18/08/2026
തീയേറ്റർ മൊത്തം ഇളക്കിമറിച്ച പെർഫോമൻസ്, അതായിരുന്നു വിശ്വനാഥ് ആൻഡ് സൺസിലെ മമിത. മാഡിയായി പ്രേക്ഷകരെ ഫുൾ എന്റർടെയ്ൻ ചെയ്യാൻ മമിതയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അതിന് തെളിവാണ് ചിത്രത്തിന്റെ ബോക്സോഫീസ് കളക്ഷൻ. സൂര്യയുടെയും രാധികയ്ക്കുമൊപ്പം കട്ടയ്ക്ക് നിൽക്കാൻ മമിതയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പടത്തിലെ താരത്തിന്റെ ഇൻട്രോ തന്നെ തീയേറ്ററിൽ വലിയ ഓളമാണുണ്ടാക്കിയത്. എന്റർടെയ്ൻമെന്റ് മാത്രമല്ല ഇമോഷണലിയും പ്രക്ഷകരെ പിടിച്ചിരുത്തുന്ന പ്രകടനമായിരുന്നു മമിതയുടേത്. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ചിത്രം ഇപ്പോൾ തീയേറ്ററുകളിൽ വൻ വിജയകരമായി തുടരുകയാണ്.