Eagle Lights

Eagle Lights LED Lights, Panel Board Lights has over a century of innovation and customer success.

From the beginning, The standard in the automotive lighting and LED arenas. After a century of delivering breakthrough products and technologies, we are stronger, every day.!

Old memories..!!
27/02/2025

Old memories..!!

"Long years ago, we made a tryst with destiny. Now the time has come when we shall redeem our pledge - not wholly or in ...
04/02/2025

"Long years ago, we made a tryst with destiny.
Now the time has come when we shall redeem our pledge - not wholly or in full measure - but very substantially.

At the stroke of the midnight hour, when the world sleeps, India will awake to life and freedom."

(JN)

15/07/2024

മഴക്കാലമാണ്. വൈദ്യുതി അപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. വീടുകളിലെ വയറിങ്ങുകളിലുള്ള ലീക്ക്, ഭിത്തികളിലെ ഈർപ്പം, അലക്ഷ്യമായി കൈകാര്യം ചെയ്യുന്ന എക്റ്റൻഷ്യനുകൾ, കൃത്യമായ എർത്തിങ്ങ് സിസ്റ്റത്തിൻ്റെ അഭാവം തുടങ്ങി നിരവധി കാര്യങ്ങൾ ശ്രർദ്ധിക്കേണ്ടതുണ്ട്. കുട്ടികളും പ്രായമുള്ളവരുമുള്ള വീടുകളിൽ മാത്രമല്ല സാധാരണ ഗതിയിൽ ഏതൊരു വീടുകളിലും ഇവയൊക്കെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട കാര്യങ്ങളാണ്. പലപ്പോഴും അജ്ഞതയെക്കാൾ നമ്മളുടെ അശ്രദ്ധയും ഉദാസീനതയുമാണ് അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നത്.

ഈ കൊച്ചു കേരളത്തിൽ മാത്രം 265 വൈദ്യുത അപകടങ്ങളാണ് രണ്ടായിരത്തി ഇരുപത്തിമൂന്നു മുതൽ ഇന്നേവരെയുള്ള ചുരുങ്ങിയ കാലയളവിൽ റിപ്പോർട്ട് ചെയ്തത്. അതിൽ 121 പേരുടെ ജീവൻ നഷ്ടമായി. അനധികൃത വൈദ്യുത ജോലികൾക്കിടെ 10 പേരും ഉപഭോക്തൃ പരിസരത്തെ എർത്ത് ലീക്കേജ് കാരണം 17 പേരും വൈദ്യുതി ലൈനിനു സമീപം ലോഹനിർമ്മിതമായ തോട്ടിയും ഏണിയുമുപയോഗിക്കുമ്പോൾ ഷോക്കേറ്റ് 15 പേരും വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് 2 പേരും മരണമടഞ്ഞിട്ടുണ്ട്.

ഉത്സവങ്ങളോടനുബന്ധിച്ച് ദീപാലങ്കാരം നടത്തുമ്പോഴാണ് 7 പേർ വൈദ്യുതാഘാതമേറ്റ് മരിച്ചത്. വൈദ്യുത സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നുവെങ്കിൽ ഒഴിവാക്കാമായിരുന്ന അപകടങ്ങളാണ് ഇതിലേറെയും.

വൈദ്യുത വയറിങ്ങിന്റെ തുടക്കത്തിൽത്തന്നെ ആർ.സി.സി.ബി (ഇ.എൽ.സി.ബി) ഘടിപ്പിക്കുന്നതിലൂടെ വൈദ്യുത ലീക്കേജ് കാരണമുള്ള അപകടം ഒഴിവാക്കാം. വൈദ്യുത ഉപകരണങ്ങളുടെ ലോഹഭാഗങ്ങളില്‍ ഇൻസുലേഷൻ തകരാറുകൊണ്ടോ മറ്റോ അവിചാരിതമായി വൈദ്യുത പ്രവാഹമുണ്ടായാല്‍ ആ ഉപകരണം പ്രവർത്തിപ്പിക്കുന്ന വ്യക്തിക്ക് വൈദ്യുതാഘാതമേൽക്കാൻ വലിയ സാദ്ധ്യതയുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ആ ഉപകരണത്തിലേക്കും സർക്യൂട്ടിലേക്കുമുള്ള വൈദ്യുതി പ്രവാഹം ഉടനടി നിർത്തി വൈദ്യുതാഘാതം ഒഴിവാക്കുന്നതിനുള്ള സംരക്ഷണോപാധിയാണ് ആർ.സി.സി.ബി. നമ്മുടെ നാട്ടിൽ പൊതുവെ ഇ.എൽ.സി.ബി (Earth Leakage Circuit Breaker) എന്നറിയപ്പെടുന്നത് യഥാർഥത്തിൽ ആർ.സി.സി.ബി എന്ന ഉപകരണമാണ്.

