PalaKKaran.com

PalaKKaran.com PalaKKaran.com an Online Website for Pala Kottayam Kerala India

08/04/2020
25/03/2020

നമ്മുടെ പാലാ മുനിസ്സിപ്പൽ സ്റ്റേഡിയത്തിൽ വെച്ച് ഇന്ന്...ദ്രോ​ണാ​ചാ​ര്യ തോ​മ​സ് മാ​ഷി​ന് ഗു​രു​വ​ന്ദ​നം.പാ​​ലാ: നാ​​ല്പ​​...
06/05/2018

നമ്മുടെ പാലാ മുനിസ്സിപ്പൽ സ്റ്റേഡിയത്തിൽ വെച്ച് ഇന്ന്...

ദ്രോ​ണാ​ചാ​ര്യ തോ​മ​സ് മാ​ഷി​ന് ഗു​രു​വ​ന്ദ​നം.

പാ​​ലാ: നാ​​ല്പ​​തു വ​​ർ​​ഷം നീ​​ണ്ട കാ​​യി​​ക​​പ​​രി​​ശീ​​ല​​ന​​ത്തി​​ലൂ​​ടെ മ​​ല​​യാ​​ള നാ​​ടി​​ന്‍റെ ആ​​ദ​​ര​​വ് ഏ​​റ്റു​​വാ​​ങ്ങി​​യ ദ്രോ​​ണാ​​ചാ​​ര്യ കെ.​​പി. തോ​​മ​​സ് മാ​​ഷി​​ന് കാ​​യി​​ക​​താ​​ര​​ങ്ങ​​ളു​​ടെ കൂ​​ട്ടാ​​യ്മ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ഗു​​രു​​വ​​ന്ദ​​നം ന​​ൽ​​കും.

ഇ​​ന്നു രാ​​വി​​ലെ 11 ന് ​​പാ​​ലാ മു​​നി​​സി​​പ്പ​​ൽ സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന സ​​മ്മേ​​ള​​നം വൈ​​ദ്യു​​തി​​വ​​കു​​പ്പു മ​​ന്ത്രി എം.​​എം. മ​​ണി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. കെ.​​എം. മാ​​ണി എം​​എ​​ൽ​​എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ജോ​​സ് കെ. ​​മാ​​ണി എം​​പി മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണ​​വും വി. ​​മു​​ര​​ളീ​​ധ​​ര​​ൻ എം​​പി തോ​​മ​​സ് മാ​​ഷി​​ന്‍റെ ആ​​ത്മ​​ക​​ഥാ പ്ര​​കാ​​ശ​​ന​​വും നി​​ർ​​വ​​ഹി​​ക്കും. കേ​​ര​​ള സ്പോ​​ർ​​ട്സ് കൗ​​ൺ​​സി​​ൽ പ്ര​​സി​​ഡ​​ന്‍റ് ടി.​​പി. ദാ​​സ​​ൻ ഉ​​പ​​ഹാ​​ര​​സ​​മ​​ർ​​പ്പ​​ണം നി​​ർ​​വ​​ഹി​​ക്കും.
തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ, വി.​​എ​​ൻ. വാ​​സ​​വ​​ൻ, കെ.​​ജെ. തോ​​മ​​സ്, പാ​​ലാ ന​​ഗ​​ര​​സ​​ഭാ​​ധ്യ​​ക്ഷ പ്ര​​ഫ. സെ​​ലി​​ൻ റോ​​യി, വേ​​ൾ​​ഡ് മ​​ല​​യാ​​ളി കൗ​​ൺ​​സി​​ൽ ഗ്ലോ​​ബ​​ൽ പ്ര​​സി​​ഡ​​ന്‍റ് എം.​​വി. അ​​നൂ​​പ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും. ജോ​​സ​​ഫ് ജി. ​​ഏ​​ബ്ര​​ഹാം കൃ​​ത​​ജ്ഞ​​ത പ​​റ​​യും.
Date 6 - 05 - 2017 ഇന്ന്
സമയം 11 . 00 രാവിലെ
#ഗുരുവന്ദനം #തോമസ്മാഷ്

https://m.facebook.com/story.php?story_fbid=281374685734915&id=215925908946460

ഈ തവണത്തെ PSC ഒന്നാം Rank പാലായിൽ നിന്ന്..Entrance കോച്ചിങ്|AS കോച്ചിങ്തുടങ്ങി ഉന്നത വിദ്യഭ്യാസത്തിന് കേരളത്തിലെ ഏറ്റവും...
04/04/2018

ഈ തവണത്തെ PSC ഒന്നാം Rank പാലായിൽ നിന്ന്..

