർച്ച് 31 ഓടെ പദ്ധതി പൂർത്തിയാക്കി അവസാനിപ്പിക്കാനുമാണ് നിലവിലെ തീരുമാനം. അത് നീട്ടാം, നീട്ടാതിരിക്കാം.
അതാത് സംസ്ഥാനങ്ങളിലേ DISCOM (Distribution Company) യുമായി സഹകരിച്ചു MNRE രജിസ്ട്രേഷനുള്ള വെണ്ടർമാരിലൂടെ സോളാർ ഇൻസ്റ്റാൾ ചെയ്യുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് പരമാവധി 78000 രൂപ വരെ സബ്സിഡിയായി നേടാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. ഇലക്ട്രിസിറ്റി ബിൽ ഇല്ലാതാക്കുക അല്ലെങ്കിൽ പേടി കൂടാതെ ഇലക്ട്രിക് ഉപകരണങ്ങൾ ഉപയോഗിക്കുക എന്നൊരു ഗുണം കൂടി ഇതിലൂടെ ഉപഭാക്താക്കൾക്ക് ലഭിക്കുന്നുണ്ട്. അതുകൊണ്ട് വീട്ടിൽ ഓൺഗ്രിഡ് പ്ലാന്റ് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ സബ്സിഡി നേടിക്കൊണ്ട് അത് പൂർത്തിയാക്കാൻ വെറും 296 ദിവസങ്ങളാണ് നിങ്ങൾക്ക് മുമ്പിലുള്ളത്.
സബ്സിഡി കാലാവധി കഴിയാറാകുന്നു എന്നതിനേക്കാൾ ശ്രദ്ധിക്കേണ്ട മറ്റൊന്നാണ് KSEB യുടെ ട്രാൻസ്ഫോർമർ ഫീസിബിലിറ്റി. നിലവിൽ പല ട്രാൻസ്ഫോർമറുകളും ഫീസിബിലിറ്റി തീരുകയോ, തീരാറായി നിൽക്കുകയോ ആണ്. നിങ്ങളുടെ ട്രാൻസ്ഫോർമറിനു ഫീസിബിലിറ്റി ഇല്ലാത്ത സാഹചര്യത്തിൽ KSEB യിൽ നിന്നും അപ്പ്രൂവൽ ലഭിക്കുക എന്നത് ഏറെക്കുറെ അസാധ്യമാണ്. ഓൺഗ്രിഡ്-ഹൈബ്രിഡ് പ്രോജക്റ്റുകളിൽ KSEB ഗ്രിഡുമായി പ്രൊജക്റ്റിനെ ബന്ധിപ്പിക്കേണ്ടതുകൊണ്ട് നിങ്ങളുടെ KSEB ഡിസ്ട്രിബ്യുഷൻ ട്രാൻസ്ഫോർമറിലെ (DTR) കപ്പാസിറ്റി ഒരു വിഷയമാണ്.
ഒരു ട്രാൻഫോർമറിന്റെ കപ്പാസിറ്റിയുടെ പരമാവധി 90% മാത്രമേ സോളാർ പ്രൊജക്റ്റുകൾക്കായി KSEB മാറ്റി വച്ചിട്ടുള്ളൂ.അതായത് 100 kVA ട്രാൻസ്ഫോർമറിന്റെ പരമാവധി 81 kW വരെയാണ് സോളാറിനായി മാറ്റി വച്ചിരിക്കുന്നത്. അത് കഴിയുന്നതോടെ പിന്നീട് ഗ്രിഡുമായി ബന്ധപ്പെട്ട പ്രൊജക്റ്റുകൾക്ക് KSEB അനുമതി നൽകുന്നതല്ല. അത്തരം സാഹചര്യത്തിൽ ഓഫ്ഗ്രിഡിനു പിന്നാലെ പോകുകയോ അതുമല്ലെങ്കിൽ KSEB ട്രാൻസ്ഫോർമർ കപ്പാസിറ്റി കൂട്ടുന്നത് വരേയോ കാത്തിരിക്കേണ്ടതുണ്ട്. അതുകൊണ്ട് ഓൺഗ്രിഡ്/ഹൈബ്രിഡ് സമീപ ഭാവിയിൽ ചെയ്യാനായി നിൽക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ ട്രാൻസ്ഫോർമറിന്റെ ഫീസിബിലിറ്റി പരിശോധിച്ചു തീരുന്നതിനു മുമ്പ് പ്ലാന്റ് ലൈവാക്കാൻ ശ്രമിക്കുക.