ഉത്സവാഘോഷങ്ങളുടെ ഭാഗമായി ദീപാലങ്കാരം നടത്തുമ്പോഴും ജാഗ്രത വേണം. ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക് ഇൻസുലേറ്റഡ് വയറുകളും അനുബന്ധ ഉപകരണങ്ങളും ഉപയോഗിക്കുന്നത് അപകടംക്ഷണിച്ചുവരുത്തും. ലോഹനിർമിതമായ പ്രതലങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുമാത്രമേ ദീപാലങ്കാരം നടത്താവൂ.

വയറിൽ മൊട്ടുസൂചി/സേഫ്റ്റി പിൻ കുത്തി കണക്ഷനെടുക്കുന്നതും വയർ ജോയിന്റുകൾ ശരിയായ തരത്തിൽ ഇൻസുലേറ്റ് ചെയ്യാതിരിക്കുന്നതും അപകടകരമാണ്. കെ.എസ്.ഇ.ബിയുടെ വൈദ്യുത പ്രതിഷ്ഠാപനങ്ങൾക്ക് സമീപം അലങ്കാര പ്രവർത്തനങ്ങൾ നടത്തുന്നതിനുമുമ്പ് അതത് സെക്ഷൻ ഓഫിസിൽ നിന്ന് അനുവാദം വാങ്ങേണ്ടതുണ്ട്. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ അംഗീകാരമുള്ള കോൺട്രാക്ടറെ മാത്രമേ ദീപാലങ്കാര പ്രവൃത്തികൾക്ക് ചുമതലപ്പെടുത്താവൂ.

വൈദ്യുത ലൈനുകൾക്ക് സമീപം ഒരു കാരണവശാലും ലോഹനിർമ്മിതമായ തോട്ടിയോ ഏണിയോ ഉപയോഗിക്കരുത്. 130 ലേറെ പേർക്കാണ് കഴിഞ്ഞ 5 വർഷത്തിനിടയിൽ ഇത്തരത്തിൽ ഷോക്കേറ്റ് മരണം സംഭവിച്ചത്. വൈദ്യുതോപകരണങ്ങളിൽ നിന്ന് ഷോക്കേറ്റുള്ള അപകടം ഒഴിവാക്കാൻ നിർബന്ധമായും വയറിങ്ങിന്റെ തുടക്കത്തിൽ ആർ.സി.സി.ബി ഘടിപ്പിക്കണം. അതു പോലെ തന്നെ പ്രധാനമാണ് ഉത്സവാഘോഷങ്ങൾക്കും മറ്റ് ഇവൻ്റുകൾക്കും ജനറേറ്റേറുകൾ ഉപയോഗിക്കുന്നതും. മതിയായ സുരക്ഷ സജീകരണങ്ങൾ ഒരുക്കാതെയും അലക്ഷ്യമായും അശ്രദ്ധയോടെയും നമ്മൾ വരുത്തുന്ന തെറ്റുകളാണ് വലിയ ദുരന്തങ്ങളിലേക്ക് കൊണ്ടെത്തിക്കുന്നത്.

13/05/2024

നൂറു ശതമാനം സാക്ഷരതയും ഉയർന്ന ബൗദ്ധികതയും അവകാശപ്പെടുന്ന ഒരു സൊസൈറ്റിക്ക് പരസ്യവാചകങ്ങളെക്കാൾ വസ്തുതകൾ കൂടെ തിരിച്ചറിയാനുള്ള വിവേകം ഉണ്ടാവേണ്ടതാണ്.!