Entrance കോച്ചിങ്
|AS കോച്ചിങ്
തുടങ്ങി ഉന്നത വിദ്യഭ്യാസത്തിന് കേരളത്തിലെ ഏറ്റവും യോചിച്ച സ്ഥലം..
പാലായിലേക്ക് സ്വാഗതം..

എ​ൽ​ഡി ക്ല​ർ​ക്ക് പ​രീ​ക്ഷ: ഒ​ന്നാം റാ​ങ്കി​ന്‍റെ തി​ള​ക്ക​ത്തി​ല്‍ അ​ര്‍​ച്ച​ന.

പാ​​ലാ: പി​​എ​​സ്‌സി​​യു​​ടെ എ​​ല്‍​ഡി ക്ല​​ര്‍​ക്ക് പ​​രീ​​ക്ഷ​​യി​​ല്‍ പാ​​ലാ പ്ര​​വി​​ത്താ​​നം പു​​ലി​​യ​​നാ​​ട​​ത്ത് അ​​ര്‍​ച്ച​​ന വി​​ജ​​യ​​ന് ഒ​​ന്നാം റാ​​ങ്ക്. ക​​ഠി​​നാ​​ധ്വാ​​ന​​വും നി​​ശ്ച​​യ​​ദാ​​ര്‍​ഢ്യ​​വും കൈ​​മു​​ത​​ലാ​​ക്കി​​യ അ​​ര്‍​ച്ച​​ന ക​​ഴി​​ഞ്ഞ ഒ​​ന്ന​​ര വ​​ര്‍​ഷ​​മാ​​യി പ​​രീ​​ക്ഷ​​യ്ക്കു വേ​​ണ്ടി മു​​ഴു​​വ​​ന്‍ സ​​മ​​യം ത​​യാ​​റെ​​ടു​​പ്പി​​ലാ​​യി​​രു​​ന്നു.
ഇ​​ക്ക​​ണോ​​മി​​ക്സി​​ല്‍ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ​​ധാ​​രി​​യാ​​യ അ​​ര്‍​ച്ച​​ന, കെ​​എ​​സ്ഇ​​ബി​​യി​​ലെ താ​​ത്കാ​​ലി​​ക ജോ​​ലി ഉ​​പേ​​ക്ഷി​​ച്ചാ​​ണ് എ​​ല്‍​ഡി ക്ല​​ര്‍​ക്ക് പ​​രീ​​ക്ഷ​​യ്ക്ക് ത​​യാ​​റെ​​ടു​​ത്ത​​ത്. മൂ​​ന്നു വ​​ര്‍​ഷം പാ​​ലാ​​യി​​ലെ കെ​​എ​​സ്ഇ​​ബി ഓ​​ഫീ​​സി​​ല്‍ ജോ​​ലി ചെ​​യ്തി​​രു​​ന്നു. മു​​മ്പ് പ​​രീ​​ക്ഷ എ​​ഴു​​തി​​യി​​ട്ടു​​ണ്ടെ​​ങ്കി​​ലും വി​​ജ​​യി​​ക്ക​​ണ​​മെ​​ന്ന ആ​​ഗ്ര​​ഹ​​ത്തോ​​ടെ ന​​ന്നാ​​യി പ​​ഠി​​ച്ചെ​​ഴു​​തി​​യ​​ത് ഇ​​പ്രാ​​വ​​ശ്യ​​മാ​​ണെ​​ന്ന് അ​​ര്‍​ച്ച​​ന പ​​റ​​ഞ്ഞു.
ഒ​​ന്ന​​ര വ​​ര്‍​ഷം പാ​​ലാ​​യി​​ലെ സ്വ​​കാ​​ര്യ കോ​​ച്ചിം​​ഗ് സെ​​ന്‍റ​​റി​​ല്‍ പ​​രി​​ശീ​​ല​​നം നേ​​ടി. രാ​​ത്രി ഒ​​രു മ​​ണി​​വ​​രെ പ​​ഠി​​ക്കു​​മാ​​യി​​രു​​ന്നു.
നി​​ര്‍​ധ​​ന കു​​ടും​​ബാം​​ഗ​​മാ​​ണെ​​ങ്കി​​ലും ജോ​​ലി ഉ​​പേ​​ക്ഷി​​ച്ച് പ​​രീ​​ക്ഷ​​യ്ക്ക് ത​​യാ​​റെ​​ടു​​ക്കാ​​ന്‍ ഭ​​ര്‍​ത്താ​​വ് പി.​​എ​​സ്. പ്ര​​ശാ​​ന്ത് എ​​ല്ലാ​​വി​​ധ പോ​​ത്സാ​​ഹ​​ന​​വും പി​​ന്തു​​ണ​​യും ന​​ല്‍​കി. ഇ​​ദ്ദേ​​ഹം പാ​​ലാ​​യി​​ലെ സ്വ​​കാ​​ര്യ സ്ഥാ​​പ​​ന​​ത്തി​​ലെ അ​​ക്കൗ​​ണ്ട​​ന്‍റാ​​ണ്.
അ​​ശ്വി​​ൻ ഏ​​ക മ​​ക​​നാണ്. കോ​​രു​​ത്തോ​​ട് തോ​​ണി​​ക്കു​​ഴി​​യി​​ല്‍ പി.​​വി. വി​​ജ​​യ​​ന്‍റെ​​യും വി​​ജ​​യ​​മ്മ​​യു​​ടെ​​യും മ​​ക​​ളാ​​യ അ​​ര്‍​ച്ച​​ന ഏ​​ഴു വ​​ര്‍​ഷം മു​​മ്പാ​​ണ് പ്ര​​ശാ​​ന്തി​​ന്‍റെ കൈ​​പി​​ടി​​ച്ച് പ്ര​​വി​​ത്താ​​നം പു​​ലി​​യ​​നാ​​ട​​ത്ത് കു​​ടും​​ബ​​ത്തി​​ലെ​​ത്തു​​ന്ന​​ത്.