മൂന്നുതരത്തിലുള്ള പ്രൊജക്റ്റുകളാണ് സോളാറുമായി ബന്ധപ്പെട്ടു നിലവിലുള്ളത്. ഓൺഗ്രിഡ്, ഓഫ്ഗ്രിഡ്, ഹൈബ്രിഡ്. ഇതിൽ ഓൺഗ്രിഡിനും ഹൈബ്രിഡിനുമാണ് സർക്കാർ സബ്സിഡി ലഭിക്കുന്നത്. കേരളത്തിലെ കാര്യമെടുത്താൽ ഇവിടെ പ്രാഥമിക DISCOM, KSEB ആണ് .Thrissur Corporation Electricity Department (TCED) പോലുള്ള മൈനർ DISCOM കൾ വേറെയുണ്ട്. Anyway അതവിടെ നിൽക്കട്ടെ. കാര്യത്തിലേക്ക് വരാം.
ഓൺ ഗ്രിഡ് എന്താണെന്നു നമുക്ക് നോക്കാം. അതായത് പകൽ സമയം സോളാറിലൂടെ നമ്മൾ ഉത്പാദിപ്പിക്കുന്ന വൈദ്യുതി നമ്മൾ ഉപയോഗിക്കുകയും ബാക്കി വരുന്നത് KSEB യുടെ ഗ്രിഡിലേക്ക്(ലൈനിലേക്ക്) വിടുകയുമാണ് ഇതിൽ ചെയ്യുന്നത്. മാസാവസാനം നിങ്ങൾ ഉത്പാദിപ്പിച്ചതിൽ നിന്നും ഉപയോഗിച്ചത് കഴിച്ചു ബാക്കി KSEB ക്കു കൊടുത്തത് നിങ്ങളുടെ ബാങ്കിങ് യൂണിറ്റിലേക്ക് മാറ്റുന്നു. ഇനി സോളാറിൽ ഉത്പാദിപ്പിച്ചതിനേക്കാൾ കൂടുതലാണ് നിങ്ങൾ ഉപയോഗിച്ചതെങ്കിൽ അതിനുള്ള തുക KSEB ബില്ലിൽ ഉൾപ്പെടുത്തുന്നതാണ്. നിങ്ങളുടെ ആവശ്യത്തിനുള്ള സോളാർ പ്ലാന്റ് ഇൻസ്റ്റാൾ ചെയ്യുന്നതിലൂടെ വൈദ്യുതി ബിൽ ഏറക്കുറെ ഫിക്സഡ് ചാർജിൽ ഒതുക്കാൻ കഴിയാവുന്നതാണ്. ഓരോ മാസവും ഇതുപോലെ ഉത്പാദനത്തിൽ മിച്ചം വരുന്ന വൈദ്യുതി നിങ്ങളുടെ ബാങ്കിങ് യൂണിറ്റിലേക്ക് മാറ്റുകയും മാർച്ച് 31 വരെയുള്ള ബാലൻസിനു തത്തുല്യമായ തുക അതിനു ശേഷം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയും ചെയ്യും. ഗ്രിഡിലേക്ക് കൊടുത്ത ഓരോ യൂണിറ്റിനും ഏതാണ്ട് 3.26 രൂപ വരെ നൽകുന്നതാണ്.
ഹൈബ്രിഡ് എന്നത് കുറച്ചുകൂടി കോസ്റ്റ് കൂടിയ മെത്തേഡ് ആണെന്നുള്ളതുകൊണ്ടും അടിക്കടി വൈദ്യുതി മുടക്കം വരുന്നവർക്കാണ് കൂടുതൽ ഗുണം ചെയ്യുക എന്നുള്ളതുകൊണ്ടും അതിലേക്ക് കടക്കുന്നില്ല. KSEB ലൈനിൽ തടസ്സം വരുന്ന സമയം സോളാർ പ്ലാന്റിൽ പ്രൊഡക്ഷൻ നടക്കില്ലെന്നതും വീട്ടിൽ വൈദ്യുതി ഉണ്ടാവില്ലെന്നതുമാണ് ഓൺഗ്രിഡിന്റെ ഒരു പോരായ്മ.അത്തരക്കാർക്ക് ഹൈബ്രിഡ് നോക്കാവുന്നതാണ്. താരതമ്യേന നല്ല ചിലവുള്ള ഒന്നാണ് ഓഫ് ഗ്രിഡ് എന്നതുകൊണ്ടും സബ്സിഡി ലഭിക്കില്ല എന്നുള്ളതുകൊണ്ടും അതിലേക്കും കടക്കുന്നില്ല.