ഒരു സാമൂഹിക ജീവിയായ മനുഷ്യന്റെ ദിനംപ്രതി മാറി വരുന്ന ജീവിത ശൈലിയുള്ള മാറ്റങ്ങളാണ് അവനെ പാരമ്പര്യ ഊർജജസ്ത്രോതസുകളിൽ നിന്ന...
10/02/2024

ഒരു സാമൂഹിക ജീവിയായ മനുഷ്യന്റെ ദിനംപ്രതി മാറി വരുന്ന ജീവിത ശൈലിയുള്ള മാറ്റങ്ങളാണ് അവനെ പാരമ്പര്യ ഊർജജസ്ത്രോതസുകളിൽ നിന്നും മാറി മറ്റു മാർഗ്ഗങ്ങൾ കണ്ടെത്തുവാൻ പ്രേരിപ്പിക്കുന്നത്. ആവശ്യമാണ് സൃഷ്ടിയുടെ മാതാവ് എന്നതു പോലെ തന്നെ അതേ ആവശ്യങ്ങൾ തന്നെയാണ് മുതലാളിത്തത്തെയും സൃഷ്ടിക്കുന്നത്.

വർദ്ധിച്ചു വരുന്ന ഊർജ്ജ ഉപഭോഗത്തിന് മതിയാവാതെ വരുമ്പോളാണ് പൊതുവെ പണ്ടു മുതലേ ഊർജ്ജവശ്യങ്ങൾ നിറവേറ്റാനായി നമ്മൾ ഏറ്റവും അധികം ആശ്രയിച്ചിരുന്ന ജലവൈദ്യുത പദ്ധതികളിൽ നിന്നും മാറി സോളാർ പോലെയുള്ള ബദൽ മാർഗങ്ങൾ ആരായുന്നത്. എങ്കിലും ഭീമമായ ഇൻസ്റ്റാളേഷൻ ചാർജുകൾ താങ്ങുവാൻ ഒട്ടുമിക്ക മധ്യവർഗ്ഗ കുടുംബങ്ങൾക്കും സാധിക്കാതെ വരുന്നതിനാൽ പൊതുവേ പലരും സോളാറിന്റെ ഗുണ നിലവാരത്തെക്കുറിച്ച് ബോധവാനാണെങ്കിലും ആ ഉദ്യമത്തിന് മുതിരാറില്ല എന്നതാണ് യാഥാർത്യം.

ഈ യാഥാർത്യം മനസിലാക്കിയാണ് LED ലൈറ്റുകളും സർക്യൂട്ടുകളും വിപണി കീഴടക്കിയത്. എങ്കിലും BLDC ഫാനുകൾ എന്നറിയപ്പെടുന്ന വളരെ കുറച്ചു മാത്രം വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ബ്രഷ് ലെസ് ഡയറക്റ്റ് കറണ്ട് മോട്ടോറുകളിൽ പ്രവർത്തിക്കുന്ന ഫാനുകൾ ഇപ്പോഴും സമൂഹത്തിലെ നല്ലൊരു വിഭാഗം ഉപയോഗിച്ച് തുടങ്ങിയിട്ടില്ല.!!

സാധാരണ ഫാനുകൾക്ക് 80 മുതൽ 130 വാൾട്ട് വരെ ആവശ്യമുളളപ്പോൾ 10 മുതൽ മുപ്പതോ നാൽപതോ വോൾട്ട് മാത്രം ആവശ്യമുള്ള BLDC ഫാനുകൾ അത്രയൊന്നും ജനകീയമാവാത്തത് ആളുകൾക്ക് ഈ ടെക്നോളജിയെക്കുറിച്ചുള്ള തെറ്റുധാരണയും വിപണിയിലെ അമിത വിലയും കാരണമാകാം.

നമ്മുടെ സാധാരണ ഫാനുകളിൽ പോലും ഘടിപ്പിക്കാവുന്ന തരം BLDC സർക്യൂട്ടുകളും കിറ്റുകളും പോലും ഇന്ന് രാജ്യത്ത് അവൈലിബിൾ ആണെന്നത് പലർക്കും അറിയില്ല. മേൽത്തരം ക്വാളിറ്റിയുള്ള കിറ്റുകൾ ഉപയോഗിച്ച് ഒരു ചെറിയ യൂണിറ്റിൽ പോലും വാണീജ്യടിസ്ഥാനത്തിൽ BLDC ഫാനുകൾ അസംബ്ലി ചെയ്തെടുക്കുവാനാവും.!

വ്യവസായ സൗഹൃദമായ ഒരു സംസ്ഥാനമായി മാറ്റുവാൻ വേണ്ടി പരിശ്രമിക്കുന്ന ഗവർമെന്റുകളും ഭരണ സംവിധാനങ്ങളും ആദ്യം ചെയ്യേണ്ടത് ഇത് പോലെയുള്ള സംരഭങ്ങൾക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊണ്ട് ഗ്രാമീണ മേഖലകളിൽ പ്രവർത്തിക്കുന്ന സംരംഭങ്ങളെ ഉയർത്തി കൊണ്ട് വരുവാനാവുന്ന വിപണികൾ പഞ്ചായത്തടിസ്ഥാനങ്ങളിൽ ആരംഭിക്കുക എന്നതാണ്.!!

