Malayalam Bodybuilding

Malayalam Bodybuilding മലയാളം ബോഡി ബില്‍ഡിംഗ്

28/05/2018

ലീൻ മസിൽ മാസ്സ് നേടിയെടുക്കാൻ പത്ത് രഹസ്യങ്ങൾ പഠിക്കുക!! നിങ്ങളുടെ ശരീരത്തെ അനായാസം അനബോളിക് അവസ്ഥയിലെത്തിക്.....

21/05/2018

ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ,എൻഡുറൻസ് പ്രവർത്തനങ്ങൾ, വഴക്കമുള്ള പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്ന പതിവാ...

രാവിലെ രണ്ടോ മൂന്നോ ചപ്പാത്തി (അല്ലെങ്കില്‍ പത്തിരി, ദോശ, പുട്ട്...), ഉച്ചക്ക് ചോറും കറിയും, അവസാനം ഡിന്നര്‍ - ഇതാണ് നമ്...
21/04/2018

രാവിലെ രണ്ടോ മൂന്നോ ചപ്പാത്തി (അല്ലെങ്കില്‍ പത്തിരി, ദോശ, പുട്ട്...), ഉച്ചക്ക് ചോറും കറിയും, അവസാനം ഡിന്നര്‍ - ഇതാണ് നമ്മളില്‍ മിക്കവരുടെയും ഒരു ദിവസത്തെ ഡയറ്റ്‌ ചാര്‍ട്ട്. ഇതിന്‍റെ ഇടയില്‍ ഒരുപാട് ജങ്ക് ഫുഡ്സ്. ഈ രീതിയിലുള്ള ഡയറ്റിലൂടെ നിങ്ങളുടെ ശരീരത്തിനാവശ്യമായ പോഷകഗുണങ്ങള്‍ ലഭിക്കുമെന്ന്‍ കരുതുന്നുണ്ടോ?? അവിടെയും ഇവിടെയും ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടാകുമെങ്കിലും ഏറെക്കുറെ നമ്മളെല്ലാരുടെയും ഡയറ്റ്‌ ഇതുപോലെ തന്നെയാണ്. ദിവസം മുഴുവനുള്ള തിരക്ക് കഴിഞ്ഞ് സ്വന്തം ആരോഗ്യം നോക്കാന്‍ നമുക്കാര്‍ക്കും സമയമില്ല എന്നതാണ് സത്യം. എന്നിട്ട് ആരോഗ്യപ്രശ്നങ്ങള്‍ വരുമ്പോള്‍ നാമെല്ലാം പരാതി പറയാന്‍ തുടങ്ങും. ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ ഇന്ന് തന്നെ ആരോഗ്യകാരമായ ആഹാരം ശീലമാക്കൂ. ആരോഗ്യകാരമായ ആഹാരം ശീലിച്ചാല്‍ മാത്രമേ നിങ്ങള്‍ക്ക് ആരോഗ്യകാരമായ ജീവിതം നയിക്കാനാവൂ. എന്തെല്ലാമാണ് നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത് എന്നറിയുവാന്‍ തുടര്‍ന്ന്‍ വായിക്കുക. വെള്ളം ഇതു നിങ്ങള്‍ കുറഞ്ഞത് ഒരു നൂറ് പ്രാവശൃം കേട്ടിട്ടുണ്ടാകും, എങ്കിലും ഞാനത് ആവര്‍ത്തിക്കുകയാണ് – ധാരാളം വെള്ളം കുടിക്കുക. ഓരോ ദിവസവും വെള്ളം കുടിച്ചുകൊണ്ട് ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുക. എവിടെ പോകുമ്പോഴും ഒരു കുപ്പി വെള്ളം കരുതുക, ഇതു ദിവസം ഉടനീളം ശരീരം ഹൈഡ്രേറ്റഡ് ആയി വെക്കാന്‍ സഹായിക്കുന്നു. വെള്ളം ശരീരത്തിലെ വിഷാംശങ്ങള്‍ പുറംതള്ളുന്നു, ഇതു കൂടാതെ വെള്ളം കുടിക്കുന്നതിന് മറ്റു അനേകം പ്രയോജനങ്ങളുണ്ട്. ആവശ്യത്തിന് വെള്ളം ലഭിക്കാത്തത് ഒട്ടേറെ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും, പ്രത്യേകിച്ച് ഈ വേനല്‍ക്കാലത്ത്. അതുകൊണ്ട് തന്നെ ദിവസവും ധാരാളം വെള്ളം കുടിക്കുക, അതൊരു ശീലമാക്കുക. ഡ്രൈ ഫ്രൂട്ട്സ് ബദാം തലേരാത്രി വെള്ളത്തിലിട്ടുവെച്ച്‌ രാവിലെ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. ബദാം മാത്രമല്ല എല്ലാ തരം ഡ്രൈ ഫ്രൂട്ട്സും ബ്രേക്ക്ഫാസ്റ്റില്‍ ഉള്‍പ്പെടുത്താം. ഓട്ട്സ്, കോണ്‍ ഫ്ലേക്ക്സ്, സാലഡ്, മില്‍ക്ക് ഷേക്ക്‌ എന്നിവയില്‍ ഇവ ചേര്‍ക്കാം; ഇതല്ലാതെ ഇവ സ്നാക്സായും കഴിക്കാവുന്നതാണ്. ഡ്രൈ ഫ്രൂട്ട്സില്‍ പല തരത്തിലുള്ള വിറ്റമിനുകളും, കൊഴുപ്പും, പോഷകഗുണങ്ങളും അടങ്ങിയിരിക്കുന്നു. ഇവ ആരോഗ്യത്തിന് ഉത്തമമാണ്. പഴവര്‍ഗ്ഗങ്ങള്‍ പഴവര്‍ഗ്ഗങ്ങളുടെ ആരോഗ്യത്തിന് ഗുണകരമാണെന്ന്‍ അറിയാത്താവര്‍ ആരും തന്നെ ഉണ്ടാവില്ല. ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയാഘാതവും സ്ട്രോക്കും അടക്കമുള്ള ഹൃദയസംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാദ്ധ്യത കുറയ്ക്കുന്നു. ഇവ കഴിയുന്നത്ര ആഹാരത്തില്‍ ഉള്‍പ്പെടുത്തുക, ദിവസവും കുറഞ്ഞത് ഒന്നോ രണ്ടോ പഴങ്ങളെങ്കിലും കഴിക്കുന്നത് ശീലമാക്കുക. മുട്ട പ്രോട്ടീനിന്‍റെ ഒരു പ്രധാനപ്പെട്ട ഉറവിടമാണ് മുട്ട. ഇവയില്‍ വിവിധ വിറ്റമിനുകളും, അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇവയില്‍ അടങ്ങിയിരിക്കുന്ന ആരോഗ്യകാരമായ കൊഴുപ്പ് ശരീരത്തിനാവശ്യമായ ടെസ്റ്റോസ്റ്റൈറോണ്‍ പോലുള്ള ഹോര്‍മോണുകളുടെ ഉത്പാദനത്തിന് സഹായിക്കുന്നു. സസ്യഭുക്കുകള്‍ മുട്ടക്ക് പകരം പനീര്‍ കഴിക്കുക, ഇത് ദിവസവും ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ ലഭിക്കുവാന്‍ സഹായിക്കും. ഇലക്കറികള്‍ ഇവ ദിവസവുമുള്ള ആഹാരത്തില്‍ ഉള്‍പ്പെടുത്തുവാന്‍ നമ്മളില്‍ പലര്‍ക്കും സാധിക്കാറില്ല. എന്നാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമാണ്. ഇവ വിറ്റമിനുകളുടെയും മിനെറലുകളുടെയും ഉറവിടമാണ്. ഇലക്കറികളില്‍ ധാരാളം ഫൈബറും അടങ്ങിയിട്ടുണ്ട്. ഫൈബര്‍ തൂക്കം കുറയ്ക്കാനും ശരീരഭാരം നിലനിര്‍ത്തുവാനും സഹായിക്കും, കാരണം ഇതു വയറ് നിറഞ്ഞ പ്രതീതി നല്‍കുന്നതിനാല്‍ ഇടയ്ക്കിടെ വിശപ്പ്‌ അനുഭവപ്പെടുകയില്ല. പാല്‍ പാല്‍ ദിവസവും ആഹാരത്തില്‍ ഉള്‍പ്പെടുത്തുക എന്നത് എളുപ്പമാണെങ്കിലും തിരക്കിനിടയില്‍ നമുക്ക് ഇതിന്‌ പോലും സമയമുണ്ടാകാറില്ല. ഭൂരിഭാഗം പേരുടേയും ശരീരത്തിന് പാല് ലഭിക്കുന്നത് ദിവസവും കുടിക്കുന്ന ചായയിലും കാപ്പിയിലും നിന്നാണ്. ഇതു കാല്‍സ്യത്തിന്‍റെ കുറവിന് കാരണമായേക്കും. ദിവസവും ഒരു ഗ്ലാസ്സ് പാല്‍ കുടിക്കുന്നത് ശീലമാക്കുക. കാല്‍സ്യത്തിന്‍റെ ഏറ്റവും നല്ല സ്രോതസ്സായ പാല്‍ പല ആരോഗ്യപ്രശ്നങ്ങളും വരുന്നത് തടയും. ആരോഗ്യകാരമായ ശരീരമാണ് മനുഷ്യന്‍റെ ഏറ്റവും വലിയ സമ്പത്ത്, ഇതിനായി ആരോഗ്യകാരമായ ആഹാരശീലങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്. ബാക്കി എല്ലാ കാര്യങ്ങള്‍ക്കും സമയം കണ്ടെത്തുന്ന നമുക്ക് ശ്രമിച്ചാല്‍ ഇതിനും സമയം കണ്ടെത്താം. ആരോഗ്യകാരമായ ശരീരം സന്തോഷകരമായ ജീവിതത്തിന് അനിവാര്യമാണ്. അതുകൊണ്ട് എത്ര തിരക്കിലായാലും പോഷകസമ്പന്നമായ ആഹാരങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുവാന്‍ ശ്രമിക്കുക.

