JABAL JABAL introduce a wide range job opportunities in Kerala's MSME sector at Karassery panchayath in Mu

https://youtu.be/AKF-Y7SY4gg?si=xuSQth04tp_dlrYi
22/07/2024

https://youtu.be/AKF-Y7SY4gg?si=xuSQth04tp_dlrYi

ഫൈനൽ വിസിൽ കാത്ത് ദുബായ് കപ്പൽ❗പ്രവാസികളുടെ വര്ഷങ്ങളായുള്ള സ്വപ്നമായ ദുബായിൽ നിന്നും കേരളത്തിലേക്കുള്ള കപ്.....

ജബലിന്റെ ടൂറിസം പ്രൊജക്റ്റ് മലയോരത്തിന്റെ പ്രകൃതി ആസ്വാദനത്തിനു ലോകോത്തര കാഴ്ച്ചകളുമായി ഗ്രീൻ വിസ്മയ റിസോർട്ടുകൾ ഹോട്ടൽ,...
17/02/2023

ജബലിന്റെ ടൂറിസം പ്രൊജക്റ്റ്

മലയോരത്തിന്റെ പ്രകൃതി ആസ്വാദനത്തിനു
ലോകോത്തര കാഴ്ച്ചകളുമായി ഗ്രീൻ വിസ്മയ

റിസോർട്ടുകൾ
ഹോട്ടൽ, സ്പാ, സ്വിമ്മിങ് പൂൾ
ടർഫ് ഫുഡ് ബോൾ കോർട്ട്
അണ്ടർ ഗ്ലാസ് ഫിഷ് അക്വാറിയം
സ്നോ പാർക്ക്
മെറ്റാ വേർസ് വിസ്മയം

https://www.facebook.com/jabalgreencom/
https://www.facebook.com/jabalventures/

https://m.facebook.com/story.php?story_fbid=720631459421207&id=100044230786277&mibextid=Nif5oz
14/02/2023

https://m.facebook.com/story.php?story_fbid=720631459421207&id=100044230786277&mibextid=Nif5oz

ഇന്ത്യയിലാദ്യമായി തോട്ടം മേഖലയ്ക്ക് വേണ്ടി ഒരു പ്ലാന്റേഷൻ ഡയറക്ടറേറ്റും ഉദ്യോഗസ്ഥ സംവിധാനവും രൂപീകരിക്കപ്പെട്ട സംസ്ഥാനമാണ് കേരളം.
പ്ളാന്റേഷൻ ഡയറക്ടറേറ്റിന്റെ ആദ്യ പരിപാടി ഇന്ന് സംഘടിപ്പിക്കപ്പെട്ടു.

കേരളത്തിലെ പ്ലാന്റേഷന്‍ മേഖലയില്‍ ഇക്കോ ടൂറിസം പദ്ധതികള്‍ നടപ്പിലാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പ്ലാന്റേഷന്‍ ടൂറിസം രൂപകല്‍പ്പന മുൻ നിർത്തി വിശദ പദ്ധതിക്ക് രൂപം നൽകാൻ കോഴിക്കോട് സംഘടിപ്പിച്ച സെമിനാറിൽ ആലോചന നടത്തി. നവീനവും പ്രായോഗികവുമായ വിവിധ സാധ്യതകള്‍ തുറന്നു കാട്ടുന്നതായിരുന്നു സെമിനാര്‍. പ്ലാന്റേഷന്‍ ടൂറിസത്തിന്റെ പുനര്‍ രൂപകല്‍പ്പന, ഉത്തരവാദിത്വ ടൂറിസത്തിനുള്ള സാദ്ധ്യതകള്‍ എന്നീ വിഷയങ്ങൾ സെമിനാറിൽ കൈകാര്യം ചെയ്തു.

പ്ലാന്റേഷൻ മേഖലയ്ക്കായി 160 ലക്ഷം രൂപയുടെ വിവിധ പദ്ധതി നിർദ്ദേശങ്ങൾ ഈ വർഷത്തെ പ്ലാനിൽ ഉൾപ്പെടുത്തി സർക്കാർ അംഗീകാരത്തിനായി സമർപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. ഇവക്ക് ഉടൻതന്നെ അംഗീകാരം നൽകും. ഈ പദ്ധതികൾ നടപ്പിലാക്കുന്നതിന് സമയബന്ധിതമായി നടപടികൾ സ്വീകരിക്കുവാൻ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിലെ സാധ്യതകൾക്കും പരിമിതികൾക്കും ഉള്ളിൽ നിന്ന് കൊണ്ട് പ്ലാന്റേഷൻ മേഖലയെ പ്രോത്സാഹിപ്പിക്കുകയെന്ന സമീപനമാണ് സർക്കാരിനുള്ളത്.