29/01/2024

ഹലോ... മൈക്ക് ടെസ്റ്റിങ്ങ്.!!

സായിപ്പ് കൊറേ പുതിയ പണിയായുധങ്ങൾ തന്നിട്ടുണ്ട്. എന്നാൽ പിന്നെ അതൊന്നു പരീക്ഷിച്ചു നോക്കാമെന്ന് വിചാരിച്ചു.

പണ്ടേ ചൈനാക്കാരുടെ പണിയായിരുന്നു ഏതെങ്കിലും ഒരു പേജ് അവരുടെ സെർച്ച് എഞ്ചിനിൽ എത്തിയാൽ അപ്പോൾ തന്നെ അവരുടെ ഒപ്റ്റിമൈസേഷൻ ടൂൾ ഉപയോഗിച്ച് അവമ്മാരുടെ ഹൈപ്പർ ലിങ്കുകളും വീഡിയോ ലിങ്കുകളും ഒട്ടിച്ചു വിടുന്ന പരുപാടി. ഈ ഓട്ടോയുടെയും ബസിന്റെയും ഒക്കെ പുറകിൽ കൊണ്ട് പോസ്റ്റർ ഒട്ടിക്കില്ലേ. ലത് പോലെ. അതെന്തായാലും ബാൻ ചെയ്യാനുള്ള പണിയായുധം സായിപ്പ് ഉണ്ടാക്കിത്തന്നേക്ക്ണു. എന്നാൽ പിന്നെ അതൊന്ന് ടെസ്റ്റ് ചെയ്തേക്കാമെന്ന് വെച്ചു.!!

അപ്പോളാണ് വേറൊരു കാര്യം ഓർത്തത്. മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങൾ ആഹാരം വസ്ത്രം പാർപ്പിടം എന്നിവയാണന്നാണല്ലോ വെപ്പ്. അതിൽ തന്നെ പാർപ്പിടത്തിന് വേണ്ടിയാണല്ലോ ഒരു മനുഷ്യൻ അവന്റെ അധ്വാനത്തിന്റെ നല്ലൊരു പങ്ക് ചെലവഴിക്കുന്നത്.

അതിൽ തന്നെ കായിന്റെ ഞെരുക്കം വരുമ്പോൾ പല കാര്യത്തിലും ചെറിയ ചെറിയ വിട്ടുവീഴ്ചകളൊക്കെ ചെയ്യുകയും ചെയ്യും. അത് സ്വാഭാവികം. എന്നാലും വീട് പണിയുമ്പോൾ ഇലട്രിക്കല് ചെയ്യുമ്പോൾ മാത്രം ഈ വിട്ടുവീഴ്ച്ച ചെയ്യാതിരിക്കുന്നതാണ് കേട്ടോ നല്ലത്. ഇനിയിപ്പോൾ പൊങ്ങച്ചം കാട്ടാൻ വേണ്ടി വാങ്ങി കൂട്ടുന്ന ഫാൻസി ലൈറ്റുകളും മറ്റും വേണ്ടാന്നു വച്ചാൽ പോലും വയറുകളും പൈപ്പുകളും സ്വച്ച്കളും ഇ.എൽ.സിബിയും ഒക്കെ വാങ്ങുമ്പോൾ കാശ് അൽപ്പം കൂടിയാലും ക്വാളിറ്റി ഉള്ളത് തന്നെ വാങ്ങിക്കുന്നതാണ് നല്ലത്. അതിനു വേണ്ടി ഇനിയൽപ സ്വൽപം റേറ്റ് ഒക്കെ സ്വകയർ ഫീറ്റ് കണക്കിന് റേറ്റും പറഞ്ഞ് കോൺട്രാക്റ്ററെ ഏൽപ്പിക്കുമ്പോൾ ഒന്ന് ഓർമപ്പെടുത്തുന്നത് നല്ലതാണ് കേട്ടോ.!!

സേഫ്റ്റി താൻ മുഖ്യം ബിഗിലേ..!!