രാവിലെ രണ്ടോ മൂന്നോ ചപ്പാത്തി (അല്ലെങ്കില്‍ പത്തിരി, ദോശ, പുട്ട്…), ഉച്ചക്ക് ചോറും കറിയും, അവസാനം ഡിന്നര്‍ – ഇതാണ....

നമ്മുടെ ഹൃദയത്തിനും തലച്ചോറിനും നാഡീവ്യൂഹത്തിനും മാംസപേശികള്‍ക്കുമെല്ലാം ആവശ്യമായ ഊര്‍ജ്ജം ലഭിക്കുന്നത് കാര്‍ബോഹൈഡ്രേറ്റ...
20/04/2018

നമ്മുടെ ഹൃദയത്തിനും തലച്ചോറിനും നാഡീവ്യൂഹത്തിനും മാംസപേശികള്‍ക്കുമെല്ലാം ആവശ്യമായ ഊര്‍ജ്ജം ലഭിക്കുന്നത് കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ആഹാരങ്ങളില്‍ നിന്നാണ്. എന്നാല്‍ എല്ലാ കാര്‍ബോഹൈഡ്രേറ്റും ഒരുപോലെ ഉള്ളവയല്ല, ചില കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ആഹാരങ്ങള്‍ മറ്റുള്ളവയെക്കാള്‍ ഗുണമുള്ളവയാണ്. ഇവ കഴിക്കുന്നത് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുകയും, വിശപ്പ്‌ കുറയ്ക്കുകയും, ആരോഗ്യം മെച്ചപ്പെടത്തകയും ചെയ്യും. പഞ്ചസാര ചേര്‍ത്ത സീരിയല്‍സ് (cereals – ഭക്ഷ്യധാന്യങ്ങള്‍), വൈറ്റ് റൈസ്, വൈറ്റ് ബ്രെഡ്‌, ചിപ്സ്, കേക്ക് എന്നിവ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ രുചികരമായ ആഹാരങ്ങളാണ്. എന്നാല്‍ ഇവയേക്കാളും എന്തുകൊണ്ടും അരോഗ്യകരം ഓട്ട്സ്, ബ്രൌണ്‍ റൈസ്, ഖിനോവ, ബാര്‍ളി, ഹോള്‍ ഗ്രൈന്‍ (തവിട് കളയാത്ത ധാന്യങ്ങള്‍) ബ്രെഡ്‌, പഴങ്ങള്‍, പച്ചക്കറികള്‍, മധുരക്കിഴങ്ങ് എന്നിവയാണ്. കാരണം ഇവയില്‍ കൂടുതല്‍ വിറ്റമിനുകള്‍, മിനറല്‍സ്, ഫൈബര്‍ എന്നിവ അടങ്ങിയിട്ടുണ്ട്. തവിട് കളയാത്ത ധാന്യങ്ങള്‍ കൊണ്ടുള്ള ആഹാരങ്ങള്‍ (Whole grain foods), പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവ പോഷണങ്ങള്‍ക്കൊപ്പം സാവധാനം ദഹിക്കുന്ന ഫൈബറും നിറഞ്ഞതാണ്, ഇവ ഒന്നിച്ച്‌ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം വിശപ്പ്‌ കുറയ്ക്കുകയും ചെയ്യുന്നു. ഇങ്ങനെ ഉള്ള നല്ല കാര്‍ബോഹൈഡ്രേറ്റിനെ കോംപ്ലക്സ് കാര്‍ബോഹൈഡ്രേറ്റ്സ് എന്നാണ് വിളിക്കുന്നത്. എന്നാല്‍ സിംപിള്‍ കാര്‍ബോഹൈഡ്രേറ്റ്സില്‍ താരതമ്യേനെ പോഷകഗുണങ്ങള്‍ കുറവാണ്. ഇവയില്‍ വിറ്റമിന്‍സ്, മിനെറല്‍സ്, ഫൈബര്‍ എന്നിവ കുറവായിരിക്കും, മാത്രമല്ല ഇവയില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാരയും അടങ്ങിയിരിക്കും. ഇവ കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് വര്‍ദ്ധിപ്പിക്കുന്നു, ഇതിന്‍റെ ഫലമായി നിങ്ങളുടെ ശരീരത്തിലെ ഊര്‍ജ്ജത്തിന്‍റെ അളവ് പെട്ടെന്ന് കുതിച്ചുയരുകയും പെട്ടെന്ന് താഴുകയും ചെയ്യുന്നു. ഇതു ക്ഷീണത്തിനും വിശപ്പിനും കാരണമാകും. സിംപിള്‍ കാര്‍ബോഹൈഡ്രേറ്റ്സ് കഴിക്കാവുന്ന സമയവും സ്ഥലവും ഇങ്ങനെയൊക്കെ ആണെങ്കിലും സിംപിള്‍ കാര്‍ബോഹൈഡ്രേറ്റ്സിനെ നമ്മുടെ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ് – ഉദാഹരണത്തിന് വ്യായാമത്തിനു മുന്‍പ് ഊര്‍ജ്ജം ലഭിക്കുന്നതിനായി ഒരു ബൌള്‍ ഓട്ട്സ് കഴിച്ചതുകൊണ്ട് കാര്യമില്ല, ഇവിടെ നിങ്ങള്‍ക്കാവശ്യം പെട്ടെന്ന് ഊര്‍ജ്ജം നല്‍കുന്ന സിംപിള്‍ കാര്‍ബോഹൈഡ്രേറ്റ്സാണ്. അതുകൊണ്ട് തന്നെ രുചികരമായ ഇവ പൂര്‍ണ്ണമായി ഒഴിവാക്കേണ്ട കാര്യമില്ല.

നമ്മുടെ ഹൃദയത്തിനും തലച്ചോറിനും നാഡീവ്യൂഹത്തിനും മാംസപേശികള്‍ക്കുമെല്ലാം ആവശ്യമായ ഊര്‍ജ്ജം ലഭിക്കുന്നത് ക....

19/04/2018

Diet ഡയറ്റ് ഫുഡ്സ്: നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തുവാന്‍ 5 പോഷകസമ്പന്നമായ ആഹാരങ്ങള്‍ April 19, 2018 Mridul Mannathkandy ആന്‍റി-ഓക്.....

18/04/2018

Bodybuilding പ്രായം വര്‍ദ്ധിപ്പിക്കുമ്പോഴും മസില്‍ മാസ്സ് നിലനിര്‍ത്താം April 18, 2018 Mridul Mannathkandy മസില്‍ മാസ്സ് കുറയുക എന്നത് പ്.....

17/04/2018

Diet Metabolism മെറ്റബോളിസം വര്‍ദ്ധിപ്പിക്കുവാനുള്ള 4 മാര്‍ഗ്ഗങ്ങള്‍ April 17, 2018 Mridul Mannathkandy Human Metabolism, metabolism process, Overview of metabolism, What is Metabolism?, ആഹാര...

Address

Mridul Mannathkandy, Lakshmi , Malaparamba
Kozhikode
673009

Alerts

Be the first to know and let us send you an email when Malayalam Bodybuilding posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Malayalam Bodybuilding:

Share

Category