കഴിഞ്ഞ കൂറെ വർഷങ്ങളായി കേരളത്തിലെ വിവിധ പ്രദേശത്തെ ആദിവാസി സമൂഹങ്ങളിൽ സുഹൃത്തുക്കൾ നല്കുന്ന ഭക്ഷണ പദാർത്ഥങൾ സൗജ്യനമായി വ...
25/02/2018

കഴിഞ്ഞ കൂറെ വർഷങ്ങളായി കേരളത്തിലെ വിവിധ പ്രദേശത്തെ ആദിവാസി സമൂഹങ്ങളിൽ സുഹൃത്തുക്കൾ നല്കുന്ന ഭക്ഷണ പദാർത്ഥങൾ സൗജ്യനമായി വിതരണം ചെയ്യുന്ന സത്കർമ്മയുടെ സൂരജ് പാലാക്കാരൻ..
വളരെയേറെ പ്രാവശ്യം Social Media വഴി ഇദ്ദേഹം ഇവരുടെ ദുരവസ്ഥ നമ്മളെ അറിയിച്ചു..
ഈ വാർത്ത ഒന്നും ആരും പ്രചരപ്പിക്കുകയില്ല.

കാരണം " അവൻ " പാലായിൽ നിന്ന് ഉള്ളവൻ ആണ്, പാലായെ ക്കുറിച്ച് അല്ലെങ്കിൽ പാലാക്കാരെക്കുറിച്ച് ഉള്ള ഒരു +ve വാർത്ത cover ചെയ്യുതാൽ മാധ്യമ മുതലാളി മാർക്ക് കൊള്ളും, ഇട്ടവന്റെ പണിയും തെറിക്കും..
ഞങ്ങൾക്ക് Online മാധ്യമം മതി..