ഇനിയാണ് അടുത്ത പ്രധാന ചോദ്യം?
എല്ലാവരും സോളാർ ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ടോ? രണ്ടു മാസത്തിലൊരിക്കൽ(bimonthly) മൂവായിരം രൂപയ്ക്കു മുകളിൽ KSEB ബില്ല് വരുന്നവർ മാത്രമേ സോളാർ ഇൻസ്റ്റാൾ ചെയ്യേണ്ടതുള്ളുവെന്നാണ് പലരും പറയാറുള്ളത്. എന്നാൽ സത്യത്തിൽ അങ്ങനെയല്ല. KSEB ബില്ല് വരുന്നത് നിങ്ങളുടെ ഉപയോഗത്തിനനുസരിച്ചു മാത്രമാണ്. വീട്ടിൽ രണ്ടു AC ഉണ്ടായിട്ടും വേനൽ കാലത്തു പോലും ബില്ലിനെ പേടിച്ചിട്ടു ഉപയോഗിക്കാത്ത എത്രയോ വീടുകൾ കേരളത്തിലുണ്ട്. ഇതൊക്കെ വാങ്ങി വച്ചിരിക്കുന്നത് കാണാൻ വേണ്ടിയാണെങ്കിൽ എന്തിനു ചുമ്മാ അതിനു വേണ്ടി പൈസ മുടക്കണം? AC ഉണ്ടായിട്ടും മാർച്ച്-ഏപ്രിൽ മാസങ്ങളിൽ പോലും ഉപയോഗിക്കാതെ പൊടിപിടിപ്പിക്കാൻ വേണ്ടിയാണെങ്കിൽ അതിലും നല്ലത് വാങ്ങാതിരിക്കുന്നതാണ്. എന്തെങ്കിലും ഒരാവശ്യത്തിന് പുറത്തു പോകുമ്പോൾ റെസ്റ്റോറന്റ് ബില്ല് പേടിച്ചു ഭക്ഷണം കഴിക്കാതെ പട്ടിണിയിരിക്കുന്നതിനു തുല്യമാണത്.
അതുകൊണ്ട് തന്നെ നിലവിലെ ബില്ലിലെ തുക മാത്രം നോക്കാതെ നമ്മുടെ ഒരു കംഫർട്ട് കൂടി നോക്കി വേണം സോളാർ നമുക്ക് വേണോയെന്നു തീരുമാനിക്കാൻ. പൈസ മാത്രമല്ലല്ലോ, ആളുകളുടെ സുഖസൗകര്യങ്ങൾ കൂടി നോക്കിവേണ്ടേ തീരുമാനങ്ങളെടുക്കാൻ? പൊതുഗതാഗത സൗകര്യങ്ങൾ ഇല്ലാഞ്ഞിട്ടല്ലല്ലോ കേരളത്തിൽ ആളുകൾ ബൈക്കും കാറുമെല്ലാം വാങ്ങുന്നത്? സൗകര്യം, അൽപ്പ സ്വൽപ്പം കംഫർട്ട്നെസ്സ്. ഇതെല്ലാം പ്രധാനമാണ്.