ഇങ്ങനെ   ഒന്നു വെൽഡ് ചെയ്ത് തരുന്നതിന് എത്ര സമയമെടുക്കും? കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് ഇവിടെ വന്നപ്പോൾ ചോദിച്ച ചോദ്യമാണ്.!ഞ...
03/01/2024

ഇങ്ങനെ ഒന്നു വെൽഡ് ചെയ്ത് തരുന്നതിന് എത്ര സമയമെടുക്കും?

കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് ഇവിടെ വന്നപ്പോൾ ചോദിച്ച ചോദ്യമാണ്.!

ഞാൻ പറഞ്ഞു. ഓ ഇതൊരു ചെറിയ കാര്യമല്ലേ. മാക്സിമം പത്തോ പതിനഞ്ചോ മിനിട്ട്.

എത്ര രൂപയാകും ഇങ്ങനെ ചെയ്യുന്നതിന്?

ഏകദേശം ആയിരം രൂപ.

സുഹൃത്തിന്റെ മുഖഭാവത്തിൽ നിന്നു തന്നെ മനസിലായി അയാൾ അത്രയും പ്രതീക്ഷിച്ചിരുന്നില്ല എന്ന്.!!

ഞാൻ ചോദിച്ചു എന്ത് പറ്റി?

ഓ ഇത്രയുമൊക്കെയാകുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.!!

ശരി എത്ര രൂപയാണ് താങ്കൾ പ്രതീക്ഷിച്ചിരുന്നത് ?

അൽപം സംശയിച്ചാണെങ്കിലും ഒരു അഞ്ഞൂറ് രൂപ മാക്സിമം അത്രയൊക്കെയല്ലേ ആവൂ. മാത്രമല്ല വെറും പതിനഞ്ച് മിനിട്ടല്ലേ എടുക്കൂ. എന്നയാൾ ഉത്തരവും പറഞ്ഞു.

ഓക്കെ അഞ്ഞൂറ് രൂപക്ക് വേണമെങ്കിൽ താങ്കൾ തന്നെ ഈ ജോലി ചെയ്തോളൂ.
ഞാൻ വേണമെങ്കിൽ പഠിപ്പിക്കാം.

അർദ്ധസമ്മതത്തോടെ അയാൾ തല കുലുക്കി.

ഞാൻ തുടർന്നു.

ഇന്ന് പക്ഷേ സമയമില്ല. പോയിട്ട് അടുത്ത ദിവസം വന്നാൽ മതി. പിന്നെ പഠിപ്പിക്കുന്നതിന് എനിക്ക് ഫീസ് ഒന്നും തരണമെന്നില്ല. വരുമ്പോൾ ഒരു വെൽഡിങ് സെറ്റും ഗ്രെൻഡറും വെൽഡിങ്ങ് റാഡും മാസ്കും ഗ്ലൗസും കൊണ്ടുവരണം.

അവൻ: അയ്യോ ഈ പറഞ്ഞതൊന്നും എന്റെ കൈയ്യിലില്ലല്ലോ. മാത്രമല്ല ഈ ചെറിയ ജോലിക്കായി ഇവയൊക്കെ വാങ്ങുക എന്നു പറയുന്നത് അധിക ചിലവല്ലേ ?

ശരിയാണ്. ഞാൻ സമ്മതിച്ചു. ഒരു കാര്യം ചെയ്യാം ഇവിടെയുള്ള ടൂൾസ് വച്ച് ഞാൻ പഠിപ്പിക്കാം. അതിനൊരു മുന്നൂറ് രൂപ വാടക തന്നാൽ മതി.

അവനത് സമ്മതിച്ചു തല കുലുക്കി.

ഓക്കെ എങ്കിൽ പോയിട്ട് നാളെ രാവിലെ വരൂ.

തിരിച്ചു നടന്ന അയാൾ അൽപ ദൂരം നടന്നിട്ട് തിരികെ വന്നു.

എന്തേ ?

നാളെ രാവിലെ എനിക്ക് മറ്റൊരു ഒഴിച്ചു കൂട്ടാനാവാത്ത പരുപാടിയുണ്ടായിരുന്നു ഞാൻ നാളെ ഉച്ചക്ക് ശേഷം വന്നാൽ മതിയോ?