NB :- Facebook മുതലാളി വള്ളി നിക്കർ ഇട്ടു നടന്ന പ്രായത്തിൽ, പാലാക്കാരൻ Siby ചേട്ടൻ 1996-ൽ കേരള കുത്ത് കോം എന്ന website തുടങ്ങിയതാ....
പോകിനട...

പാവപ്പെട്ടവരെ സഹായിക്കുക. ചുമ്മാ പ്രാര്‍ത്ഥനയും പ്രസംഗവുമായി നടക്കുന്നതല്ല ആത്മീയത. An interview with VJ Kurian IAS.രാവി...
23/02/2018

പാവപ്പെട്ടവരെ സഹായിക്കുക. ചുമ്മാ പ്രാര്‍ത്ഥനയും പ്രസംഗവുമായി നടക്കുന്നതല്ല ആത്മീയത.

An interview with VJ Kurian IAS.

രാവിലെ ഉണര്‍ന്നാല്‍ ആദ്യം ചെയ്യുന്ന കാര്യം?

രാവിലെ റെഡിയായി പള്ളിയില്‍ പോയി കുര്‍ബാനയില്‍ സംബന്ധിക്കും. കഴിഞ്ഞ 30 വര്‍ഷമായി മുടങ്ങാത്ത ശീലമാണിത്.

മറ്റ് ശീലങ്ങള്‍?

പള്ളിയില്‍ നിന്ന് മടങ്ങിയെത്തിയാല്‍ ഒന്ന്, ഒന്നേകാല്‍ മണിക്കൂര്‍, ഏകദേശം എട്ടരമണി
വരെ പത്രം വായിക്കും. ദിവസവും 14 പത്രങ്ങള്‍ വായിക്കാറുണ്ട്.

ഏറ്റവും സ്വാധീനിച്ച വ്യക്തി?

അത് എന്റെ ഫാദര്‍ തന്നെയാണ്. ബുദ്ധിശക്തി, ഓര്‍മശക്തി, കഠിനാധ്വാനം അങ്ങനെ എല്ലാംകൊണ്ടും ഒരു അസാമാന്യ വ്യക്തിത്വം. ഞാന്‍ പത്തിരട്ടി വളര്‍ന്നാലും അദ്ദേഹത്തിനൊപ്പമാകില്ല. ഒരേസമയം നല്ല കൃഷിക്കാരനും വളരെ സമര്‍ത്ഥനായ വക്കീലുമായിരുന്നു അദ്ദേഹം. വലിയ നിയമ പുസ്തകങ്ങളിലെയും മറ്റും ചില കേസുകള്‍ റെഫര്‍ ചെയ്യാന്‍ ഇത്രാം നമ്പര്‍ പേജിലുണ്ട് അവിടെ നോക്കൂ എന്ന് പറയുന്നതുകേട്ട് എനിക്ക് അല്‍ഭുതം തോന്നിയിട്ടുണ്ട്. എനിക്കും അദ്ദേഹത്തിന്റെ ഫൊട്ടോഗ്രാഫിക് മെമ്മറി കുറച്ചൊക്കെ കിട്ടിയിട്ടുണ്ട്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ ഒരു ഐ.എ.എസുകാരനാകണം എന്നുപറഞ്ഞ് എന്നെ പ്രോല്‍സാഹിപ്പിച്ചതും അദ്ദേഹമാണ്.

ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം?

നെടുമ്പാശേരി എയര്‍പോര്‍ട്ട് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞത് തന്നെ.

നേരിട്ട ഏറ്റവും വലിയ വെല്ലുവിളി?

ഒന്നുമില്ലായ്മയില്‍ നിന്ന് ഒരു വിമാനത്താവളം സൃഷ്ടിക്കുക എന്നത്

ഏറ്റവും ഇഷ്ടപ്പെട്ട ഹോബി?