രണ്ടു മാസത്തിലൊരിക്കൽ 4500/5000 രൂപ വരെ ബില്ല് വരുന്ന ഒരാളാണ് നിങ്ങളെങ്കിൽ 3kw ന്റെ ഓൺഗ്രിഡ് നിങ്ങൾക്ക് മതിയാകും. എന്നാലിതിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. സോളാർ ഇൻസ്റ്റാൾ ചെയ്യുന്നവരിൽ ഭൂരിഭാഗം പേരുടേയും വൈദ്യുതി ഉപയോഗം, ഇൻസ്റ്റാൾ ചെയ്തതിനു ശേഷം ഗണ്യമായി കൂടാറുണ്ട്.ഇനിയെല്ലാം സൂര്യൻ നോക്കിക്കൊള്ളുമെന്ന തോന്നലാണ് അതിന്റെ പിന്നിൽ. കൂടാതെ നിങ്ങളുടെ ഭാവിയിലെ ആവശ്യങ്ങളും കൂടി മുൻകൂട്ടി കാണേണ്ടതുണ്ട്. ഉദാഹരണത്തിന് നിലവിൽ 5000 രൂപ ബില്ല് വരുന്ന ഒരാൾ 3kw ഇൻസ്റ്റാൾ ചെയ്യുകയും സോളാർ വച്ചുവെന്നുള്ള തോന്നലിൽ ഒരു EV കാർ പിന്നീട് വാങ്ങുകയും ചെയ്താൽ ബില്ല് ഗണ്യമായ രീതിയിൽ കൂടിയേക്കാം. അതുകൊണ്ട് തന്നെ അടുത്ത ഒരു 5 വർഷത്തെ ആവശ്യങ്ങൾ കൂടി മുൻകൂട്ടി കണ്ടുകൊണ്ടു വേണം നമുക്ക് വേണ്ട കപ്പാസിറ്റി തിരഞ്ഞെടുക്കുവാൻ.
ഇപ്പോഴത്തെ സാഹചര്യത്തിൽ 3kw ന്റെ ഒരു ഓൺ ഗ്രിഡ് പ്ലാന്റ് സ്ഥാപിക്കാൻ 200000-250000 രൂപ ചിലവുണ്ട്. അതിൽ 78000 രൂപ MNRE സബ്സിഡി ലഭിക്കും. ഫലത്തിൽ 120000-140000 രൂപയോളം മാത്രമാണ് ചിലവ് വരുന്നത്. അതിന്റെ 90% ഓളം ലോണായും ലഭിക്കുന്നതാണ്. ഏകദേശം 1500-2500 രൂപ EMI വന്നേക്കാം.
വാർഷികാടിസ്ഥാനത്തിൽ ഒരു ആവറേജ് നോക്കിയാൽ 3kw ടോപ് കോൺ പ്ലാന്റുകളിൽ ഡെയ്ലി 12 യൂണിറ്റോളം വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയും. വാർഷികാടിസ്ഥാനത്തിലുള്ള ആവറേജാണ് പറയുന്നത്. ജൂൺ-ഓഗസ്റ്റ് വരെയുള്ള ഇരുണ്ടുമൂടിയ അന്തരീക്ഷത്തിൽ അത് 3-5 യൂണിറ്റിലേക്കൊക്കെ താഴ്ന്നേക്കാം, ജനുവരി-മെയ് വരെയുള്ള തെളിഞ്ഞ അന്തരീക്ഷത്തിൽ അത് 13-18 വരെയും ലഭിച്ചേക്കാം. മാസം 360 യൂണിറ്റ് വരെ ഉപയോഗമുള്ളവർക്ക് 3kw ന്റെ ആവശ്യമേയുള്ളൂ. അതിനു മുകളിൽ ഉപയോഗമുള്ളവർക്ക് കണക്റ്റഡ് ലോഡിന്റെ അടിസ്ഥാനത്തിൽ ഉയർന്ന പ്ലാന്റുകൾക്ക് അപേക്ഷിക്കാവുന്നതാണ്.10000 രൂപ വരെ രണ്ടു മാസത്തിൽ ബില്ല് വരുന്നവർക്ക് 5kw ന്റെ പ്ലാന്റ് ആവശ്യമായി വരും. നിലവിൽ 5kw നു മുകളിലുള്ള ഓൺഗ്രിഡ് പ്രൊജക്ടുകളിൽ 3 ഫേസ് വേണമെന്നുള്ളതുകൊണ്ട് അതിനു വേണ്ട മാറ്റങ്ങൾ KSEB യുമായി ബന്ധപ്പെട്ടു ചെയ്യേണ്ടതുണ്ട്.
നിലവിൽ ജൂൺ 1 മുതൽ ഗ്രിഡുമായി ബന്ധപ്പെട്ട പ്രൊജക്റ്റുകളിൽ DCR (Domestic Content Requirement) പാനലുകൾ ഉപയോഗിക്കണമെന്നുള്ളതുകൊണ് DCR പാനലുകളുടെ വിലയിൽ അൽപ്പം വർദ്ധനവ് വന്നിട്ടുണ്ട്. കൂടാതെ മാർച്ച് 31 നു മുമ്പ് സബ്സിഡി പദ്ധതികളെല്ലാം തീർക്കണമെന്നുള്ളതുകൊണ്ടും ഭാവിയിൽ Tier 1 DCR പാനലുകളുടെ ഷോർട്ടേജ് ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.
സോളാർ ഇൻസ്റ്റാൾ ചെയ്യാൻ സാമ്പത്തീകമായി പരിമിതികളുള്ളവർക്ക് നാഷണലൈസ്ഡ് ബാങ്കുകൾ 5.75% പലിശ നിരക്കിൽ (starting from) രണ്ടു ലക്ഷം രൂപ വരെ മറ്റു കൊളാറ്ററലുകളൊന്നുമില്ലാതെ വായ്പ നൽകുന്നുണ്ട്. അത്യാവശ്യം കുഴപ്പമില്ലാത്ത സിബിൽ സ്കോറുള്ളവർക്ക് താരതമ്യേന കുറഞ്ഞ പലിശയിൽ 10 വർഷം കാലാവധിയും ലഭിക്കുന്നതാണ്.
സോളാർ ഇൻസ്റ്റാൾ ചെയ്യാൻ തീരുമാനിച്ചു കഴിഞ്ഞാൽ അടുത്തതാണ് ഏറ്റവും പ്രധാനപ്പെട്ട സ്റ്റെപ്പ്. എങ്ങനെയൊരു നല്ല വെണ്ടറെ തിരഞ്ഞെടുക്കാം? കഴിഞ്ഞ ഒന്ന് രണ്ടു വർഷത്തിനുള്ളിൽ കൂണുപോലെ ധാരാളം വെണ്ടർമാർ പൊട്ടി മുളച്ചിട്ടുണ്ട്. സബ്സിഡി കാലാവധി തീരുന്ന മുറയ്ക്ക് ഇതിൽ 80% പേരും പെട്ടീം പൂട്ടിക്കെട്ടി പരിപാടി അവസാനിപ്പിച്ച് പോകാനുള്ള സാധ്യതയുണ്ട്. ആദ്യത്തെ അഞ്ചുവർഷം ഫ്രീ ഓൺസൈറ്റ് സർവീസുകൾ നൽകേണ്ട ഉത്തരവാദിത്വം വെണ്ടറുടെ ആണെന്നിരിക്കേ ഇൻസ്റ്റാൾ ചെയ്ത വെണ്ടർ അതിനിടയിൽ അടച്ചുപൂട്ടിപ്പോയാൽ മെയിന്റനന്സിനും മറ്റും പകരം മറ്റൊരാളെ നിങ്ങൾ പ്രത്യേകം പൈസ കൊടുത്തു ഏർപ്പാടാക്കേണ്ടി വരുമെന്നതിനാൽ തിരഞ്ഞെടുക്കുന്ന വെണ്ടർ മാർക്കറ്റിൽ കുറച്ചു നാളുകളായി നിലനിന്നു പോരുന്നവരുമാണെന്നുറപ്പു വരുത്തുക. പാനലിനും ഇൻവെർട്ടറിനും മാനുഫാക്ചറർ വാറന്റി തരുമെങ്കിലും അത് നമുക്ക് റീ ഇൻസ്റ്റാളും മറ്റും ചെയ്തു തരേണ്ടതും ഈ വെണ്ടർ തന്നെയായതിനാൽ വെണ്ടറുടെ വിശ്വാസ്യത വളരെ പ്രധാനമാണ്.
കൊട്ടേഷനിലെ ലാഭം മാത്രം നോക്കി വെണ്ടറെ തിരഞ്ഞെടുക്കാതെ കൊട്ടേഷനിലെ മെറ്റിരിയലുകളുടെ ക്വാളിറ്റിയും കൂടി നോക്കേണ്ടതുണ്ട്. ഒരു വീടിനു തറയുടെ ഉറപ്പെത്രത്തോളം പ്രധാനപ്പെട്ടതാണോ, അതിനേക്കാൾ പ്രധാനപ്പെട്ടതാണ് സോളാർ പ്രൊജക്റ്റിൽ സ്ട്രക്ച്ചറിനുള്ളത്. അതുകൊണ്ട് വില കുറഞ്ഞ മെറ്റലുകളുടെ പിന്നാലെ പോകാതെ HD GI അല്ലെങ്കിൽ Anodized Aluminum മെറ്റലുകൾ തന്നെ സ്ട്രക്ച്ചറിനായി ഉപയോഗിക്കുക.
Contact 088487 92751