മാർക്കറ്റിംഗ് സ്റ്റാഫിനെ ആവിശ്യമുണ്ട്ഫുഡ് മാനുഫാക്ചട്യൂറിങ് രംഗത്തെ പുതിയ ബ്രാൻഡായ ജബലിന്റെ ഗ്രീൻ യമ്മി ഫുഡ് എന്ന സമ്പൂർ...
13/02/2023

മാർക്കറ്റിംഗ് സ്റ്റാഫിനെ ആവിശ്യമുണ്ട്

ഫുഡ് മാനുഫാക്ചട്യൂറിങ് രംഗത്തെ
പുതിയ ബ്രാൻഡായ ജബലിന്റെ
ഗ്രീൻ യമ്മി ഫുഡ് എന്ന സമ്പൂർണ്ണ
നിർമ്മാണ, വിതരണ, മേഖലയിൽ

നിക്ഷേപ രംഗത്തും
വിതരണ രംഗത്തും

സ്റ്റാഫുകളെ ആവിശ്യമുണ്ട്

095268 11148

പുതിയ രുചിക്കൂട്ടുമായി ജബൽ ഗ്രീൻ യമ്മി ഫുഡ്സ് പ്രൊഡക്ടുകൾ വിപണിയിലേക്ക്
10/02/2023

പുതിയ രുചിക്കൂട്ടുമായി ജബൽ
ഗ്രീൻ യമ്മി ഫുഡ്സ് പ്രൊഡക്ടുകൾ
വിപണിയിലേക്ക്

ഇന്നലെ 19 ജനുവരി 2023 ന് ജബലിന്റെ ഇൻവെസ്റ്റർസ് മീറ്റ് സങ്കടിപ്പിച്ചിരുന്നു, ഇതുവരെ ജബലിന്റെ ഗ്രീൻ പേർക്കെന്ന സ്വകാര്യ വ്...
20/01/2023

ഇന്നലെ 19 ജനുവരി 2023 ന് ജബലിന്റെ ഇൻവെസ്റ്റർസ് മീറ്റ് സങ്കടിപ്പിച്ചിരുന്നു, ഇതുവരെ ജബലിന്റെ ഗ്രീൻ പേർക്കെന്ന സ്വകാര്യ വ്യാവസായിക പാർക്കിൽ നിക്ഷേപകരായി വരികയും കൂടെ നിൽക്കുകയും ചെയ്ത കൂടുതൽ ആളുകളും പ്രവാസമേഖലയിൽ ആണ്. നാട്ടിലുള്ള കുറച്ച് ആളുകൾ പങ്കെടുക്കുകയും മറ്റുള്ളവർക്ക് ഇതുവരെയുള്ള അപ്ഡേറ്റുകൾ അറിയിക്കുകയും ചെയ്തിട്ടുണ്ട്, ആശങ്കകൾക്ക് ഒന്നും ശ്രദ്ധകൊടുക്കാതെ പൂർണ്ണമായും മാനേജ്മെന്റിനോട് സഹകരിച്ച് വിടപറയുമ്പോൾ ജബൽ പൂർണ്ണമായും സംതൃപ്തിയിലാണ്. ചേർന്ന് നിൽക്കാൻ, ചേർത്ത് പിടിക്കാൻ നിങ്ങളുണ്ടെങ്കിൽ നമ്മൾ കേരളത്തിൽ പുതിയൊരു ചരിത്രം തീർക്കുക തന്നെ ചെയ്യും. നിക്ഷേപത്തിന്റെ, വ്യവസായത്തിന്റെ, തൊഴിൽ മേഖലയുടെ, ഗുണമേന്മയുള്ള ഉത്പന്നങ്ങളുടെ.
ഏവർക്കും നന്ദി

ജബൽ വെഞ്ചേഴ്‌സ് ആദ്യ പദ്ധതിയായ് പ്രഖ്യാപിച്ച ഗ്രീൻ പാർക്ക് എന്ന സ്വകാര്യ വ്യാവസായിക പാർക്കിന്റെ പദ്ധതി അവതരണം രണ്ടു വര്ഷ...
20/01/2023

ജബൽ വെഞ്ചേഴ്‌സ് ആദ്യ പദ്ധതിയായ് പ്രഖ്യാപിച്ച ഗ്രീൻ പാർക്ക് എന്ന സ്വകാര്യ വ്യാവസായിക പാർക്കിന്റെ പദ്ധതി അവതരണം രണ്ടു വര്ഷം പിന്നിട്ടു. 02 ഫെബ്രുവരി 2021 സമർപ്പിച്ച കേരളത്തിലെ ചരിത്രത്തിലെ ആദ്യത്തെ അപേക്ഷയാണ് ജബൽ ഗ്രീൻ പാർക്കിന്റേത്.