കൃഷി. ഇപ്പോള്‍ സമയം കിട്ടാറില്ല. വന്‍തോതില്‍ വാഴകൃഷിയൊക്കെ ചെയ്യുമ്പോള്‍ എന്റെ ചില ബന്ധുക്കള്‍ ചോദിച്ചിട്ടുണ്ട് - മാനേജര്‍ വെട്ടിക്കുന്നതും കളവു പോകുന്നതും ഒടിഞ്ഞുപോകുന്നതുമെല്ലാം കഴിഞ്ഞ് എന്തു കിട്ടും, ഇതിന്റെ വല്ല ആവശ്യവുമുണ്ടോ എന്ന്. ഞാന്‍ പറയും ഇങ്ങനെ ഓരോരോ കാരണം കണ്ടെത്തി ഒന്നും ചെയ്യണ്ട എന്ന് തീരുമാനിക്കുന്നവരല്ല ഞങ്ങള്‍ പാലാക്കാര്‍ എന്ന്.

ജീവിതത്തില്‍ ഏറ്റവും വിലമതിക്കുന്നതെന്താണ്?

എനിക്ക് പണത്തേക്കാള്‍ വലുത് എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞു എന്ന സംതൃപ്തിയാണ്. ഇന്ന് ലോകത്തിന്റെ ഏത് ഭാഗത്തു ചെന്നാലും എന്നെ ആളുകള്‍ അറിയും. ആ അംഗീകാരമാണ് എനിക്ക് വലുത്.

റിസ്‌ക് എടുത്ത് മുന്നേറുന്നതില്‍ പ്രത്യേക സംതൃപ്തി ഉണ്ടെന്ന് തോന്നുന്നല്ലോ?

പദവിയും അധികാരവും ഉണ്ടായിട്ടും കാര്യമായി ഒന്നും ചെയ്യാതിരുന്നാല്‍ ഐ.എ.എസുകാരനും ക്ലര്‍ക്കും തമ്മില്‍ എന്ത് വ്യത്യാസം?

താങ്കളെക്കുറിച്ച് മറ്റുള്ളവര്‍ക്ക് അറിയാത്ത കാര്യം?

അറിയാത്തതൊന്നുമില്ല. ഞാന്‍ ഒരു തുറന്ന പുസ്തകമാണ്. ഓഫീസില്‍പോലും ഞാന്‍ എന്റെ മേശയൊന്നും പൂട്ടാറില്ല.

വസ്ത്രധാരണത്തിലും മറ്റും പ്രിയപ്പെട്ട ബ്രാന്‍ഡുകള്‍?

ഞാന്‍ ഷോപ്പിംഗിന് പോയാല്‍ 800 രൂപയില്‍ കൂടുതല്‍ വിലയുള്ള ഷര്‍ട്ടൊക്കെ വാങ്ങാന്‍ വലിയ പ്രയാസമാണ്. ഭാര്യയാണ് എനിക്ക് വേണ്ടി ഷോപ്പിംഗ് നടത്തുന്നത്.

ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനം?

മറിയമ്മയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്.

മറ്റുള്ളവരില്‍ ഏറ്റവും വെറുക്കുന്ന കാര്യം?

കാര്യപ്രാപ്തി കുറഞ്ഞവരെ സഹിക്കാം. എന്നാല്‍ കൈക്കൂലിക്കാരെ ഒട്ടും സഹിക്കാന്‍ പറ്റില്ല.

യാത്രകള്‍ ഇഷ്ടമാണോ? സന്ദര്‍ശിക്കാന്‍ ഏറ്റവും ഇഷ്ടമുള്ള വിദേശ രാജ്യം?
എല്ലാ ലോകാല്‍ഭുതങ്ങളും കണ്ടിട്ടുണ്ട്. 112 രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. സ്‌പൈസസ് ബോര്‍ഡിലായിരുന്നപ്പോള്‍ ധാരാളം വിദേശയാത്രകള്‍ നടത്താന്‍ അവസരമുണ്ടായി. സത്യസന്ധമായി ജീവിച്ചാല്‍ ദൈവം അവസരങ്ങള്‍ മുമ്പില്‍ കൊണ്ടുവന്നു തരും. സിംഗപ്പൂര്‍ വളരെ ഇഷ്ടപ്പെട്ട സ്ഥലമാണ്. അവിടെ സായിപ്പിന്റെ തൊലി വെളുപ്പില്ലെങ്കിലും ഒരു പ്രശ്‌നവുമില്ല.

എങ്ങനെയാണ് ടെന്‍ഷന്‍ മാനേജ് ചെയ്യുന്നത്?