പറ്റില്ല. നാളെ ഉച്ച കഴിഞ്ഞ് മറ്റൊരു വർക്കുള്ളതാണ്. മാത്രമല്ല നാളെ വരാനായില്ലെങ്കിൽ പിന്നെ അടുത്ത ആഴ്ച്ചയിൽ ഇതേ ദിവസം വന്നാൽ മതി. കാരണം ഈ ടൂൾസും ഞാനും ഒക്കെ മറ്റെന്നാൾ മുതൽ ഇവിടെ ഉണ്ടാവില്ല. മുൻപ് തന്നെ ഏറ്റ മറ്റൊരു വർക്ക് ഉണ്ട്. അവിടേക്ക് പോകും.

അൽപ നേരം സംശയിച്ചു നിന്ന സുഹൃത്ത്.

അല്ലെങ്കിലും ആയിരം രൂപ അത്ര കൂടുതലൊന്നുമല്ലല്ലേ ?

01/12/2023

എൽ. ഇഡി സീരിയൽ സെറ്റ് വില്പനക്കു

ഹാപ്പി ദീപാവലി
12/11/2023

ഹാപ്പി ദീപാവലി

21/09/2023

എല്ലാവിധ ഇലട്രിക്കൽ, പ്ലമ്പിങ്ങ് ജോലികൾക്കും...
കോൺടാക്റ്റ് :
9544034151

ഭൗതിക ശാസ്ത്രത്തിൽ പുതിയ യുഗ പിറവി എന്നു പറഞ്ഞാൽ അതിൽ ശരികേടുണ്ടാവുമോ? ആവോ? സംശയമാണ്. ചന്ദ്രയാൻ പരിവേഷണങ്ങൾ ജ്യോതിശാസ്ത്...
23/08/2023

ഭൗതിക ശാസ്ത്രത്തിൽ പുതിയ യുഗ പിറവി എന്നു പറഞ്ഞാൽ അതിൽ ശരികേടുണ്ടാവുമോ?

ആവോ? സംശയമാണ്. ചന്ദ്രയാൻ പരിവേഷണങ്ങൾ ജ്യോതിശാസ്ത്രരംഗത്തെ പുതു പിറവിയെന്നൊക്കെ വാഴ്ത്തുന്നതിൽ ശരികേടുണ്ടായാലും ആസ്ട്രോ ഫിസിക്സിൽ അതൊരിക്കലും അങ്ങനെയാവില്ല.!! .

അതി സൂഷ്മ കണികകൾ കൊണ്ട് നിർമിച്ച ഈ പ്രപഞ്ച രഹസ്യങ്ങളിലേക്കുള്ള താക്കോൽ തേടിയിറങ്ങിയിരിക്കുന്ന റോവറിനും ക്കുമൊപ്പം.!

ബിഗ് ബാങ് തിയറിക്കു ശേഷം പരീക്ഷണലാബുകളിൽ തെളിയിച്ച കണികാപരീക്ഷണങ്ങളുടെ തുടർച്ചകൾക്കിടയിൽ നാല് അടിസ്ഥാന ബലങ്ങൾക്കൊപ്പം അഞ്ചാമതൊരു ബലത്തിന്റെ സാന്നിധ്യം ഫീൽ ചെയ്ത് തുടങ്ങിയിട്ടു തന്നെ കാലമേറെയായി.!

ആർഥശങ്കകൾക്കവസരമില്ലാതെ അതൊന്നു തെളിയിക്കാനുള്ള അവസരമാകും ഈ ഒരു വിജയത്തോടെ ഇന്ത്യൻ സയന്റിസ്റ്റുകൾക്ക് ലഭിക്കുന്നത്.
വരും നാളുകൾ ലോകം ഇന്ത്യയെ കേൾക്കുന്നത് കാണുവാൻ കാത്തിരിക്കുന്നു.!

17/07/2023

നല്ല രസമായി പറഞ്ഞു.! =D
ചേട്ടൻ ചേട്ടൻ എന്നു വിളിക്കുന്നതല്ലാതെ ഇന്റർവ്യൂ ചെയ്യുന്നതാരെയാണ് എന്ന് ഇന്റർവ്യൂ ചെയ്യുന്ന ആൾക്കും ബോധം ഇല്ല എന്നാണ് തോന്നുന്നത്.! =D

മൈത്രേയൻ ഇതൊക്കെ ഒരു സ്പോട്സ്മാൻ സ്പിരിറ്റിലെടുത്തൂന്നാ തോന്നുന്നത്.!

Address

Kottayam
686015

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Website

Alerts

Be the first to know and let us send you an email when Eagle Lights posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Eagle Lights:

Share