PIE സ്‌കീം അതിന്റെ ഓർഡറിൽ പറയുന്നത് അപേക്ഷ കൊടുത്താൽ രണ്ടു മാസത്തിനകം (60 ദിവസത്തിനകം) നടപടപടി ഉണ്ടാവണം എന്നാണ്. 02 ഫെബ്രുവരി 2021 ദൂരം രണ്ടു വർഷമാണ് (730 ദിവസമാണ്).

കേരളത്തിൽ വിപ്ലവകരമായ ഒരു വ്യാവസായിക ചുവടുവെപ്പിനാണ് ജബൽ മുന്നിട്ടിറങ്ങിയത്, നാൾവഴികളിൽ അനവധി പ്രതിസന്ധികളെ തരണം ചെയ്തു.

പദ്ധതിയുടെ ഓരോ ഘട്ടങ്ങളിലും തുടക്കം മുതലെ സഹകരിച്ച MLA ജോർജ് എം തോസമസ് സാർ, കൂടെ പദ്ധതിയുടെ ഉദ്ദേശത്തിനൊത്ത് സഹകരിച്ച ഇടതുപക്ഷ സർക്കാർ, ഉദ്യോഗസ്ഥർ എല്ലാവര്ക്കും നന്ദി.

പദ്ധതി തുടങ്ങാൻ നീണ്ടുപോയതു ജബൽ മാനേജ്‍മെന്റിന്റെ ഭാഗത്ത് നിന്നും വീഴ്ചകൾ ഉണ്ടായതുകൊണ്ടല്ല, കേരളം വ്യാവസായികമായി നിക്ഷേപങ്ങൾ നടത്തനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഇതുവരെ ഉള്ള നിയമങ്ങൾ പര്യാപ്തമാവാത്തതു കൊണ്ടാണ്.

15 ഏക്കറിന് മുകളിൽ ഒരാൾക്ക് ഭൂമി കൈവശം വെക്കാൻ പാടില്ല!! അതാണ് ഭൂപരിഷ്കരണ നിയമത്തിൽ ഉള്ളത്. എന്നാൽ PIE സ്‌കീമിൽ പറയുന്നത് 25 ഏക്കർ ഭൂമി ഉള്ള വ്യക്തിക്ക് അപേക്ഷ കൊടുക്കാം എന്നും എങ്ങനെ ഉണ്ട് നമ്മുടെ കേരളം ?

അതായതു 15 ഏക്കറിന് മുകളിൽ ഭൂമി കൈവശം വെക്കാൻ തോട്ടമേഖലയിൽ മാത്രമേ കഴിയു എന്നത് ഏവർക്കും വ്യക്തമാണ്. എന്നാൽ 1963 ആക്ടിൽ സെക്ഷൻ 81 ൽ വ്യവയസായത്തിനും, വിദ്യാഭ്യാസത്തിനും, പൊതു താല്പര്യങ്ങൾക്കും നൽകാം എന്ന നിയമ നിലനിൽക്കുന്നുണ്ട്. ഈ നിയമത്തിന്റെ സാധുതയിൽ ആണ് ജബൽ ഈ പ്രൊജക്റ്റ് ഏറ്റെടുക്കുന്നതും കേരള ഗവർമെന്റ് ഈ പദ്ധതിയെ ഇന്നുവരെ സപ്പോർട് ചെയ്യുകയും ചെയ്തത്.

എന്നാൽ ഇത്തരം വ്യാവസായിക മേഖല വികസനത്തിന്റെ അനിവാര്യമായ ഘടമാണെന്ന് വ്യാവസായിക വകുപ്പും, മുഖ്യ മന്ത്രിയും, വ്യാവസായിക മന്ത്രിയും, മന്ത്രിസഭയും, ക്യാബിനറ്റും, ഒരേ സ്വരത്തിൽ അംഗീകരിക്കുകയും ആവിശ്യമായ നിയമ ഭേദഗതി വരുത്തുകയും ചെയ്തു എന്നത് ഈ സർക്കാരിന്റെ നേട്ടമാണ്.

