10/08/2026
ഇൻസ്റ്റാഗ്രാമിലെ ചാറ്റുകളിൽ തുടങ്ങി വലിയ പ്രണയമായി മാറി, എല്ലാവരും കൊതിക്കുന്ന പോലെ ഒന്നിച്ച് ഒരു ജീവിതം പടുത്തുയർത്തിയവരാണ് റീൽസ് താരം അഖിലും ഭാര്യയും. കല്യാണശേഷവും ക്യാമറയ്ക്ക് മുന്നിലെ പ്രണയ നിമിഷങ്ങളിലൂടെ അവർ സോഷ്യൽ മീഡിയയുടെ പ്രിയപ്പെട്ട ജോഡികളായി.
ഭാര്യയുടെ കൊച്ചു കൊച്ചു ആഗ്രഹങ്ങൾക്ക് ചിറക് നൽകാൻ, ചോദിച്ച മാത്രയിൽ തന്നെ മേക്കപ്പ് കോഴ്സിന് ചേർത്തുകൊടുത്ത ഒരു നല്ല ഭർത്താവ്... എന്നാൽ സ്ഥാപനത്തിലേക്കുള്ള യാത്രയ്ക്കിടയിൽ, ബസ്സിലെ ഒരു ജീവനക്കാരനുമായി അവൾ പുതിയൊരു അടുപ്പത്തിലാകുകയായിരുന്നു. സദാസമയവും റീൽസ് ചിത്രീകരണത്തിലും സോഷ്യൽ മീഡിയയിലെ വ്യൂസ് കൂട്ടാനുള്ള നെട്ടോട്ടത്തിലുമായിരുന്ന അഖിൽ തന്റെ തൊട്ടടുത്ത് സംഭവിച്ച ആ വലിയ മാറ്റങ്ങൾ തിരിച്ചറിഞ്ഞില്ല.
ഒടുവിൽ സന്ധ്യ മയങ്ങിയിട്ടും പ്രിയപ്പെട്ടവൾ തിരികെ വരാതിരുന്നപ്പോൾ പരിഭ്രാന്തനായി പോലീസിന് മുന്നിൽ നിൽക്കുമ്പോഴാണ്, എല്ലാം ഉപേക്ഷിച്ച് അവൾ ഇറങ്ങിപ്പോയി എന്ന കടുപ്പമേറിയ ആ സത്യം അവൻ അറിയുന്നത്...
ഇന്ന് പലർക്കും ബന്ധങ്ങൾ എന്നത് ഫോണിലെ ഒരു ആപ്പ് ഡിലീറ്റ് ചെയ്ത് മറ്റൊന്ന് ഡൗൺലോഡ് ചെയ്യുന്നത് പോലെ എളുപ്പമുള്ള ഒന്നായി മാറിയിരിക്കുന്നു. എന്നാൽ ഒന്നോർക്കുക, അനായാസമായി എടുക്കുന്ന ഇത്തരം തീരുമാനങ്ങൾ തകർക്കുന്നത് ഒരു ചെറുപ്പക്കാരന്റെ ജീവിതവും ആ കുടുംബത്തിന്റെ അഭിമാനവുമാണ്!
വിവാഹത്തിന് മുൻപ്പോ ശേഷമോ മനസ്സ് മാറിയെങ്കിൽ, അല്ലെങ്കിൽ മറ്റാരോടെങ്കിലും വൈകാരികമായ അടുപ്പമുണ്ടെങ്കിൽ അത് തുറന്നുപറയാനുള്ള ആർജ്ജവം കാണിക്കുക. പരസ്പരം സംസാരിച്ച് മാന്യമായി, നിയമപരമായി വേർപിരിയുന്നതാണ് മാന്യത. അല്ലാതെ കൂടെ നിൽക്കുന്നവരെ വഞ്ചിച്ച്, രണ്ടു കുടുംബങ്ങളെ നാണംകെടുത്തി ഇറങ്ങിപ്പോവുകയല്ല വേണ്ടത്... 🖤