എനിക്ക് ടെന്‍ഷന്‍ ഒന്നുമില്ലല്ലോ. അഥവാ എന്തെങ്കിലുമുണ്ടെങ്കില്‍ രാവിലെ പള്ളിയില്‍ പോകുമ്പോള്‍ അങ്ങേരോട് പറയും - ദേ, ഇങ്ങനെ പ്രശ്‌നങ്ങളൊക്കെയുണ്ട്, ഒന്ന് നോക്കിയേക്കണേ എന്ന്.ഔദ്യോഗിക ജീവിതത്തില്‍ വലിയ ഓഫറുകളും പ്രലോഭനങ്ങളുമൊക്കെ നേരിട്ട് കാണുമല്ലോ?ശരിയാണ്. കനത്ത ശമ്പളവും സൗകര്യങ്ങളുമെല്ലാം വാഗ്ദാനം ചെയ്ത് നിര്‍ബന്ധപൂര്‍വം പലരും ക്ഷണിച്ചിട്ടുണ്ട്. പക്ഷെ, ആര്‍ത്തി പാടില്ല എന്നാണ് എന്റെ പക്ഷം. ഞാന്‍ കേരളത്തില്‍ നിന്ന് പഠിച്ചെടുത്ത കാര്യങ്ങള്‍ ഈ നാടിന്റെ നന്മയ്ക്കുവേണ്ടി തന്നെ ഉപയോഗിക്കണം എന്നായിരുന്നു ചിന്ത.

ആത്മീയതയെക്കുറിച്ചുള്ള കാഴ്ചപ്പാട് എന്താണ്?

പാവപ്പെട്ടവരെ സഹായിക്കുക. ചുമ്മാ പ്രാര്‍ത്ഥനയും പ്രസംഗവുമായി നടക്കുന്നതല്ല ആത്മീയത. പ്രാര്‍ത്ഥന വേണ്ടെന്നല്ല, തീര്‍ച്ചയായും വേണം. സഭ പാവപ്പെട്ടവര്‍ക്കുവേണ്ടി നിലകൊള്ളുന്നതാകണം. മുതലാളിമാരെ നോക്കുകപോലും വേണ്ട. പക്ഷെ നേരെ തിരിച്ചാണിപ്പോള്‍. 300 കോടി രൂപയും മറ്റും ചെലവഴിച്ച് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകള്‍ പണിയുന്നു. അതിന്റെ പത്തു ശതമാനം (30 കോടി രൂപ)കൊണ്ട് എത്ര പാവങ്ങളെ സഹായിക്കാമായിരുന്നു.

കളളുകുടിയിൽ മാത്രമല്ല അതിന്റെ കൂടെയുളള ഫുഡ്ഡടിയിലും കോട്ടയംകാർക്കൊരു തനിവഴിയുണ്ട്. ഇറക്കുമതി ചെയ്ത ഒന്നിനെയും അതേപടി തൊണ...
11/01/2018

കളളുകുടിയിൽ മാത്രമല്ല അതിന്റെ കൂടെയുളള ഫുഡ്ഡടിയിലും കോട്ടയംകാർക്കൊരു തനിവഴിയുണ്ട്. ഇറക്കുമതി ചെയ്ത ഒന്നിനെയും അതേപടി തൊണ്ട തൊടാതെ വിഴുങ്ങാൻ കോട്ടയംകാരെ കിട്ടില്ല. ശ്രീവിശാഖം തിരുനാളിന്റെ കാലത്താണ് കോട്ടയം പ്രദേശത്ത് കപ്പ പ്രചരിച്ചു തുടങ്ങിയത്. പച്ചക്കപ്പയുടെ പരമ്പരാഗത പാചകത്തിൽ ചെറിയ മോഡിഫിക്കേഷൻ വരുത്തി കപ്പ ബിരിയാണിയെന്നും എല്ലും കപ്പയെന്നും തട്ട്മുട്ടെന്നും അപരാദിനാമങ്ങളുളള ഒരു പുതിയ പ്രോഡക്ടുണ്ടാക്കിക്കളഞ്ഞു ഇവിടത്തുകാർ. കുന്നിക്കുരുച്ചാക്ക് മറിഞ്ഞത് പോലെ അംഗങ്ങളുളള കൂട്ടുകുടുംബങ്ങളിൽ കുറഞ്ഞ കാശിൽ കൂടുതൽ കാലറി ലഭ്യമാക്കി ആ പുതിയ ഐറ്റം. ന്യൂട്രീഷനൽ ഇക്കണോമിക്സിന്റെ കോട്ടയം മെതേഡാണ് കാർന്നോത്തിമാർ തട്ടുമുട്ടിലൂടെ ആവിഷ്കരിച്ചതെന്നു പറയാം.