പക്ഷെ ഇത്തരം മാറ്റങ്ങളെ ഉൾകൊള്ളാൻ നമ്മുടെ ജനങ്ങൾ തയാറാവുന്നില്ല എന്നത് ഖേദകരമാണ്. പദ്ധതി പ്രഖ്യാപിച്ചത് മുതൽ തുടങ്ങിയതാണ് മലയാളികളുടെ സ്വതഃസിന്ധമായ വിമർശനങ്ങൾ,

1. ഇത് കേരളമാണ് വ്യവസായം നടക്കില്ല എന്ന്.
2. ഒരു ബിൽഡിംഗ് ഉണ്ടാക്കാൻ കുറച്ചു മണ്ണ് മാന്തിയാൽ ഭൂമിക്കു വേദനിക്കുമെന്നും ഓസോൺ പാളിക്ക് ഓട്ടയുണ്ടാകുമെന്നും.
3. നിരവധി തവണ എന്റെ ജെസിബി പിടിപ്പിച്ചു, എന്നാൽ വിഷയം കൃത്യമായി അവതരിപ്പിച്ചപ്പോൾ സഹകരിച്ച തഹസീൽദാർ, പോലീസ് ഉദ്യോഗസ്ഥർ, വ്യാവസായിക വകുപ്പ്, ഏവർക്കും നന്ദി.

പദ്ധതി ഇരുനൂറു കോടി രൂപ മുതൽ മുടക്കാണു പ്രതീക്ഷിക്കുന്നത്, പദ്ധതിയുടെ മൂലധനം കേരളത്തിനകത്തും പുറത്തുമുള്ള നിക്ഷേപകരിൽ നിന്നാണ് സമാഹരിക്കുന്നത്. ഇവിടെയാണ് പിന്നീട് നേരിട്ട വെല്ലുവിളി.

പദ്ധതിയെ കുറിച്ച് ഗൾഫ് മേഖലയിലും, നാട്ടിലും വിശദമായി അവതരിപ്പിച്ചപ്പോൾ നിക്ഷേപത്തിന് തയാറായ നിരവധി നിക്ഷേപകർ, സഹകരിച്ചവർ, സഹകരിക്കാം എന്ന് ഉറപ്പ് തന്നവർ. പദ്ധതിയുടെ സ്ഥലമെടുപ്പും, അപേക്ഷയും, അപേക്ഷക്കു മുകളിൽ കേരള ഗവർമെന്റ് എടുത്ത അനുകൂലമായ നിലപാടുകൾ എല്ലാം യഥാ സമയം ജബൽ സോഷ്യൽ മീഡിയിയിലൂടെ നൽകാറുണ്ട്.

എന്നാൽ ചില നിക്ഷേപകർ സ്വാഭാവികമായും പദ്ധതി വരുന്ന പ്രദേശത്ത് അന്വേഷണം നടത്തുക സ്വാഭാവികം, കാരണം നിരവധി നിക്ഷേപ തട്ടിപ്പുകൾ എന്നും കേൾക്കാറുള്ള കേരളത്തിൽ താൻ അധ്വാനിച്ച വിയർപ്പിൻറെ നിക്ഷേപം തട്ടിപ്പിലൂടെ നഷ്ടപെടരുതേ എന്ന് ആഗ്രഹിക്കുന്നവരാണ്.

എന്നാൽ അന്വേഷിക്കുമ്പോൾ നാട്ടിലെ ചില (എല്ലവരെയും ഞാൻ കുറ്റപ്പെടുത്തി എന്ന് പറയരുത്) അസൂയാലുക്കൾ പദ്ധതിയെ കുറിച്ച് ഒന്നുമറിയാതെ നെഗറ്റീവ് മാത്രം പറയുകയും നിക്ഷേപകരെ തെറ്റ് ധരിപ്പിക്കുകയും ചെയ്തു എന്നത് സാമ്പത്തികയമായി മാത്രം നടപ്പിലാവേണ്ട പദ്ധതിയെ സാമ്പത്തികമായി തകർക്കാൻ ആസൂത്രിതമായി ശ്രമിച്ചു എന്നത് ഖേദകരമാണ്.

അഞ്ഞൂറ് പേർക്ക് നേരിട്ട് തൊഴിലും രണ്ടായിരത്തോളം ആളുകൾക്കു പരോക്ഷമായും തൊഴിൽ നല്കാൻ കഴിയുന്ന മലയോര മേഖലയുടെ വികസനത്തിന് വലിയൊരു മുതല്കൂട്ടാവുന്ന ഗ്രീൻ പാർക്ക് യാഥാർഥ്യമാവാൻ പോവണുന്നു.

വിമർശനങ്ങൾ ആവാം എന്നാൽ ജീവനോടെ കുഴിച്ചു മൂടരുത്.
ജബൽ ഇതിലും വലിയ പ്രതിസന്ധികൾ താണ്ടിയാണ് വിജയം ഉറപ്പിച്ചിട്ടുള്ളത്.

09/12/2022

Address

Mukkom
Kozhikode (Calicut)
643604

Alerts

Be the first to know and let us send you an email when JABAL posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to JABAL:

Share