പോത്തിറച്ചി കഴിക്കുന്നവർ ലോകത്തിന്റെ പല ഭാഗത്തുമുണ്ടാകാം. പക്ഷേ, മണിമല, നെടുംകുന്നം, ചങ്ങനാശേരി ബെൽറ്റിൽ കിടക്കുന്നവരുടെ പോത്തിറച്ചിയെ വെട്ടണമെങ്കിൽ സ്വർഗ രാജ്യത്തെ കുക്കിനെ നേരിട്ടിറക്കേണ്ടി വരും. (കോട്ടയംകാർക്കിത് ഈസിയാണ്. കാരണം ‘ദേവലോകം’ എന്ന സ്ഥലം ഭൂലോകത്ത് കോട്ടയം ജില്ലയിലേയുള്ളൂ.) കാളയായാലും പശുവായാലും പോത്തായാലും എരുമയായാലും അതിനെ ബീഫെന്ന സർവനാമത്തിലൊതുക്കുന്ന വ്യാകരണം കോട്ടയം സ്കൂളിൽ പഠിച്ചവർക്കേ വഴങ്ങൂ. അതാണല്ലോ, സത്യൻ അന്തിക്കാടിന്റെ ‘ഇന്ത്യൻ പ്രണയകഥ’യിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച ‘അയ്മനം’ സിദ്ധാർഥൻ ഒരു പോത്തിനെ കണ്ടിട്ട്, ‘ദേണ്ടൊരു ബീഫ് നിൽക്കുന്നു’ എന്നു പറയുന്നത്.

അച്ചപ്പോം കൊഴലപ്പോം ചുരുട്ടപ്പോം ഒക്കെ കോട്ടയത്തിന്റെ മാത്രം അപ്പങ്ങളാണ്. സോപ്പു കുമിളപ്പാടയുടെ കനത്തിൽ ചുരുട്ടപ്പത്തിന്റെ മണ്ടക (പുറത്തെ കവറേജ്) ഉണ്ടാക്കാനുളള സ്കിൽ ഒരു ഫൂഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പഠിച്ചെടുക്കാനാവില്ല. അയ്മനത്തിന്റെ പാചകപ്പെരുമ ‘ഗോഡ് ഓഫ് സ്മോൾ തിങ്സി’ലൂടെ ലോകം മുഴുവൻ പരക്കുന്നതിനും എത്രയോ മുമ്പ് അച്ചാറുകളിലൂടെയും പഴച്ചാറുകളിലൂടെയും പാലാട്ട് എന്ന പേര് രുചിയുടെ സമ്രാട്ടായി മാറിയിരുന്നു. പഴയ പലതരം പാചകവിധികൾ ശേഖരിച്ച് പുസ്തക രൂപത്തിലാക്കുന്നതിന്റെ സാധ്യത കേരളത്തിനു കാണിച്ചുകൊടുക്കുന്നത് കൊടി കുത്തിയ ഷെഫുകളൊന്നുമായിരുന്നില്ല. മിസ്സിസ് കെ.എം.മാത്യു എന്ന കോട്ടയംകാരുടെ സ്വന്തം അന്നമ്മക്കൊച്ചമ്മയായിരുന്നു

കടപ്പാട്

ഞങ്ങളുടെ പാലാ ഇങ്ങനെയൊക്കെ ആണ്....
05/01/2018

ഞങ്ങളുടെ പാലാ ഇങ്ങനെയൊക്കെ ആണ്....

Address

Palai
Kottayam
686575

Telephone

+91-9747571759

Website

Alerts

Be the first to know and let us send you an email when PalaKKaran.com posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share